ലോകാ സമസ്താ സുഖിനോ ഭവന്തു

2010, മേയ് 9, ഞായറാഴ്‌ച

മന്ത്രിയും ക്യാമറയും

സമരക്കാരാണു തന്നെ തല്ലിയതെന്നു തല്ലു കൊണ്ടവനെ കൊണ്ട്‌ പറയിപ്പിച്ചിരിക്കുന്നു. പക്ഷെ പോലീസാണു തല്ലിയതെന്നു വളരെ വ്യക്തമായി ക്യാമറക്കണ്ണുകള്‍ നമ്മോട്‌ പറയുന്നു. ആദ്യം മാധ്യമപ്രവര്‍തകരെ തെറിവിളിക്കുന്നു, പിന്നെ നാട്ടുകാര്‍ക്കു സത്യം ബോധ്യപ്പെട്ടെന്നു മനസ്സിലാക്കി മാധ്യമപ്രവര്‍തകരോട്‌ ക്ഷമ പറയുന്നു. ഇയാളുടെ പേര്‍ എളമരം കരീം, ജോലി വ്യവസായ മന്ത്രി. കേരളത്തിനു അപമാനമായ പല മന്ത്രിമരില്‍ ഒരാള്‍. ഇയാളെയൊക്കെ എത്ര കാലം നമ്മള്‍ സഹിക്കണം??

6 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

പറ്റിയതു പറ്റി. ഇനി എളമരം കരീമിനെപ്പോലെയുള്ളവരെ തെരഞ്ഞെടുക്കാതിരിക്കാൻ നാട്ടുകാരൊക്കെ ശ്രദ്ധിച്ചാൽ അവർക്കു നന്ന്. പോലീസിന്റെ നരനായാട്ടായിരുന്ന അവിടെ നടന്നത്. ക്യാമറയുടെ കണ്ണുവെട്ടിക്കാൻ എളമരത്തിനുണ്ടോ ആവുന്നു..? പ്രതികരണത്തിന് നന്ദി.

Akbarali Charankav പറഞ്ഞു...

കിനാലൂരിലെ സംഭവത്തില്‍ ക്യമറ സത്യം കാണിച്ചു എന്നു പറയാം. എന്നാല്‍ ക്യാമറ കണ്ടിട്ടും കാണാതെ പോകുന്ന എത്ര കാര്യങ്ങള്‍ ഉണ്ട്‌. ക്യാമറാമാന്റെ രാഷ്ട്രീയം, സംസ്‌ക്കാരം എന്നിവ ദൃശ്യങ്ങളില്‍ പ്രതിഫലിക്കുന്നതിനാല്‍ ക്യമറയിലൂടെ കണ്ടെതെല്ലാം സത്യമാണെന്ന്‌ പറയാന്‍ വയ്യ. എന്നാല്‍ ഈ സത്യസന്ധത ഡിഎച്ച്‌ആര്‍എം, സൂഫിയാ മദനി തുടങ്ങിയവരുടെ കാര്യത്തില്‍ തികച്ചും പക്ഷപാത കാഴചകള്‍ നമുക്ക്‌ കാണിച്ചു തന്നിട്ടുണ്ടെന്നത്‌ അത്രപ്പെട്ടന്ന്‌ ആരും മറന്നുപോകാന്‍ വഴിയില്ല.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

എന്നാലും ആ എളമരം കരീമിണ്റ്റെ വളഞ്ഞ ബുദ്ധി പ്രവര്‍ത്തിച്ചതു നോക്കണേ.. ആ പാവം തല്ലു കൊണ്ട ഇക്കാക്കാനേ പണം കൊടുത്തോ അതോ ഭീഷണിപ്പെടുത്തിയോ സ്റ്റേജില്‍ കയറ്റി നിര്‍ത്തി പോലീസുകാരല്ല തന്നെ തല്ലിയതെന്നു പറയിച്ച ആ മറ്റേടത്തെ ബുദ്ധി...... എല്ലാം കഴിഞ്ഞ്‌ ഒരു മാപ്പ്‌ പറച്ചിലും. മുഖ്യമന്ത്രി ഇതൊന്നും കാണുന്നില്ലേ??? ഓ ആ പാവത്തെ പറഞ്ഞിട്ടെന്താ കാര്യം? ആത്മാഭിമാനത്തിണ്റ്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ കരീം രാജി വെച്ചൊഴിയണം.

കൂതറHashimܓ പറഞ്ഞു...

അയ്യേ.. ഷയിം കരീം ഷയിം

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഏയ്‌.. അത് മോര്ഫിങ്ങാ.. അല്ലെ കരീം സാഹിബ് സഖാവേ? :)

മുക്കുവന്‍ പറഞ്ഞു...

yep.. its morphing :)