ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ജലസ്നാനം ആവശ്യമാണു



ജലസ്നാനത്തെ പഴയനിയമസഭകളൊന്നും അംഗികരിക്കുന്നില്ല. ഇപ്പോഴും പഴയനിയമ പാരമ്പര്യത്തില്‍ നിന്നും പുറത്തുവരാന്‍ കൂട്ടാക്കാത്ത അവര്‍ യേശുക്രിസ്തു കൊണ്ടുവന്ന പുതിയനിയമത്തെ മനപ്പൂര്‍വ്വം അവഗണിക്കുന്നു. പഴയനിയമസഭകള്‍ ഇപ്പോഴും ശിശുസ്നാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാലിതിനാകട്ടെ പഴയനിയമത്തിലും പുതിയനിയമത്തിലും ഒരു വാക്യവുമില്ല. എന്നാല്‍ ജലസ്നാനത്തെപ്പറ്റിയും അതിണ്റ്റെ ആവശ്യകതയെപ്പറ്റിയും അത്‌ ആരാണു ചെയ്യേണ്ടതെന്നും പുതിയനിയമത്തില്‍ പറയുന്നു...

* എന്താണു സ്നാനം?
റോമര്‍ ആറാം അധ്യായം മൂന്ന്‌ മുതല്‍ എട്ട്‌ വരെ വാക്യങ്ങളീല്‍ സ്നാനം എന്താണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.നാം യേശുവിണ്റ്റെ മരണത്തില്‍ പങ്കാളികളാകുന്നു, അവനോട്‌ കൂടെ കുഴിച്ചിടപ്പെട്ട്‌, ക്രിസ്തു മരിച്ചിട്ട്‌ പിതാവിണ്റ്റെ മഹിമയാല്‍ ജിവിച്ചെഴുന്നേറ്റതു പോലെ നാമും ജീവണ്റ്റെ പുതുക്കത്തില്‍ നടക്കേണ്ടതിനായി. ക്രിസ്തുവിനോടു കൂടെ മരിച്ചടക്കപ്പെട്ട്‌ ക്രിസ്തു വസിക്കുന്ന ഒരു പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതിണ്റ്റെ അടയാളമായിട്ടാണു നാം സ്നാനമേല്‍ക്കുന്നത്‌. നാം ക്രിസ്തുവിനോട്‌ കൂടെ മരിച്ചുവെങ്കില്‍ അവനൊട്‌ കൂടെ ജിവിക്കും.

* യേശുവിണ്റ്റെ സ്നാനം.
യേശുവിണ്റ്റെ സ്നാനം പ്രവചനനിവര്‍ത്തിയായിരുന്നു. മത്തായി മൂന്നിണ്റ്റെ പതിനഞ്ച്‌ മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍. അതെ യേശു മനുഷ്യര്‍ക്ക്‌ തന്ന ഒരു മാത്രികയാണു.

* ആരു സ്നാനപ്പെടണം?
  1. യോഹന്നാന്‍ ഒന്നാം അധ്യായം പന്ത്രണ്ടാം വാക്യം- അവനെ (യേശുവിനെ) കൈക്കൊണ്ട്‌ അവണ്റ്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവറ്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു.
  2. റോമര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- യേശുവിണ്റ്റെ കര്‍ത്താവെന്നു വാകൊണ്ടേറ്റ്‌ പറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നുമുയിര്‍പ്പിച്ചുവെന്നു ഹ്രിദയം കൊണ്ട്‌ വിശ്വസിക്കുന്നവര്‍ സ്നാനപ്പെടണം.

* സ്നാനപ്പെടുത്തുവാന്‍ യേശു കല്‍പ്പിച്ചിട്ടുണ്ടോ?

യേശു പറഞ്ഞിട്ടുണ്ട്‌. മത്തായി ഇരുപത്തെട്ടാം അധ്യായം പതിനെട്ട്‌ മുതല്‍ ഇരുപത്‌ വരെ. യേശു പറഞ്ഞു- സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്‌ പിതാവിണ്റ്റെയും പുത്രണ്റ്റെയും പരിശുദ്ധാത്മാവിണ്റ്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട്‌ കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട്‌ സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വീന്‍. ഇവിടെ യേശു സ്നാനം കഴിപ്പിപ്പാന്‍ പറഞ്ഞിരിക്കുന്നു.

* എന്തിനു സ്നാനപ്പെടണം?

  1. രക്ഷിക്കപ്പെടാന്‍- മത്തായി പതിനാറിണ്റ്റെ പതിനാറു. വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയുലകപ്പെടും. ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു- വിശ്വസിച്ചു കഴിഞ്ഞാണൂ സ്നാനപ്പെടേണ്ടത്‌ അല്ലാതെ കരയാന്‍ മാത്രമറിയുന്ന പ്രായത്തിലുള്ള വെള്ളം തളിക്കലല്ല. ഇവിടെ ചിലര്‍ ഒരു ചൊദ്യം ചൊദിക്കും-ഈ വാക്യത്തില്‍ വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയിലകപ്പെടൂം എന്നാണു, അതു കൊണ്ട്‌ രക്ഷ പ്രാപിപ്പാന്‍ വിശ്വസിച്ചാല്‍ മതി സ്നാനപ്പെടേണ്ട എന്നു. ആ വാദം തെറ്റാണു. പഡിക്കുകയും പരീക്ഷയെഴുതുകയും ചെയ്താല്‍ ജയിക്കും.പരീക്ഷയെഴുതാത്തവന്‍ തോല്‍ക്കും എന്നു പറയുന്നതുപോലെയാണിതും. ജയിക്കണമെങ്കില്‍ ആദ്യം പഡിക്കണം, പിന്നെ പരീക്ഷയെഴുതണം. രണ്ടും വേണം.
  2. പാപങ്ങളുടെ മോചനത്തിനായി- അപ്പോ: രണ്ടാമധ്യായം മുപ്പത്തെട്ടാം വാക്യം. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തം യേശുവിണ്റ്റെ സ്നാനം ഏല്‍പ്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. സ്നാനം വേണ്ടെന്നു വാദിക്കുന്നവരുടെ കണ്ണ്‌ ഇനിയെങ്കിലും തുറന്നിരുന്നെങ്കില്‍....
  3. പരിശുദ്ധാത്മാവ്‌ ലഭിപ്പാന്‍- അപ്പോ: രണ്ടിണ്റ്റെ മുപ്പത്തെട്ടും മുപ്പത്തൊന്‍പതും- പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുറ്റെ ദൈവമായ കര്‍ത്താവ്‌ വിളിച്ചു വരുത്തുന്ന ദൂരസ്ഥന്‍മാരായ ഏവറ്‍ക്കും ഉള്ളതാണു. അപ്പോ: ഒന്‍പതിണ്റ്റെ പതിനേഴും പതിനെട്ടും-ശൌല്‍ (പൌലോസ്‌) പരിശുദ്ധാത്മപൂര്‍ണ്ണനായി. അപ്പോ: പത്തൊന്‍പതിണ്റ്റെ ഒന്നു മുതല്‍ ആറു വരെ വാക്യങ്ങള്‍- സ്നാനം പരിശുദ്ധാത്മവരങ്ങള്‍ പ്രാപിക്കാന്‍.
  4. ക്രിസ്തുവിനോട്‌ ചേരുവാന്‍- ഗലാത്യര്‍ മൂന്നിണ്റ്റെ ഇരുപത്തേഴാം വാക്യം. ക്രിസ്തുവിനോട്‌ ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
  5. ദൈവത്തോട്‌ നല്ല മനസാക്ഷിക്കായി- ഒന്ന്‌ പത്രൊസ്‌ മൂന്നിണ്റ്റെ ഇരുപതും ഇരുപത്തൊന്നും വാക്യങ്ങള്‍. സ്നാനമോ ജഡത്തിണ്റ്റെ അഴുക്ക്‌ കലയുന്നതിനായിട്ടല്ല, ദൈവത്തോട്‌ നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രെ യേശുക്രിസ്തുവിണ്റ്റെ പുനരിദ്ധാനത്തില്‍ നമ്മെയും രക്ഷിക്കുന്നു.

* സ്നാനപ്പെടണം എന്നതിനു ചില വാക്യങ്ങള്‍.

  1. എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെ വാക്യങ്ങള്‍- അതുകൊണ്ട്‌ സഹോദരന്‍മാരേ, യേശു തണ്റ്റെ ദേഹമെന്ന തിരശ്ശീലയില്‍ക്കൂടെ നമുക്ക്‌ പ്രതിഷ്ടിച്ച ജിവനുള്ള പുതുവഴിയായി തണ്റ്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദേവാലയത്തിലൊരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട്‌ നാം ദുര്‍മനസാക്ഷി നീങ്ങുമാറു ഹ്രിദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരിരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിണ്റ്റെ പൂര്‍ണ്ണനിശ്ചയം പൂണ്ട്‌ പരമാര്‍ഥഹ്രിദയത്തൊടെ അടുത്ത്‌ ചെല്ലുക.
  2. ഒന്ന്‌ കൊരിന്ത്യര്‍ ആറിണ്റ്റെ പതിമ്മൂന്നും പതിന്നാലും വാക്യങ്ങള്‍- ഭോജ്യങ്ങള്‍ വയറിനും വയര്‍ ഭോജ്യങ്ങള്‍ക്കുമുള്ളതാണു. എന്നാല്‍ ദൈവം അതിനെയും ഇതിനെയും ഇല്ലായ്മയാക്കും. ശരീരമൊ ദുര്‍ന്നടപ്പിനായല്ല, കര്‍ത്താവിനത്രെ. കര്‍ത്താവു ശരീരത്തിനും. എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപൊലെ നമ്മെ തണ്റ്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നത്‌ സ്നാനമേല്‍ക്കുന്നതിനെപ്പറ്റിയാണു.
  3. കൊലോസ്യര്‍ രണ്ടിണ്റ്റെ പന്ത്രണ്ട്‌- സ്നാനത്തില്‍ നിങ്ങള്‍ അവനൊട്‌ (യേശുവിനൊട്‌) അടക്കപ്പെടുകയും അവനെ മരിച്ചവരുടെയിടയില്‍ നിന്നുമുയിര്‍ത്തെഴുന്നേല്‍പ്പിച്ച ദൈവത്തിണ്റ്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനൊട്‌ കൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു.

* യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ടോ?

ഉണ്ട്‌. യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ട്‌.യോഹന്നാന്‍ മൂന്നാം അധ്യയം ഇരുപത്തിരണ്ടാം വാക്യം- അതിണ്റ്റെ ശേഷം യേശു ശിഷ്യന്‍മരുമായി യാഹുദ്യദേശത്ത്‌ വന്നു അവരോട്‌ കൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. ഇനിയെങ്കിലും ജലസ്നാനം വേണമെന്നു വിശ്വസിച്ചൂടേ....

* പഴയനിയമകാല സ്നാനങ്ങള്‍.

  1. ഒന്ന്‌ പത്രോസ്‌ മൂന്നിണ്റ്റെ പത്തൊന്‍പതും ഇരുപതും വാക്യങ്ങള്‍- നോഹയുടെ പെട്ടകത്തില്‍ അല്‍പജനം, എന്നുവച്ചാല്‍ എട്ട്‌ പേര്‍ വെള്ളത്തില്‍ക്കൂടെ രക്ഷപ്രാപിച്ചു. അത്‌ സ്നാനത്തിനു ഒരു മുന്‍ കുറി.
  2. ഒന്ന്‌ കൊരിന്ത്യര്‍ പത്തിണ്റ്റെ രണ്ടാം വാക്യം- എല്ലാവരും സമുദ്രത്തൂടെ കടന്നു, എല്ലാവരും മേഖത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ്‌ മോശെയോട്‌ ചേറ്‍ന്നു. മോശെയോട്‌ ചേര്‍ന്നത്‌ പഴയനിയമകാല സ്നാനം, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനോട്‌ ചേരാന്‍ പുതിയനിയമ ജലസ്നാനം.

