
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചേക്കുളം എന്ന മനോഹരഗ്രാമത്തിലയിരുന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ആദ്യ പത്ത് വര്‍ഷങ്ങള്‍. കാലങ്ങള്‍ക്ക് മുമ്പ് ആ ദേശത്ത് വന്നുപാര്‍ത്ത എണ്റ്റെ മുന്‍ തലമുറക്കാര്‍ ഞങ്ങളുടെ കുടുംബപ്പേരായ ചേക്കുളത്ത് എന്ന പേര്‍ ആ ഗ്രാമത്തിനു നല്‍കി. എണ്റ്റെ നാല്‍ മുതല്‍ പത്ത് വയസ്സു വരെയുള്ള കാലമായിരുന്നു എണ്റ്റെ സുവര്‍ണ്ണകാലം. അത് കഴിഞ്ഞ് ചേക്കുളത്ത് നിന്നും ഏകദേശം നല്‍ കിലോമീറ്റര്‍ മാറി നെല്ലിക്കാലായില്‍ പുതിയ വിട് വച്ച് അവിടെ പാര്‍പ്പ് തുടങ്ങി. എണ്റ്റെ അമ്മവീടാണു നെല്ലിക്കാലായില്‍.
പറഞ്ഞ് വന്നത് ചേക്കുളത്തെ എണ്റ്റെ ബാല്യത്തെക്കുറിച്ചാണു. വീടീണ്റ്റെ തൊട്ട്മുന്‍പില്‍ നെല്‍ വയലാണു, അതിനപ്പുറം തോട്, അതിനപ്പുറം വീണ്ടും വയല്‍- എല്ലാം ഒരു പച്ചമയം. കൊയ്ത്ത് കഴിഞ്ഞ ഞങ്ങളുടെ പാടത്ത്, നെല്ല് കൂട്ടിയിട്ടതിനു കാവല്‍ കിടക്കാന്‍ വാസുപിള്ളക്കൊച്ചേട്ടനോടൊപ്പം ഞാനും പോയി മാടത്തില്‍ കിടക്കാറുള്ളത് ഇപ്പോഴും സുഖമുള്ള ഒരോര്‍മ്മയാണു.അതിണ്റ്റെ ആ ഒരു നൊസ്റ്റാള്‍ജിക് ഫീലിങ്ങുണ്ടല്ലോ- അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊയ്ത്ത് കഴിഞ്ഞ പാടത്തിണ്റ്റെ ആ മണവും, തവളകളുടെയും ചിവീടുകളുടെയുമൊക്കെ ഒച്ചയും, വീട്ടിലെ മെത്തയുടെ പതുപതുപ്പില്‍ നിന്നും മണ്ണിണ്റ്റെ മണമുള്ള വയലില്‍ പുല്‍പായ വിരിച്ച് കിടക്കുമ്പോഴുള്ള ആ സുഖവും ഒന്നു വേറേതന്നെയാണു.
