ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ബൈബിള്‍ മാത്രം സത്യം

നൂറ്റാണ്ടുകളെടുത്ത്‌ പല രചയിതാക്കളാള്‍ എഴുതപ്പെട്ടതാണു വിശുദ്ധ ബൈബിള്‍. ആ രചയിതാക്കളില്‍ പ്രവാചകരും, പണ്ടിതന്‍മാരും, രാജാക്കന്‍മാരും,യേശുവിണ്റ്റെ ശിഷ്യന്‍മാരും, മോശയ്ക്ക്‌ യഹോവ കൊടുത്ത ന്യായപ്രമാണങ്ങളും ഉള്‍പ്പെടുന്നു.പഴയനിയമവും, പുതിയനിയമവുമയി ബൈബിള്‍ ക്രമീകരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്ര്‍മാണങ്ങളും ചട്ടങ്ങളും പ്രവചനങ്ങളുമാണു. പുതിയനിയമം യേശുവിണ്റ്റെ ജീവിതവും പഡിപ്പിക്കലും, ശിഷ്യന്‍മാരുടെയും അപ്പോസ്റ്റോലന്‍മാരുടെയും പ്രവര്‍ത്തികളും വിവിധ സഭകള്‍ക്കെഴുതിയ ലേഖനങ്ങളും, അന്ത്യകാലത്ത്‌ സംഭവിക്കേണ്ടുന്ന പ്രവചനവുമാണു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന മിക്കവാറും കാര്യങ്ങള്‍ സംഭവിച്ചു, സംഭവിച്ചുകൊണ്ടിരിക്കുന്നു.

വിശുദ്ധ ബൈബിളിനെതിരെ പലരും ഉന്നയിക്കുന്ന ഒരാരോപണമാണു ബൈബിള്‍ വിശ്വാസയോഗ്യമല്ല, കാരണം അതു മനുഷ്യര്‍ എഴുതിയതാണെന്നുള്ളത്‌.അതെ, ബൈബിള്‍ നമ്മെപ്പോലുള്ള മനുഷ്യര്‍ എഴുതിയതാണു.എങ്ങനെ എഴുതിയെന്നതാണു ചിന്തിക്കേണ്ട വസ്തുത. അവര്‍ ചുമ്മാതെ നോവലെഴുതുന്നതുപോലെയെഴുതിയതല്ല- അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടെഴുതിയതാണു. അതാണു വ്യത്യാസം.

യെശയ്യാ പ്രവചനം ഒന്നു മനസ്സിരുത്തി വായിച്ചുനൊക്കിയാല്‍ അന്ത്യകലത്തെപറ്റിയും ഇസ്രായേല്‍ ജനത്തെപറ്റിയും എന്താനെഴുതിയിരിക്കുന്നതെന്നു മനസ്സിലാകും. യേശുവിണ്റ്റെ ജനനത്തിനു എഴുനൂറു വര്‍ഷം മുമ്പാണു യെശയ്യാപ്രവചനം എഴുതപ്പെട്ടിട്ടുള്ളത്‌.അതില്‍ യേശുവിണ്റ്റെ ജനനം മുതല്‍, മരിച്ചു സ്വര്‍ഗ്ഗാരോഹണം ചെയ്തതു വരെ പ്രതിപാദിച്ചിരിക്കുന്നു. യേശുവിണ്റ്റെ ജനനത്തെപ്പറ്റി പലരും പലതും (അസഭ്യമയത്‌) പറയുന്നുണ്ട്‌. എന്നാല്‍ ബൈബിള്‍ ക്രിത്യമായിപ്പറയുന്നു- യേശു ദൈവപുത്രനാണു. യേശു മനുഷ്യാനായി ലോകത്തില്‍ വന്നു, ലോകത്തിണ്റ്റെ പാപങ്ങളെ സ്വയം വഹിച്ചു ക്രൂശില്‍ വേദന സഹിച്ചു മരിച്ചു, മരണത്തെ ജയിച്ചുയര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക്‌ കരേറി ഇന്നും ജീവിക്കുന്നു. വീണ്ടും വരും, അതെ യേശു വീണ്ടും വരും- തണ്റ്റെ ജനത്തെ ചേറ്‍ക്കുവാനും, മറ്റുള്ളവരേ ന്യായം വിധിപ്പാനും. യേശു ലോകരക്ഷകനാണു, ക്രിസ്ത്യാനികള്‍ടേത്‌ മാത്രമല്ല. യേശുവില്‍ വിശ്വസിക്കയും, ആ വിശ്വാസം ഏറ്റ്പറഞ്ഞു സ്നാനപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം രക്ഷയുണ്ടെന്നു ബൈബിള്‍ പറയുന്നു.

ശാസ്ത്രവുമായി ഏറ്റവുമടുത്ത്‌ നില്‍ക്കുന്നതാണു ബൈബിള്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഖുറാനില്‍ പരയുന്നു ഭുമി പരന്നതാണെന്നു, പക്ഷെ ഏതു കൊച്ചു കുഞ്ഞിനുമറിയാം അതു തെറ്റാണെന്നു. ബൈബിള്‍ ദൈവികമല്ലെന്നു പറയുന്നവര്‍ക്ക്‌ ഖുറനിലെ ഭുമി എങ്ങനെയാണു പരന്നതെന്നു പറഞ്ഞുതരാന്‍ പറ്റുമോ?? ഖുറാനിലേക്ക്‌ കടക്കുന്നില്ല,, അതിണ്റ്റെ മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്‌. മതിയായി, ഇനി അത്‌ വായിക്കാന്‍ താല്‍പര്യമില്ല.