ദൈവവചനമായ വിശുദ്ധ ബൈബിളില്‍ വളരെ വ്യക്തമായി ജലസ്നാനത്തെപറ്റി പറയുമ്പോല്‍, അതു വേണ്ട ശിശുസ്നാനം മതിയെന്നു വാദിക്കുന്നവര്‍ ദൈവത്തിണ്റ്റെ പക്ഷത്തോ പിശാചിണ്റ്റെ പക്ഷത്തോ??? ബൈബിളില്‍ എവിടെയെങ്കിലും ശിശുസ്നാനത്തെപ്പറ്റിയോ, ശിശുസ്നാനം എന്ന വാക്കോ പറയുന്നുണ്ടോ???? എന്തിനാണു സഭകള്‍ വചനത്തിനെതിരായ ശിശുസ്നാനത്തെ എങ്ങനെ വച്ചുകൊണ്ടിരിക്കുന്നത്‌? പുരോഹിതന്‍മാര്‍ക്ക്‌ ഇതിനെക്കുറിച്ചെന്താണു പറയാനുള്ളത്‌???? നിങ്ങള്‍ വചനം വായിക്കുക, പരിശുദ്ധാത്മാവ്‌ വചനത്തിണ്റ്റെ മര്‍മ്മങ്ങളേ ഗ്രഹിപ്പിച്ചുതരും. എന്നിട്ടും നിങ്ങള്‍ കണ്ണടച്ചിരുട്ടാക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല, ദൈവം തന്നെ മനസ്സിലാക്കിത്തരട്ടെ അനുഭവത്തില്‍ക്കൂടെയും വചനത്തില്‍ക്കൂടെയും മറ്റുള്ളവരില്‍ക്കൂടെയും...

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

സഭകളില്‍ നടക്കുന്ന ദുരാചാരങ്ങള്‍.

സഭകളില്‍ നടക്കുന്ന ദുരാചാരങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുക. ലിങ്കുകള്‍ നോക്കുക.

*ദുരാചാരങ്ങള്‍.
http://shibuchekkulath.blogspot.com/2010/09/blog-post_08.html

*കൈപ്പണിയായതിലെ ആരാധന
http://shibuchekkulath.blogspot.com/2010/09/blog-post_7645.html

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

സഭയിലെ ദുരാചാരങ്ങള്‍

ഇന്ന്‌ ക്രിസ്തീയസഭകളില്‍ നടക്കുന്ന ക്രിസ്തീയമല്ലാത്ത ചില ദുരാചാരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നു.

* മറിയത്തോടുള്ള പ്രാര്‍ഥനയും മദ്ധ്യസ്ഥതയും.

മറിയത്തോടുള്ള ആരാധനയും പ്രാര്‍ഥനയും ഇന്നു പല സഭകളിലും കാണാം. അവര്‍ക്ക്‌ വചനങ്ങളെക്കാളും യേശുവിനെക്കാളും വിശ്വാസവും ഭക്തിയും കൊന്തയിലും മറിയത്തിലുമാണു.മറിയത്തെ ആരാധിക്കുവാനും മധ്യസ്ഥതയര്‍പ്പിക്കാനും അവര്‍ പറയുന്ന കാരണം കാനാവിലേ കല്യാനത്തിനു വെള്ളം വീഞ്ഞാക്കാന്‍ മറിയ യേശുവിനോട്‌ റെക്കമണ്റ്റ്‌ ചെയ്തതാണു. ഇവിടെ മറിയ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചോ? യേശു മറിയയോടു പറയുന്നു- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌. ശ്രദ്ധിക്കുക, അമ്മേ എന്നല്ല വിളിച്ചത്‌. മറിയ പറഞ്ഞതെന്താണു- അവന്‍ (യേശു) എന്തെങ്കിലും ചെയ്‌വാന്‍ കള്‍പ്പിച്ചാല്‍ അതു ചെയ്‌വീന്‍ എന്നാണു. അല്ലാതെ മറിയ ഒരദ്ഭുതവും പ്രവര്‍ത്തിച്ചില്ല. യേശു അന്ന്‌ പരസ്യശുശ്രൂഷ തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ യേശുവിണ്റ്റെ ശക്തിയെപ്പറ്റി ആറ്‍ക്കുമറിയില്ലായിരുന്നു. അതുകൊണ്ടാണു അവരാദ്യം മറിയത്തെ സമിപിച്ചത്‌. ചില ചോദ്യങ്ങള്‍--
* മറിയ തണ്റ്റെ ജിവിതത്തിലൊരിക്കലെങ്കിലും ഒരദ്ഭുതമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?
* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ?
* ബൈബിളില്‍ യേശുവല്ലാതെ ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ ഏതെങ്കിലും മദ്ധ്യസ്ഥണ്റ്റെ പേരു പറഞ്ഞിട്ടുണ്ടോ?

മറിയയുടെയും വിശുദ്ധന്‍മാരിടെയും മദ്ദ്യസ്ഥതയുടെ ഫലമയി രോഗശാന്തിയും അദ്ഭുതങ്ങളും അനുഭവിച്ചെന്നു പലരും പറയും. പക്ഷെ അതു തന്നത്‌ പിശാചാനെന്നു ആരും മനസ്സിലക്കുന്നില്ല. രോഗശാന്തി കിട്ടിയാല്‍ അവന്‍ മറിയത്തോട്‌ മാത്രമേ അപേക്ഷിക്കുകയുള്ളെന്ന്‌ പിശാചിനറിയാം. യേശുവിനെയല്ലാതെ മറിയത്തെയും മറ്റ്‌ പുണ്യവാളന്‍മാരെയും വിളിച്ച്‌ പ്രാര്‍ഥിക്കുമ്പോല്‍ പിശാച്‌ ഇതിപോലെയുള്ള ചെറിയ ചെറിയ അപ്പക്കഷണങ്ങളിട്ടു തരും. അവന്‍ പിന്നെ യേശുവിനെ വിളിക്കില്ല. അതാണു പിശാചിനും വേണ്ടത്‌. മറിയയുടെ ഫോട്ടോ വിയറ്‍ക്കുന്നു, മറിയയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നുവെന്നുള്ളതൊക്കെ പിശാചിണ്റ്റെ തന്ത്രമാണു, ആള്‍ക്കാരെ വഴിതെറ്റിക്കാന്‍.

ഈ കന്യാമറിയം എന്ന സംബോധന തെന്നെ അസംബന്ധമാണു. ബൈബിളില്‍ വ്യക്തമായി ജൊസഫിനു മറിയയിലുണ്ടായ നാലു ആണ്‍മക്കളുടെ പേരു പറയുന്നുണ്ട്‌. ലൂക്കോസ്‌ ആറിണ്റ്റെ മൂന്ന്‌- യാക്കോബ്‌, യോസെ, യൂദാ, ശിമോന്‍ എന്നിവര്‍ മറിയയുടെ ആണ്‍മക്കളാണു. ഇനി ഈ കാര്യം അംഗീകരിക്കാതിരിക്കാന്‍ കത്തോലിക്കാ സഭ പല മുട്ട്ന്യായങ്ങളും പറയുമെങ്കിലും യേശുവിനെ പ്രസവിച്ചത്‌ മറിയയല്ലെന്നു പറയില്ലല്ലൊ. പ്രസവിച്ച ഒരു സ്ത്രീയെ കന്യക എന്നു വിളിക്കുന്നത്‌ ശുദ്ധ വിവരക്കേടല്ലേ?? മറിയ കന്യകയല്ലെന്നു തെളിയിക്കുന്ന വേദഭാഗം- ജോസഫ്‌ മറിയയെ പരിഗ്രഹിച്ചിരുന്നു (മത്തായി ഒന്നിണ്റ്റെ ഇരുപത്തിനാലും ഇരുപത്തഞ്ചും). മനുഷ്യര്‍ തന്നില്‍നിന്നുമകന്ന്‌ മറിയത്തെയും മറ്റുള്ളവരെയും വിളിച്ച്‌ മദ്ധ്യസ്ഥതെ ചെയ്യുമ്പോല്‍ യേശു വേദനിക്കുന്നു, പിശാച്‌ ചിരിക്കുന്നു.. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശുവല്ലാതെ വേറൊരു മദ്ധ്യസ്ഥനുമില്ലെന്നു വചനം പറയുന്നു- ( ഒന്നി തിമോത്തി രണ്ടാമദ്ധ്യായം അഞ്ച്‌ മുതല്‍ ഏഴുവരെയുള്ള വാക്യങ്ങള്‍).

* മനുഷ്യര്‍ വിശുദ്ധരാക്കിയ മനുഷ്യരോടുള്ള മദ്ധ്യസ്ഥതയും പ്രാര്‍ഥനയും.

ഈീ ഭൂമിയില്‍ ജനിച്ച്‌ നല്ല ജീവിതം നയിച്ച്‌ മരിച്ചടക്കപ്പെട്ട മനുഷ്യരോട്‌ പ്രാര്‍ത്ഥിക്കുകയും മദ്ധ്യസ്ഥത ചെയ്യുന്നതിലും എന്താണു പ്രയോജനം. അവരുടെ കബറിടത്തിലും, കട്ടിലിലും, താടിയെല്ലിലിം തലമുടിയുലും ചുംബിക്കുന്നതു കൊണ്ടും അവ തൊട്ട്‌ പ്രാര്‍ഥിക്കുന്നതുകൊണ്ടും മനുഷ്യര്‍ പിശാചിനടിമപ്പെടുകയാണു ചെയ്യുന്നത്‌. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശു മാത്രം ഏക മദ്ധ്യസ്ഥനായിരിക്കെ എന്തിനാണീ മനുഷ്യര്‍ ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌??? ഇവരൊക്കെ ജീവിച്ചിരുന്നപ്പോള്‍ നല്ലവരായിരുന്നു. ഇവരെ ദൈവം വിശുദ്ധരാക്കിയതാണൊ? ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്‌ മനുഷ്യനാറ്റ മാര്‍പ്പാപ്പയാണു. ഇനിയൊരു ചോദ്യം...ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ച മാര്‍പ്പാപ്പാ വിശുദ്ധനാണോ? മാര്‍പ്പാപ്പാ മരിച്ച്‌ എത്രയോ വര്‍ഷം കഴിഞ്ഞാണു അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌? ഭൂമിയിലൊരു വിശുദ്ധന്‍ പോലുമില്ലെന്നു ബൈബിള്‍ പറയുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മൂവായിരത്തിപ്പരം മനുഷ്യരെ വിശുദ്ധരായി പ്രഖ്യപിച്ചിട്ടുണ്ട്‌. അവരെ വിളിച്ച്‌ പ്രാര്‍ത്തിക്കുന്നവരുമുണ്ട്‌. ഇവിടെയും യേശു തഴയപ്പെട്ടു. ജീവനുള്ളവറ്‍ക്കു വേണ്ടി നിങ്ങള്‍ മരിച്ചവരോടൊ ചോദിക്കുന്നത്‌ ( യെശയ്യ എട്ടിണ്റ്റെ പത്തൊന്‍പത്‌)

* ഈസ്റ്റര്‍ ക്രിസ്ത്മസ്‌ ആഖോഷങ്ങള്‍.

സാത്താന്‍ ക്രിസ്ത്യാനികളുടെയിടയില്‍ കയറിക്കളിച്ച ഏറ്റവും വലിയൊരു കളിയാണു ഈസ്റ്റര്‍ എന്ന വാക്ക്‌. ഈസ്റ്റര്‍ എന്നത്‌ ഒരു ജര്‍മ്മന്‍ ദേവതയുടെ പേരാണു. ഫെര്‍ട്ടിലിറ്റിയുടെ (ഗര്‍ഭധാരണത്തിണ്റ്റെ) ദേവതയാണു ഈസ്റ്റര്‍. ലിങ്കുകല്‍ നോക്കുക-

http://www.christiananswers.net/q-eden/edn-t020.html
http://www.goddessgift.com/pandora
http://en.wikipedia.org/wiki/%C4%92ostre
http://www.google.com.kw/images?hl=en&q=easter+goddess&rlz=1W1ADFA_en&um=1&ie=UTF-8&source=univ&ei=34aHTPmrL8TJccqZvJ4I&sa=X&oi=image_result_group&ct=title&resnum=4&ved=0CDgQsAQwAw

