
ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കയും ചെയ്യുന്നവ്യ്യാണല്ലൊ നമ്മുടെ ഗുരുക്കന്‍മാരുടെയും മൂത്തവരുടെയും വാക്കുകള്‍.നന്ദഗുഡി രാജുവെന്ന ഗുരുവിനെയോറ്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ലോര്‍മ്മ വരും.
കോഴഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വന്തമായ് മൂന്ന് സപ്ളിയും (ഫിസിക്സ്,കെമിസ്ട്രി,മാത്സ്- മെയിന്‍ സംഭവങ്ങള്‍ തന്നെ), അന്‍പത്തൊന്ന് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജും മാത്രമാണുണ്ടായിരുന്നത്. ക്ളാസ്സില്‍ കയറാതെ സിനിമയും കണ്ട്നടന്നതിണ്റ്റെ ബാക്കിപത്രം. പിന്നെ വീട്ട്കാര്‍ യൂണിവേഴ്സിറ്റിയില്‍ പിഴയടച്ചതിനു ശേഷമാണു പരീക്ഷയെഴുതാനായത്.
വിജയകരമായി തോറ്റതിനുശേഷം ചൊറിയും കുത്തി വീട്ടിലിരുന്നപ്പോളെനിക്ക് തോന്നി- വേണ്ടായിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം തോന്നീട്ട് കാര്യമില്ലല്ലൊ. പിന്നെ വീട്ട്കാരെണ്റ്റെ ഭാവിയേക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ച് തുടങ്ങി. അപ്പോള്‍ ബാങ്ങ്ളുരിലുള്ള എണ്റ്റെ കുഞ്ഞമ്മാച്ചന്‍ അവിടെയുള്ള ഒരു നല്ല പോളിറ്റെക്നികിനെക്കുറിച്ച് പറഞ്ഞു. അതാണു എം.എന്‍.റ്റി.ഐ. മത്തിക്കരയ്ക്കടുത്തുള്ള കമ്മഗോണ്ടനഹള്ളിയിലായിരുന്നുവത്.
വളരെ സ്റ്റ്രിക്റ്റായിട്ടുള്ള കോളേജും ഹോസ്റ്റലും- ആദ്യമൊക്കെ വളരെ പ്രയാസം തോന്നിയിരുന്നു. പിന്നെപ്പിന്നെയതൊരു ശീലമായി. മോര്‍ണിംഗ് റ്റു നൈറ്റ് റ്റോര്‍ച്ചറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നയിരുന്നു ഞങ്ങള്‍ കോളേജിനിട്ട വിളിപ്പേര്‍. കാരണം പറയാം. ക്യാമ്പസില്‍ തന്നെയാണു ഹോസ്റ്റലും. മാസത്തില്‍ ഒരു ഞയറാഴ്ചയേ പുറത്തുപോകാനനുവാദമുള്ളൂ. അതും വൈകിട്ട് ആറുമണിക്കുമുമ്പ് തിരിച്ചു ഹോസ്റ്റലില്‍ കേറിക്കോളാം എന്നു ലെറ്ററെഴുതിക്കോടുത്തതിനുശേഷം മാത്രം. അന്നു കൂട്ട്കാരോടൊത്ത് മജസ്റ്റിക്കില്‍ കറങ്ങിയടിച്ച് ഒരു സിനിമയും കണ്ട്, നോണ്‍-വെജ്ജ് ഭക്ഷണവും കഴിച്ച്, കളറുകളെണ്ണി അടിച്ചുപൊളിക്കും. പറ്റുമെങ്കില്‍ ഒരു പെഗ്ഗുമടിക്കും (കൂടുതലടിക്കാനുള്ള ത്രാണിയില്ല). മാസത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ ഈ ദിവസത്തിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി നടക്കും.
ഒരു ബ്രാഹ്മണ ട്രസ്റ്റിണ്റ്റെ കീഴിലുള്ള സ്ഥാപനമാണീ കോളേജ്. ഭക്ഷണമായി കിട്ടിയിരുന്നത് പച്ചരിച്ചോറും സാമ്പാര്‍ അല്ലെങ്കില്‍ രസം, രാവിലെ ഉപ്പ്മാവ് ഇഡ്ഡലി അവലക്കി (അവല്‍ പോലത്തെ ഒരു സാധനം)കൂടെ സ്പെഷ്യല്‍ കോഫിയും, വൈകിട്ട് ഒരു ബണ്ണും ചയയും. എങ്കിലും ഡേ-സ്കോളേഴ്സ് ഞങ്ങള്‍ക്ക് ഇറച്ചിയും മീനും വീട്ടില്‍ നിന്നും കൊണ്ടുത്തരുമായിരുന്നു. ആദ്യമൊക്കെ ഒരു വറുത്ത മത്തിയുടെ വാലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ആറുദിവസം ക്ളാസ്സുണ്ട്. എല്ലാദിവസവും അസ്സംബ്ളിയില്‍ നിന്ന് ഒരു സംസ്ക്രിത ശ്ളോകം ചൊല്ലിയിട്ടാണു ക്ളാസ്സില്‍ പോകുന്നത്. അതുപോലെ എന്നും വൈകിട്ട് ജനഗണമനയും ചൊല്ലിയാണു പിരിയുന്നത്. നാലുമണു മുത ആറുമണി വരെ വിശ്രമം, അതു കഴിഞ്ഞ് ആറുമുതല്‍ എട്ട് വരെയും എട്ടരമുതല്‍ പത്തരവരെ നിര്‍ബ്ബന്ധിത പഡ്ഡനം. ഒന്നാം വര്‍ഷ്/രണ്ടാംവര്‍ഷ/ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഓരോ മുറിയിലിരുന്ന് പഡ്ഡിക്കണം. നിരീക്ഷിക്കാന്‍ ഒരധ്യാപകനുമുണ്ടാകും.
