തികച്ചും ഒരു സാധാരണക്കാരണ്റ്റെ പക്ഷത്തു നിന്നുള്ള എളിയ ചില ചിന്തകള്‍ നിങ്ങളോട് പങ്കു വെയ്ക്കണം എന്നു മാത്രം ആഗ്രഹം.
ലോകാ സമസ്താ സുഖിനോ ഭവന്തു
2010, മാർച്ച് 19, വെള്ളിയാഴ്ച
ബീനയുടെ ലോകം
ഒരു വെള്ളിയാഴ്ച ഉച്ചയൂണു കഴിഞ്ഞു അബ്ബാസിയയിലെ ഫ്ളാറ്റില്‍ റ്റീവിയും കണ്ടിരുന്ന ജെന്‍സനോട് ഭാര്യ പറഞ്ഞു- അച്ചായാ ഇന്നെങ്കിലും നമുക്കു സിറ്റിയില്‍ പോകാം. കുറച്ച് തുണിയെടുക്കണം. എടീ അതിനു നമുക്ക് ലുലുവില്‍ പോയാല്‍ പോരേ? അയാള്‍ ചോദിച്ചു.ഓ അതല്ലച്ചായാ, കുറച്ച് നാളായി വിചാരിക്കുന്നു, നമുക്കൊരുമിച്ച് സിറ്റിയിലൊന്ന് കറങ്ങണം. ഓ ശരി.. അയാള്‍ സമ്മതിച്ചു. ഭാര്യയുടെ മുഖം വിടര്‍ന്ന് വികസിച്ചു. എണ്റ്റെ പുന്നാര അചായന്.. ഉമ്മ. അവള് അകത്തേക്കു പോയി. കുളി കഴിഞ്ഞ് ഡ്രസ്സ് ചെയ്തു പേഴ്സും അതില്‍ ആവശ്യത്തിനു ദിനാറും ഉണ്ടെന്നു ഉറപ്പ് വരുത്തി ഒരു മൂന്ന് മണിയോട് കൂടെ അവര്‍ ഫ്ളാറ്റ് പൂട്ടിയിറങ്ങി, സ്കൂള്‍ ഗ്രൌണ്ടില് പാര്‍ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്കു നടന്നു. സിറ്റിയിലെത്തി,പേ പാര്‍ക്കില്‍ കാര്‍ പാര്‍ക് ചെയ്തു സിറ്റിയിലൊന്നു കറങ്ങി ഓരോ ഷവര്‍മയും കഴിച്ച് അവര്‍ ഷോപ്പിംഗ് മാളില്‍ കയറി. ഭാര്യയൊത്ത് ഷോപ്പിങ്ങിനു വരുന്നത് അയാള്‍ക്ക് പണ്ടേ പേടിയാണു. കടയിലെ അവസാന തുണി വരെ നോക്കിയാലും അവള് ഉദ്ദേശിച്ചതു കിട്ടാതെ അവള് ഇറങ്ങില്ല. സമയം പോകുന്നതു മിച്ചം. കുറച്ച് കഴിഞ്ഞു ബോറടിച്ചപ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു- നീ നോക്കു, ഞാന്‍ ഒരു സിഗരറ്റ് വലിച്ചിട്ട് വരാം. പുറത്തിറങ്ങി. വെള്ളിയാഴ്ച സിറ്റിയിലാണു കദാമ്മമാരുടെ സംഗമവേദി. നൂറു കണക്കിനു കദാമ്മമാര് (വീട്ട്ജോലിക്കാര്‍) തമ്മില്‍ കാണുന്നതിനും സംസാരിക്കുന്നതിനുമായി സിറ്റി മാല്ലിയയില് ഒത്തുകൂടും. കുവൈറ്റി വീടുകളില്‍ നിന്നും അവര്‍ക്കുള്ള ഒരേയൊരു ഒഴിവുദിനമാണു വെള്ളിയാഴ്ച. അവിടുത്തെ അധികജോലികളില്‍ നിന്നും സ്പോണ്‍സറുടെയും മക്കളൂടെയും ശാരീരീകവും ലൈംഗീകവുമായ പീഡനംഗളില് നിന്നും അവര്‍ക്ക് സൂര്യപ്രകാശം കാണാന്‍ കിട്ടുന്ന ഒരേയൊരു ദിവസം... പലതരക്കാരുണ്ട് അവരില്‍..ഒരു മാസം എണ്ണായിരത്തില്‍ താഴെ മാത്രം വരുമാനമുള്ള് അവര്‍ക്ക് തങ്ങളുടെ കുടുംബം പുലര്ത്തുവാനായ് കുറച്ച് ദിനാര്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സ്വന്തം ശരീരവും വില്ക്കുന്നവര്.........