ലോകാ സമസ്താ സുഖിനോ ഭവന്തു

2010, മേയ് 31, തിങ്കളാഴ്‌ച

മനാമയിലെ സെക്സ്‌ ഷോപ്പ്‌

ബഹ്രൈനിലെ മനാമയില്‍ വിവാഹിതരായവര്‍ക്ക്‌ വേണ്ടി മാത്രം ഒരു സെക്സ്‌ ഷോപ്‌ പ്രവര്‍തനമാരംഭിച്ചിരിക്കുന്നു. അഹ്മദ്‌, ഖദീജ ദമ്പതിമാരാണു ഈ മുസ്ളിം രാജ്യത്ത്‌ ഈ സംരംഭത്തിനു ധീരമായ തുടക്കം കുറിച്ചിരിക്കുന്നതു. ഇത്തരത്തിലുള്ള സംരംഭം ഗള്‍ഫ്‌ മേഖലയില്‍ ആദ്യത്തേതാണു.

കടയില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സെക്സി നിശാവസ്ത്രങ്ങളൂം, അടിവസ്ത്രങ്ങളൂം, വിബ്രേറ്ററുകളൂം പുരുഷന്‍മാര്‍ക്ക്‌ ലൈംഗീകോത്തേജക മാര്‍ഗ്ഗങ്ങളും ക്രീമുകളൂം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലൈംഗീകബന്ധത്തിനെതിരെയും അതിണ്റ്റെ നിര്‍വ്രിതിക്കുമെതിരെയും ഒന്നു ഇസ്ളാമില്‍ പറയുന്നില്ലെന്നു ഖദീജ പറയുന്നു. ഖദീജയുടേ വാക്കുകള്‍- "ഇതു പാശ്ചാത്യ രാജ്യങ്ങളില്‍ കാണൂന്ന പോലെയുള്ള സെക്സ്‌ ഷോപ്പല്ല, ഇതു വിവാഹം കഴിച്ചവറ്‍ക്കു വേണ്ടി മാത്രമുള്ള ഒരു സംരംഭമാണു- അവരുടേ ലൈംഗീകജീവിതം ആനന്ദപ്രദമാക്കാന്‍.ശരിക്കുള്ള ലൈംഗീകസുഖം ഇണയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ ആള്‍ക്കാര്‍ അനാശ്യാസത്തിനു പോകുന്നതു ഒരളവില്‍ വരെ തടയാന്‍ ഇതുമൂലം കഴിയും".

തണ്റ്റെ ഒരു കസ്റ്റമര്‍ ഈ ഷോപ്‌ മൂലം വിവാഹമോചനം വേണ്ടേന്ന്‌ വച്ചതു ഖദീജയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതു. ഖദീജയുടേ അഭിപ്രായത്തില്‍- എന്നും ഒരേ പൊസിഷനില്‍, ഒരേ സ്ധലത്ത്‌ ഒരു ബാധ്യത പോലെ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല സെക്സ്‌. അതില്‍ കുറച്ചിക്കെ പുതുമ വരുത്തണം.

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ സംരംഭം ഖദീജയുടെ ഭര്‍ത്താവായ അഹ്മദ്‌ ഓണ്‍ലൈന്‍ വഴി തുടങ്ങിയിരുന്നു. ക്രമേണ ഈ ബിസിനസ്‌ വളര്‍ന്ന്‌ ഇപ്പോല്‍ ഒരു ഷോപ്പായി മാറി. ബഹ്‌ റൈണ്റ്റെ തീവ്രമുസ്ളിമായ അയല്‍രാജ്യം സൌദിയില്‍ ഇതു പോലൊരു സംരംഭത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല. എന്നാലും സൌദിയില്‍ നിന്നും ആള്‍ക്കാര്‍ വീക്കെന്‍ഡുകളില്‍ ഈ കടയിലെത്താറുണ്ടെന്നു ഖദീജ പറയുന്നു. ഈ രണ്ട്‌ രാജ്യങ്ങളേയും ബന്ധിപ്പിച്ച്‌ മുപ്പത്‌ കിലോമീറ്റര്‍ കോസ്‌ വേയുണ്ട്‌.

പൊതുവേ പിന്‍ നിരയില്‍ മാത്രം ഒതുങ്ങുന്ന മുസ്ളിം സ്ത്രീകള്‍ക്കിടയില്‍ ഖദീജ വേറിട്ട്‌ നില്‍ക്കുന്നു. അഹ്മദും ഖദീജയും തങ്ങളുടെ ബിസിനസ്സില്‍ (അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദമ്പതിമാര്‍ക്ക്‌ വേണ്ടിയുള്ള സേവനത്തില്‍) വളരെ ഹാപ്പിയാണു.

പിന്നെ, താടിയും തൊപ്പിയും വച്ച മൊല്ലാക്കമാര്‍ ഇതിനെതിരെ രംഗത്ത്‌ വന്നിട്ടൂണ്ട്‌. ഇത്‌ അനിസ്ളാമീകമാണു പോലും... ഹ ഹ ഹ...... എങ്ങനെ ചിരിക്കാതിരിക്കും. .

2010, മേയ് 9, ഞായറാഴ്‌ച

മന്ത്രിയും ക്യാമറയും

സമരക്കാരാണു തന്നെ തല്ലിയതെന്നു തല്ലു കൊണ്ടവനെ കൊണ്ട്‌ പറയിപ്പിച്ചിരിക്കുന്നു. പക്ഷെ പോലീസാണു തല്ലിയതെന്നു വളരെ വ്യക്തമായി ക്യാമറക്കണ്ണുകള്‍ നമ്മോട്‌ പറയുന്നു. ആദ്യം മാധ്യമപ്രവര്‍തകരെ തെറിവിളിക്കുന്നു, പിന്നെ നാട്ടുകാര്‍ക്കു സത്യം ബോധ്യപ്പെട്ടെന്നു മനസ്സിലാക്കി മാധ്യമപ്രവര്‍തകരോട്‌ ക്ഷമ പറയുന്നു. ഇയാളുടെ പേര്‍ എളമരം കരീം, ജോലി വ്യവസായ മന്ത്രി. കേരളത്തിനു അപമാനമായ പല മന്ത്രിമരില്‍ ഒരാള്‍. ഇയാളെയൊക്കെ എത്ര കാലം നമ്മള്‍ സഹിക്കണം??