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സെക്സിണ്റ്റെ ദേവതയാണു ഈസ്റ്റര്‍. ഈ ദേവതയുടെ ഉത്സവം പണ്ടുകാലത്ത്‌ നടത്തിയിരുന്നു. പണ്ടത്തെ കത്തൊലിക്കാ സഭ അക്കാലത്തെ ഭരനാധികാരികളേ പ്രീതിപ്പെടുത്താന്‍ യേശുവിണ്റ്റെ ഉയിര്‍പ്പിണ്റ്റെ ഓര്‍മ്മദിവസത്തിനു ഈസ്റ്റര്‍ എന്നു പേരിട്ടു. നോക്കുക സാത്താന്‍ എങ്ങനെ സഭയുടെ കഴുത്തില്‍ പിടിമുറുക്കിയെന്നു. ഈസ്റ്റര്‍ മുട്ടകല്‍ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്‌. ഗര്‍ഭധാരണത്തെയാണു മുട്ടകല്‍ സൂചിപ്പിക്കുന്നത്‌. ഇതിനെപ്പറ്റി ഒരു കത്തോലിക്ക അച്ചനൊട്‌ ചൊദിച്ചപ്പോല്‍ കിട്ടിയ മറുപടി ഇതായിരുന്നു- മുട്ട വിരിഞ്ഞ്‌ കൊഴിക്കുഞ്ഞ്‌ ( ജീവന്‍) പുറത്തു വരുന്നത്‌ പോലെ യേശു മരിച്ചിയര്‍ന്നേറ്റുവെന്നു സൂചിപ്പിക്കാനാണു ഈസ്റ്റര്‍ മുട്ടകളെന്നു. ഇതൊക്കെ കേട്ട്‌ യേശു കരയുന്നു, സാത്താന്‍ ചിരിക്കുന്നു. ഈ ദേവതയുടെ പേരു പഴയനിയമത്തില്‍ പറയുന്നുണ്ട്‌- അസ്തേരോത്ത്‌ ദേവി. ക്രിസ്ത്മസ്‌ ആഖോഷം ലോകത്തിലെല്ലായൊടത്തും ഒരേ ദിവസമാണോ? ഈജിപ്റ്റില്‍ ക്രിസ്ത്മസ്‌ ജനുവരിയിലാണു.
http://www.bazaarinegypt.com/Christmas_in_Egypt.html

ഈസ്റ്ററിനും ക്രിസ്ത്മസിനും കൂടി അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ കണക്കാര്‍ക്കെങ്കിലുമറിയാമോ? ഓരോ വര്‍ഷവും ഈ രണ്ട്‌ ദിവസങ്ങളില്‍ അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ അളവു കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതാണൊ യേശു ആഗ്രഹിച്ചത്‌. ബൈബിള്‍ വ്യക്തമായി പറയുന്നു- മദ്യപാനി സ്വര്‍ഗ്ഗം അവകാശമാക്കയില്ലെന്ന്‌. ( ഒന്ന്‌ കൊരിന്ത്യര്‍ ആറിണ്റ്റെ പത്ത്‌, സദ്രിശ്യവാക്യങ്ങള്‍ ഇരുപത്തിമൂന്നിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തൊന്ന്‌ വരെ, ഗലാത്യര്‍ അഞ്ചിണ്റ്റെ ഇരുപത്തൊന്ന്‌)

* പൌരൊഹിത്യം.

യേശു നീക്കിക്കളഞ്ഞ പൌരോഹിത്യം ഇപ്പോഴും പിന്തുടരുന്ന സഭകല്‍ ക്രിസ്തീയമാണൊ എന്നു നം ചിന്തിക്കണം. മനുഷ്യനെഴുതിയ ഒരു പുസ്തകം (ആരാധനാ ക്രമം) നോക്കി അച്ചാന്‍മാര്‍ ചൊല്ലുന്നതിനു ജനം ആമേന്‍ എന്നു പറയുന്നതാണോ ആരാധന??? ആത്മാവിലും സത്യത്തിലും ആരാധിക്കാനാണു വചനം പറയുന്നത്‌. പള്ളിയരധനയെക്കുരിച്ച്ചും പൌരോഹിത്യത്തെക്കുറിച്ചും എണ്റ്റെ ഒരു പൊസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌- കൈപ്പണിയായതില്‍ ദൈവം വസിക്കുന്നോ?

http://shibuchekkulath.blogspot.com/2010/09/blog-post_7645.html

ഒരു സഭയില്‍ പറയുന്നു- സഭയിലേ കൂദാശകള്‍ സ്വികരിച്ച മനുഷ്യന്‍ നരകത്തില്‍ പോകില്ല്യെന്നു. ( ഈ കൂദാശകളൊന്നും വചനത്തിലുള്ളതല്ല, യേശു പറഞ്ഞിട്ടുള്ളതുമല്ല. യേശു പറഞ്ഞ ഏക കൂദാശ കര്‍ത്രുമേശയാണു). പിന്നിട്‌ ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു ശവമടക്കുമ്പോള്‍ അച്ചന്‍ ആരാധനക്രമം നൊക്കി ചൊല്ലുന്നതിങ്ങനെയാണു- എണ്റ്റെ ബന്ധുക്കളും പ്രിയപ്പെട്ടവരുമേ, അടുത്തു വന്നു എനിക്കുവേണ്ടി കരയുവിന്‍. മ്രിത്യു എന്നെ പാതാളത്തില്‍ ബന്ധിച്ചിരിക്കുന്നു. അപ്പോല്‍ എന്താണി കൂദാശകളുടെ പ്രയോജനം. കൂദാശകള്‍ സ്വീകരിച്ചവന്‍ നരകത്തില്‍ പൊവില്ല എന്നുള്ളത്‌ കള്ളമാണെന്നു അച്ചന്‍ തന്നെ പരഞ്ഞില്ലേ. ഇനി വേറൊരു സഭയില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകത്തില്‍ നോക്കി ചൊല്ലും- ഈ വിശുദ്ധതകള്‍ വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്ക്‌ മാത്രം നള്‍കപ്പെടുന്നു എന്ന്‌. കുര്‍ബാന കൊടുത്ത്‌ കഴിഞ്ഞു ജനം പിരിയുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകം നോക്കി വായിക്കും- ബലഹീനനും പാപിയുമായ അടിയാന്‍ ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന മൂലം ബലം പ്രാപിക്കേണ്ടതിനു എനിക്കു വെണ്ടിയും പ്രാര്‍ത്ഥിപ്പീന്‍ എന്നു. വിശുദ്ധമായ കുര്‍ബ്ബാനയര്‍പ്പിക്കുന്ന അച്ചന്‍ തന്നെ പറയുന്നു താന്‍ ബലഹീനനും പാപിയുമാണെന്നു!!! ഇതാണോ ആരാധന. കുര്‍ബ്ബാനയനുഷ്ടിക്കുമ്പോല്‍ അച്ചന്‍ പരയുന്നു ഇതു നിങ്ങളുടെ പാപം ക്ഷമിക്കുമെന്നു. യേശു പറഞ്ഞത്‌ ഇതു നിങ്ങള്‍ എണ്റ്റെ മരണത്തിണ്റ്റെ ഓര്‍മ്മയ്ക്കായി ചെയ്‌വീന്‍ എന്നാണു. പാപം വച്ചുകൊണ്ട്‌ തിരുരക്ത മാംസങ്ങല്‍ എടുക്കാന്‍ പാടില്ല. ഇന്നെത്ത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്‌. രാവിലെ ഒരു സ്മോളടിച്ചിട്ട്‌ കുര്‍ബ്ബാന കൊള്ളാന്‍ വരുന്നവരുണ്ട്‌.
ഇപ്പോള്‍ ഇടവകകളില്‍ പണക്കാരും പ്രതാപികളുമായ മൂന്നോ നാലൊ കുടുംബങ്ങളാണു പള്ളി ഭരിക്കുന്നത്‌. അച്ചനും അവരുടെ ഇഷ്ടത്തിനൊത്ത്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഇന്നു മിക്കവാറും ഇടവകകളില്‍ കാണുന്നത്‌ അങ്ങോട്ടുമിങ്ങൊട്ടും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരവും വ്യക്തികള്‍ തമ്മിലുള്ള ഈഗോയുമാണു. ഇടവകയൊഗം പോലീസിടപെട്ട്‌ കോമ്പ്രമൈസാക്കേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്‌. ഇവിടെയും യേശു ആരുമല്ലാതാകുന്നു.

* നേര്‍ച്ചയും തീര്‍ത്ഥാടനവും.

ഉദ്ദിഷ്ടകാര്യം സാധിപ്പിച്ചാല്‍ നൂറു വീട്‌ ഭിക്ഷയെടുത്ത്‌ കിട്ടുന്ന പനം കൊണ്ട്‌ വേളാംകണ്ണിയിലോ, മലയാറ്റൂരോ പോയി ആ പണം ഭണ്ട്ഡാരത്തിലിറ്റാമെന്നു നേര്‍ച്ച നേരുന്നവരുണ്ട്‌. ബൈബിളില്‍ ഇതു പറഞ്ഞിട്ടുണ്ടോ? ഇത്‌ ക്രിസ്തീയമാണോ? വിളിച്ചാള്‍ വിളികേള്‍ക്കുന്ന യേശു നമുക്കുള്ളപ്പോള്‍ എന്തിനാണു ഇതിണ്റ്റെ പുറകേ പോകുന്നത്‌? തങ്ങളുടെ പ്രവര്‍ത്തി കൊണ്ട്‌ ദൈവത്തെ പ്രസാദിപ്പിക്കനാണു ഇക്കൂട്ടര്‍ ശ്രമിക്കുന്നത്‌. എന്നാല്‍ വചനം പരയുന്നു- തണ്റ്റെ പ്രവര്‍ത്തികള്‍ മൂലം ഒരാളും നിതീകരിക്കപ്പെടുന്നില്ല, നീതിപ്രവര്‍ത്തികളൊക്കെയും കറപുരണ്ട തുണിപോലെയാണു ( യെശയ്യാ അറുപത്തിനാലിണ്റ്റെ ആറാം വാക്യം)

* ശിശുസ്നാനം.

എട്ടും പൊട്ടും തിരിയാത്ത ശിശുക്കളേ മാമോദിസ മുക്കണമെന്നു വചനം പറയുന്നുവോ? ശിശുസ്നാനമെന്നു പറയുമ്പൊഴും ചെയ്യുന്നതെന്താണു? സ്നാനം എന്നത്‌ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതാണു. എന്നാല്‍ ശിശുസ്നാനത്തില്‍ ചെയ്യുന്നത്‌ വെള്ളം തളിക്കലാണു. ഇതിനെക്കുറിച്ച്‌ ഒരു സഭയിലെ ബിഷപ്പ്‌ പറഞ്ഞതിപ്പ്രകാരമാണു. ഇന്നു സഭയില്‍ നടക്കുന്ന പല ആചാരങ്ങള്‍ക്കും ബൈബിള്‍പരമയി യാതൊരടിസ്ഥാനവുമില്ല. അതുകൊണ്ടിതൊന്നും ക്രിസ്തീയമാനെന്നു സമ്മതിക്കാന്‍ എനിക്കാവില്ല. ഇന്നു സഭയിലെ അച്ചന്‍മാര്‍ പലരും സ്നാനപ്പെട്ടവരാണു( ജലസ്നാനം) പക്ഷെ അവരത്‌ പുറത്ത്‌ പറയുന്നില്ല. അതിനവറ്‍ക്കു അവരുടേ കുപ്പായവും സുഖഭോഗങ്ങളും തടസ്സമാണു. ഈസത്യങ്ങളൊന്നും അവര്‍ ജനങ്ങളോട്‌ പരയുന്നില്ല. ബൈബിളില്‍ പറയുന്നത്‌ വിശ്വാസമേറ്റുപറഞ്ഞുള്ള ജലസ്നാനം മാത്രമാണു. ശിശുസ്നാനം വചനത്തിനെതിരാണു.

* മരിച്ചവറ്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

മരിച്ചവറ്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ? മരിച്ചുകഴിഞ്ഞു എന്തൊക്കെ കൂദാശകളനുഷ്ടിച്ചാലും ഒരു ഫലവുമില്ല. ഏഴാം ദിവസം ഒരു ഓര്‍മ്മപ്രാര്‍ഥന, അതുകഴിഞ്ഞു പതിന്നാലാം ദിവസം വേറൊരു പ്രാര്‍തന. എന്താ, ഏഴാം ദിവസം പ്രാര്‍തിച്ചതിനു ഫലമില്ലാഞ്ഞിട്ടാണോ പതിന്നാലാം ദിവസം പ്രാര്‍ഥിക്കുന്നത്‌. ഇതു വചനത്തില്‍ പറയുന്നുണ്ടോ? യോഹന്നാന്‍ അഞ്ചിണ്റ്റെ ഇരുപത്തെട്ടും ഇരുപത്തൊന്‍പതും വായിക്കുക. നന്‍മ ചെയ്തവര്‍ ജീവനായും തിന്‍മ ചെയ്തവര്‍ ന്യായവിധിക്കയും പുനരുദ്ധാനം ചെയ്യും. ഇതില്‍ അച്ചന്‍മാറ്‍ക്കും തിരുമേനിമാറ്‍ക്കും യാതൊരു കാര്യവുമില്ല. മരിച്ചതിനുശേഷം പ്രാര്‍ത്ഥനകൊണ്ട്‌ ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയയ്ക്കാന്‍ സാദ്ധ്യമല്ലെന്നര്‍ത്ഥം.