അതുപോലെ പരീക്ഷയടുക്കാറാകുമ്പോള്‍ പഡനത്തില്‍ പിന്നിലായ ഡേ-സ്കോളേഴ്സിനെയും ഇരുത്തി പഡ്ഡിപ്പിക്കും. അധ്യാധപകരുടെ നേത്രുത്വത്തില്‍ നിര്‍ബന്ധിത പഡ്ഡിപ്പീരാണു. അത്രയ്ക്കു സ്ട്രിക്റ്റായ ഭരണമാണു ഞങ്ങളുടെ കോളേജിണ്റ്റെ സെക്രട്രിയായിരുന്ന നന്ദഗുഡി രാജുസാറിണ്റ്റേത്. തൊണ്ണൂറ്റൊമ്പത് ഇലക്ട്രോണിക്സ് ബാച്ചിലായിരുനു ഞാന്‍. അന്നു അമ്പത്തഞ്ച് വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന രാജുസാറിണ്റ്റെ ശിക്ഷാരീതികള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രൂരമായിരുന്നു. വലിയ റൂള്‍ത്തടികൊണ്ടെനിക്കും കിട്ടിയിട്ടുണ്ട്, അതുപോലെയായിരുന്നു അധ്യാപകരും.
പക്ഷെ ഇപ്പോഴിതല്ലാമോര്‍ക്കൂമ്പോള്‍ എനിക്കദ്ദേഹത്തോട് നന്ദി മാത്രമേയുള്ളൂ. ആദ്യവര്‍ഷം അന്‍പത്തെട്ട് ശതമാനവും, രണ്ടാംവര്‍ഷം അറുപത്തിമൂന്ന് ശതമനവും, മൂന്നാംവര്‍ഷം അറുപത്തെട്ട് ശതമനവും മാര്‍ക്ക് വാങ്ങി ഞാന്‍ പാസ്സായതിണ്റ്റെ ഫുള്‍ ക്രഡിറ്റ് ദൈവം കഴിഞ്ഞാല്‍ രാജുസറിനാണു. അദ്ദേഹം ആന്ധ്രയില്‍ നിന്നുള്ളയാളായിരുന്നു. അന്നൊക്കെ അന്നും രാജുസാറിനെയും അദ്ദേഹത്തിണ്റ്റെ പൂര്‍വ്വപിതാകന്‍മാരെയും മാതാക്കളെയും ഒരു നൂറുവട്ടം തെറിപറയുകയും ശപിക്കയും ചെയ്തിട്ടുണ്ട്. ഇപ്പോഴതോറ്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹത്തിണ്റ്റെ കടുത്ത ശിക്ഷാരീതികള്‍ കാരണം ഞാന്‍ ഇപ്പോഴീ നിലയിലെത്തി.
പഡ്ഡിച്ച് തന്നെയാണു ഞാന്‍ ഫര്‍സ്റ്റ്ക്ളാസ്സില്‍ പാസ്സായതെന്നഭിമാനപൂര്‍വ്വം ഞാന്‍ പറയും. കാരണം ഫൈനല്‍ എക്സാം എഴുതാന്‍ ഹാളില്‍ കയറുന്നതിനു മുമ്പ് രാജുസാറിണ്റ്റെ മേല്‍നോട്ടത്തില്‍ എല്ലാവരുടെയും ദേഹപരിശോധന നടത്തും. ഷൂ, സോക്സ്, വാച്ച്, കര്‍ചീഫ് എന്നിവ ഹാളില്‍ കയറ്റത്തില്ല. ഷര്‍ട്ട് ഇന്‍ ചെയ്യന്‍ പാടില്ല. ഒരു പേന മാത്രം എടുക്കാം, വേണമെങ്കില്‍ ഒരു റീഫില്ലറും, അതും പരിശോധിച്ചുകഴിഞ്ഞേ കേറ്റത്തുള്ളു. പെണ്‍കുട്ടികളേ അധ്യാപികമാര്‍ ദേഹപരിശോധന നടത്തും. അങ്ങനെ പരീക്ഷയെഴുതിയാണു ഞങ്ങള്‍ ജയിച്ചത്. കോപ്പിയടി എന്നത് ഞങ്ങളുടെ കോളേജില്‍ നടക്കാത്ത സ്വപ്നം മാത്രമായിരുന്നു.
നന്ദഗുഡി രാജു എന്ന പുറമേ പരുക്കനും അകമേ സ്നേഹവുമുള്ള മനുഷ്യന്‍ ഇപ്പോള്‍ ജീവനോടെയില്ല.തിരിഞ്ഞു നോക്കുമ്പോള്‍ എണ്റ്റെ ജീവിതത്തില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നന്നാവന്‍ വേണ്ടിയയിരുന്നു അദ്ദേഹം ഞങ്ങളേ ക്രൂരമയി ശിക്ഷിച്ചിരുന്നത്.
നന്ദഗുഡി രാജുസാറിണ്റ്റെ പാവനസ്മരണയ്ക്ക് മുന്‍പില്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
3 അഭിപ്രായങ്ങൾ:
:)-
galiliyo enghane yano marichathu?
mishihaye konna jothanmar enghane cristhyanikalkku vishudhan marayi.avarkku money and massil power ullathu kondano?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