ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഡിസംബർ 19, ഞായറാഴ്‌ച

ടിണ്റ്റുമോന്‍

ക്ളാസ്സില്‍ ടീച്ചര്‍ കംസണ്റ്റെ കഥ പഡ്ഡിപ്പിക്കുകയായിരുന്നു. കംസണ്റ്റെ സഹോദരിയുടെ എട്ടാമത്തെ പുത്രണ്റ്റെ കയ്യാല്‍ കംസന്‍ വധിക്കപ്പെടുമെന്ന പ്രവചനവും അതു സത്യമായതും ടീച്ചര്‍ കുട്ടികളെ പഡ്ഡിപ്പിച്ചു. ക്ളാസ്സു കഴിഞ്ഞപ്പോള്‍ ടിണ്റ്റുമോന്‍ ടീച്ചറിനൊട്‌- ടീച്ചറേ ഈ കംസന്‍ ഒരു മന്ദബുദ്ധിയായിരുന്നു അല്ലേ?

ടീച്ചര്‍- അതെന്താ മോനേ അങ്ങനെ ചോദിച്ചത്‌?

റ്റിണ്റ്റുമോന്‍- പുള്ളിക്കു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ പെങ്ങളെയും അളിയനെയും ഒരു തുറുങ്കിലടയ്ക്കുമായിരുന്നോ? അതുകൊണ്ടല്ലേ എട്ടു മക്കളുണ്ടായത്‌.........