* കുമ്പസാരം.

കുമ്പസാരം അതായത്‌ പാപങ്ങളേറ്റ്‌ പറയേണ്ടത്‌ സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവത്തിനു മുന്നിലോ അതോ ബലഹീനരും പാപികളുമാണെന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്ന അച്ചന്‍മാറ്‍ക്കു മുന്നിലോ? ചിന്തിക്കൂൂ... ബൈബില്‍പരമയി ഇതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉരല്‍ ചെന്നു മദ്ദളത്തൊട്‌ പറയുന്നത്‌ പോലെ ഒരു പാപി ചെന്നു തണ്റ്റെ പാപങ്ങള്‍ മറ്റൊരു കുപ്പായമിട്ട പാപിയോടു പറയുന്നു. ഇതുകൊണ്ടാര്‍ക്കാണു ഗുണം. പാപങ്ങളുമായി ദൈവത്തിനടുട്ടേക്കാണു വരേണ്ടത്‌, അച്ചണ്റ്റെ മുന്നിലേക്കല്ല. പാപം ക്ഷമിക്കന്‍ ഒരു മനുഷ്യനും അധികാരമില്ല, യേശുവിനു മാത്രമ്മേ അധികരമുള്ളുവെന്നു വചനം പറയുമ്പോള്‍ അച്ചണ്റ്റെ മുന്നില്‍ പാപമേറ്റു പറയുന്നതും, അതിനു ക്ഷ്മ കിട്ടിയെന്നു കരുതുന്നതും ശുദ്ധ അസംബന്ധമല്ലേ??? ചിന്തിക്കൂ....

* ഉത്സവങ്ങളും റാസകളും വെടിക്കെട്ടും.

ഉത്സവങ്ങളാചരിക്കുന്നതിനെ പ്പറ്റി വചനം എന്ത്പറയുന്നുവെന്നു നോക്കുക- നിങ്ങളുടെ ഉത്സവങ്ങള്‍ എനിക്കു വെറുപ്പാകുന്നു. നിങ്ങളുടെ ഉത്സവങ്ങല്‍ എനിക്കു അസഹ്യം.അവയെ ഞാന്‍ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങല്‍ കൈമലര്‍ത്തുമ്പോള്‍ ഞനെണ്റ്റെ കണ്ണു മറച്ചുകളയും- യെശയ്യാ ഒന്നാമദ്ധ്യായം പതിമ്മൂന്നു മുതല്‍ പതിനഞ്ചു വരെ.

ഏതു പുരൊഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളേ കുടെക്കൂടെ കഴിച്ചുംകൊണ്ട്‌ നില്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). അച്ചന്‍മാരും കൂദാശകളും കൊണ്ടോരു ഫലവുമില്ലെന്നു വചനം പറയുന്നു. നിങ്ങള്‍ത്തന്നെയൊന്നു ചിന്തിച്ചു നോക്കുക- മരിക്കാന്‍ കിടക്കുന്ന ഒരു രോഗിയുടെയടുക്കല്‍ വന്ന്‌ അച്ചന്‍ അന്ത്യകുര്‍ബ്ബാന കൊടുത്തിട്ട്‌ അയാളെ മരിക്കാന്‍ വിടുന്നതല്ലാതെ, ഏതെങ്കിലുമൊരച്ചന്‍ രോഗിയെ സുഖപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ? നിങ്ങള്‍ പവ്വര്‍വിഷന്‍ ചാനലൊന്നു കണ്ട്നോക്കൂ, എത്രയോ മാറാരോഗികള്‍ സുഖപ്പെടുന്നു, കണ്ണു കാണുന്നു, തളര്‍ന്നു കിടന്നവര്‍ എഴുന്നേറ്റ്‌ നടക്കുന്നു,........ എന്താണു കാരണം?? ആ സഭകളില്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുണ്ട്‌. അവിടെ പരിശുദ്ധാത്മാവിണ്റ്റെ ഫലങ്ങളുണ്ട്‌. അന്യഭാഷയും രോഗശാന്തിയുമുണ്ട്‌. അങ്ങനെ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു യേശുവിനു വേണ്ടത്‌. യെശുവിനെ അന്വേഷിക്കാതെ ഇപ്പൊഴും രാഹുകാലവും നേരവും ജ്യോതിഷവും രാശിയുമൊക്കെ നൊക്കുന്ന ക്രിസ്ത്യാനികളുണ്ട്‌. അങ്ങനെയുള്ളവര്‍ക്കുള്ള ഫലം യെശയ്യാ എട്ടിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ പരയുന്നു- കൂരിരൂട്ടിലേക്ക്‌ അവരെ തള്ളിക്കളയും.

അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ, നിങ്ങല്‍ വ്യര്‍ത്ഥമയ പാരമ്പര്യക്കെട്ടുകലില്‍ നിന്നും പുറത്തു വരിക. ആത്മാവിലും സത്യത്തിലും ആരാധിക്കുക. യേശു മാത്രം തണ്റ്റെ രക്ഷകനെന്നു വിശ്വസിക്കുക, മാനസാന്തരപ്പെടുക, വിശ്വസിച്ച രക്ഷ വായ്‌ കൊണ്ടേറ്റുപറഞ്ഞു സ്നാനപ്പെടുക. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

കൈപ്പണിയായതില്‍ ദൈവം വസിക്കുമോ?


