
ലോകകപ്പ് സ്പെയ്നിനു കിട്ടുമെന്ന് പ്രവചിച്ച നീരാളി പോള്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. പോളിനെ ജര്‍മനിയില്‍നിന്നും കൊണ്ടുവന്ന് സ്പെയ്നിലെ ഒരു സൂവില്‍ രാജകീയമായ് വാഴിക്കുമെന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇതിനു തക്കവണ്ണം പോള്‍ എന്താണു ചെയ്തത്? ഒരു ബ്ളോഗ്ഗര്‍ പറഞ്ഞത് പോലെ,പോള്‍ ഒരു ബോക്സിലെ കക്കയിറച്ചി കഴിച്ചു, അതിലുണ്ടായിരുന്നത് സ്പെയ്നിണ്റ്റെ പതാകയായിരുന്നു. മനുഷ്യരുടെ ആക്രാന്തവും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നുള്ള മലയാളിശീലവും നീരാളിക്കില്ലാത്തതുകൊണ്ട് ഹോളണ്ടിണ്റ്റെ പതാക കിടന്നിരുന്ന പെട്ടിയിലെ കക്കയിറച്ചി അത് തിന്നില്ല.
മത്സരത്തില്‍ സ്പെയ്ന്‍ കളിച്ചു ജയിച്ചു പക്ഷെ ക്രെഡിറ്റെല്ലാം നീരാളിക്കും. ഇത് കാണുമ്പോള്‍ എണ്റ്റെ മനസ്സില്‍ ചെറിയൊരു ചോദ്യം- വിയര്‍ത്ത്‌കുളിച്ച് കഷ്ട്പ്പെട്ട് നൂറ്റിയിരുപത് മിനിറ്റ് കളിച്ച സ്പെയ്ന്‍ കളിക്കാര്‍ വെറും ഊ....... അല്ലെങ്കിലതു വേണ്ട്, സ്പൈന്‍ കളിക്കാര്‍ വെറും ഉണ്ണാക്കന്‍മാരാണോ?????????? സ്പെയ്ന്‍ കോച്ചും കളിക്കാരും ഇപ്പോ ആരായി.......... ?
ഓ.ടോ........രണ്ടായിരത്തിപ്പതിനാലില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാര്‍ കളത്തിലിറങ്ങേണ്ട ആവശ്യമില്ല. ഓരോ കളിയിലെ ജേതാക്കളെയും പ്രവചനം കോണ്ട് കണ്ടൂപിടിക്കാം. ട്രോഫിയും അങ്ങനെ പ്രവചിച്ച് കിട്ടുന്ന റ്റീമിനു സമ്മാനിക്കാം. അതിനുവേണ്ടി റ്റിണ്റ്റുമോണ്റ്റെ വീട്ടിലെ ജിജിമോള്‍ എന്ന പശുക്കിടാവിനെ പരിശീലിപ്പിക്കുന്നുണ്ട്. രണ്ട് ബക്കറ്റില്‍ ഓരോ റ്റീമിണ്റ്റെ പതാകയും കാടിവെള്ളവും വയ്ക്കും. ജിജിമോള്‍ ഏത് പതാകയിരിക്കുന്ന ബക്കറ്റിലെ കാടി കുടിക്കുന്നോ, ആ ടീം വിജയിച്ചതായ് പ്രഖ്യാപിക്കും.
5 അഭിപ്രായങ്ങൾ:
ഹും.... ഉദ്ദേശിച്ച കാര്യം അങ്ങനെ അങ്ങോട്ട് ഏറ്റില്ലല്ലോ മാഷേ...
ഹ ഹ
പശുക്കിടാവാക്കിയതെന്തിനാ.. ഒരു പോര്‍ക്ക് തന്നെ ആയിക്കോട്ടേന്ന്!
..
ഊ..
എന്തൂട്ടാ ഗെഡ്യെ പറഞ്ഞോണ്ട് വന്നെ?
എന്തിനാ അടുത്ത ലോഹഗപ്പ് വരെ കാക്കണേ?
കേരളത്തില്‍ തിരഞ്ഞെടുപ്പ്, കഴിഞ്ഞാല്‍ ഇന്ത്യയില്‍, പിന്നെ യൂറൊ കപ്പ്...
പശൂനെ കയറൂരി വിട്ടോളൂ..
ഹ്ഹിഹിഹി..
..
പോള്‍ സ്പെയ്ന്‍ ഹോളണ്ട് മത്സരം മാത്രമല്ല
പ്രവചിച്ചതു .തുടര്‍ച്ചയായ എട്ടു പ്രവചനങ്ങള്‍
ശരിയായി ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