ഒരു വലിയ തീഗോളം പൊട്ടിച്ചിതറി അതിലൊരു ഭാഗം തണുത്തുറഞ്ഞതാണു ഭൂമി എന്നാണല്ലൊ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നതു. തീഗോളം പൊട്ടാന്‍ കാരണമായ ശബ്ദം ഏവിടെനിന്നു വന്നു? അതിനു ബൈബിളില്‍ ഉത്തരമുണ്ട്‌. സങ്കീര്‍ത്തനം ഇരുപത്തൊന്‍പതിണ്റ്റെ ഏഴാം വാക്യം- യഹൊവയുടെ ശബ്ദം അഗ്നിജ്വാലകളെ പിളര്‍ക്കുന്നു.

ഭൂമിയുടെ ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറ്‍ സൂര്യനസ്തമിച്ചിട്ടില്ല എന്നു ശാസ്ത്രീയമായി തളിയിക്കപ്പെട്ടിട്ടുണ്ട്‌. അതു എങ്ങനെയാണെന്നൊ എപ്പോഴാനെന്നൊ അവര്‍ക്കറിയില്ല. പക്ഷെ ബൈബിളില്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. യോശുവ പത്തിണ്റ്റെ പന്ത്രണ്ട്‌ മുതല്‍ പതിന്നാലു വരെ. സൂര്യനും ചന്ദ്രനും ഒരു ദിവസം മുഴുവന്‍ യഹോവയുടെ വാക്കു കേട്ട്‌ നിശ്ചലമായി നിന്നു.

യഹോവ ചെങ്കടല്‍ വിഭാഗിച്ച്‌ ഇസ്രായെല്‍ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന മിസ്രയിം സൈന്യത്തെ ചെങ്കടല്‍ അവറ്‍ക്കു മീതെ കവിഞ്ഞു മിസ്രയീമ്യരെ കൊന്നു എന്നും നാം ബൈബിളില്‍ വായിക്കുന്നു. ഈയടുത്ത കാലത്ത്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രധങ്ങളുടെ അവശിഷ്ടങ്ങള്‍ ചെങ്കടലില്‍ നിന്നും കണ്ടെടുത്തു!!!!! അതുപോലെ തന്നെ നോഹയുടെ പെട്ടകത്തിണ്റ്റെ അവശിഷ്ടങ്ങളും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെടുത്തു!!!! ബൈബിള്‍ കള്ളമാണൊ പറയുന്നറ്റെന്നു ആലോചിച്ചുനോക്കൂ.

ഇസ്രയേല്‍ യഹോവ തിരഞ്ഞെടുത്ത തണ്റ്റെ സ്വന്തം ജനമാണെന്നു യഹോവ പറഞ്ഞതയി ബൈബിളില്‍ വായിക്കുന്നു. നമുക്കു കാണാം, ലോകത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടാത്തിയതെല്ലാം യാഹുദന്‍മാരാണു. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ യാഹുദനായിരുന്നു. അമേരിക്കയുടെ മുഴുവന്‍ സാമ്പത്തീക നിയന്ത്രണവും യാഹുദണ്റ്റെ കയ്യിലാണു. നാസയിലേ ശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിഭാഗവും യാഹുദന്‍മാരാണു.അവര്‍ ചിതറിപ്പോയെങ്കിലും അവര്‍ ചെന്നു കയറിയ രാജ്യങ്ങളെല്ലാം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ യാഹുദന്‍മാരുണ്ടായിരുന്നു, നോക്കൂ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കേരളത്തിലല്ലേ. അതെ ഇസ്രായേല്‍ യഹൊവയുടെ ജനമാണു.

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പെഴുതിയ യെശയ്യാപ്രവചനത്തിലും വെളിപാടുപുസ്തകത്തിലിം ഇസ്രായേലിനെപ്പറ്റിപറഞ്ഞിരിക്കുന്നതു വായിക്കുമ്പോല്‍ നമുക്കു അദ്ഭുതം തോന്നും. ഇന്നു അവിടെ എന്തൊക്കെ സംഭവിക്കുന്നോ, അതെല്ലാം അതേപടി ബൈബിളിലെ പ്രവചനപുസ്തകത്തിലുണ്ട്‌.

