ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

കുബ്ബൂസും തൈരും

മനസ്സിണ്റ്റെ തളിര്‍ച്ചില്ലയിലെ ഓര്‍മ്മകളില്‍ കൂട്‌ കൂട്ടിയ
മൈനപ്പെണ്ണ്‌ ചിലച്ചെന്നൊട്‌ മന്തിച്ചു
ക്ളാ...ക്ളാ...ക്ളാ... ക്ളൂ...ക്ളൂ... ക്ളൂ
ഞാന്‍ എന്നിലേക്ക്‌ തന്നെ നോക്കി
മൈന എണ്റ്റെ മുഖത്തേക്കും
എങ്ങോട്ടാ ഇ യാത്ര.......... ?
എണ്റ്റെ മൈനപ്പെണ്ണെ ഇ നെഞ്ചിന്‍
താളം നീ കേള്‍ക്കുന്നില്ലേ, ലേബര്‍ക്യാമ്പിണ്റ്റെ
ഈ മൂന്നുനിലക്കട്ടില്‍ നീ കാണുന്നില്ലേ?
പ്രവാസത്തിണ്റ്റെ ഈ കറുത്ത ഏട്‌
എന്നില്‍വരുത്തിയ മാറ്റവും മുഖത്തിണ്റ്റെ
കരിവാളിപ്പും മനക്കട്ടിയും നീ കാണുന്നില്ലേ?
പണ്ടെന്നില്‍സ്നേഹിക്കാനറിയാവുന്ന്‌ ഒരു
മനസ്സുണ്ടായിരുന്നു, അതില്‍ എന്നെ
സ്നേഹിക്കുന്ന പെണ്ണിണ്റ്റെ മുഖമുണ്ടായിരുന്നു..
പഠനം കഴിഞ്ഞ്‌ ജോലിയില്ലാതെ വീട്ട്കാരുടെ
ദുര്‍മുഖവും നാട്ടുകാരുടെ പരിഹാസവും
നേരിടാനാവാതെ ഗള്‍ഫിലെത്തി
ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍,
വീട്ടിലേയ്ക്ക്‌ മാസാമാസം ദിനാറയയ്ക്കാന്‍,
ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.....