വിശുദ്ധ ബൈബിളിനെ പഴയനിയമമെന്നും പുതിയനിയമമെന്നും തിരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്രമാണമാണു, കാരണം അന്ന്‌ പ്രവര്‍ത്തിയാലായിരുന്നു മനുഷ്യര്‍ നീതീകരിക്കപ്പെട്ടിരുന്നത്‌. പഴയനിയമത്തില്‍ പ്രവര്‍ത്തിയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുമ്പോള്‍ പുതിയനിയമ മദ്ധ്യസ്ഥനായ യേശുക്രിസ്തു (എബ്രായര്‍ ഒന്‍പതിണ്റ്റെ പതിനഞ്ച്‌) പറയുന്നു- മനുഷ്യന്‍ വിശ്വാസത്താലത്രെ നീതീകരിക്കപ്പെടുന്നത്‌.ന്യയപ്രമാണത്തിണ്റ്റെ പ്രവര്‍ത്തിയാല്‍ ഒരാലും നീതീകരിക്കപ്പെടുകയില്ല എന്നു റോമര്‍ മൂന്നിണ്റ്റെ ഇരുപതും ഇരുപത്ത്‌ന്നും വാക്യങ്ങളില്‍ പറയുന്നു.. യേശു ലോകത്തിലേക്കു വരുന്നതിനുമുമ്പ്‌ യേശുവിണ്റ്റെ പ്ര്‍തിനിധീകരിക്കുന്ന സമഗമനകൂടാരം യഹോവ ഇസ്രായേല്‍ മക്കള്‍ക്കു കൊടുത്തു. യേശു വന്നു കഴിഞ്ഞ്‌ അതിണ്റ്റെ പ്രസക്തി ഇല്ലാതായി. അതു മനസ്സിലാക്കാതെ ഇന്നും സഭകള്‍ സമഗമനകൂടാരത്തിനെ പ്രതിനിധീകരിച്ച്‌ പള്ളികള്‍ പണിയുകയും, പുരോഹിതന്‍മാര്‍ ബലിയര്‍പ്പിക്കയും ചെയ്യുന്നു. പൌരോഹിത്യം ദൈവം നിര്‍ത്തലാക്കിയെന്നറിയാതെ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്‌ സഭയും പട്ടക്കാരും ജനങ്ങളെ ഇന്നും വലിച്ചിഴയ്ക്കുന്നു.
സമാഗമനകൂടരത്തിണ്റ്റെ വിവരനം പുറപ്പാട്‌ ഇരുപത്തഞ്ചു മുതല്‍ ഇരുപത്തേഴു വരെയുള്ള അദ്ധ്യായങ്ങളില്‍ വലരെ വിശദമായി പറയുന്നു. യഹോവയ്ക്കു തണ്റ്റെ ജനത്തോട്‌ കൂടെ വസിക്കാനാണു സമാഗമന കൂടാരം പണിയാന്‍ മോശെയോട്‌ കല്‍പ്പിച്ചത്‌. യഹോവതന്നെ അതിണ്റ്റെ നീളവും വീതിയും ഉയരവും ഏതു മരം കൊണ്ടുണ്ടാക്കണം എന്നിവയെല്ലാം പറഞ്ഞുകൊടുത്തു. അതി വിശുദ്ധനായ യഹൊവയുടെ സാന്നിദ്ധ്യം ഇറങ്ങണമെങ്കില്‍ അത്‌ അത്രയ്ക്ക്‌ പരിശുദ്ധവും ക്രിത്യവുമായിരിക്കണം. ( ഇന്ന്‌ പള്ളികളില്‍ വെള്ളമടിച്ച്‌ പോകുന്നവരെ എനിക്ക്‌ വ്യക്തിപരമായറിയാം, കമ്മിറ്റി മീറ്റിങ്ങുകളില്‍ അവര്‍ പറയുന്ന തെറിയും). ഈ സമാഗമനകൂടാരം പഴയനിയമകാലത്ത്‌ യഹൊവ ഇസ്രായേല്യര്‍ക്ക്‌ കൊടുത്തു. അവര്‍ ചെയ്യുന്ന പാപത്തിനു പരിഹാരമായി യാഗമ്രുഗത്തെ അറുത്തിരുന്നു. അതിനു ഒരു പ്രധാന കവാടമുണ്ട്‌, ഒരു യാഗപീഡം, കൈകാലുകള്‍ കഴുകാന്‍ വെള്ളം, മേശ, ധൂപം,കാഴ്ചയപ്പം-ഇതെല്ലാം അടങ്ങിയ വിശുദ്ധസ്തലം, അതിവിശുദ്ധസ്തലം. വിശുദ്ധസ്തലത്തെയും ജനങ്ങള്‍ നില്‍ക്കുന്ന സ്തലത്തെയും തിരശ്ശീലകൊണ്ട്‌ വേര്‍തിരിച്ചിരുന്നു. ഇതൊക്കെയാണു സമാഗമനകൂടാരത്തിലുണ്ടായിരുന്നത്‌. എന്നാലിതൊക്കെയും യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണത്തോടെ നീങ്ങിപ്പോയി എന്നു മനസ്സിലാക്കത്തവരാണു ഇന്നും സഭയുടെയും അച്ചന്‍മാരുടെയും തിരുമേനിമാരിടെയും പിറകെ നടക്കുന്നത്‌.
യേശുക്രിസ്തുവും സമാഗമനകൂടാരവും തമ്മിലുള്ള ബന്ധം.
സമാഗമനകൂടാരത്തിനു ഒരു വാതില്‍ മാത്രമായുള്ളു. അതുവഴിയല്ലതെയകത്തു കടക്കാന്‍ ആറ്‍ക്കും സാദ്ധ്യമല്ല്‌. പുതിയനിയമത്തില്‍ യേശു ഇപ്രകാരം പറഞ്ഞു-ഞ്ഞാന്‍ വാതിലാകുന്നു. എന്നിലൂറ്റെ കടക്കുന്നവന്‍ രക്ഷിക്കപ്പെടും (യോഹന്നാന്‍ പത്തിണ്റ്റെ ഒന്‍പത്‌).
യാഗപീഡം സ്ഥാപിച്ചിരിക്കുന്നത്‌ ഭൂനിരപ്പില്‍ നിന്നുമല്‍പ്പമുയര്‍ത്തിയണു. പാപമില്ലാത്ത യേശു പാപികള്‍ക്കു വേണ്ടി യാഗമായി അവണ്റ്റെ ക്രൂശുമരണം വഴിപോക്കര്‍ കാണാനായി അല്‍പ്പമുയര്‍ത്തി സ്ഥാപിച്ചുന്നു വചനം പറയുന്നു. ഇതുപോലെയാണു അന്നും ചെയ്തുവന്നിരുന്നത്‌, മനുഷ്യണ്റ്റെ പാപങ്ങല്‍ ഒരു മ്രുഗത്തിണ്റ്റെ മുകളില്‍ കെട്ടിവച്ച്‌ അതിനെ യാഗമയര്‍പ്പിച്ച്‌ ആ പാപത്തിന്ന്‌ പരിഹാരം കണ്ടിരുന്നു. അതിണ്റ്റെ രക്തം അവണ്റ്റെ പപം മോചിപ്പിക്കുന്നു. അതുപോലെതന്നെയാണ്‍ യേസുവും. നമുക്കുവേണ്ടി യേശു യാഗമായിത്തീറ്‍ന്നു. എബ്രായര്‍ ഒന്‍പതം അധ്യായം പന്ത്രണ്ട്മുതല്‍ പതിന്നലു വരെയുള്‍ല വാക്യങ്ങളില്‍ ഇങ്ങനെ പറയുന്നു-ക്രിസ്തുവോ, വരുവാനുള്ള നന്‍മകളുടെ മഹാപുരോഹിതനായി വന്നിട്ട്‌, കൈപ്പണിയല്ലാത്തതായി എന്നുവച്ചാലീ സ്രിഷ്ടിയിലുള്‍പ്പെടാത്തതായി വലിപ്പവും തികവുമേരിയ ഒരു കൂടാരത്തില്‍ക്കൂടെ ആട്ട്കൊറ്റന്‍മരുടെയും പശുക്കിടാങ്ങളുടേയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍തന്നെ ഒരിക്കലായിട്ട്‌ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിച്ചു എന്നേക്കുമുല്ലൊരി വീണ്ടെടുപ്പ്‌ സാധിപ്പിച്ചു. വചനം ഇങ്ങനെ പറയുന്നു എങ്കില്‍ എന്തിനാ എല്ലാ ഞായറാഴ്ചയും ദിവ്യബലി എന്ന പ്രഹസനം സഭയും പട്ടക്കരും നറ്റത്തുന്നത്‌. ഇവര്‍ പിന്നെയും പിന്നെയും യേശുവിനെ ക്രൂശിക്കുന്നു.
കൈകാലുകള്‍ കഴുകാന്‍ വെള്ളം വച്ചിരിക്കുന്ന പാത്രം വിശുദ്ധിയെ സൂചിപ്പിക്കുന്നു. സകലപാപവും ഏറ്റുപറഞ്ഞ്‌ അവണ്റ്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചാല്‍ നാം വിശുദ്ധരായിത്തീരുന്നു എന്നു വചനം പറയുന്നു (എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെ).
സ്വര്‍ണ്ണ വിളക്കുകാല്‍- വെളിച്ചത്തെ സൂചിപ്പിക്കുന്നു. യേശു പറഞ്ഞു- ഞാന്‍ ലോകത്തിണ്റ്റെ വെളിച്ചം ആകുന്നു (യോഹന്നാന്‍ ഒന്നിണ്റ്റെ ഒന്‍പത്‌, എട്ടിണ്റ്റെ പന്ത്രണ്ട്‌,ഒന്‍പതിണ്റ്റെ അഞ്ച്‌).
മേശ, ധൂപം, കാഴ്ചയപ്പം ഇതെല്ലാമടങ്ങിയ വിശുദ്ധ മന്ദിരം. യേശു പറഞ്ഞു- ഞാന്‍ ജീവണ്റ്റെ അപ്പം ആകുന്നു. എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും. ( മത്തായ്‌ ഇരുപത്താറിണ്റ്റെ ഇരുപത്താറു,യോഹന്നാന്‍ ആറിണ്റ്റെ മുപ്പത്തഞ്ച്‌, യോഹന്നാന്‍ ആറിണ്റ്റെ നാല്‍പ്പത്തൊന്‍പത്‌ മുതല്‍ അന്‍പത്തൊന്ന്‌ വരെ). പുറപ്പാട്‌ മുപ്പതാം അദ്യായം മുപ്പത്തിനാലുമുതല്‍ മുപ്പത്തെട്ട്‌ വരെ പറഞ്ഞിരിക്കുന്ന ധൂപം നമ്മുടെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ ധൂപം പുതിയനിയമത്തിലെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. കാരണം ധൂപത്തിലെ മണം സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴായിരുന്നു ദൈവതേജസ്സ്‌ ഇറങ്ങിയിരുന്നത്‌. ഇന്നു പ്രാര്‍ഥിക്കുമ്പൊല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറുപടി ലഭിക്കും പോലെ. അതാണു നമ്മല്‍ പാടുന്നത്‌- പ്രാകാരത്തിലെണ്റ്റെ മുന്‍പില്‍ യേശുവിനെ കാണുന്നു ഞാന്‍, യാഗപീഡം അവനത്രേ, ഭക്തന്‍മാരാം സഹോദരര്‍ വിളക്കുപോല്‍ കൂടെയുണ്ട്‌ പ്രാര്‍ഥനയില്‍ ധൂപമുണ്ട്‌, മേശമേലെന്നപ്പമുണ്ട്‌. (വെളിപ്പാട്‌ എട്ടിണ്റ്റെ മൂന്നും നാലും വാക്യങ്ങള്‍, വെളിപ്പാട്‌ അഞ്ചിണ്റ്റെ എട്ടാം വാക്യം വയിക്കുക). ഇപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥനയില്ല, ധൂപക്കുറ്റി വീശി മനുഷ്യനെഴുതിവച്ചിരിക്കുന്ന പുസ്തകം നോക്കി അച്ചന്‍ വായിക്കും, ജനം ആമേന്‍ പറയും. പിശാച്‌ നോക്കി ചിരിക്കുന്നു.
ഇനിയും തിരശ്ശീല. പഴയനിയമത്തില്‍ ദൈവസ്സാന്നിദ്ധ്യത്തെ സാധാരണ ജനങ്ങളില്‍ നിന്നും മറയ്ക്കുന്ന തിരശ്ശീല. തിരശ്ശീലയെന്തിനാണെന്നു ചോദിച്ചാല്‍, പഴയനിയമകാലത്ത്‌ ദൈവസന്നിധിയില്‍ വരുവാന്‍ സാധാരണക്കാരനു കഴിയില്ലായിരുന്നു. ക്രുപാസനത്തില്‍ അടുത്ത്‌ വന്നാല്‍ അവന്‍ മരിക്കും. ഈ തിരശ്ശിലയ്ക്ക്‌ മൂന്നര ഇഞ്ച്‌ കട്ടിയും നാലര മീറ്റര്‍ നീളവുമുണ്ടായിരുന്നു. എന്നാല്‍ യേശുവിണ്റ്റെ വരവോടുകൂറ്റെ അവനിലണു ഈ ക്രുപ അടങ്ങിയിരുന്നത്‌. അതുകൊണ്ട്‌ എബ്രായര്‍ നാലിണ്റ്റെ പതിന്നാലു മുതല്‍ പതിനാറു വരെയുള്ള വാക്യങ്ങളില്‍ പറയുന്നു-കരുണ ലഭിപ്പാനും തക്കസമയത്ത്‌ സഹായത്തിനുള്ള ക്രുപ ലഭിപ്പാനും നാം ധൈര്യമായി ക്രുപാസനത്തിനു മുന്നില്‍ ചെല്ലുക. കര്‍ത്താവിണ്റ്റെ ക്രൂശുമരണത്തൊടുകൂടെ ഈ തിരശ്ശീല മുകല്‍ തൊട്ട്‌ അടിവരെ രണ്ടായി ചീന്തിപ്പോയി. വ്യക്തമായി പറഞ്ഞിരിക്കുന്നു- മുകള്‍ മുതല്‍ അടിവരെ, മൂന്നറ്‌രയിഞ്ച്‌ കനവും നാലര മീറ്റര്‍ നിളവുമുള്ള തിരശ്ശീല കീരിയത്‌ യഹോവയാം ദൈവമാണൂ. അത്‌ മനുഷ്യനു കീറാനസാദ്ധ്യമാണു. ക്രുപാസനത്തെ മറയ്ക്കുന്ന തിരശ്ശീല യഹോവതന്നെ കീറിയതിണ്റ്റെ അര്‍ഥം ദൈവവുമ്മനുഷ്യനുമിടയില്‍ ഇനിയൊരു മറവില്ല എന്നു കാണിക്കാനാണു. ആറ്‍ക്കും ദൈവസന്നിധിയില്‍ എപ്പൊഴും കടന്നുവരാം. ഇന്നു പല്ലികളില്‍ എന്തിനാ ഈ തിരശ്ശിലയിട്ടിരിക്കുന്നത്‌. മനുഷ്യണ്റ്റെ കണ്ണു അച്ചന്‍മാര്‍ കുരുടാക്കുന്നു. സത്യം അറിയാനാരും ശ്രമിക്കുന്നുല്ല. അച്ചന്‍മാരുള്‍പ്പടെ, സുഖഭൊഗങ്ങളില്‍ മുഴുകിയിരിക്കുന്നു. പൌരോഹിത്യം എന്നതും പുതിയനിയമത്തിലില്ല. യേശു മാത്രം ശ്രേഷ്ട്മഹാപുരോഹിതന്‍ (എബ്രായര്‍ നാലിണ്റ്റെ പതിന്നാലാം വാക്യം). പൌരോഹിത്യവും തിരശ്ശിലയുമൊക്കെയുള്ള സഭകളും പള്ളികളുമൊന്നും യേശുവിണ്റ്റേതല്ല.
ക്രുപാസനം യേശുവില്‍ വസിക്കുന്നത്കൊണ്ട്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ യേശു കൈപ്പണിയായ മന്ദിരത്തിലേക്കല്ല, സ്വര്‍ഗ്ഗത്തിലേക്കാണു കരേറിയത്‌ എന്നു നാം വായിക്കുന്നു (എബ്രായര്‍ ഒന്‍പതിണ്റ്റെ ഇരുപത്തിനാലു). ഒരു മന്ദിരത്തില്‍ കര്‍ത്താവു വസിക്കുന്നില്ല. നം എവിടെ നിന്നു യേശുവിനെ വിളിക്കുന്നുവോ, അവിടെ യേശുവിണ്റ്റെ സാന്നിദ്ധ്യം ഇറങ്ങിവരും. തണ്റ്റെ ദേഹം എന്ന തിരശ്ശില യേശു കീറിയത്‌ നാം വിശുദ്ധമന്ദിരത്തില്‍ കയറാനല്ല, സ്വര്‍ഗ്ഗത്തിലേക്കു കയറാനത്രെ.
അതിവിശുദ്ധസ്ഥലം- പഴയനിയമത്തില്‍ ഇതിനു സമചതുരക്രിതിയാണെന്നു നാം വായിക്കുന്നു. ഇതു വരാന്‍ പോകുന്ന പുത്തന്‍ യരുശലേമിനെ സൂചിപ്പിക്കുന്നു (വെളിപ്പാട്‌ ഇരുപത്തൊന്നിണ്റ്റെ പതിനാറു).
പെട്ടകം- ഇവിടെയാണു ദൈവസ്സാന്ന്ദ്ധ്യം ഇറങ്ങുന്നത്‌. പെട്ടകത്തിനുള്ളില്‍ മന്ന, അഹരോണ്റ്റെ തളിര്‍ത്ത വടി, നിയമപുസ്തകം എന്നിവ വച്ചിരിക്കുന്നു ( എബ്രായര്‍ ഒന്‍പതിണ്റ്റെ നാലു). മരുഭൂമിയില്‍ ഇസ്രായേല്‍മക്കള്‍ക്ക്‌ യഹൊവ കൊടുത്ത ഭക്ഷണമാണു മന്ന, യഹൊവ കൊടുത്ത അഹരോണ്റ്റെ പൌരോഹിത്യത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ യഹോവ അഹരോണ്റ്റെ വടിയെ തളിര്‍പ്പിച്ചു. മോശെയ്ക്കു യഹോവ കൊടുത്ത പത്ത്‌ കല്‍പ്പനകള്‍ പെട്ടകത്തിലുണ്ട്‌. അതുപോലെ ഇന്നും ചെയ്തുവരുന്നു. എന്നാല്‍ ഇതെല്ലാം ഒരുവനില്‍ അടങ്ങിയിരുക്കുന്നു- അതാണു നമ്മുടെ രക്ഷകനായ യേശുക്രിസ്തു.
യേശുവിനെ ലോകത്തിലേക്ക്‌ അയച്ചപ്പോല്‍ പിതാവാം ദൈവം പഴയ കാര്യങ്ങല്‍ നീക്കിക്കളഞ്ഞു.എന്നാല്‍ പിതാവുപേക്ഷിച്ചതിനെ പലരും ഇന്നും കൈവിട്ടിട്ടില്ല.എബ്രായര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- അവന്‍ രണ്ടമത്തേതിനെ സ്ഥാപിക്കന്‍ ഒന്നാമത്തെതിനെ നീക്കിക്കളഞ്ഞിരിക്കുന്നു. യേശു വരുന്നു എന്നതിണ്റ്റെ നിഴല്‍ ആയിരുന്നു സമാഗമനകൂടാരം. അതുകൊണ്ടാണു സമാഗമനകൂടരത്തിലുണ്ടായിരുന്നതെല്ലാം യേശുവില്‍ പൂര്‍ണ്ണമായെന്നു വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. ഒന്നാമത്തെതിനു കുറവില്ലായിരുന്നെങ്കില്‍ രണ്ടാമത്തെതിനു ഇടം അന്വേഷിക്കയില്ലായിരുന്നു (എബ്രായര്‍ എട്ടിണ്റ്റെ ഏഴ്‌). ഒന്നാമത്തെത്‌ സമാഗമനകൂടാരം രണ്ടാമത്തേത്‌ യേശുക്രിസ്തു. പൌരോഹിത്യം യേശു നീക്കിയെന്നു പറഞ്ഞല്ലൊ. ഇപ്പോഴത്തെ പുരോഹിതന്‍മാരെക്കുറിച്ച്‌ വചനം പറയുന്നത്‌ നോക്കുക-ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടേക്കൂടെ കഴിച്ചും കൊണ്ട്‌ നിള്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). പുരോഹിതന്‍മാരും തിരുമേനിമാരും ബൈബിള്‍ വായിക്കട്ടെ. അവര്‍ ചെയ്യില്ല, സത്യം മനസ്സിലാക്കന്‍ ജനങ്ങളേ സമ്മതിക്കത്തുമില്ല.
ഇന്ന്‌ ലോകത്തിണ്റ്റെ ഈ സഭകള്‍ പാരമ്പര്യം കൈവിട്ടിട്ടില്ല. അവര്‍ ഇപ്പോഴും പഴയനിയമകാലത്തു തന്നെ. വചനം പറയുന്നു- ന്യായപ്രമാണം അനുസരിക്കുന്നെങ്കില്‍ മുഴുവന്‍ അനുസരിക്കണം, ഒന്നില്‍ തെറ്റിയാല്‍ മുഴുവനും തെറ്റി. യേശു വന്നതോടുകുടെ പൌരോഹിത്യവും യാഗവും നീങ്ങിപ്പോയി. ബൈബിള്‍ പറയുന്നു- ഒരിക്കല്‍ എന്നന്നേക്കുമയി യേശു യാഗമായി. അവണ്റ്റെ രക്തത്താല്‍ മാത്രമേ പാപപരിഹാരമുള്ളൂ. സെഖര്യാവോട്‌ കൂടെ പൌരൊഹിത്യം നിങ്ങി. എന്നാലിന്നോ... അഹരോണ്റ്റെ പൌരൊഹിത്യ പാരമ്പര്യത്തെ പിന്തുടരുന്നു.നീളന്‍ കുപ്പായം, അഹരൊണ്റ്റെ വടി, തലയിലേ തുണി, നടുക്കെട്ട്‌- ഇതെല്ലാം പഴയനിയമ ആചാരങ്ങള്‍ അല്ലേ. ഇതിന്നും ഇവര്‍ക്കെന്തേ മനസ്സിലാകാത്തത്‌? ബൈബിള്‍ കോളേജുകളും മൌനം പാലിക്കുന്നു..
പുതിയനിയമത്തില്‍ യേശു നമ്മെ വിലിച്ചിരിക്കുന്നത്‌ അഹരിണ്റ്റെ പൌരോഹിത്യത്തിലേക്കല്ല, രാജകീയ പുരൊഹിതവര്‍ഗ്ഗമായിട്ടാണു ( ഒന്ന്‌ പ്ത്രോസ്‌ രണ്ടിണ്റ്റെ ഒന്‍പത്‌). ഒരിക്കല്‍ എന്നന്നേക്കുമായി യേശു യാഗമയിത്തീറ്‍ന്നു. പിന്നെന്തിനാണു നേര്‍ച്ചകളും കാഴ്ചകളും, ആചാരങ്ങളും അനുഷ്ടാനങ്ങലും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി, തിളങ്ങുന്ന കുപ്പായമിട്ട്‌ അച്ചന്‍ മനുഷ്യന്‍ എഴുതിയ പുസ്തകം നൊക്കി വായിക്കുന്നതിനു ആമേന്‍ പറഞ്ഞു ഉറക്കം തൂങ്ങിയിരുന്നിട്ട്‌ തിരിച്ചുവരുന്നതില്‍ എന്തര്‍ഥമാണുള്ളത്‌. പാരമ്പര്യം വിട്ട്‌ ആത്മാവിലും സത്യത്തില്‍മാരാധിച്ചില്ലെങ്കില്‍ നരകം തന്നെ ഫലം.യേശുവില്‍ വിശ്വസിക്കുന്നവനു നിത്യജിവനുണ്ടെന്നാണു വചനം. യേശു പറഞ്ഞ പുതിയനിയമകല്‍പ്പനകള്‍ അനുസരിക്കാതെ യാതൊന്നും നമ്മെ രക്ഷയിലേക്കു നയിക്കില്ല. വിശ്വസിക്കുക, മനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക.
എല്ലാ സഭയിലും പാപപരിഹാരത്തിനായി ഈ യഗം അര്‍പ്പിക്കപ്പെടുന്നു എന്നു കുര്‍ബ്ബാനയ്ക്കുമുമ്പ്‌ പറയും. എന്നാല്‍ ബൈബിള്‍ വ്യക്തമായി പറയുന്നു കുടെകൂടെ യാഗം കഴിക്കുന്നത്‌ കൊണ്ട്‌ ഒരു ഫലവുമില്ലെന്നു ബൈബിള്‍ പറയുന്നു. തിരുവത്താഴം സ്വികരിക്കുന്നത്‌ കര്‍ത്താവിണ്റ്റെ മരണത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണു.
പഴയനിയമകാലത്ത്‌ പാപപരിഹാരത്തിനു പാപപരിഹാരത്തിനു മ്രുഗങ്ങളുറ്റെ രക്തം ഉപയൊഗിച്ചെങ്കില്‍ ദൈവപുത്രനായ യേശുവിണ്റ്റെ രക്തം നമ്മെ എത്രയധികം ശുദ്ധീകരിക്കും. അന്നു കുഞ്ഞാടിണ്റ്റെ രക്തം വാതില്‍പ്പടിമേല്‍ തളിച്ചപ്പോല്‍ യഹൊവ ഇസ്രായേലിനൊട്‌ പരഞ്ഞു- രക്തം മുദ്രയാകുന്നിടത്ത്‌ സംഹാരകന്‍ തൊടുകയില്ലെന്നു. അങ്ങനെയെങ്കില്‍ നമ്മെ യേശുവിണ്റ്റെ രക്തം കൊണ്ട്‌ മുദ്ര വച്ചാല്‍ സംഹാരകന്‍ നമ്മോടടുക്കുമോ? അതത്രേ വിശ്വാസം. വിശ്വാസമാണൂ നാം വായ്കൊണ്ടേറ്റ്‌ പറഞ്ഞു സ്നാനപ്പെടേണ്ടത്‌. അങ്ങനെയാണു നാം രക്ഷിക്കപ്പെടുന്നതും. എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി, സംഹരദുതനെന്നെ കടന്നുപോയി, കുഞ്ഞാടിണ്റ്റെ വിലയേറിയ നിണത്തില്‍, മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍. ഈ പാട്ട്‌ പാടുമ്പോല്‍ നാം സ്വയം ഒന്നു ചിന്തിക്കണം- നാം രക്ഷിക്കപ്പെട്ടിട്ടുണ്ടോ?ഏതെങ്കിലും സഭയോ, അച്ചന്‍മരോ ഈ രക്ഷ പറഞ്ഞു കൊടുക്കുന്നുണ്ടോ? രക്ഷിക്കപ്പെടുന്നവരേ ദിനം പ്രതി കര്‍ത്താവു സഭയൊടു ചേര്‍ക്കുന്നു( അപ്പോ രണ്ടിണ്റ്റെ നാല്‍പ്പത്തേഴ്‌). യേശുവിണ്റ്റെ ശരീരമാകുന്ന ആ സഭയെയാണു (മണവാട്ടി സഭ) ചേര്‍പ്പാനാണു കര്‍ത്താവു വരുന്നത്‌. പൌരോഹിത്യവും,തിരശ്ശീലയും യാഗവുമൊക്കെയുള്ള പാരമ്പര്യ സഭകള്‍ മണവാട്ടി സ്ഭയിലിള്‍പ്പെടില്ല.
വിശ്വസിക്കുക, മാനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക. കര്‍ത്താവിണ്റ്റെ ശരീരമാകുന്ന സഭയൊട്‌ ചേരുക. നല്ലത്‌ വരട്ടേ....

