ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ജൂൺ 14, തിങ്കളാഴ്‌ച

ഒന്നാം വിവാഹവാര്‍ഷീകം


വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷം.. ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.. സ്നേഹത്തിണ്റ്റെയും നിഷ്കളങ്കതയുടെയും പ്രതികമായ എണ്റ്റെ റിന്‍സിയോടൊത്തുള്ള ഒരു വര്‍ഷം. ഭാര്യയും ഭര്‍ത്താവും ഒരു ശരീരമാണെന്നും ഭര്‍ത്താവ്‌ ഭാര്യയുടെ തലയാണെന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ അതുപോലെ ജീവിതത്തില്‍ പകര്‍ത്തുന്ന എണ്റ്റെ ഭാര്യ, എന്നില്‍ തെറ്റ്‌ കണ്ടാല്‍ അതു സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ച്‌ തരുന്നവള്‍, എങ്ങനെയും പെണ്‍കുട്ടികളുണ്ടെന്നു സ്വന്തം ജീവിതത്തില്‍ക്കൂടി എനിക്ക്‌ കാണിച്ച്‌ തന്നവള്‍. ചില സമയത്ത്‌ ഉത്തരം മുട്ടുമ്പോള്‍ അവളുടെ കവിളില്‍ പതിക്കുന്ന എണ്റ്റെ കൈകളെ ഞാന്‍ തന്നെ ശപിച്ചിട്ടുണ്ട്‌. അപ്പോഴും എണ്റ്റെ കൈയ്യില്‍ ഉമ്മ തരുന്ന സ്നേഹനിധിയാണെണ്റ്റെ റിന്‍സി. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള്‌ ഭര്‍ത്താവ്‌ ഞാനാണെന്ന്‌ പറയനുള്ള സാഹചര്യമൊരുക്കിത്തന്ന എണ്റ്റെ റിന്‍സിയൊടൊത്തുള്ള ജീവിതത്തിനു ഇന്ന്‌ ഒരു വയസ്സ്‌.

രണ്ടായിരത്തൊമ്പത്‌ ജൂണ്‍ പതിനഞ്ചിനു കോഴഞ്ചേരി മാര്‍തോമ വലിയപള്ളിയില്‍ ജോജിയച്ചണ്റ്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അത്‌ കഴിഞ്ഞ്‌ പതിനെട്ടാം നാള്‍ കുവൈറ്റിലേക്ക്‌ വിമാനം കയറിയപ്പോള്‍ നെഞ്ചിണ്റ്റെ പകുതി കേരളത്തില്‍ വെച്ച്‌ പോകുന്ന പ്രതിതിയായിരുന്നു. എതോ ഒരു സിനിമയില്‍ നടന്‍ മുരളി പറഞ്ഞ വാചകം അതിണ്റ്റെ പൂര്‍ണ്ണ അര്‍ത്ധത്തില്‍ ഞാന്‍ മനസ്സിലാക്കിയതന്നാണു-"ഭാര്യയ്ക്കും ഭര്‍ത്താവിനും ശാരീരികബന്ധത്തേക്കാള്‍ വലിയ വേറൊരു ബന്ധമുണ്ട്‌".

കുവൈറ്റില്‍ വന്നുടനേ ഫാമിലി വിസായെടുത്ത്‌ നാട്ടിലേക്കയച്ചു കൊടുത്തു. ഫോര്‍മാലിറ്റിയെല്ലാം കഴിഞ്ഞ്‌ ഓഗസ്റ്റ്‌ ഇരുപത്തെട്ടാം തീയതി റിന്‍സി കുവൈറ്റിലെത്തി. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നെഞ്ചിണ്റ്റെ ബാക്കി പകുതി എനിക്ക്‌ തിരിച്ച്‌ കിട്ടിയത്പോലെ....

എണ്റ്റെയോപ്പമുണ്ടായിരുന്ന കഴിഞ്ഞ പത്ത്‌ മാസത്തില്‍ പല പ്രാവശ്യം അവളുമായി വഴക്കിട്ട്‌ അവളേ വേദനിപ്പിച്ചിട്ടുണ്ട്‌.അതില്‍ ഞാന്‍ വേദനിക്കുന്നു.

പ്രീയപ്പെട്ട എണ്റ്റെ റിന്‍സീ, നിന്നെ വേദനിപ്പിച്ചതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നിണ്റ്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദൈവം എനിക്കു തന്ന ഏറ്റവും വലിയ നിധിയാണു നീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ ഒന്നം വിവാഹ വാര്‍ഷീകത്തില്‍ ഈ പോസ്റ്റ്‌ നിനക്കായ്‌ സമര്‍പ്പിക്കുന്നു.

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

Thats very good for reallising your wife, but its taken almost one year right. Any way GOD bless u more and more, and also u can get a ever green life with ur beloved wife.
again best wishes.

Nileenam പറഞ്ഞു...

അഭിനന്ദനങ്ങള്‍!!!

നിരാശകാമുകന്‍ പറഞ്ഞു...

ആശംസകള്‍..അനുമോദനങ്ങള്‍..
തുടര്‍ന്നും ഒരു നല്ല ജീവിതം നയിക്കുവാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ആശംസകള്

കൂതറHashimܓ പറഞ്ഞു...

രണ്ടാള്‍ക്കും ഇമ്മിണി ആശംസകള്‍
(റിന്‍സിയുറ്റെ അനിയത്തിയെ കെട്ടിച്ച് തരോ എന്ന് ചോദിക്കാന്‍ തോനുന്നു)

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

റ്റോംസ്‌,നിലീനം,കാമുകന്‍,ചെറുവാടി,ഹാഷിം- ആശംസകളറിയിച്ച എല്ലാവറ്‍ക്കും നന്ദി. പക്ഷെ ഹാഷിം, താങ്കളുടെയും എണ്റ്റെ അനിയത്തിയുടെയും പ്രായം ഒരു പ്രശ്നമാണല്ലോ..

അജ്ഞാതന്‍ പറഞ്ഞു...

ഒരു കൊല്ലം അല്ലെ ആയുള്ളൂ .................................
അപ്പം പിന്നെ എല്ലാം പറഞ്ഞപോലെ .................

Unknown പറഞ്ഞു...

ബ്ലോത്രം വഴിയാണ് ഇവിടെയെത്തിയത്. രണ്ടാള്‍ക്കും ആശംസകള്‍ :)

CKLatheef പറഞ്ഞു...

ഇനിയും താങ്കളുടെ കൈ റിന്‍സിയുടെ കവിളില്‍ പതികരുതേ, തലോടാനല്ലാതെ. കാരണം അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് ഇനിയും പരീക്ഷിക്കരുതല്ലോ. സമാധാനപൂര്‍ണമായ ഒരു വൈവാഹിക ജീവിത ആശംസിക്കുന്നു.

അല്‍പം വൈകിയതിന് ക്ഷമ ചോദിക്കുന്നു.