2010, ഡിസംബർ 12, ഞായറാഴ്‌ച

പാച്ചുവും സുകുമാരിയും

പണ്ട്‌ പണ്ടൊരു സ്വച്ഛസുന്ദര ശീതളകോമള കേരകേദാര നാട്ടില്‍ പാച്ചുവെന്നൊരു ചെറുപ്പക്കാരന്‍ ജിവിച്ചിരുന്നു. വളരെ നല്ലൊരു ഗായകനായിരുന്നു ഗ്രാമത്തിലെല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സുന്ദരനും സുമുഖനുമായ പാച്ചു. പാച്ചുവിണ്റ്റെ പാട്ടൊരിക്കലെങ്കിലും കേട്ടിട്ടുള്ള പെണ്‍കൊടിമാര്‍ അവനെ തങ്ങളുടെ സ്വപ്നങ്ങളിലേറ്റി. തണ്റ്റെ പ്രത്യേക സംഗീതോപകരണം മീട്ടി പാച്ചു പാടുമ്പോള്‍ കന്നുകാലികല്‍ പോലും പരിസരം മറന്നു നില്‍ക്കുമായിരുന്നു.
അങ്ങനെ നാളുകള്‍ കടന്നുപോയി. തണ്റ്റെ ഫിസിയോളജിക്കലും ബയോളജിക്കലുമയ താല്‍പര്യങ്ങളെ ത്രിപ്തിപ്പെടുത്താന്‍ ഒരു കല്യാണം കഴിക്കാന്‍ പാച്ചു തീരുമാനിച്ചു. പച്ചു ഏതൊരു പെണ്ണിനെ കെട്ടാനാഗ്രഹിച്ചാലും അതു നടക്കും, കാരണം പാച്ചു പെണ്ണുങ്ങളുടെയെല്ലം സ്വപ്നകാമുകനാണല്ലൊ. പക്ഷെ പാച്ചുവിനേതെങ്കിലുമൊരു പെണ്ണിനെയല്ല വേണ്ടത്‌. തണ്റ്റെ സുഖത്തിലും ദുഃഖത്തിലും ഏതവസ്ഥയിലും തണ്റ്റെ കുടെ നില്‍ക്കുന്ന, തന്നെ മനസ്സിലാക്കുന്ന ഒരു പെണ്‍കുട്ടിയെയാണു പാച്ചുവിനു വേണ്ടത്‌.
അവസാനം പാച്ചു മിന്നു കെട്ടി- സുകുമാരിയുടെ കഴുത്തില്‍. ഒരു പാവപ്പെട്ട കുടുംബത്തിലെ ഏകസന്താനമാണവള്‍. ശരിക്കും പാച്ചുവിണ്റ്റെ സങ്കല്‍പ്പത്തിലെ ഭാര്യ തന്നെയയിരുന്നു സുന്ദരിയും സുശിലയും നല്ല വിനയവുമുള്ള സുകുമാരി. അവര്‍ ആത്മാര്‍ഥമായി സ്നേഹം പങ്കുവച്ചു കഴിച്ചു. സുഖത്തിലും ദുഃഖത്തിലും രോഗത്തിലുമെല്ലാം അവര്‍ പരസ്പരം മത്സരിച്ചു സ്നേഹിച്ചു.സുകുമാരിക്കു വേണ്ടി പാച്ചു പാടുമ്പോള്‍ ആ പാട്ടിനു കൂടുതല്‍ ഇമ്പം വരും. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവര്‍ തമ്മിലുള്ള ആദ്യസ്നേഹത്തിനൊരു കുറവും വന്നില്ല. അതു കാരണം പല പെണ്ണൂങ്ങള്‍ക്കും അവരുടെ കുടുംബത്തോടസൂയയുണ്ടായിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി. പെട്ടെന്നൊരുദിവസം സുകുമാരി കാല്‍ വഴുതി കിണറ്റില്‍ വിണു. കരച്ചില്‍ കേട്ടോടിവന്ന അയല്‍ക്കാര്‍ സുകുമാരിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമരിഞ്ഞെത്തിയ പാച്ചുവിണ്റ്റെ ദുഃഖത്തില്‍ ആ നാടു മുഴുവന്‍ പങ്കുചേര്‍ന്നു.
നാളുകള്‍ കടന്നുപോയി. സുന്ദരമായിരുന്ന പാച്ചുവിണ്റ്റെ മുഖം കറുത്ത്‌ കരിവാളിച്ചിരിക്കുന്നു. ഇപ്പോല്‍ ആ നാവില്‍നിന്നും ഗാനങ്ങളൊന്നും വരാറില്ല. അല്ലെങ്കിലും ആര്‍ക്കുവേണ്ടി പാടാന്‍? സദാസമയവും വീട്ടിലൊരേയിരിപ്പു തന്നെ. അയല്‍ക്കാരാരെങ്കിലും നിര്‍ബ്ബന്ധിച്ചാല്‍ മാത്രം അവര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാലായി. അല്ലെങ്കില്‍ അതുമില്ല്‌. ആകെ കൊലം കെട്ട അവസ്ഥയിലായി നമ്മുടെ പാച്ചു. ശരീരം നാല്‍ക്കുനാല്‍ ശോശിച്ചുവന്നു. സുകുമാരിയുടെ മുഖം മനസ്സില്‍ നിന്നും മായിന്നില്ല. ഇല്ല . എനിക്കു പറ്റില്ല. എണ്റ്റെ സുകുമരിയില്ലാതെ എനിക്കു പറ്റില്ല.......