യെഹൂദന്‍മാരൊന്നും യേശുവിനെ ഇന്നും തങ്ങളുടെ രക്ഷകനായി അംഗീകരിക്കുന്നില്ല. അവര്‍ പ്രതീക്ഷിച്ച മശിഹാ ഒരു ചക്രവര്‍ത്തിയായിവന്നു ലോകം മുഴുവന്‍ അടക്കിഭരിക്കുന്നവനായിട്ടായിരുന്നു.യഹുദന്‍മാര്‍ ഭൂമിയുടെ അറ്റത്തോളം ചിതറിപ്പൊകുമന്നു ബൈബിളില്‍ പ്രവചനമുണ്ടായിരുന്നു. യേശുവിനെ ക്രൂശിച്ചത യാഹുദന്‍മാരായിരുന്നു. അന്നവര്‍ പറഞ്ഞത്‌ ഈ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നാണു. താമസിയാതെ അവര്‍ ലോകമെമ്പാടും ചിതറിപ്പോയി. കുറ്റമില്ലാത്ത യേശുവിണ്റ്റെ രക്തം ചിന്തിയവരുടെ സന്തതിപരമ്പരയൊട്‌ ജര്‍മ്മനിയിലേ ഹിറ്റ്ലര്‍ ചെയതെന്താണെന്നു ചരിത്രം നമുക്കു പറഞ്ഞു തരും. അറുപതുലക്ഷം യാഹുദരാണു ആ കാലത്തു കൊല്ലപ്പെട്ടതു. അതാനു ബൈബിളില്‍ പറഞ്ഞിരിക്കുന്ന ശവങ്ങളുടെ താഴ്‌വര.

ബൈബിള്‍ പറയുന്നു- അന്ത്യകാലത്ത്‌ ഞാന്‍ എണ്റ്റെ ജനത്തെ അവരുടെ സ്വന്തദേശത്തേക്കു കൂട്ടിവരുത്തും. അതെ അതു സംഭവിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തെട്ടില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ധാപിതമയി. അത്തി തളിര്‍ക്കുമ്പോല്‍ ലോകാവസാനമടുത്തുവെന്നു മനസ്സിലാക്കാന്‍ യേശു പറഞ്ഞു, യഹുദനാണാ അത്തി. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ- മരുഭൂമിയും ലബാനോനും തുടങ്ങി ഫ്രാത്ത്‌ എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും എന്നാണു ഇസ്രായെല്യറ്‍ക്കുള്ള വാഗ്ദത്തം (യോശുവ ഒന്നിണ്റ്റെ നാലാം വാക്യം). ബൈബില്‍ സത്യമാണു. അതവര്‍ സ്വന്തമാക്കുകയും ചെയ്യും.

മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം മുപ്പത്തിരണ്ട്‌ മുതല്‍ മുപ്പത്തഞ്ച്‌ വരെയുള്ള വാക്യങ്ങളില്‍ അത്തിയുടെ ഉപമ പറഞ്ഞിരിക്കുന്നു. അത്തിയെ നോക്കി ഒരുപമ പഡിപ്പിന്‍, അതിണ്റ്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നില്ലയോ, അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെ ആയിരിക്കുന്നു എന്നറിഞ്ഞുകൊള്‍വീന്‍ (ലോകാവസാനം).ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല. ഈ തലമുറ എന്നു പറയുന്നത്‌ ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചാണു. ബൈബിള്‍ പറയുന്നു, മനുഷ്യണ്റ്റെ ആയുസ്സു എഴുപത്‌, ഏറിയാല്‍ എണ്‍പത്‌. ഇസ്രായേല്‍ രാഷ്ട്രത്തിനിപ്പോല്‍ അറുപത്തിരണ്ട്‌ വയസ്സു പ്രായം. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, മനസ്സിലാക്കുന്നവന്‍ ഭാഗ്യവാന്‍.

ബൈബിളില്‍ ഇസ്രായേലിനെക്കുറിച്ച്‌ വായിക്കുമ്പോല്‍ നാം അദ്ഭുതപ്പെടുന്നതിനു വേറെ കാരണമില്ല. ഇന്നത്തെ ഇസ്രായേലിണ്റ്റെ അവസ്ധയും ഇസ്രായേലിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെയും പേരെടുത്ത്‌ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌. അറബിക്കാരന്‍ അതിനെ അവകാശമാക്കയില്ല എന്നും പറഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനം എണ്‍പത്തിമൂന്നിണ്റ്റെ നാലു മുതല്‍ ഒന്‍പതു വരെയുള്ള വാക്യങ്ങള്‍ വായിക്കുക. ഏദോമ്യര്‍ (ഏശാവിണ്റ്റെ പരമ്പര അതായത്‌ യാക്കോബിണ്റ്റെ സഹോദരണ്റ്റെ മക്കളും കൊച്ചുമക്കളും), യിസ്മായേല്യര്‍ (അബ്രഹാമിനു ഹാഗറിലുണ്ടായ മകണ്റ്റെ പരമ്പര), മോവാബ്യര്‍, ഹഗറ്യര്‍, ഗബാല്‍ അമ്മോന്‍, അമാലേക്ക്‌, ഫെലിസ്ത്യര്‍ ഇന്നത്തെ പലസ്തിന്‍, സോര്‍നിവാസികള്‍, അസ്സൂറികള്‍. അവരെല്ലാം ഇന്നത്തെ കാലത്ത്‌ ഇസ്രായ്യേലിനു ചുറ്റുമുള്ള മുസ്ളിം രാജ്യങ്ങളാണു.