വീട്ടിലെ എണ്റ്റെ കൂട്ട്കാര്‍ തങ്കമണി എന്ന പശു, ടോമി എന്ന പട്ടി, പിന്നെ അനേകം പൂച്ചകളും കോഴികളും. പശുവിനേ മേയ്ക്കാന്‍ വയലില്‍ എണ്റ്റെകൂടെ കൂട്ട്കാരും അവരുടെ പശുക്കളുമായി വരും. ഞങ്ങള്‍ക്കെല്ലാം വാഹനങ്ങളുമുണ്ടായിരുന്നു. നല്ല നീളമുള്ള ഒരു കമ്പിണ്റ്റെ അറ്റത്ത് ഒരു ചെറിയ കമ്പ് കുറുകെ കെട്ടിവയ്ക്കും. വീട്ടിലാരുടെയെങ്കിലും ഒരു റബ്ബര്‍ ചെരിപ്പെടുത്ത് വട്ടത്തില്‍ മുറിച്ച് രണ്ട് റ്റയറുണ്ടാക്കും (അതിനു കുറച്ചിമ്മിണിയൊന്നുമല്ല ചന്തിക്ക് അടി കിട്ടിയിട്ടുള്ളത്).ആ റബ്ബര്‍ ചാടുകളുറ്റെ നടുക്ക് ചെറിയ ദ്വാരമുണ്ടാക്കി ഓരോ ആണികള്‍ കയറ്റി, ആ ചെറിയ കമ്പിണ്റ്റെ അറ്റത്ത് ആ ആണികള്‍ തറയ്ക്കും. ഇരുചക്രവാഹനം റെഡി- പിന്നെ ഞങ്ങളുടെ കലാവാസനയനുസരിച്ച് അലങ്കാരങ്ങളും എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.അവധിദിവസങ്ങളീല്‍ രാവിലെ പ്രാതല്‍ കഴിഞ്ഞ് പശുവിനെ തീറ്റാന്‍ വയലില്‍ ഞങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും വണ്ടിയില്‍ ചെറിയ ഭാണ്ടത്തില്‍ അന്നത്തെ പ്രാതലിണ്റ്റെ വിഭവങ്ങളുമുണ്ടായിരിക്കും. ഞങ്ങളെല്ലാവരുമത് പങ്കുവച്ച് കഴിക്കും. ഇപ്പോള്‍ അങ്ങനെ വല്ലയിടത്തുമുണ്ടോ ആവോ......
ബാല്യത്തെപ്പറ്റി പറയുമ്പോള്‍ റ്റോമി എന്ന എണ്റ്റെ പട്ടിയെപ്പറ്റി പറയതിരിക്കാനാവില്ല. ഏകദേശം ചുവന്ന നിറമുള്ള ഒരു നാടന്‍ പട്ടിയായിരുന്നു റ്റോമി. അവനെ ഉറക്കത്തില്‍ ചെന്നു ചവിട്ടിയാലും എത്ര നൊന്താലും എന്നെ കാണുമ്പോല്‍ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു എണ്റ്റെ റ്റോമി. ഒരുദിവസം രാത്രി വരാന്തയില്‍ ഞാന്‍ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുമ്പോല്‍ ഒരു പാമ്പ് എണ്റ്റടുത്ത് വന്നു. അതു കണ്ട റ്റൊമിയും പാമ്പും തമ്മില്‍ കടിപിടിയായി. അവസാനം പാമ്പ് തുണ്ടം തുണ്ടമായി. പിറ്റേന്ന് രാവിലേ റ്റോമിയുടെ ദേഹത്ത് വ്രിണങ്ങള്‍ വന്നു- അവനേ വിഷം തീണ്ടിയിരുന്നു. റ്റോമി വല്ലതെ കരയുന്നുണ്ടായിരുന്നു. അന്നെനിക്കു ഏഴോ എട്ടോ വയസ്സേയുണ്ടായിരുന്നുള്ളു, അ പ്രായത്തിലും ഞാന്‍ മമ്മിയൊട് പറഞ്ഞു- റ്റോമി എങ്ങനെ വേദനിച്ച് മരിക്കണ്ട, നമുക്കവനെ കറണ്ടടിപ്പിച്ച് കൊല്ലാം. അതാകുമ്പം ഒറ്റയടിക്ക് മരിക്കുമല്ലൊ. റ്റോമിയൊടുള്ള എണ്റ്റെ സ്നേഹക്കൂടുതലാണു എന്നെക്കൊണ്ടത് പറയിപ്പിച്ചത്. പിന്നെ കുറേനാല്‍ മനസ്സില്‍ ഭയങ്കര സങ്കടമായിരുന്നു.