പാച്ചു ഒരു ഉറച്ച തീരുമാനമെടുത്തു- യമലൊകത്തേക്കു പോവുക. അവിടെച്ചെന്നു യമധര്‍മ്മണ്റ്റെ കാലു പിടിച്ചു കേഴുക. സുകുമാരിയെ തരുന്നെങ്കില്‍ തരട്ടെ. ഇല്ലെങ്കില്‍ തെണ്റ്റെ ജീവനും കൂടെയെടുത്തോട്ടെ. പാച്ചു യാത്രയായി. അങ്ങനെ നടന്നു നടന്നു പാച്ചു യമലോകത്തെത്തി. എങ്ങും പേടിപ്പെടുത്തുന്ന ഞരക്കങ്ങളും ഇരുട്ടും. പെട്ടെന്ന്‌ കുറച്ചു ഭൂതങ്ങള്‍ പാച്ചുവിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പാച്ചുവിനോടാടുത്തു. എന്തും സംഭവിക്കാം. പക്ഷെ പാച്ചു പേടിച്ചില്ല. അവനൊരൊറ്റ ലക്ഷ്യമേയുള്ളു- സുകുമാരി. അവന്‍ തണ്റ്റെ കയ്യിലിരുന്ന കിന്നരം മീട്ടിപ്പാടി. ഹ്രുദയത്തിണ്റ്റെ അടിത്തട്ടില്‍ നിന്നു വന്ന ആ ഗാനം കേട്ട്‌ ഭൂതങ്ങള്‍ ലയിച്ചിരുന്നുപോയി.
പാട്ടു കഴിഞ്ഞപ്പോള്‍ ഭൂതങ്ങള്‍ പാച്ചുവിനൊട്‌ അവണ്റ്റെ ആഗമനോദ്ദേശ്യം ചോദിച്ചറിഞ്ഞു. അവര്‍ പാച്ചുവിനെയും കൂട്ടി യമധര്‍മ്മണ്റ്റെയടുത്ത്‌ പോയി. പാച്ചു യമധര്‍മ്മനെയും തണ്റ്റെ മധുര ഗാനാലാപം കൊണ്ട്‌ സന്തോഷിപ്പിച്ചു. പാട്ട്‌ കഴിഞ്ഞ്‌ തണ്റ്റെ ആഗ്രഹം അറിയിച്ചപ്പോള്‍ സുകുമാരിയെ തിരിച്ചു തരാമെന്നു യമന്‍ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധനയുണ്ട്‌-
പാച്ചു സുകുമാരിയുടെ മുന്‍പേ നടക്കണം. രണ്ട്‌ പേരും ഭൂമിയില്‍ കാലുകുത്തിയശേഷമേ പാച്ചു സുകുമാരിയെ തിരിഞ്ഞു നോക്കാന്‍ പാടുള്ളൂ. രണ്ടു പേരും ഭൂമിയിലെത്തും വരെ സംസാരിക്കാനും പാടില്ല.... പാച്ചു എല്ലാം സമ്മതിച്ചു. രണ്ടുപേരും നടത്തമാരംഭിച്ചു. പാച്ചുവിണ്റ്റെ ഹ്രിദയം സന്തോഷം കൊണ്ട്‌ പെരുമ്പറ കൊട്ടുകയാണു. ഭൂമിയോടടുക്കുമ്പോഴേക്കും പാച്ചുവിനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. സുകുമാരിയെ തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു. പക്ഷെ നോക്കാനൊ മിണ്ടാനോ പറ്റുന്നില്ലല്ലൊ.
അവര്‍ ഭൂമിയോടടുത്തു. യമലോകത്തിണ്റ്റെ കവാടം കടന്നയുടനെ നമ്മുടെ പാച്ചു തിരിഞ്ഞുനിന്നു തണ്റ്റെ പ്രാണനായ സുകുമാരിയെ നോക്കി എണ്റ്റെ കരളേയെന്നു വിളിച്ചു.........
കലിപ്പ്‌ തന്നെ.. പെട്ടെന്ന്‌ അവര്‍ക്കിടയില്‍ യമലോകത്തിണ്റ്റെ വാതിലടഞ്ഞു. അപ്പോള്‍ തണ്റ്റെ സുകുമാരിയുടെ ശബ്ദം പാച്ചു കേട്ടു- എന്തരണ്ണാ ഈ കാണിച്ചുവച്ചത്‌. അണ്ണന്‍ മാത്രമല്ലേ യമലോകം കടന്നു ഭൂമിയിലെത്തിയത്‌..എണ്റ്റെ കാലുകളു രണ്ടെണ്ണവും യമലൊകത്തായിരുന്നണ്ണാ. നമ്മ രണ്ടുപേരും ഭൂമിയിലെത്തിയിട്ട്‌ മാത്രമെ തിരിഞ്ഞുനോക്കാവൂയെന്ന നിബന്ധന തെറ്റിച്ചതുകൊണ്ട്‌ ഇനിയെനിക്ക്‌ ഭൂമിയിലേക്കു വരാനാവില്ലണ്ണാ.. പിന്നെയൊരു ചുഴലിക്കാറ്റിണ്റ്റെ ശബ്ദം പാച്ചു കേട്ടു.. പിന്നെ നിശ്ശബ്ദത.
പാച്ചു തരിച്ചു നിന്നുപോയി. മരിച്ചുപോയ തണ്റ്റെ സുകുമാരിയെ തനിക്കു തിരിച്ചു കിട്ടി, പക്ഷെ തണ്റ്റെ അനാസ്ഥ കൊണ്ട്‌ അവളെ വീണ്ടും തനിക്കു നഷ്ടപ്പെട്ടു. ഇനിയെനിക്കു ജീവിക്കണ്ടാ. പാച്ചു യമലോകത്തിണ്റ്റെ കവാടത്തിലിരുന്ന്‌ തണ്റ്റെ കിന്നരം മിട്ടിപ്പാടി. ദുഃഖസാന്ദ്രമായ ഗാനം.. പ്രക്രിതി പോലും തലകുനിച്ചുനിന്നു. പാടിപ്പാടിപ്പാടി പാച്ചു മരിച്ചു..... മരിക്കുമ്പോഴും പാച്ചുവിണ്റ്റെ മനസ്സില്‍ സുകുമാരിയുടെ മുഖമായിരുന്നു.

ഓ.ടോ: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണു. അഥവാ ഇനിയാര്‍ക്കെങ്കിലും പാച്ചുവിനെയും സുകുമാരിയേയും യവനപുരാണത്തിലെ ഓര്‍ഫ്യൂസിനോടും യൂറിഡീസിനൊടും സാദ്രിശ്യം തോന്നുകയാണെങ്കില്‍, എന്നെക്കൊണ്ടൊന്നും ചെയ്യാന്‍ പറ്റില്ല. ശുഭം.