ഇന്ത്യാക്കാര്‍, ഗാളികള്‍, ഫിലിപ്പിനോകള്‍, ശ്രീലങ്കക്കാര്‍ തുടങ്ങി എല്ലാവരുമുണ്ട്. സിഗരറ്റ് വലിച്ചു കഴിഞ്ഞ് കുറ്റി നിലത്തിട്ട് തിരിച്ചു ഷോപ്പിംഗ് മാളിലേക്ക് വരുമ്പോള്‍ ...... മിന്നായം പോലെ ഒരു മുഖം.. എന്നെ കണ്ടതും എനിക്കു മുഖം തരാതിരിക്കാന്‍ മുഖം തിരിച്ചു. ആരാണത്...? നെഞ്ചില്‍ ഒരു മിന്നല്‍ പൊയതു പോലെ. അതു ബീനയല്ലേ.. പ്രീ ഡ്ഗ്രിക്ക് തണ്റ്റെ ക്ളാസ്സിലുണ്ടായിരുന്ന ബീന.. അതെ അവള് തന്നെ പക്ഷെ അവള് ആകെ മാറിയിരിക്കുന്നു. വില കുറഞ്ഞ ഒരു ചുരിദാര്‍ ധരിച്ചിരിക്കുന്നു, കണ്ണുകള്‍ കുഴിഞ്ഞും മുഖം ഉണങ്ങിയും ഇരിക്കുന്നു. കോളേജില്‍ മിന്നുന്ന് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു വന്നിരുന്ന സുന്ദരിയായ ബീനയുടെ ഓര്മ്മ് മനസ്സില്‍ വന്നു. ദൈവമേ ഇവള്‍ക്കെന്തു പറ്റി. അയാള്‍ അവളുടെ അടുത്ത് വന്നു ചോദിച്ചു.. ബീനയല്ലേ? അതെ എനിക്കു ജെന്‍സനെ മനസ്സിലായി. ബീനയെ ഇവിടെ ഇ രൂപത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്കുള്ള അവളുടെ മറുപടി ഒരു ദീര്‍ഘനിശ്വാസമായിരുന്നു. നമ്മള് പ്രതീക്ഷിക്കുന്നതെല്ലാം സംഭവിച്ചാല്‍ ലോകം എന്തായിത്തീരും, പിന്നെ ദൈവം എന്തിനാണു?..അവളുടെ വാക്കുകളില്‍ ദൈന്യത നിറഞ്ഞു നിന്നിരുന്നു. എന്താ ബീനേ നിനക്ക് പറ്റിയത്. ഞാന്‍ ചോദിച്ചു. പറയാം.. അവള് തലയാട്ടി. നിനക്കോര്‍മ്മയുണ്ടോ ജെന്‍സാ നമ്മള് സെക്കണ്റ്റ് പിഡിസിക്ക് പഠിക്കുമ്പൊള് നമ്മുടെ കോളെജിലെ മാഗസിന് എഡിറ്റര്‍ ശ്രീജന് പിള്ളയെ?.. അവന് എണ്റ്റെ അയല്ക്കാരനായിരുന്നു, ഞങ്ങള്‍ സ്നേഹത്തിലായിരുന്നു. അതെനിക്കൊരു പുതിയ അറിവയിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞു ഞാന്‍ ബാങ്ങ്ളൂരില്‍ ഡിപ്ളോമാ കോഴ്സിനു പൊയി. ബീന പിന്നെയും ആ കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു. അവളും പോസ്റ്റ് ഗ്രാജുവേഷ്നു വന്ന ശ്രീജനും അവരുടെ ബന്ധം തുടര്‍ന്നു.വീട്ടിലറിഞ്ഞപ്പൊള് ബീനയുടെ ബന്ധുക്കള്‍ എതിര്‍ത്തു. തികച്ചും യാഥാസ്തികരായ ക്രിസ്ത്യന്‍ കുടുംബത്തിലെ അവളുടെ മാതാപിതാക്കള്‍ക്ക് ഒരു ഹിന്ദുവായ ശ്രീജനുമായുള്ള ബന്ധം ഉള്‍ക്കൊള്ളാനായില്ല. ശ്രിജണ്റ്റെ വീട്ടിലും എതിര്‍പ്പായിരുന്നു. പിന്നെന്തു ചെയ്യാന്‍.. കോഴ്സ് പൂര്‍തിയായ ശേഷം അവര്‍ ഒളിച്ചോടി. ബോംബെയിലായിരുന്നു അവര്‍. പലയിടത്തും ജൊലിക്കു ശ്രമിച്ചു. ഒന്നും ശരിയായില്ല. പതിയെ പതിയെ അവര്‍ക്ക് ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്ത്യങ്ങള് മനസ്സിലായിത്തുടങ്ങി.