ഇസ്രായേല്‍ യേശുവിനെ അംഗീകരിക്കും. രക്ഷകന്‍ യേശുതന്നെയാണെന്നു അവര്‍ക്ക്‌ മനസ്സിലാകും. നാലുപാടും ശത്രുക്കള്‍ വളഞ്ഞിരിക്കുമ്പോള്‍ അവര്‍ കുത്തിയവങ്കലേക്ക്‌ നോക്കും എന്നു ബൈബിള്‍ പറയുന്നു.അതു ആണ്റ്റിക്രൈസ്റ്റ്‌ വന്നു കഴിഞ്ഞുള്ള യുദ്ധത്തിലാണു. എന്നുവച്ചാല്‍ അവര്‍ യേശുവിനെ വിളിച്ചപേക്ഷിക്കും.അതുകോണ്ട്‌ യഹോവ ഇസ്രായേലിനെതിരായി വന്ന ശത്രുക്കളേ തമ്മിലടിപ്പിക്കും. അവരുടെ കണ്ണ്‌ തടത്തില്‍ത്തന്നെ ചീഞ്ഞുപോകും, അവരുടെ ദേഹം ചീഞ്ഞളിഞ്ഞു പോകും. ഈ പറഞ്ഞിരിക്കുന്നത്‌ ആറ്റംബോബ്‌ ശത്രുക്കള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ചാണു. എന്നാല്‍ ഇസ്രായേലിനു ഒന്നും സംഭവിക്കില്ല- കാരണം അവര്‍ യഹോവ തെരഞ്ഞെടുത്ത സ്വന്തം ജനമാണു. സഹസ്രാബ്ദങ്ങള്‍ മുമ്പെഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ വായിക്കുക. സെഖര്യാവു പന്ത്രണ്ടിണ്റ്റെ പത്തു മുതല്‍ പതിനാലു വരെ, സെഖരാവു പതിന്നാലാം അധ്യായം- ഇവിടെ വളരെ വ്യ്ക്തമായി കാര്യാങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇസ്രായേല്യരുടെ ശത്രുക്കളുടെ ശവങ്ങളെക്കുറിച്ചുപറഞ്ഞിരിക്കുന്നു യെഹസ്കേല്‍ പ്രവചനം മുപ്പത്തൊമ്പതാം അധ്യായം പതിമൂന്നു മുതല്‍ പതിനഞ്ചു വരെ.

വെളിപാട്‌ പുസ്തകത്തില്‍ മ്രുഗത്തിണ്റ്റെ സംഖ്യയായ അറുനൂറ്ററുപത്താറിനെപ്പറ്റി പറയുന്നു. അതുപോലെയുള്ള ഒരു ചിപ്പ്‌ മോട്ടോറോളാ കമ്പനി വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതില്‍ ഒരു മനുഷ്യണ്റ്റെ എല്ലാ ഡാറ്റായും ഫീഡ്ചെയ്തു വയ്ക്കാം. അവണ്റ്റെ ബാങ്ക്‌ അക്കൌണ്ട്‌, മെഡിക്കല്‍ റെക്കോര്‍ഡ്സ്‌ തിടങ്ങി ഏതു കാര്യവും. പാസ്പോര്‍ട്ടിണ്റ്റെ ആവശ്യമില്ല. അതു ചിപ്പിലുണ്ട്‌. ഗള്‍ഫില്‍ എല്ലാവര്‍ക്കും ഐഡണ്റ്റിറ്റി കാര്‍ഡുകളുള്ളതുപോലെ എല്ലാ രാജ്യത്തും ഇതുപോലുള്ള സംവിധാനങ്ങള്‍ വരും. ശാസ്ത്രം വളരുംതോറും കാര്‍ഡ്‌ ചെറുതായി ഒരു ചിപ്പിണ്റ്റെ രൂപത്തിലെത്തും. വരും കാലങ്ങളില്‍ എന്തു ക്രയവിക്രയത്തിനും അതു ആവശ്യമായി വരും. മനുഷ്യണ്റ്റെ നെറ്റിയിലോ കയ്യിലോ ആണിത്‌ ഇന്‍പ്ളാണ്റ്റ്‌ ചെയ്തു വക്കുന്നത്‌. കാരണം ഒരു മനുഷ്യണ്റ്റെ ജനനം മുതല്‍ മരണം വരെ ഈ രണ്ട്‌ ഭാഗങ്ങളിലെയും ഊഷ്മാവിനു മാറ്റമുണ്ടാവില്ല (ശാസ്ത്രം തെളിയിച്ചതാണു). ചിപ്പിണ്റ്റെ പ്രവര്‍ത്തനത്തിനിതാവശ്യമാണു. ഇനി നമുക്ക്‌ ബൈബിള്‍ വചനത്തിലേക്ക്‌ വരാം. വെളിപ്പാട്‌ പതിമൂന്നിണ്റ്റെ പതിനാറു മുതല്‍ പതിനെട്ട്‌ വരെ- അതു ചെറിയവരും, വലിയവരും സമ്പന്നന്‍മാരും ദരിദ്രന്‍മാരും സ്വതന്ത്രന്‍മാരും ദാസന്‍മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിമേലോ മുദ്ര കിട്ടുമാറു മ്രുഗത്തിണ്റ്റെ പേരോ അതിണ്റ്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‍ക്കുകയൊ ചെയ്യാന്‍ വഹിയാതെയും ആക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക- നെറ്റിമേലോ കൈമേലൊ. എത്ര നൂറ്റാണ്ട്‌ മുന്‍പാണു ഇതെഴുതപ്പെട്ടത്‌, ഇപ്പോള്‍ ശാസ്ത്രം എന്താണു കണ്ടുപിടിച്ചിരിക്കുന്നത്‌.