ബൈബിളിലെ കോഡുഭാഷ

ലോകത്തിലെ പുരാതന സംസാരഭാഷകള്‍ ഒന്നുംതന്നെ ഇന്ന്‌ അതേപടി നിലനില്‍ക്കുന്നില്ല. ആദ്യമായി ലിപി രൂപീകരിക്കപ്പെട്ടത്‌ എബ്രായഭാഷയിലും ഫിനിഷ്യന്‍ ഭാഷയിലുമായിരുന്നു എന്നാണു ചരിത്രം. ഫിനിഷ്യന്‍ ഭാഷ ഇന്നതേപടി നിലനില്‍ക്കുന്നില്ല. എന്നാല്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുരാതന എബ്രായഭാഷ ഇന്നു പുനര്‍ജ്ജീവിച്ചിരിക്കുന്നു. പുരാതന ബൈബിളിലെ എബ്രായഭാഷ തന്നെയാണു ഇസ്രായേലിണ്റ്റെ ഔദ്യോഗിക ഭാഷ. രണ്ടായിരം വര്‍ഷങ്ങല്‍ക്ക്‌ ശേഷം ഒരു ഭാഷ അതിണ്റ്റെ പുരാതന രൂപത്തില്‍ വരിക!!!!! അതൊരു മഹാദ്ഭുതം തന്നെയാണു.

എന്നാലിതിനും യഹോവയ്ക്കു ഉദ്ദേശ്യമുണ്ടെന്നു വെളിപ്പെട്ടിരിക്കുന്നു. ഇനിയെന്ത്‌ എന്നു ഇന്നത്തെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ അതിനുത്തരം മോശെ എഴുതിയ എബ്രായഭാഷയിലുള്ള ഗ്രന്ധങ്ങളിലും ( ഉള്‍പ്പത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവര്‍ത്തനം) ചില പഴയനിയമ ഗ്രന്ധങ്ങളിലുമുള്ളതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.ആധുനിക സാങ്കേതിക വിദ്യകളുപയൊഗിച്ച്‌ കമ്പ്യൂട്ടര്‍ മുഖേന കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കോഡുഭാഷ പുരാതന ഹീബ്രു ബൈബിളിലുണ്ടെന്നു ഇസ്രായേലിലെ ശാസ്ത്രജ്ഞനായ ഡോ. ഏലിയാഹു റിപ്സ്‌ കണ്റ്റെത്തിയിരിക്കുന്നു. അതെ! ബൈബിളിനകത്ത്‌ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന മറ്റൊരു ബൈബിള്‍!!!!!!!!!!

http://www.paranormality.com/bible_code.shtml
http://www.despatch.cth.com.au/Articles_V/Torah_Extracts.htm

ദാനിയേല്‍ പ്രവചനം പണ്ട്രണ്ടാമദ്ധ്യായംനാലാം വാക്യം-നീയോ ദാനിയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളേ അറ്റച്ചു പുസ്തകത്തിന്ന്‌ മുദ്രയിടുക.പലരും അതിനെ പരിശോധിക്കയും ജ്നാനം വര്‍ദ്ധിക്കുകയും ചെയ്യും. യെശയ്യാവു ഇരുപത്തൊമ്പതാം അദ്ധ്യായം പതിനൊന്ന്‌ മുതല്‍ പത്തൊമ്പത്‌ വരെ വാക്യങ്ങളിലും ഇതിനെപ്പറ്റി പറയുന്നു. "അന്നാളില്‍ ചെകിടന്‍മാര്‍ പുസ്തകത്തിലെ വചനങ്ങളേ കേള്‍ക്കുകയും കുരുടന്‍മാര്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും ചെയ്യും". മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ എഴുതിവച്ചിരുന്നത്‌ യാധാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു!!!!!!!!!!!!!