ശ്രീജനു അന്ധേരിയിലെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ഇതിനിടെ അവരുടെ ജീവിതത്തിലെക്ക് പുതിയ ഒരു അതിധി കടന്നു വന്നു. ശ്രിജനു ഇഷ്ട്ടമില്ലാഞ്ഞിട്ടും ബീന ആ കുഞ്ഞിനെ പ്രസവിച്ചു. ജീവിതം പിന്നെയും ദുസ്സഹമായി. പലപ്പൊഴും പട്ടിണി കിടന്നു. ഒരു ദിവസം അവര്‍ താമസിക്കുന്ന ചേരിയിലെ അവരുടെ ഒറ്റമുറി വീട്ടില്‍ അയല്ക്കാരന് ഒരു വാര്‍ത്ത കൊണ്ടുവന്നു- ശ്രീജന് മരിച്ചു.. അല്ല ആത്മഹത്യ ചെയ്തു....... അവള് കരഞ്ഞില്ല.. പകരം ഭ്രാന്ത് പിടിച്ചവളെ പോലെ അലറിവിളിച്ചു കാര്‍ക്കിച്ചു തുപ്പി. ശ്രീജണ്റ്റെ ശവശരീരം കാണാന്‍ നില്‍ക്കാതെ കുഞ്ഞിനെയും എടുത്തു കൊണ്ട് അവള് എങ്ഗോട്ടെന്നില്ലാതെ നടന്നു.. പലയിടത്തും അലഞ്ഞു. എങ്ങനെയെങ്കിലും തണ്റ്റെ കുഞ്ഞിനെ പോറ്റണം എന്ന ഉദ്ദേശ്യത്തൊടെ അവള് ഒരു ജോലിക്കു ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.നിവ്രിത്തിയില്ലാതെ അവള് സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പക്ഷെ നൊന്തു പെറ്റ അമ്മ പോലും അവളേ കയ്യൊഴിഞ്ഞു. എടീ എരണംകെട്ടവളേ, സ്വന്തം കുടുംബത്തെ കുറിച്ചു നീ ഓര്‍ത്തില്ലല്ലൊ. നിണ്റ്റെ പപ്പയെ നീ കൊന്നില്ലേ? നിണ്റ്റെ അനിയത്തിക്കു വരുന്ന ആലോചനകളെല്ലാം നീ കാരണം മുടങ്ങിപ്പൊകുന്നു.......അവള്‍ക്കു സഹിക്കാനായില്ല....അപ്പോഴാണു അവള് അറിഞ്ഞതു- താന്‍ നാട് വിട്ട് പോയതു കൊണ്ട് തണ്റ്റെ കുടുംബത്തിനു വന്ന മാനക്കേട്......ആ ഷോക്ക് മൂലം തണ്റ്റെ പപ്പ അറ്റാക്ക് വന്നു മരിച്ചത്.... അവള് ഒന്നും പറഞ്ഞില്ല... കുഞ്ഞിനെയും കൊണ്ട് ഇറങ്ങിനടന്നു.. എങ്ങോട്ടെന്നില്ലാതെ... ഒരു തീരുമാനം അവള് എടുത്തു. ഒരിക്കലും താന്‍ ആത്മഹത്യ ചെയ്യില്ല. എണ്റ്റെ കുഞ്ഞിന വളര്താന് ഞാന്‍ ജീവിക്കും. നാട്ട്കാരുടെ സഹതാപവും പരിഹാസവും നിറാഞ്ഞ നോട്ടത്തെ അവള് അവഗണിച്ചു.കിറാച്ചു നാളത്തെ ശ്രമഫലമായ് കുവൈറ്റിലേക്ക് ഒരു കാദിം വിസ അവള്‍ക്കു കിട്ടി. അപ്പോല്‍ ഒരു പ്രശ്നം- കുഞ്ഞിനെ ആരു നോക്കും?.. ഒരു വനിതാ സംഖടനയുടെ കീഴിലുള്ള ഓര്‍ഫനേജില്‍ അവളുടെ മകള്‍ വളരുന്നു. അവള്‍ക്ക് ഇപ്പോള്‍ ഏഴു വയസ്സായി.