
മെര്‍ലിന്‍ ജോസഫിണ്റ്റെ അന്ത്യകൂദാശകള്‍ക്ക് നേത്ര്‍ത്വം കൊടുക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു, വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഒരു വൈദീകനു ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാകേണ്ട മനസ്സാന്നിദ്ധ്യം പീറ്ററച്ചനു പലപ്പോഴും നഷ്ടപ്പെട്ടുവെങ്കിലും അതാരുമറിയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു കാലത്ത് തണ്റ്റെ എല്ലാമെല്ലാമായിരുന്ന മെര്‍ലിന്‍ മേരി തോമസിണ്റ്റെ മരണാനന്തര ശുശ്രൂഷകളാണു അദ്ദേഹം ചെയ്യുന്നത്.
ഫ്ളാഷ് ബാക്ക്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ക്യാമ്പസ് ജീവിതം. പീറ്ററും മെര്‍ലിനും പ്രീ ഡിഗ്രീക്ക് സയന്‍സ് ഗ്രൂപ്പില്‍ ഒരു ക്ളാസ്സിലാണു. അന്ന് പൊട്ടിവിടര്‍ന്ന ഒരു പ്രണയം. ആദ്യമൊക്കെ ഒതൊരു വെറും തമാശയായോ, അല്ലെങ്കില്‍ പത്താംക്ളാസ്സുവരെ ബോയ്സ്കൂളിലായിരുന്ന പയ്യന്‍ കോളേജിണ്റ്റെ വര്‍ണ്ണാഭമായ മായീകലോകത്തെത്തിയപ്പോഴുണ്ടായ ഭ്രമമോ ആയിരുന്നു പീറ്ററിനാ പ്രണയം. പതിയെ പതിയെ അത് മാറി, പീറ്ററിനു മെര്‍ലിന്‍ തണ്റ്റെ ജീവവായു പോലായി. അത്രയ്ക്ക് അവര്‍ തമ്മിലടുത്തു.
മെര്‍ലിന്‍ മേരി തോമസ്- അതായിരുന്നു അവളുടെ പേര്‍. മാലാഖപോലൊരു പെണ്‍കുട്ടിയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അത്ര വലിയ വെളുത്ത നിറമല്ലെങ്കിലും, ഒരു ഐശ്വര്യം ആ മുഖത്തുണ്ടായിരുന്നു. ചെറിയ വട്ടമുഖം, ചുണ്ടില്‍ ഒരു പുഞ്ചിരിയില്ലാതെ ഒരിക്കലും അവളേ കാണാന്‍ കഴിയില്ലായിരുന്നു. എല്ലാവരോടും വിനയത്തോടും സ്നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം. വസ്ത്രധാരണത്തിലും ആ കുലീനത്വം കാണാമായിരുന്നു. പള്ളിയിലെ ക്വയറിലും യൂത്ത് മീറ്റിങ്ങുകളിലും അവള്‍ സജീവസാന്നിദ്ധ്യമായിരുന്നു.
കാലം കടന്നുപോയി.സെക്കണ്റ്റ് പീഡീസീയായപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ അടുത്തു. എന്നാല്‍ ഇരുവരും പരസ്പരം സ്പര്‍ശിച്ചിട്ടില്ല. തൊടുംന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കല്യാണം കഴിഞ്ഞുമതിയെന്നായിരുന്നു മെര്‍ലിണ്റ്റെ പക്ഷം. രണ്ട്പേരുടേയും കത്തോലിക്കാ കുടുംബങ്ങളായതുകൊണ്ട് തങ്ങളുടെ കല്യാണത്തിനു വീട്ട്കാരുടെ വലിയ എതിര്‍പ്പ് വരില്ലയെന്നവര്‍ക്കുറപ്പായിരുന്നു.
പക്ഷെ അവരുടെ ആ ബന്ധത്തിനു വിള്ളലുണ്ടാക്കിക്കൊണ്ട് ശപിക്കപ്പെട്ട ആ ദിവസം വന്നെത്തി. കോളേജടച്ച് സ്റ്റഡിലീവായിരുന്ന ഒരു ദിവസം അവര്‍ ഹാള്‍റ്റിക്കറ്റ് വാങ്ങാന്‍ കോളേജിലെത്തി. അത് വാങ്ങിക്കഴിഞ്ഞ് കുറച്ച്നേരം സംസാരിക്കാന്‍ അവര്‍ ആഡിറ്റോറിയത്തിണ്റ്റെ സൈഡ് റൂമിലെത്തി. പ്രി ഡിഗ്രി കഴിഞ്ഞ് അടുത്ത കോഴ്സിനു പോകുന്നതിനെപ്പറ്റിയും, തങ്ങളുടെ വരാന്‍പോകുന്ന കുടുംബജീവിതത്തിനെപ്പറ്റിയും അവര്‍ വളരെനേരം സംസാരിച്ചു.