യരുശലേമില്‍ ഒരു ആറ്റൊമിക്‌ ഹോളോ കോസ്റ്റ്‌ ഉണ്ടാകുമെന്നു യെശയ്യാ ഇരുപത്തൊമ്പതിണ്റ്റെ ഒന്നു മുതല്‍ ആറാം വാക്യത്തില്‍ വരെ പറയുന്നു. അരിയേല്‍ എന്ന പദമാണു യെരുശലേമെന്നതിനു ഉപയോഗിച്ചിരിക്കുന്നത്‌. അത്‌ യരുശലേമിണ്റ്റെ പുരാതനനാമമായിരുന്നുവെന്നു വ്യക്തമാണു. അതോടോപ്പം ലോകമഹായുദ്ധം എന്നും അവിടെത്തന്നെ കാണുന്നുണ്ട്‌. അരീയേല്‍ എന്ന എബ്രായ പദത്തിണ്റ്റെയര്‍ഥം- കരിഞ്ഞ കാണിക്കയര്‍പ്പിക്കുന്നയിടം എന്നാണു. കമ്പ്യൂട്ടറിണ്റ്റെ വിവിധ സീക്വന്‍സില്‍ പരിശൊധിച്ചിട്ടും ആദ്യത്തെ ആറ്റംബോംബ്‌ വീഴുന്നത്‌ യരിശലേമില്‍ത്തന്നെയാണത്രേ. അതിനോട്‌ ചേറ്‍ന്നു ലിബിയ എന്ന പേരു കാണുന്നതിനാല്‍ ഒരുപക്ഷെ ആദ്യ ആറ്റംബോംബ്‌ പ്രയോഗിക്കുന്നത്‌ ലിബിയ ആയിരിക്കുമെന്നു കരുതപ്പെടുന്നു.

http://www.halexandria.org/dward420.htm
http://www.muphin.net/biblecode/02.htm

ഇവിടെ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്‌. തൊണ്ണൂറ്റാറു ജനുവരി ഇരുപത്തേഴാം തീയതി ലിബിയയുടെ ഭരണാധികാരി ഗദ്ദാഫി അറബിരാഷ്ട്രങ്ങളൊട്‌ ചെയ്ത ആഹ്വാനം- സകല അറബി രാജ്യങ്ങളും യിസ്രായേലിനെതിരായി ആണവായുധങ്ങള്‍ സംഭരിക്കുക.. ഇന്ന്‌ ലോകരാഷ്ട്രങ്ങള്‍ സംഭരിച്ചുവച്ചിരിക്കുന്നതില്‍ നിന്നും ഒരൊറ്റ അണുബോംബ്‌ വിവരംകെട്ട ഒരു രാഷ്ട്രീയനേതാവിണ്റ്റെ അധീനതയില്‍ ആകുകയോ അരബിരാജ്യങ്ങല്‍ അണുബോംബ്‌ ഉണ്ടാക്കുകയോ ചെയ്താല്‍ യുഗാന്ത്യത്തിനു പിന്നെ കാലതാമസം ഉണ്ടാകയില്ല. ഇറാണ്റ്റെ ആണവപരിപാടി മനസ്സിലോറ്‍ക്കുക, അവിടുത്തെ പ്രസിഡണ്റ്റിനെയും. ഭീകറന്‍മാരായ മത തീവ്രവാദികള്‍ അതിനാണു ശ്രമിക്കുന്നത്‌.

യെരുശലേമില്‍ വീഴുന്ന ആറ്റംബൊംബ്‌ മൂന്നാം ലോകമഹായുദ്ധത്തിണ്റ്റെ തുടക്കമായിരിക്കും. ബൈബിള്‍ പ്രവചനഭാഷയില്‍ പറഞ്ഞാല്‍ അതാണു അര്‍മ്മഗ്ഗദ്ദോന്‍ യുദ്ധം.യരുശലേമിലൊരു ചെറിയ സൈന്യമൊഴികെ ബാക്കി യാഹുദന്‍മാരെല്ലാം യുദ്ധത്തില്‍ നശിക്കും. മെദിഗ്ഗൊ താഴ്‌വരയില്‍ കടല്‍ പൊലെ കിറ്റക്കുന്ന ശത്രുസൈന്യം വിജയാഖോഷം നടത്തുന്നതിനിടയില്‍ അതിഭയങ്കരമായ ഭൂകമ്പം ഉണ്ടാകും. അതുനിമിത്തം പരിഭ്രമിച്ചിരിക്കുന്ന ശത്രുക്കളുടെമേല്‍ യരുശലേമില്‍ ശേഷിച്ചിരിക്കുന്ന്ന യാഹുദന്‍മാര്‍ കെമിക്കല്‍/ബയോളജിക്കല്‍ ബോംബുകള്‍ വര്‍ഷിക്കും. അതു കാരണം ശരീരം നിവറ്‍ന്നു നില്‍ക്കാനാവാതെവണ്ണം ബലഹിനമായിത്തിരുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും. ശത്രുക്കള്‍ കണ്ണുകാണാതെ പരസ്പരം ആയുധങ്ങള്‍ പ്രയൊഗിക്കും. ഈയവസരത്തില്‍ യാഹുദന്‍മാര്‍ യുദ്ധം ചെയ്തു ശത്രുക്കളേ തോല്‍പ്പിച്ച്‌ അവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കും- സെഖര്യാവ്‌ പതിന്നാലിണ്റ്റെ പന്ത്രണ്ട്‌ മുതല്‍ പതിന്നാലു വരെയുള്ള വാക്യങ്ങള്‍. പതിന്നാലാമദ്ധ്യായം മുഴുവന്‍ അര്‍മ്മഗദ്ദോന്‍ യുദ്ധത്തിനെക്കുറിച്ചാണു. ഇതു സംഭവിക്കുകതന്നെ ചെയ്യും- കാരണം ബൈബിള്‍ മാത്രമാണു സത്യം.

http://www.spiritualresearchfoundation.org/articles/id/spiritualresearch/spiritualscience/അര്മാഗേട്ടോന്‍

"അന്ന്‌ അവണ്റ്റെ കാല്‍ യെരുശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയില്‍ നില്‍ക്കും, ഒലിവുമല കിഴക്കു പടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌ പൊകും... എണ്റ്റെ ദൈവമായ യഹൊവയും തന്നൊടുകൂടെ സകല വിശുദ്ധന്‍മാരും വരും.." (സെഖര്യാവ്‌ നാലു മുതല്‍ ഇരുപത്തൊന്നു വരെ). ഒലിവുമലയില്‍ ഒരു ട്യുറിസ്റ്റ്‌ റിസോര്‍ട്ട്‌ പണിയാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഞെട്ടിക്കുന്ന ഈ സത്യം കണ്ടെത്തി- അതെ ഒലിവുമല പിളര്‍ന്നു കഴിഞ്ഞു. കുറച്ചു ഭൂമി കുഴിച്ചപ്പോല്‍ത്തന്നെ അതു കണ്ടുപിടിച്ചു. കുറച്ചു കുഴിച്ചു കഴിഞ്ഞപ്പോല്‍ ഒരു അഗാധ ഗര്‍ത്തം കണ്ടു. എന്നുവച്ചാല്‍ ഇനി താമസമില്ലെന്നു

http://www.eschatology.org/index.php?option=com_content&view=article&id=156:zechariah-and-the-new-covenant-part-1&catid=41:second-coming-of-christ&Itemid=൬൧

അതെ, യേശുവിണ്റ്റെ രണ്ടാം വരവിന്നായി ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു!! ഇസ്രായേലെന്ന ക്ളോക്കിണ്റ്റെ സൂചികള്‍ രണ്ടും പന്ത്രണ്ടിലെത്താന്‍ നിമിഷങ്ങള്‍ മാത്രം. മാനസാന്തരപ്പെടുക, രക്ഷിക്കപ്പെടുക. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായംഗീകരിച്ച്‌ സ്നാനപ്പെടുക. കര്‍ത്താവിനെ വരവേല്‍ക്കാനൊരുങ്ങുക. നല്ലത്‌ വരട്ടെ.

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

രണ്ട്‌ വാര്‍ത്തകള്‍

* കുറ്റവും ശിക്ഷയും. (മനൊരമ, സെപ്റ്റംബര്‍ രണ്ട്‌, ബഹറൈന്‍ എഡിഷന്‍)

മാതാപിതാക്കളേ കൊലപ്പെടുട്ടിയതിനു കൌമാരക്കാരനായ ഇന്ത്യന്‍ വംശജനെ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റ്‌ ചെയ്തു. സഹീദ്‌ മഖ്ദ എന്ന്‌ പതിനെട്ട്കാരന്‍ തണ്റ്റെ രണ്ട്‌ കൂട്ട്കാരുടെ സഹായത്തൊടെ പിതാവായ ഹനീഫ്‌ മഖ്ദ, മാതാവായ ഫാത്തിമ മഖ്ദ എന്നിവരെ കിടപ്പുമുറിയില്‍ തടിക്കഷനം കൊണ്ടടിച്ചുകൊന്നെന്നാണു കേസ്‌. മാതാപിതാക്കളെ കൊല്ലാന്‍ തണ്റ്റെ കൂട്ട്കാര്‍ക്ക്‌ ഹനീഫ്‌ ആയിരം റാന്‍ഡ്‌ നല്‍കി. മരണശേഷം മാതാപിതാക്കളുടെ ഇന്‍ഷ്വറന്‍സ്‌ തുകയില്‍ നിന്നും രണ്ടരലക്ഷം രാന്‍ഡ്‌ കൂടെ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ബാക്കികൂടെ കേട്ടോളു, കൊലപാതകത്തിനുശേഷം വീട്ടിലെ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹം അപകടത്തില്‍ പെട്ട്‌ കൂട്ടുകാരിലൊരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയിലും മരിച്ചു. രണ്ടാമത്തേവണ്റ്റെ മരണമൊഴിയിലാണു സഹീദ്‌ മഖ്ദയെന്ന നിചനായ മകണ്റ്റെ പങ്ക്‌ വെളിപ്പെട്ടത്‌.

* വാഹനാപകടം (ഗള്‍ഫ്‌ മാധ്യമം, ആഗസ്റ്റ്‌ മുപ്പത്‌, കുവൈറ്റ്‌).

നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന ബസ്സും പോലീസ്‌ വാഹനവും കൂട്ടിയിടിച്ച്‌ മലയാളിയായ മെയില്‍ നഴ്സ്‌ മരിച്ചു. കോഴിക്കോട്‌ സ്വദേഷി ബിജു ജോണാണു മരിച്ചത്‌. ഭാര്യയും മൂന്ന്‌ കുഞ്ഞുങ്ങളുമുണ്ട്‌. കൂടെയുണ്ടായിരുന്നവരെയെല്ലാം പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിലൊരു ഗര്‍ഭിണിയും ഉള്‍പ്പെടും.

ഇനിയാണു മാധ്യമം പത്രത്തിണ്റ്റെ പച്ചത്തൊലി പുറത്ത്‌ വരുന്നത്‌. തുടറ്‍ന്നു വായിക്കുക- അപകടത്തില്‍പെട്ട ബസ്സിണ്റ്റെ ഡ്രൈവര്‍ കെ.എം.സി.സി ക്ളാസ്സിക്‌ യൂണിറ്റ്‌ ജോയിണ്റ്റ്‌ കണ്‍വ്വീനര്‍ നാസര്‍ ആണു. അയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസറിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അഭ്യര്‍ധിച്ചു.

ഒരാള്‍ മരിച്ചു, വളരെപ്പേര്‍ പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നു ഗര്‍ഭിണിയായ നഴ്സ്‌ ഉള്‍പ്പടെ (ആ സഹൊദരിക്ക്‌ ഓപ്പറേഷന്‍ നടത്തിയെന്നാണു കേട്ടത്‌). അവറ്‍ക്കുവേണ്ടിയൊന്നും പ്രാര്‍തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌ അപകടം വരുത്തിയ ബസിണ്റ്റെ മുസ്ളീം ഡ്രൈവര്‍ക്ക്‌ വേണ്ടി മാത്രം. എങ്ങനൊണ്ട്‌????

ഹാ..... മുസ്ളീം കിഡ്നി ആവശ്യമുണ്ടെന്നു പരസ്യം ചെയ്ത പത്രമല്ലേ. ഇതേ പ്രതീക്ഷിക്കാവൂ.





2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

പലസ്തീണ്റ്റെ അവകാശി ആരാണു??

