നഴ്സിംഗ് ഒരു വിശുദ്ധമായ പ്രൊഫഷനാണു. സഹജീവികളുടെ കണ്ണുനീരും വേദനയും തങ്ങളുടെ പുഞ്ചിരിയില്ക്കൂടെയും,ആശ്വാസവാക്കുകളില്ക്കൂടിയും സ്നേഹപൂര്‍വ്വമുള്ള ഒരു സ്പര്ശനത്തില് ക്കൂടെയും ഒപ്പിയെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. (എണ്റ്റെ ഭാര്യയും ഒരു നഴ്സാണു)
ചില ആള്‍ക്കാരെപ്പോലെ ഞാനും ഒരിക്കല്‍ നഴ്സുമാരെ വേറൊരു കണ്ണില്‍കൂടെ നോക്കിയിരുന്നു. എന്നാല്‍ നഴ്സുമാരുടെ മഹത്വം ഞാന്‍ അനുഭവിച്ചറിഞ്ഞത് ഏഴു വര്‍ഷം മുന്‍പ് കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ വച്ചായിരുന്നു.എണ്റ്റെ കാലില്‍ ഒരു ആണി കൊണ്ട് റ്റെറ്റനസായി, കൂടെ കടുത്ത പനിയും, ബ്ളഡിലെ പ്ളേറ്റ്ലെറ്റ്സിണ്റ്റെ അളവ് വളരെയധികം കുറഞ്ഞു- രണ്ടാഴ്ച കിടന്നു.അപ്പോഴാണു നഴ്സ് എന്നതിണ്റ്റെ ശരിക്കുള്ള മീനിംഗ് മനസ്സിലായത്. ആശ്വാസവാക്കുകള്‍ പറഞ്ഞ്, സ്നേഹപൂര്‍വ്വമുള്ള തലോടലുകളുമായി സഹോദരിമാരെപ്പോലെ അല്ലെങ്കില്‍ സ്വന്തം അമ്മയെ പ്പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു.ഡിസ്ചാര്‍ജായപ്പോള്‍ എല്ലാ നഴ്സുമാരെയും നഴ്സസ് റൂമില്‍ പോയി കണ്ട് നന്ദി പറഞ്ഞിട്ടാണു വീട്ടില്‍ വന്നതു.
ഇത് ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.ഇവിടെ കുവൈറ്റില്‍ ലേബര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന എണ്റ്റെ ഒരു കൂട്ട്കാരന് ഹോസ്പിറ്റലില്‍ പോയ കാര്യം എന്നോട് പറഞ്ഞു. അവന് പറയുകയാണു- എന്നെ അവിടുത്തെ നഴ്സ് ഒരു പട്ടിയെ പോലെയാണു നോക്കിയത്, മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നതിണ്റ്റെ അഹങ്കാരമാണു അവളുമാര്‍ക്ക് എന്നു.ഞാന്‍ അവനോട് ആ നഴ്സിനു എന്തെങ്കിലും റ്റെന്‍ഷനോ മറ്റോ കാണുമായിരിക്കും എന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ഒരു രോഗിയോട് ഇങ്ങനെ പെരുമാറാമൊ എന്ന അവണ്റ്റെ ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.
പ്രീയപ്പെട്ട നഴ്സ് സഹോദരിമാരേ, ഇത് ഒരു കുറ്റപ്പെടുത്തലായി കാണരുത്.ഞങ്ങള്‍ രോഗികളായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ശുശ്രൂഷിക്കുന്ന് നിങ്ങളേ ഒരു സഹോദരിയായോ അമ്മയായോ ഒക്കെയാണു കാണുന്നത്. തീര്‍ച്ചയായും അല്ലാത്തവരും ഉണ്ട്, ഇല്ലെന്നു ഞാന്‍ പറയില്ല.എന്നാലും നിങ്ങളുടെ ഒരു പുഞ്ചിരി, സ്നേഹത്തോടെയുള്ള കുറച്ച് ആശ്വാസവാക്കുകള്‍- ഇതിക്കെ ഞങ്ങള്‍ക്ക് ആ രോഗക്കിടക്കയില്‍ അമ്രിത് പോലെയാണു.
നിങ്ങള്‍ക്കും പ്രശ്നങ്ങളും ജോലിസംബന്ധമായ റ്റെന്‍ഷനും കാണും, ഇല്ലെന്നല്ല. പക്ഷെ നഴ്സിംഗ് എന്ന പ്രൊഫഷനില്‍ ദേഷ്യവും അഹങ്കാരവും ഒരിക്കലും കടന്നുവരാന്‍ അനുവദിക്കരുത്. ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ അവണ്റ്റെ മനസ്സിലുള്ള നഴ്സിണ്റ്റെ മുഖം ഒരു മാലാഖയുടേതായിരിക്കും. നിങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും.
ഈ ലേഖനം നഴ്സുമാരെ കുറ്റപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയല്ല എഴുതിയത്.ഒരിക്കലും അങ്ങനെ കരുതരുത്. തണ്റ്റെ ദേഷ്യം ഒരിക്കലും ഒരു രോഗിയോട് പ്രകടിപ്പിക്കരുത് എന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണിതെഴുതിയത്.കാരണം രോഗിയുടെ മനസ്സില്‍ നഴ്സ് എന്നാല്‍ മാലാഖയാണു. സ്നേഹമുള്ള, പുഞ്ചിരി തൂകുന്ന, വേദനയകറ്റുന്ന ഭൂമിയിലെ മാലാഖ... അത് അങ്ങനെ തന്നെയിരിക്കട്ടെ....
6 അഭിപ്രായങ്ങൾ:
നല്ല നേഴ്സുമാരാ കൂടുതലും. തരികിടകളെ എല്ലാരംഗത്തും കാണാമല്ലോ. അതുപോലെ ഇവിടെയും. പിന്നെ ഇപ്പോ നേഴ്സിംഗ് കോളേജുകളുടെ എണ്ണം കൂടിയപ്പോ താല്പര്യമില്ലാത്ത പലരും ഈ മേഖലയിലെത്തി.അപചയത്തിന് അത് ഒരു കാരണമാവാം. നല്ലവരായ എല്ലാ നേഴ്സുമാർക്കും ആശംസകള്‍!
നല്ലവരാണ് അധികം പേരും. നഴ്സുമാർക്ക് ആശംസകൾ.
അതെ. എനിക്കരിയാവുന്ന നേഴ്സുമാരെല്ലാം നല്ലവരാ
എല്ലാവര്ക്കും നല്ലത് വരട്ടെ. മോശപ്പെട്ടവര്‍ ഉണ്ടെങ്കില്‍ നന്നാവുമ്പോള്‍ വരവ് വെച്ചാല്‍ മതി
കുറച്ചു പേര് മതിയല്ലോ നല്ലവരുടെ കൂടെ പേരു കളയാന്‍...
ഒരു പാട് നല്ല ആളുകള്‍ ഉണ്ട് പക്ഷെ അവരുടെ പേര് കളയാന്‍ വളരെ കുറച്ചു പേര് മതിയല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