ഇപ്പോള്‍ ദിവസവുമെല്ലാവരുടെയും വീട്ടില്‍ ചിക്കനുണ്ടല്ലൊ പണ്ടങ്ങനെയല്ലായിരുന്നു.രണ്ടാഴ്ച കൂടുമ്പോള്‍ കൂട്ടില്‍നിന്നുമൊരു പൂവങ്കോഴിയെപിടിച്ച് മറത്തില്‍ തലകീഴായി കെട്ടിത്തൂക്കിയിടും. എണ്റ്റെ വിടിനു മുമ്പില്‍ക്കൂടെയാണു രാവിലെ ആള്‍ക്കാര്‍ തോട്ടില്‍ കുളിക്കാന്‍ പോകുന്നത്,അതുകൊണ്ട് എണ്റ്റെ വീട്ടില്‍ ചിക്കന്‍ വയ്ക്കുന്ന ദിവസം അതെല്ലാവരുമറിയും. കോഴിയെ കൊല്ലുന്നത് കാണാനുള്ള ശക്തി എനിക്കന്നും ഇന്നും ഇല്ല.കൊന്നു കഴിഞ്ഞ് കോഴിയെ ചുട് വെള്ളത്തിലിട്ട് വയ്ക്കും. അതിണ്റ്റെ പപ്പും പൂടയും പറിക്കാനുള്ള അവകാശം എനിക്കാണു. കോഴിക്കറി വെച്ചാല്‍ രണ്ട് കാലും എനിക്കാണു, കോഴിക്കാല്‍ എന്നും എനിക്കൊരു വീക്നെസ്സാ... ഏതെങ്കിലും ബന്ധുവീട്ടില്‍ പോകുമ്പോള്‍ ഗിഫ്റ്റായി കൊണ്ടുപോകുന്നതും കോഴിയെയാണു.
ബാല്യകാലത്തെ വേറൊരു കലപരിപാടിയായിരുന്നു തവളയെപ്പിടിക്കല്‍- ചൂണ്ടയില്‍ ഇരയായിടാന്‍. വീട്ടിലെ കയ്യാലയുടെയും പറമ്പിലെയും എല്ല കല്ലുകളും പൊയി പൊക്കും, ചെറിയ തവളയെ പിടിക്കാന്‍. പിന്നെ അതിനെ ഒരു കുപ്പിക്കകത്താക്കും. ഏകദേശം ഒരു പത്തിരുപത് തവളയാകുമ്പോള്‍ ചൂണ്ടയുമെടുത്ത് തോട്ടിന്‍ വക്കത്തേക്കു നടക്കും. ആദ്യമൊക്കെ സേഫ്റ്റിപ്പിന്‍ വളച്ചാണു ചൂണ്ടക്കൊളുത്തുണ്ടക്കിയിരുന്നത്. സത്യം പറയമല്ലൊ- അങ്ങനെ ഒരു മീനും കിട്ടിയിട്ടില്ല. തവളയെയും തിന്നിട്ട് മീനതിണ്റ്റെ പാട്ടിനു പോകും. പിന്നെ ഒറിജിനല്‍ ചൂണ്ടക്കൊളുത്ത് വാങ്ങി ഒരുപാട് മത്സ്യബന്ധനം നടത്തിയിട്ടുണ്ട്. കറിവച്ചും പൊരിച്ചും കഴിച്ചിട്ടുമുണ്ട്.
ചൂണ്ട കൂടാതെ മീനേപ്പിടിക്കാന്‍ തോര്‍ത്ത്മുണ്ടും ഉപയോഗിച്ചിരുന്നു. തോര്‍ത്തിണ്റ്റെ ഒരറ്റം കഴുത്തില്‍ കെട്ടി മറ്റേയറ്റംകൊണ്ട് കുഞ്ഞ് മീനുകളേ കോരിയെടുക്കുക ഒരു വിനോദമായിരുന്നു.പിന്നെ മഴക്കാലത്ത് കണ്ടത്തില്‍ വെള്ളം കയറിവരുമ്പോള്‍ ഒറ്റാലുപയോഗിച്ച് വലിയ മീനുകളേപിടിക്കാന്‍ ചേട്ടന്‍മാരോടൊപ്പം ഞാനും പോകുമായിരുന്നു.