അതെ... ഇവിടെവച്ചാണു പീറ്ററിണ്റ്റെ മനസ്സില്‍ പിശാച് ആ ശപിക്കപ്പെട്ട ചിന്ത എത്തിച്ചത്.. തനിക്കു മെര്‍ലിനെ ഒന്നു ചുംബിക്കണം.ആഗ്രഹം പറഞ്ഞപ്പോള്‍ മെര്‍ലിന്‍ അത് നിരസിച്ചു. എല്ലാ വിശുദ്ധിയോടുംകൂടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കണം എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പീറ്റര്‍ വളരെ നിര്‍ബന്ധിച്ചു. ഇല്ല ഇല്ല എന്നു പറഞ്ഞിട്ടും അവന്‍ പിന്നെയും നിര്‍ബന്ധിച്ചു. അവസാനം സഹികെട്ട് മെര്‍ലിന്‍ തിരിഞ്ഞു നടന്നു. പിശാച് പീറ്ററിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു. തിരിഞ്ഞു ഇടനാഴിയിലൂടെ പോകുകയായിരുന്ന മെര്‍ലിനെ പിടിച്ച് അവന്‍ അവളുടെ ചുണ്ടില്‍ ഉമ്മവച്ചു. പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തിട്ടും ആ ആലിംഗനത്തില്‍ നിന്നും അവള്‍ക്ക് രക്ഷപെടാനായില്ല. പിടിവിട്ട് കഴിഞ്ഞ് അവളുടെ മുഖത്ത്നോക്കാന്‍ അവനു ശക്തിയില്ലായിരുന്നു. അവളുടെ ആ മൌനത്തില്‍, ഹ്രിദയാന്തര്‍ഭാഗത്തേക്കിറങ്ങിച്ചെല്ലുന്ന ആ നോട്ടത്തില്‍ അവള്‍ക്കവനോട് പറയാനുള്ളതെല്ലാമുണ്ടായിരുന്നു.
അവരുടെ ബന്ധം തകര്‍ന്നു. പരീക്ഷയെഴുതാന്‍ വന്നപ്പോഴും അവള്‍ അവനു മുഖം കൊടുത്തില്ല. റിസല്‍റ്റ് വന്ന് കഴിഞ്ഞപ്പോലവള്‍ എഞ്ചിനീയറിങ്ങിനു ബാങ്ങ്ളൂര്‍ക്ക് പോയി. പീറ്ററാകട്ടെ രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു. അവനു ഭയങ്കര സങ്കടവും കുറ്റബോധവുമുണ്ടായിരുന്നു.പല ദിവസങ്ങളിലും പീറ്റര്‍ പള്ളിയില്‍ പോയി കുമ്പസരിച്ച് തന്‍ ചെയ്ത കൊടും പാപം കര്‍ത്താവിനോടേറ്റ്പറഞ്ഞ് കരഞ്ഞു മാപ്പിരന്നു.
കാലം കഴിഞ്ഞുപോയി. പീറ്റര്‍ സെമിനാരിയില്‍ ചേര്‍ന്ന് പുരോഹിതനായി. രണ്ട് വര്‍ഷം മുമ്പാണു ഓര്‍ഡിനേഷന്‍ കിട്ടി ഈ ഇടവകയില്‍ വന്നത്. പീറ്റര്‍ കൊച്ചച്ചനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. വന്നപ്പോള്‍ പിറ്ററച്ചന്‍ അറിഞ്ഞിരുന്നില്ല- ഈ ഇടവകയിലേക്കാണു ഒരിക്കല്‍ താന്‍ സ്നേഹിച്ചിരുന്ന, എന്നാല്‍ തണ്റ്റെ മോശം പ്രവര്‍ത്തികൊണ്ട് കൈവിട്ട്പോയ മെര്‍ലിനെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നതെന്നു. അവര്‍ കുടുംബമായി ഡല്‍ഹിയിലാണു താമസം. ഭര്‍ത്താവ് ജോസഫ് ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണു. അവര്‍ക്ക് ഒരു മകള്‍- ആറു വയസ്സുകാരി നേഹ. നാലുമാസം മുമ്പ് അവര്‍ നാട്ടില്‍ വന്നപ്പോഴാണു അച്ചന്‍ ആ വിവരമറിഞ്ഞത്. തിരിച്ച്പോകുന്നതിനുമുമ്പ് ഒരു ദിവസം മെര്‍ലിനും നേഹയും അച്ചനെ കാണാന്‍ വന്നു. ഭര്‍ത്താവിണ്റ്റെ സംശയരോഗം മൂലം മെര്‍ലിണ്റ്റെ ജീവിതം നരകതുല്യമാണു. ആത്മഹത്യ ചെയ്യാനെനിക്ക് പേടിയാണെന്നുള്ള മെര്‍ലിണ്റ്റെ വാക്കുകള്‍ പീറ്ററച്ചന്‍ ഞെട്ടലോടെയാണു കേട്ടത്.
