
രണ്ടായിരത്തി അന്‍പത്തിനാലു ഫുട്ബോള്‍ ലോകകപ്പിലെ ഒരു ലീഗ് മാച്ച്. റ്റീമുകള്‍ ഇണ്റ്റ്യയും അര്‍ജണ്റ്റീനയും (അങ്ങനെയും സംഭവിച്ചേക്കാം, മനുഷ്യര്‍ടെ കാര്യമല്ലേ? എന്താ എപ്പ്ഴാ എങ്ങനാ സംഭവിക്കുന്നതെന്നു പറയന്‍ പറ്റില്ലല്ലോ). പന്ത് മബുലാനി- മേഡ് ഇന്‍ കുന്നംകുളം (ഉപയോഗിച്ച റബ്ബര്‍ കോട്ടയത്തുള്ള തണ്റ്റെ സ്വന്തം തോട്ടത്തില്‍ നിന്നും കഴിഞ്ഞ നാപ്പത്തഞ്ച് വര്‍ഷമായി മലയാളി മങ്കമാരുടെ സ്വപ്നകാമുകനായ ബേര്‍ളിച്ചായന്‍ സംഭാവന ചെയ്തതാണു. അമ്മച്ചിയാണേ സത്യം).
ഇന്ത്യയുടെ കോച്ച് നോബോള്‍ അഞ്ചേരിയും മറ്റവരുടെ കോച്ച് പുലിയണല്‍ മെസ്സിയുമാണു (രണ്ട് പേരും പഴയ ഫുട്ബോള്‍ പടക്കുതിരകളാണു). ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ് മറ്റാരുമല്ല- സാക്ഷാല്‍ കെ. കരുണേട്ടനാണു (പുള്ളിക്കാരന്‍ ഇപ്പഴെങ്ങും പോവില്ല, മറിച്ചാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് വെള്ളത്തില്‍ വരച്ച വരയാണു... )
ഓലപ്പീപ്പിയുടെയും ശിങ്കാരിമേളത്തിണ്റ്റെയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ മത്സരം പുരോഗമിക്കുന്നു. ഇരുപത്തൊന്നു കളിക്കാരും ഫുള്‍റ്റൈം ഇന്ത്യയുടെ കളത്തിലാണു (ഒരാള്‍ മറ്റവരുടെ ഗോളിയാണു, റഫറിയെ കൂട്ടിയിട്ടില്ല, അങ്ങേര്‍ക്ക് ഗോളെണ്ണുന്ന പണിയേയുള്ളൂ). രണ്ടാം പകുതിയുടെ പകുതി സമയമായപ്പോള്‍ കോച്ചിണ്റ്റെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ സൈഡ് ബഞ്ച് കളിക്കാര്‍ ഗൊളിയായ കുമരനെ കാലില്‍ ലേശം നീളമുള്ള ചങ്ങലകൊണ്ട് പോസ്റ്റില്‍ കെട്ടിയിട്ടു. എന്തിനാ.....
ഓരോ മുപ്പത് സെക്കണ്റ്റ് കൂടുമ്പോഴും ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ വീഴുമ്പോള്‍ ഓടാതിരിക്കാന്‍.....
ഹല്ല പിന്നെ, എന്തൂട്ടാണീ പറയണേണ്റ്റെ ഗഡീ. പത്ത് നൂറ്റമ്പത് ഗോളു തടുക്കാന്‍ ഞാനാരാണ്ട്രാ ശവീ കുപ്പീന്നു വന്ന ഭൂതമോ? അവറ്റകള്‍ടെ ആ ഗോളി നായിണ്റ്റെമോന്‍ വരെ ഓരോ പത്ത് മിനിറ്റ് കൂടുമ്പാ വന്നങ്ങ്ട് ചാമ്പിത്തന്നിട്ട് പോകും. പുല്ലന്‍മാരു ഗോളടിച്ചര്‍മാദിച്ച് വലവരെ കീറി. ദൈവം സഹായിച്ച് എണ്റ്റെ ദേഹത്ത് പന്ത് കൊണ്ടില്ല. അതു കൊണ്ട് എല്ലൊന്നും പൊട്ടിയില്ല...... മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗോളി കുമാരന്‍ രോഷം കൊണ്ടു.
ഇഫ് സപ്പോസ്, ഏതെങ്കിലുമൊരു ഗോള്‍ ഇന്ത്യന്‍ ഗോളി തടുത്താല്‍ അര്‍ജണ്റ്റീനക്കാര്‍ ആരായി......
ഓ.ടോ......... ഹോ എന്തൊരു പുകിലായിരുന്നു. മലപ്പുറം കത്തി മെഷീന്‍ ഗണ്ണ് തേങ്ങാക്കൊല, അവസാനം പവനായ് പടമായ്. ലോകകപ്പ് കഴിഞ്ഞപ്പോ ലയണല്‍ മെസ്സി എലിണല്‍ മെസ്സിയായും, കക്ക കറിവേപ്പിലയായും, വെയ്ന്‍ റൂണി വെറും റൂണിയായും, റൊണാള്‍ഡോ രോമമായും പോയി..... ഇനിയിപ്പോ നാലു കൊല്ലം കഴിഞ്ഞേ അടുത്ത ലോകകപ്പുള്ളൂ താനും. ആ.. അതുവരെ കുത്തിയിരുന്ന് പല്ലിട കുത്തി മണപ്പിക്കാം
3 അഭിപ്രായങ്ങൾ:
observation കൊള്ളാം!
എന്നാലും ഈ അക്ഷരത്തെറ്റും ഇടക്കിടക്കുള്ള ബ്രാക്കറ്റ് പ്രയോഗവും വായനാ രസം കളയുന്നു
ഇതേ തീം ഉപയോഗിച്ച മറ്റൊരു നല്ല പോസ്റ്റിനെ ഓര്‍മിപ്പിച്ചു. ദേ ഇവിടെ ക്ലിക്കിയാല്‍ അത് വായിക്കാം. പിന്നെ ഇടയ്ക്കു ഇങ്ങോട്ടും വരൂ.
കൊള്ളാം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