ബൈബിള്‍ വചനം പറയുന്നു- മത്തായി ഇരുപത്തിനാലിണ്റ്റെ ആറു മുതല്‍ പതിനാലു വരെ, അതിണ്റ്റെ ഇരുപത്തൊന്നാം വാക്യം.നിങ്ങള്‍ യുദ്ധങ്ങലെക്കുറിച്ചു കേള്‍ക്കും, അന്ത്യകാലത്ത്‌ യുദ്ധങ്ങളും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും. ജാതി ജാതിയൊടും, രാജ്യം രാജ്യത്തൊടുമെതിറ്‍ക്കും. ഇതിക്കെയും ഈറ്റുനൊവിണ്റ്റെ ആരംഭമത്രെ. അന്നു നിങ്ങളേ (യേശുവില്‍ വിശ്വസിക്കുന്നവരെ) ഉപദ്രവത്തിനു ഏള്‍പ്പിക്കയും കൊല്ലുകയും ചെയ്യും. എണ്റ്റെ നാമന്‍ നിമിത്ത സകല ജതികളും നിങ്ങലേ പകയ്ക്കും. യേശുവിണ്റ്റെ നാമ നിമിത്തം അവ്നില്‍ വിശ്വസിക്കുന്നവരെ സകലരും പകയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഇപ്പോല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണു. നിങ്ങളേ കൊല്ലുന്നവനെല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു ( യോഹന്നാന്‍ പതിനാറിണ്റ്റെ രണ്ടാം വാക്യം)- പറഞ്ഞിരിക്കുന്നത്‌ തീവ്രവാദികളായ ചാവേറുകളെക്കുറിച്ചാണു. ഇപ്പോല്‍ സംഭവിക്കുന്നതെല്ലാം അക്കമിട്ട്‌ ബൈബിളില്‍ നൂറ്റാണ്ടുകല്‍ക്കുമുന്‍പേ എഴുതിവച്ചിരിക്കുന്നു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ബൈബിളിണ്റ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരോടും, യേശു ദൈവപുത്രനല്ലെന്നു പറയുന്നവരോടും- അവര്‍ പറയുന്നത്‌ തെറ്റാണു, ഭോഷ്ക്കാണു, മണ്ടത്തരമാണു എന്നു പറയാന്‍ വളരെ വളരെ വളരെ തെളിവുകളുണ്ട്‌. അന്ത്യകാലത്തെയും ഇസ്രായേലിനെ പറ്റിയും മാത്രം ഇവിടെ പറഞ്ഞത്‌ അത്‌ ഇന്നു നമ്മുടെ കണ്‍മുന്നില്‍ നാം കാണുന്ന സത്യങ്ങളായതുകൊണ്ടാണു.

ബൈബിള്‍ മാത്രമാണു സത്യവചനം. ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, എന്നില്‍ കൂടിയല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല അന്നരുളിച്ചെയ്ത യേശു മാത്രം രക്ഷകന്‍. ആകാശത്തിനു കീഴെ ഭൂമിക്ക്‌ മുകളില്‍ യേശുവല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ക്ക്‌ കെടാത്ത തീച്ചൂളയും, ചാകാത്ത പുഴുവും..... വായിക്കുക ബൈബിള്‍ മനസ്സിരുത്തി വായിക്കുക, പ്രത്യേകിച്ചു പുതിയ നിയമം. യേശുവില്‍ വിശ്വസിക്കുക, അതേറ്റുപറഞ്ഞു സ്നാനപ്പെടുക, നിത്യ സ്വര്‍ഗ്ഗം അവകാശമാക്കുക.

ഓ.ടോ: യേശു പറഞ്ഞ കാര്യസ്ധന്‍ പരുശുദ്ധാത്മാവല്ല, മുഹമ്മദാണെന്നു ഒരു വാദമുണ്ട്‌. യേശു പറഞ്ഞത്‌ ഒരു കരനത്തടിച്ചാല്‍ നീ മറ്റേ കരണവും കാണിച്ചുകൊടുക്ക എന്നാണു. പക്ഷെ എന്താണു മുഹമ്മദ്‌ പരഞ്ഞതും ചെയ്തതും??? യേശു പറഞ്ഞു- നിങ്ങള്‍ ഒരന്യസ്ത്രീയേ ദുഷ്ടലാക്കോടുകൂടെ നോക്കിയാല്‍ നിങ്ങള്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ശ്രദ്ധിക്കുക, വ്യഭിചാരം ചെയ്യുന്നു എന്നല്ല, വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണു യേശു പറഞ്ഞത്‌. മുഹമ്മദിനു എത്ര ഭാര്യമാരുണ്ടായിരുന്നു പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായി??? മകണ്റ്റെ ഭാര്യയെ ഭാര്യയാക്കി വച്ചവനല്ലേ മുഹമ്മദ്‌? ഇതു പോരേ യേശു പറഞ്ഞ കാര്യസ്ധന്‍ മുഹമ്മദല്ല പരിശുദ്ധാത്മാവാണെന്നു മനസ്സിലാക്കാന്‍???

