ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

കുബ്ബൂസും തൈരും

മനസ്സിണ്റ്റെ തളിര്‍ച്ചില്ലയിലെ ഓര്‍മ്മകളില്‍ കൂട്‌ കൂട്ടിയ
മൈനപ്പെണ്ണ്‌ ചിലച്ചെന്നൊട്‌ മന്തിച്ചു
ക്ളാ...ക്ളാ...ക്ളാ... ക്ളൂ...ക്ളൂ... ക്ളൂ
ഞാന്‍ എന്നിലേക്ക്‌ തന്നെ നോക്കി
മൈന എണ്റ്റെ മുഖത്തേക്കും
എങ്ങോട്ടാ ഇ യാത്ര.......... ?
എണ്റ്റെ മൈനപ്പെണ്ണെ ഇ നെഞ്ചിന്‍
താളം നീ കേള്‍ക്കുന്നില്ലേ, ലേബര്‍ക്യാമ്പിണ്റ്റെ
ഈ മൂന്നുനിലക്കട്ടില്‍ നീ കാണുന്നില്ലേ?
പ്രവാസത്തിണ്റ്റെ ഈ കറുത്ത ഏട്‌
എന്നില്‍വരുത്തിയ മാറ്റവും മുഖത്തിണ്റ്റെ
കരിവാളിപ്പും മനക്കട്ടിയും നീ കാണുന്നില്ലേ?
പണ്ടെന്നില്‍സ്നേഹിക്കാനറിയാവുന്ന്‌ ഒരു
മനസ്സുണ്ടായിരുന്നു, അതില്‍ എന്നെ
സ്നേഹിക്കുന്ന പെണ്ണിണ്റ്റെ മുഖമുണ്ടായിരുന്നു..
പഠനം കഴിഞ്ഞ്‌ ജോലിയില്ലാതെ വീട്ട്കാരുടെ
ദുര്‍മുഖവും നാട്ടുകാരുടെ പരിഹാസവും
നേരിടാനാവാതെ ഗള്‍ഫിലെത്തി
ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍,
വീട്ടിലേയ്ക്ക്‌ മാസാമാസം ദിനാറയയ്ക്കാന്‍,
ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.....

6 അഭിപ്രായങ്ങൾ:

mukthaRionism പറഞ്ഞു...

'ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.....'
നല്ല വരികള്‍..
ബാക്കി വരികളൊക്കെ ഒലിച്ചു പോയി.
അവ വെറും പ്രസ്ഥാവനകളായി..
അവിടെ കവിത മരിക്കുന്നു..

നല്ല കവിതകള്‍
നന്നായി വായിക്കുക.
നല്ല കവിതകള്‍
വരട്ടെ..

ഭാവുകങ്ങള്‍...

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

സ്നേഹപ്പെട്ടവരെ, ഞാന്‍ ആദ്യമായിട്ടാണു ഒരു കവിത എഴുതുന്നത്‌. എനിക്കറിയാം, ഇതൊരു കവിത എന്ന്‌ ഗണത്തില്‍ പെടുത്താന്‍ പറ്റാത്തതാണെന്ന്‌. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എണ്റ്റെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെന്നു കരുതുന്നു. എണ്റ്റെ കവിത വായിച്ച്‌ മാര്‍ഗ്ഗനിര്‍ദേശം തന്ന മുഖ്താറിനു നന്ദി.

Sulthan | സുൽത്താൻ പറഞ്ഞു...

വീട്ടിലേയ്ക്ക്‌ മാസാമാസം ദിനാറയയ്ക്കാന്‍,
ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.

നല്ല വരികള്‍.

Junaiths പറഞ്ഞു...

തുടരുക,നല്ല കവിതകള്‍ പിറക്കട്ടെ,ആശംസകള്‍

ഹംസ പറഞ്ഞു...

തുടര്‍ന്നും എഴുതുക .ശരിയാവും ഞാനും ഒരു പരീക്ഷണം നടത്തിയിരുന്നു ഇവിടെ നോക്കൂ

ആശംസകള്‍ :)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കവിത എന്ന നിലയില്‍ പോരായ്മകളുണ്ട്.
നല്ല കവിതകള്‍ വായിക്കേണ്ടിയിരിക്കുന്നു.

ജീവിതം എന്ന നിലയില്‍ ,
ജീവിതത്തിന്റെ അക്ഷരങ്ങള്‍ എന്ന നിലയില്‍
ഞാനിത് വായിക്കുന്നു..
നന്മകള്‍ നേരുന്നു..