അഞ്ച് പൈസയുടെ തേന്‍ മുട്ടായിയും, ഇരുപത് പൈസയുടെ ചക്കരമുട്ടയിയിടെയുമൊക്കെ രുചി ഇപ്പൊഴും നാവിന്‍ തുമ്പത്തുണ്ട്. ഓര്‍മ്മയില്ലേ....., നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ചക്കര മുട്ടയി നുണഞ്ഞ് പകുതിയാകുമ്പോള്‍ അതിനകത്ത് നിന്നും ഇരുപത് പൈസ തിരിച്ച് കിട്ടും. പിന്നെ നാരങ്ങമുട്ടായി, ചെറിയ ചെറിയ വട്ടത്തിലുള്ള ബിസ്കറ്റ്..... അതൊക്കെയായിരുന്നു അന്നത്തെ പിസ്സയും ബര്‍ഗറും. അതും ഒറ്റയ്ക്കു കഴിക്കില്ല. കൂട്ട്കാരൊത്ത് ഏതെങ്കിലുമൊരു പറമ്പിലെ ഒരു മരച്ചോട്ടിലിരുന്ന് പങ്ക് വച്ച് വര്‍ത്തമാനവും പറഞ്ഞിരുന്നു കഴിക്കുന്നതിലായിരുന്നു രുചി. ഗ്രാമത്തിലേ ഏതൊരു വീട്ടിലും കയറിച്ചെല്ലാനുള്ള സ്വതന്ത്യ്രം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് തൊട്ടപ്പുറത്തെ ഫ്ളാറ്റില്‍ ആരൊക്കെയാണു താമസിക്കുന്നതെന്നു പോലും പലര്‍ക്കുമറിയില്ല. അത്രയ്ക്ക് യാന്ത്രീകമണിപ്പോള്‍ ജിവിതം. പണ്ടങ്ങനെയല്ലയിരുന്നു.. എണ്റ്റെ ഗ്രാമത്തിലര്‍ക്കെങ്കിലും ഒരു പനി വന്നല്‍, ആ ഗ്രാമം മുഴുവന്‍ അറിയുമായിരുന്നു, ആ വീട്ടില്‍ ചെന്ന് അവരേ സന്ദര്‍ശിക്കും. ഗ്രാമത്തിലെല്ലാവര്‍ക്കും അന്യോന്യം അത്രക്ക് ഹ്രിദയബന്ധമുണ്ടായിരുന്നു.
ബാല്യകാല സ്മരണകള്‍ ഇനിയും വളരെയേറെയുണ്ട്.അന്ന് ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്നു അതിനവരുടെ മാതാപിതാക്കളുടെ സ്റ്റാറ്റസ് ഒരു വിലങ്ങുതടിയാണു. അന്നത്തെയും ഇന്നത്തെയും കുട്ടികളെ ഇവിടെ താരതമ്യം ചെയ്യുന്നില്ല. ഇന്ന് എല്ലാ മാതാപിതാക്കളും തങ്ങളുടെ ആ സുന്ദരമായ ബാല്യകലം ഓര്‍ത്തിരുന്നെങ്കില്‍............എല്ലാവരെയും ജാതിമതഭേദമെന്യേ സ്നേഹിക്കാന്‍ മക്കള്‍ക്ക് ഉപദേശിച്ചു കൊടിത്തിരുന്നെങ്കില്‍.......... കൈവെട്ടും കൊട്ടേഷനുമില്ലാത്ത ഒരു നല്ല നാളേയ്ക്കായ്..
4 അഭിപ്രായങ്ങൾ:
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം.... എന്നാത്മാവിന്‍ നഷ്ടസുഗന്ധം..
ഓര്‍മ്മകള്‍ക്ക് എന്നുമൊരു പ്രത്യേക സുഗന്ധം തന്നെയാണ്, പ്രത്യേകിച്ചും ബാല്യകാലത്തെ ഓര്‍മ്മകള്‍ക്ക്.
ഞാനും എന്റെ ബാല്യത്തെ പറ്റി കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതേയുള്ളൂ...
ഓർമ്മകളുടെ ഊഞ്ഞാലിൽ ആടിയങ്ങനെയിരിക്കാൻ എന്തു രസം!
പഴയ ഓര്‍മ്മകള്‍ എല്ലാം നമ്മള്‍ക്ക് നഷ്ടങ്ങള്‍ തന്നെയാണ്...
അത് തിരിച്ചു കിട്ടുക എന്നത് ഒരു തീരാ നഷ്ടവും..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