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഒരു പുതിയ തുടക്കം

ഇനി കുറച്ച്‌ ആത്മീയചിന്തകളും, ക്രിസ്തുമതത്തില്‍ സംഭവിക്കുന്നതുമായ ചില ദുരാചാരങ്ങളും, തെറ്റായ ആചാരങ്ങളും നിങ്ങളോട്‌ പങ്കുവെക്കണമെന്ന്‌ ആഗ്രഹിക്കുന്നു. ബൈബിള്‍ മനസ്സിരുത്തി വായിക്കുമ്പോള്‍ ക്രിസ്ത്യാനികളായ നാം മനസ്സിലാക്കിയിരിക്കുന്നതും അനുഷ്ടിക്കുന്നതുമയ ആചാരങ്ങള്‍ തെറ്റാണെന്നും അതിനൊന്നും ബൈബിള്‍പരമയ അടിത്തറയില്ലെന്നും നമുക്കു മനസ്സിലാകും. അധികം വൈകാതെ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഒരു പിറന്നാള്‍ കൂടി

പ്രീയപ്പെട്ട സഹബ്ളോഗ്ഗര്‍മാരെ ബ്ളോഗ്ഗിണിമാരേ, സുന്ദരനും സുശീലനും സുമുഖനും പല്ലുതേയ്ക്കാതെ പുട്ടുംകടലയും കഴിക്കാത്തവനും സര്‍വ്വോപരി ബേര്‍ളി, കാപ്പിലാന്‍, വിശാലമനസ്കന്‍, ശാന്തറ്റീച്ചര്‍, മിനിറ്റീച്ചര്‍ തുടങ്ങിയ തിമിംഗലങ്ങള്‍ നീന്തിത്തിടിക്കുന്ന ബ്ളോഗ്‌ സമുദ്രത്തിലെ അനേകം ചാളക്കുഞ്ഞുങ്ങളില്‍ ഒരുവനുമായ ഷിബു ചേക്കുളത്ത്‌ എന്ന എണ്റ്റെ ഇരുപത്തൊമ്പതാം പിറന്നാളാണിന്ന്‌ എന്നു സന്തോഷ്പുരസ്സരം അറിയിച്ചുകൊള്ളുന്നു.

ചേക്കുളത്ത്‌ വര്‍ഗ്ഗീസ്‌ ജോര്‍ജിണ്റ്റെയും ഓമന വര്‍ഗ്ഗീസിണ്റ്റെയും സീമന്തപുത്രനായി എണ്‍പത്തൊന്ന്‌ ഓഗസ്റ്റ്‌ പതിനഞ്ചിനു കോഴഞ്ചേരി മേക്കാട്ടേത്ത്‌ ആശുപത്രിയില്‍ വെളുപ്പിനു നാലരയ്ക്ക്‌ ഈയുള്ളവന്‍ ഭൂജാതനായി. അതിണ്റ്റെ രാശികൊണ്ടാണോയെന്നറിയില്ല, ആ ആശുപത്രി ഇപ്പോഴില്ല- പൂട്ടിപ്പോയി.

ഇരുപത്തൊമ്പത്‌ വര്‍ഷങ്ങള്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ സംഭവങ്ങള്‍ കാണാനും അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ഇപ്പോള്‍ ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്‍ദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ട്‌ കുവൈറ്റില്‍ ഭാര്യയോടൊപ്പം പ്രവാസജീവിതം നയിക്കുന്നു.

എന്നെ വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിച്ച മാതാപിതാക്കള്‍ക്കും, എണ്റ്റെ സഹോദരന്‍ സുമോദിനും, കഴിഞ്ഞ പതിനാലു മാസമായി എന്നെ സഹിക്കുന്ന എണ്റ്റെ പ്രീയപ്പെട്ട്‌ ഭാര്യ റിന്‍സിക്കും ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. (ഓാ.. മറന്നു, എണ്റ്റെ സ്വഭാവഗുണം കൊണ്ട്‌ എന്നെ തല്ലിക്കൊല്ലാതെ വിട്ട നല്ലവരായ നാട്ടുകാറ്‍ക്കും)

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും.....


ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കയും ചെയ്യുന്നവ്യ്യാണല്ലൊ നമ്മുടെ ഗുരുക്കന്‍മാരുടെയും മൂത്തവരുടെയും വാക്കുകള്‍.നന്ദഗുഡി രാജുവെന്ന ഗുരുവിനെയോറ്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ലോര്‍മ്മ വരും.


കോഴഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ സ്വന്തമായ്‌ മൂന്ന്‌ സപ്ളിയും (ഫിസിക്സ്‌,കെമിസ്ട്രി,മാത്സ്‌- മെയിന്‍ സംഭവങ്ങള്‍ തന്നെ), അന്‍പത്തൊന്ന്‌ അറ്റന്‍ഡന്‍സ്‌ ഷോര്‍ട്ടേജും മാത്രമാണുണ്ടായിരുന്നത്‌. ക്ളാസ്സില്‍ കയറാതെ സിനിമയും കണ്ട്നടന്നതിണ്റ്റെ ബാക്കിപത്രം. പിന്നെ വീട്ട്കാര്‍ യൂണിവേഴ്സിറ്റിയില്‍ പിഴയടച്ചതിനു ശേഷമാണു പരീക്ഷയെഴുതാനായത്‌.