നേഹമോള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയയിരുന്നു. അവര്‍ തിരിച്ച്പോകാന്‍ നേരത്ത് നേഹയെ എടുത്ത് ആ നെറ്റിയില്‍ ഉമ്മവയ്ക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സിലെ ചിന്ത ഇതായിരുന്നു- തനിക്ക് പിറക്കാതെ പോയ മകള്‍.
നാലു ദിവസം മുമ്പാണത് സംഭവിച്ചത്- മെര്‍ലിന്‍ തണ്റ്റെ ഭര്‍ത്താവായ ജോസഫിണ്റ്റെ കയ്യാല്‍ കൊല്ലപ്പെട്ടു. അയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഒരു ദിവസം ഇതിണ്റ്റെ പേരില്‍ അവര്‍ വഴക്കിട്ടു. മെര്‍ലിന്‍ സഹികെട്ട് എന്തൊ പറഞ്ഞത് ജോസഫിനിഷ്ടപ്പെട്ടില്ല.അയാള്‍ മെര്‍ലിണ്റ്റെ തല ഭിത്തിയിലിടിപ്പിച്ച് അവളെ കൊന്നു. സ്വന്തം മമ്മയുടെ മരണമേല്‍പിച്ച ഷോക്കില്‍നിന്നും നേഹമോള്‍ ഇതുവരെ മോചിതയായിട്ടില്ല.
***************************
മരണാനന്തര ശുശ്രൂഷകള്‍ കഴിഞ്ഞു. എല്ലാവരും പോയി, പള്ളിയങ്കണം വിജനമായി. പീറ്റരച്ചണ്റ്റെ മനസ്സാകെ അസ്വസ്ധമായിരുന്നു. കുറച്ച് കഴിഞ്ഞ് പള്ളിയങ്കണത്തിലെ റോസാച്ചെടിയില്‍ നിന്നും ഒരു വെളുത്ത റോസാപ്പൂവുമായി പീറ്ററച്ചന്‍ മെര്‍ലിണ്റ്റെ കല്ലറയ്ക്കരികിലെത്തി, ആ പൂവ് അവിടെ സമര്‍പ്പിച്ചു.
'പ്രീയ മെര്‍ലിന്‍, അന്ന് നിന്നോട് ഞാന്‍ അങ്ങനെ ചെയില്ലയിരുന്നെങ്കില്‍ നിനക്കീ ഗതി വരില്ലായിരുന്നു. നിണ്റ്റെ ജിവിതം ഞാനാണു നശിപ്പിച്ചത്. പാപിയായ ഈ എന്നൊട് നീ ക്ഷമിക്കൂ'- അച്ചണ്റ്റെ മനസ്സ് മന്ത്രിച്ചു.
ആ സമയത്ത് ചെറിയ ചാറ്റല്‍മഴ പെയ്യാനാരംഭിച്ചു. മഴത്തുള്ളികള്‍ക്കൊപ്പം പീറ്ററച്ചണ്റ്റെ കണ്ണീര്‍ത്തുള്ളികളും മാര്‍ബിള്‍ പാകിയ മെര്‍ലിണ്റ്റെ ശവകുടിരത്തില്‍ പതിക്കുന്നുണ്ടായിരുന്നു.
2 അഭിപ്രായങ്ങൾ:
'നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ ആരാണു തോല്‍ക്കുന്നതിപ്പോള്‍'. ഇതൊരു പഴയ മലയാളം സിനിമാപ്പാട്ടിണ്റ്റെ അവസാന വരികളാണു. ഈ വരികള്‍ വിഷയമാക്കിയെടുത്ത് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണീ കഥ.
theme kollam. pakshe varikal athra pora. Kochu kuttikal ezhuthiya pole.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