'യരുശലേം അറബികളുടെ നാടാണു, അവിടെ മറ്റാരുടെയും താല്‍പര്യങ്ങള്‍ ഞങ്ങളംഗികരിക്കയില്ല. അവിടെ ഭരിക്കേണ്ടത്‌ ഇസ്ളാം മതരാഷ്ട്രമാണു.പന്നികളുടെയും കുരങ്ങന്‍മാരുടെയും സന്താനങ്ങളോട്‌ ഞങ്ങള്‍ പകരം ചെയ്യും'- വൊയ്സ്‌ ഓഫ്‌ പലസ്റ്റിന്‍ എന്ന റേഡിയോയിലൂടെ മുസ്ളിം നേതാവ്‌ ഷൈക്‌ എക്രീമ സാബ്രി പ്രഖ്യാപിച്ചതാണിത്‌.

'എന്നെങ്കിലും യരുശലേം ഞങ്ങള്‍ തിരിച്ചുപിടിക്കും'- രണ്ടായിരത്തിമൂന്ന്‌ സെപ്റ്റെംബര്‍ പതിനാറിനു യാസ്സര്‍ അറഫാത്‌ പ്രഖ്യാപിച്ചു.

യരുശലേം എന്ന പേരിണ്റ്റെയര്‍ത്ഥം സമാധാനനഗരമെന്നാണെങ്കിലും ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത യരിശലേമിണ്റ്റെ മേല്‍ അറബി മുസ്ളിങ്ങള്‍ നടത്തുന്ന അവകാശവാദങ്ങളില്‍ രണ്റ്റെണ്ണമാണു മുകളില്‍ പറഞ്ഞത്‌. ഇന്ന്‌ ലോകത്തില്‍ നടക്കുന്ന സംഭവങ്ങലെല്ലാം ബൈബിളിലെ പ്രവചനങ്ങലുടെ നിവ്രുത്തിയാണു. ബൈബിള്‍ പ്രവചനങ്ങലുടെ അടിസ്താനത്തില്‍ യരുശലേം ഉള്‍പ്പെട്ട പലസ്തീന്‍ നാടിണ്റ്റെ അവകാശികള്‍ ആരാണു? അറബി മുസ്ളിങ്ങളിടെ അവകാശവാദം ശരിയാണോ?

വിശുദ്ധ ബൈബിള്‍, ഖുറാന്‍ എന്നിവപ്രകാരം പലസ്തീന്‍ നാട്‌ അബ്രഹാമിണ്റ്റെ വാഗ്ദത്തസന്തതികല്‍ക്കുള്ളതാണു. ഖുറാന്‍ സൂറ പതിനേഴ്‌, വചനം നൂറ്റിനാലില്‍ ഇങ്ങനെ പറയുന്നു- 'ഫിര്‍ദൌനെ നശിപ്പിച്ചശേഷം ബനു ഇസ്രാ ഈലിനോട്‌ നാം പറഞ്ഞു, നിങ്ങള്‍ ഈ ഭൂമിയില്‍ താമസിച്ചുകൊള്‍ക'.

സൂറ അഞ്ച്‌ വചനങ്ങള്‍ ഇരുപതും ഇരുപത്തൊന്നും. മൂസ്സാ തെണ്റ്റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം നിങ്ങളോര്‍മ്മിക്കുവീന്‍..' എണ്റ്റെ ജനങ്ങളേ, അള്ളാഹു നിങ്ങള്‍ക്കു വിധിച്ചിട്ടുള്ള പരിശുദ്ധഭൂമിയില്‍ നിങ്ങള്‍ കടക്കുവീന്‍. നിങ്ങള്‍ പുറങ്ങോട്ട്‌ മാറരുത്‌. അപ്പോല്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും'.

സൂറ നാല്‍പ്പ്പത്തഞ്ച്‌ വചനം പതിനാറു- ' സത്യമായും ബനു ഇസ്രാ ഈലിനു ഗ്രന്ധവും വിധികല്‍പ്പിക്കാനുള്ള അധികാരവും പ്രവാചകത്വവും നാം കൊടുത്തു'. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മൊശെയ്ക്കു കൊടുത്ത ഗ്രന്ധത്തെക്കുറിച്ചാണു. ഇതു ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണൂ. യാഹുദന്‍മാരിതിനു തോറാ അന്നു പറയുന്നു. ദൈവം മോശയ്ക്കു കൊടുത്തതെന്നു ഖുറാന്‍ സമ്മതിക്കുന്ന ഗ്രന്ധത്തില്‍ എന്താണെഴുതിയിരിക്കുന്നതെന്നു നൊക്കാം.

ഉല്‍പ്പത്തി പതിമ്മൂന്നിണ്റ്റെ പതിന്നാലു മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍.' യഹോവ അബ്രഹാമിനോടറുളിച്ചെയ്തത്‌. തലപൊക്കി നീ ഇരിക്കുന്ന സ്ധലത്ത്‌ നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിണ്റ്റെ സന്തതിക്കും ശാശ്വതമായി തരും. '

ഉല്‍പത്തി പതിനഞ്ചിണ്റ്റെ പതിനെട്ട്‌ മുതല്‍ ഇരുപതു വരെ വാക്യങ്ങള്‍-'അന്നു യഹോവ അബ്രഹാമിനൊടൊരു നിയമം ചെയ്തു. നിണ്റ്റെ സന്തതിക്ക്‌ ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത്‌ നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരീസ്യര്‍, രെഫായിമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍,യെബുസ്യര്‍ എന്നിവരുടെ ദേശത്തെ ത്തന്നെ തന്നിരിക്കുന്നു എന്നരുളിച്ചെയ്തു.'.

കാലാന്തരത്തില്‍ മോശെയുടെ നേത്രിത്വത്തില്‍ യാഹുദന്‍മാര്‍(ഇസ്രായേല്‍) ഈ പ്രദേശങ്ങള്‍ കയ്യടക്കി. യോശുവ പന്ത്രണ്ടാം അധ്യായം മുതല്‍ പത്തൊമ്പതാം അധ്യായം വരെ ഓരോ ഗോത്രങ്ങള്‍ക്കായി ഭൂമി വിഭജിച്ചുകൊടുത്തതായി കാണുന്നു. ഇസ്രായാല്‍ രാജ്യത്തിണ്റ്റെ അതിരുകള്‍ വളരെ വ്യാക്തമായി സംഖ്യാപുസ്തകം മുപ്പത്തിനാലാം അധ്യായം രണ്റ്റ്‌ മുതല്‍ പന്ത്രണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ കാണാം. ഈ ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന പ്രദേശമെല്ലാം ഉള്‍പ്പെട്ടതാണു ഇസ്രായേലെന്നു ഖുറാനും സമ്മതിച്ചിരിക്കയാണല്ലോ.

ബൈബിളില്‍ പറഞ്ഞിരിക്കുന്ന അതിര്‍ത്തിയില്‍പെട്ട്‌ മുഴുവന്‍ പ്രദേശങ്ങളും ഇസ്രായേലിതുവരെ കൈവശമാക്കിയിട്ടില്ല. സിറിയ, ഇറാഖ്‌ എന്നീ രാജ്യങ്ങളില്‍ കുറേഭാഗംകൂടി ചേര്‍ന്നതാണു യഹൊവ ഇസ്രായ്യേലിനു നല്‍കിയ വാഗ്ദത്ത രാജ്യം. അതവര്‍ നേടുക തന്നെ ചെയ്യും. എന്നാല്‍ വെസ്റ്റ്‌ ബാങ്ക്‌ യഹോവ ഇസ്രായെലിനു നല്‍കിയിട്ടില്ല.

ലോകത്തില്‍ ചിതറിപ്പാര്‍ക്കുന്ന എല്ലാ യാഹുദന്‍മാരെയും യുഗാവസാനത്തില്‍ വീണ്ടും പലസ്തിന്‍ നാട്ടില്‍ കൊണ്ടുവരുമെന്നു അവര്‍ ഒരൊറ്റ ഭരണാധികാരിയുടെ കീഴിലിസ്രായേല്‍ രാജ്യം പുനസ്ദ്ധാപിക്കുമെന്നും ബൈബിള്‍ വചനം തെളിവായു പറയുന്നു. യരുശലേം ഇസ്രായേലിണ്റ്റെ തലസ്ധാനമായിരിക്കും.

യാഹുദര്‍ ലോകത്തിണ്റ്റെ എല്ലാഭാഗത്ത്നിന്നും അവരുടെ സ്വന്തം മണ്ണിലേക്കാണു വന്നിരിക്കുന്നതെന്നും അതു ബൈബിളില്‍ പണ്ട്പണ്ടേയെഴുതിവച്ചിരിക്കുന്ന പ്രവചനത്തിണ്റ്റെ പൂര്‍ത്തീകരണമാണെന്നുമറിയാതെയാണു അറബി മുസ്ളിങ്ങല്‍ ഇസ്രായെലിനെ സശിപ്പിക്കാന്‍ വ്രധാശ്രമം നടത്തുന്നത്‌. ആധുനീക നെബൂഖദ്നേസര്‍ ആണെന്നു സ്വയം പ്രഖ്യാപിച്ച ഇറാഖിലെ കശാപ്പുകാരന്‍ എന്നു കുപ്രസിദ്ധിനേടിയ സദ്ദാം ഹുസ്സൈണ്റ്റെ ഗതി ഇസ്രയേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവ്ര്‍ക്കൊരു മുന്നറിയിപ്പാണു. ഇതൊന്നു യാദ്രിശ്ചികമല്ല, ബൈബിളിലെ പ്രവചനനിവ്രിത്തിയാണു.

ശിഷ്യന്‍മാര്‍ യേശുവിനോട്‌ ചോദിച്ചു- നിണ്റ്റെ പുനരാഗമനത്തിണ്റ്റെ അടയാളമെന്താണു? യേശു പറഞ്ഞ അനേകം അടയാളങ്ങളില്‍ പ്രധാനപ്പെട്ട്‌ അടയാളം യാഹുദനെക്കുറിച്ചാണു. മത്തായി ഇരുപത്തിനാലാം അധ്യായം വായിക്കുക.അത്തി പൂത്ത്‌ തളിറ്‍ക്കുമ്പോല്‍ അതിനുള്ള സമയം ആയെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അത്തി എന്നത്‌ യഹുദനെ സൂചിപ്പിക്കുന്നു.

കാലസമ്പൂര്‍ണ്ണതയില്‍ ബൈബിള്‍ പ്രവചനം നിറവേറാന്‍ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തെട്ട്‌ മേയ്‌ പതിന്നാലാം തീയതി അത്തി തളിര്‍ക്കാന്‍ തുടങ്ങി.അന്നു ഇസ്രായേല്‍ രാഷ്ട്രം സ്ധാപിക്കപ്പെട്ടു. തൊള്ളായിരത്തിയറുപത്തേഴില്‍ ഒരു ഐതിഹാസിക യുദ്ധത്തിലൂടെ ജനറല്‍. മോഷെ ദയാണ്റ്റെ നേത്രുത്വത്തിലുള്ള യാഹുദസൈന്യം യരുശലേമില്‍ കാളുകുത്തി.പൊളിഞ്ഞുകിടന്ന മതിലില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞുകൊണ്ട്‌ യാഹുദര്‍ പ്രഖ്യാപിച്ചു-' ഇനി ഒരുനാളും ഞങ്ങല്‍ യരുശലേം വിട്ട്കൊടുക്കില്ല'.

അതെ, യഹുദര്‍ സ്വന്ത നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. അത്തി തളിര്‍ത്ത്‌ അറുപത്തിരണ്ട്‌ പര്‍ഷ്ങ്ങളായിരിക്കുന്നു. യാശുക്രിസ്തുവിണ്റ്റെ രണ്ടാം വര്‍വെ ഏറ്റവുമടുത്തിരിക്കുന്നു. മനസ്സുപുതുക്കി രൂപാതരപ്പെടുക. രക്ഷയ്ക്കായി യേശു എന്ന നാമമല്ലാതെ ആകാശത്തിനു കീഴില്‍. ഭൂമിക്കു മുകളില്‍ വേറൊരു നാമവുമില്ല.

ഓ. ടോ: വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ ഇന്ന്‌ നാലു ഇസ്രായേല്‍ പൌരന്‍മാര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിുള്‍പ്പടെ രണ്ട്‌ സ്ത്രീകളും രണ്ട്‌ പുരുഷന്‍മാരുമുള്‍പ്പെടും. വാഷിങ്ങ്റ്റണില്‍ ഇസ്രായേല്‍-പലസ്തിന്‍ സമാധാനചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണീ തീവ്രവാദി ആക്രമണം. ഇതിനുമുമ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്സ്മാധാന ചര്‍ച്ചകല്‍ക്ക്‌ തുരങ്കം വയ്ക്കാന്‍ തീവ്രവാദികല്‍ ഇത്തരം ഭീരുത്വം കാണിച്ചിട്ടുണ്ട്‌.