വിജയകരമായി തോറ്റതിനുശേഷം ചൊറിയും കുത്തി വീട്ടിലിരുന്നപ്പോളെനിക്ക്‌ തോന്നി- വേണ്ടായിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം തോന്നീട്ട്‌ കാര്യമില്ലല്ലൊ. പിന്നെ വീട്ട്കാരെണ്റ്റെ ഭാവിയേക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ച്‌ തുടങ്ങി. അപ്പോള്‍ ബാങ്ങ്ളുരിലുള്ള എണ്റ്റെ കുഞ്ഞമ്മാച്ചന്‍ അവിടെയുള്ള ഒരു നല്ല പോളിറ്റെക്നികിനെക്കുറിച്ച്‌ പറഞ്ഞു. അതാണു എം.എന്‍.റ്റി.ഐ. മത്തിക്കരയ്ക്കടുത്തുള്ള കമ്മഗോണ്ടനഹള്ളിയിലായിരുന്നുവത്‌.


വളരെ സ്റ്റ്രിക്റ്റായിട്ടുള്ള കോളേജും ഹോസ്റ്റലും- ആദ്യമൊക്കെ വളരെ പ്രയാസം തോന്നിയിരുന്നു. പിന്നെപ്പിന്നെയതൊരു ശീലമായി. മോര്‍ണിംഗ്‌ റ്റു നൈറ്റ്‌ റ്റോര്‍ച്ചറിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നയിരുന്നു ഞങ്ങള്‍ കോളേജിനിട്ട വിളിപ്പേര്‍. കാരണം പറയാം. ക്യാമ്പസില്‍ തന്നെയാണു ഹോസ്റ്റലും. മാസത്തില്‍ ഒരു ഞയറാഴ്ചയേ പുറത്തുപോകാനനുവാദമുള്ളൂ. അതും വൈകിട്ട്‌ ആറുമണിക്കുമുമ്പ്‌ തിരിച്ചു ഹോസ്റ്റലില്‍ കേറിക്കോളാം എന്നു ലെറ്ററെഴുതിക്കോടുത്തതിനുശേഷം മാത്രം. അന്നു കൂട്ട്കാരോടൊത്ത്‌ മജസ്റ്റിക്കില്‍ കറങ്ങിയടിച്ച്‌ ഒരു സിനിമയും കണ്ട്‌, നോണ്‍-വെജ്ജ്‌ ഭക്ഷണവും കഴിച്ച്‌, കളറുകളെണ്ണി അടിച്ചുപൊളിക്കും. പറ്റുമെങ്കില്‍ ഒരു പെഗ്ഗുമടിക്കും (കൂടുതലടിക്കാനുള്ള ത്രാണിയില്ല). മാസത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ ഈ ദിവസത്തിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി നടക്കും.


ഒരു ബ്രാഹ്മണ ട്രസ്റ്റിണ്റ്റെ കീഴിലുള്ള സ്ഥാപനമാണീ കോളേജ്‌. ഭക്ഷണമായി കിട്ടിയിരുന്നത്‌ പച്ചരിച്ചോറും സാമ്പാര്‍ അല്ലെങ്കില്‍ രസം, രാവിലെ ഉപ്പ്മാവ്‌ ഇഡ്ഡലി അവലക്കി (അവല്‍ പോലത്തെ ഒരു സാധനം)കൂടെ സ്പെഷ്യല്‍ കോഫിയും, വൈകിട്ട്‌ ഒരു ബണ്ണും ചയയും. എങ്കിലും ഡേ-സ്കോളേഴ്സ്‌ ഞങ്ങള്‍ക്ക്‌ ഇറച്ചിയും മീനും വീട്ടില്‍ നിന്നും കൊണ്ടുത്തരുമായിരുന്നു. ആദ്യമൊക്കെ ഒരു വറുത്ത മത്തിയുടെ വാലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്‌.


ആഴ്ചയില്‍ ആറുദിവസം ക്ളാസ്സുണ്ട്‌. എല്ലാദിവസവും അസ്സംബ്ളിയില്‍ നിന്ന്‌ ഒരു സംസ്ക്രിത ശ്ളോകം ചൊല്ലിയിട്ടാണു ക്ളാസ്സില്‍ പോകുന്നത്‌. അതുപോലെ എന്നും വൈകിട്ട്‌ ജനഗണമനയും ചൊല്ലിയാണു പിരിയുന്നത്‌. നാലുമണു മുത ആറുമണി വരെ വിശ്രമം, അതു കഴിഞ്ഞ്‌ ആറുമുതല്‍ എട്ട്‌ വരെയും എട്ടരമുതല്‍ പത്തരവരെ നിര്‍ബ്ബന്ധിത പഡ്ഡനം. ഒന്നാം വര്‍ഷ്‌/രണ്ടാംവര്‍ഷ/ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഓരോ മുറിയിലിരുന്ന്‌ പഡ്ഡിക്കണം. നിരീക്ഷിക്കാന്‍ ഒരധ്യാപകനുമുണ്ടാകും.