അവള്‍ക്ക് വേണ്ടി മാത്രമാണു ഞാന്‍ ജീവിക്കുന്നതു. ബീന പറഞ്ഞു നിര്‍ത്തി. ബീനയുടെ ഇപ്പോഴത്തെ അവസ്ധ കണ്ട ജെന്‍സനു അവളെ ഒന്നു സഹായിക്കണമെന്നു തോന്നി. കുറച്ചു ദിനാര്‍ കൊടുക്കാം. പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് തുറന്ന ജെന്‍സനെ ബീന തഡഞ്ഞു കൊണ്ടു പറഞ്ഞു- എന്താ ജെന്‍സാ എനിക്കുവേണ്ടിയാണോ പേഴ്സ് എടുത്തതു?..എനിക്കു നിണ്റ്റെ സഹതാപവും പണവും വേണ്ട. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് ജെന്‍സനു പേടി തോന്നി. അവ്ളോട് യാത്ര പറഞ്ഞ് ജെന്സന് ഭാര്യയുടെ അടുത്തെത്തി- അവള് ഇപ്പോഴും സെലക്ഷണ്റ്റെ തിരക്കില്‍ തന്നെ.തിരിച്ചു അബ്ബാസിയായ്ക്കു കാറോടിക്കുമ്പോഴും അയാളുടെ മനസ്സ് അസ്സ്വസ്തമായിരുന്നു. എന്താ അച്ചായാ പറ്റിയത്- ഭാര്യയുടെ ചോദ്യങ്ങള്‍ അയാല്‍ കേട്ടില്ലെന്നു നടിച്ചു. വീട്ടിലെത്തി. കിടക്കാന്‍ നേരം അയാള്‍ ബീനയെ കണ്ട കാര്യം പറഞ്ഞു. കേട്ടപ്പോള്‍ അവള്‍ക്കു സഹതപവും സങ്കടവും തോന്നി. പക്ഷെ ഒരു കാര്യം മാത്രം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല............ബീനയോട് യാത്ര പറഞ്ഞ് വരുന്ന സമയത്ത് തിരിഞ്ഞ് നോക്കിയപ്പോല്‍ കണ്ട കാഴ്ച- ഒരു മനുഷ്യനൊട് തണ്റ്റെ ശരീരത്തിണ്റ്റെ വില പറയുന്ന അവളുടെ മുഖം....... എങ്ങനെ ഞാന്‍ പറയും..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
തികച്ചും സംഭാവ്യമായ കഥ.
ആശംസകൾ!
ഒന്നൂടെ അടുക്കും ചിട്ടയോടും കൂടി എഴുതാന്‍ ശ്രമിക്ക് ഒന്നൂടെ നന്നാവും..!
കഥ ഇഷ്ട്ടായി
ഇനിയും എഴുതുക.
ആശംസകള്‍.
അല്പം കൂടെ ശ്രദ്ധിച്ചാൽ നന്നായെഴുതാം. എന്ന് വച്ച് ഞാനൊക്കെ നന്നായെഴുതുന്നുണ്ടെനൻ കരുതരുത് കേട്ടോ? ഉപദേശിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ..
ഇനിയും നന്നായി എഴുതുക. ആശംസകൾ.
സംഭവിക്കാവുന്ന കഥ.
എഴുത്തിനോടൊപ്പം വായനയും തുടരുക.
നല്ല കഥാതന്തു-
പക്ഷെ അവതരണം കുറേയെറെ ഭംഗിയാക്കാനുണ്ട്. കഥ ഒരു വസ്തുത മാത്രമല്ല, മറിച്ച് ഭാവനയുടെ അംശം യാഥാര്ത്യത്തിന്റെ മഷിയില്‍ ചാലിച്ച് പകര്‍ത്തുന്നതാണു. അപ്പോഴെ അതിന്നു സൗന്ദര്യമുണ്ടാകൂ.
ഇത് ഒരു നിരുത്സാഹപ്പെടുത്തലല്ല. മറിച്ച് ചില ചൂണ്ടലുകള്‍ മാത്രമാണു
നല്ല കഥ.
പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കുറച്ചുകൂടി readability കിട്ടിയേനെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