അതുപോലെ പരീക്ഷയടുക്കാറാകുമ്പോള്‍ പഡനത്തില്‍ പിന്നിലായ ഡേ-സ്കോളേഴ്സിനെയും ഇരുത്തി പഡ്ഡിപ്പിക്കും. അധ്യാധപകരുടെ നേത്രുത്വത്തില്‍ നിര്‍ബന്ധിത പഡ്ഡിപ്പീരാണു. അത്രയ്ക്കു സ്ട്രിക്റ്റായ ഭരണമാണു ഞങ്ങളുടെ കോളേജിണ്റ്റെ സെക്രട്രിയായിരുന്ന നന്ദഗുഡി രാജുസാറിണ്റ്റേത്‌. തൊണ്ണൂറ്റൊമ്പത്‌ ഇലക്ട്രോണിക്സ്‌ ബാച്ചിലായിരുനു ഞാന്‍. അന്നു അമ്പത്തഞ്ച്‌ വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന രാജുസാറിണ്റ്റെ ശിക്ഷാരീതികള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രൂരമായിരുന്നു. വലിയ റൂള്‍ത്തടികൊണ്ടെനിക്കും കിട്ടിയിട്ടുണ്ട്‌, അതുപോലെയായിരുന്നു അധ്യാപകരും.


പക്ഷെ ഇപ്പോഴിതല്ലാമോര്‍ക്കൂമ്പോള്‍ എനിക്കദ്ദേഹത്തോട്‌ നന്ദി മാത്രമേയുള്ളൂ. ആദ്യവര്‍ഷം അന്‍പത്തെട്ട്‌ ശതമാനവും, രണ്ടാംവര്‍ഷം അറുപത്തിമൂന്ന്‌ ശതമനവും, മൂന്നാംവര്‍ഷം അറുപത്തെട്ട്‌ ശതമനവും മാര്‍ക്ക്‌ വാങ്ങി ഞാന്‍ പാസ്സായതിണ്റ്റെ ഫുള്‍ ക്രഡിറ്റ്‌ ദൈവം കഴിഞ്ഞാല്‍ രാജുസറിനാണു. അദ്ദേഹം ആന്ധ്രയില്‍ നിന്നുള്ളയാളായിരുന്നു. അന്നൊക്കെ അന്നും രാജുസാറിനെയും അദ്ദേഹത്തിണ്റ്റെ പൂര്‍വ്വപിതാകന്‍മാരെയും മാതാക്കളെയും ഒരു നൂറുവട്ടം തെറിപറയുകയും ശപിക്കയും ചെയ്തിട്ടുണ്ട്‌. ഇപ്പോഴതോറ്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹത്തിണ്റ്റെ കടുത്ത ശിക്ഷാരീതികള്‍ കാരണം ഞാന്‍ ഇപ്പോഴീ നിലയിലെത്തി.


പഡ്ഡിച്ച്‌ തന്നെയാണു ഞാന്‍ ഫര്‍സ്റ്റ്ക്ളാസ്സില്‍ പാസ്സായതെന്നഭിമാനപൂര്‍വ്വം ഞാന്‍ പറയും. കാരണം ഫൈനല്‍ എക്സാം എഴുതാന്‍ ഹാളില്‍ കയറുന്നതിനു മുമ്പ്‌ രാജുസാറിണ്റ്റെ മേല്‍നോട്ടത്തില്‍ എല്ലാവരുടെയും ദേഹപരിശോധന നടത്തും. ഷൂ, സോക്സ്‌, വാച്ച്‌, കര്‍ചീഫ്‌ എന്നിവ ഹാളില്‍ കയറ്റത്തില്ല. ഷര്‍ട്ട്‌ ഇന്‍ ചെയ്യന്‍ പാടില്ല. ഒരു പേന മാത്രം എടുക്കാം, വേണമെങ്കില്‍ ഒരു റീഫില്ലറും, അതും പരിശോധിച്ചുകഴിഞ്ഞേ കേറ്റത്തുള്ളു. പെണ്‍കുട്ടികളേ അധ്യാപികമാര്‍ ദേഹപരിശോധന നടത്തും. അങ്ങനെ പരീക്ഷയെഴുതിയാണു ഞങ്ങള്‍ ജയിച്ചത്‌. കോപ്പിയടി എന്നത്‌ ഞങ്ങളുടെ കോളേജില്‍ നടക്കാത്ത സ്വപ്നം മാത്രമായിരുന്നു.


നന്ദഗുഡി രാജു എന്ന പുറമേ പരുക്കനും അകമേ സ്നേഹവുമുള്ള മനുഷ്യന്‍ ഇപ്പോള്‍ ജീവനോടെയില്ല.തിരിഞ്ഞു നോക്കുമ്പോള്‍ എണ്റ്റെ ജീവിതത്തില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നന്നാവന്‍ വേണ്ടിയയിരുന്നു അദ്ദേഹം ഞങ്ങളേ ക്രൂരമയി ശിക്ഷിച്ചിരുന്നത്‌.


നന്ദഗുഡി രാജുസാറിണ്റ്റെ പാവനസ്മരണയ്ക്ക്‌ മുന്‍പില്‍ ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.