
ജലസ്നാനത്തെ പഴയനിയമസഭകളൊന്നും അംഗികരിക്കുന്നില്ല. ഇപ്പോഴും പഴയനിയമ പാരമ്പര്യത്തില്‍ നിന്നും പുറത്തുവരാന്‍ കൂട്ടാക്കാത്ത അവര്‍ യേശുക്രിസ്തു കൊണ്ടുവന്ന പുതിയനിയമത്തെ മനപ്പൂര്‍വ്വം അവഗണിക്കുന്നു. പഴയനിയമസഭകള്‍ ഇപ്പോഴും ശിശുസ്നാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാലിതിനാകട്ടെ പഴയനിയമത്തിലും പുതിയനിയമത്തിലും ഒരു വാക്യവുമില്ല. എന്നാല്‍ ജലസ്നാനത്തെപ്പറ്റിയും അതിണ്റ്റെ ആവശ്യകതയെപ്പറ്റിയും അത് ആരാണു ചെയ്യേണ്ടതെന്നും പുതിയനിയമത്തില്‍ പറയുന്നു...
* എന്താണു സ്നാനം?
റോമര്‍ ആറാം അധ്യായം മൂന്ന് മുതല്‍ എട്ട് വരെ വാക്യങ്ങളീല്‍ സ്നാനം എന്താണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്.നാം യേശുവിണ്റ്റെ മരണത്തില്‍ പങ്കാളികളാകുന്നു, അവനോട് കൂടെ കുഴിച്ചിടപ്പെട്ട്, ക്രിസ്തു മരിച്ചിട്ട് പിതാവിണ്റ്റെ മഹിമയാല്‍ ജിവിച്ചെഴുന്നേറ്റതു പോലെ നാമും ജീവണ്റ്റെ പുതുക്കത്തില്‍ നടക്കേണ്ടതിനായി. ക്രിസ്തുവിനോടു കൂടെ മരിച്ചടക്കപ്പെട്ട് ക്രിസ്തു വസിക്കുന്ന ഒരു പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതിണ്റ്റെ അടയാളമായിട്ടാണു നാം സ്നാനമേല്‍ക്കുന്നത്. നാം ക്രിസ്തുവിനോട് കൂടെ മരിച്ചുവെങ്കില്‍ അവനൊട് കൂടെ ജിവിക്കും.
* യേശുവിണ്റ്റെ സ്നാനം.
യേശുവിണ്റ്റെ സ്നാനം പ്രവചനനിവര്‍ത്തിയായിരുന്നു. മത്തായി മൂന്നിണ്റ്റെ പതിനഞ്ച് മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍. അതെ യേശു മനുഷ്യര്‍ക്ക് തന്ന ഒരു മാത്രികയാണു.
* ആരു സ്നാനപ്പെടണം?
- യോഹന്നാന്‍ ഒന്നാം അധ്യായം പന്ത്രണ്ടാം വാക്യം- അവനെ (യേശുവിനെ) കൈക്കൊണ്ട് അവണ്റ്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവറ്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു.
- റോമര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- യേശുവിണ്റ്റെ കര്‍ത്താവെന്നു വാകൊണ്ടേറ്റ് പറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നുമുയിര്‍പ്പിച്ചുവെന്നു ഹ്രിദയം കൊണ്ട് വിശ്വസിക്കുന്നവര്‍ സ്നാനപ്പെടണം.
* സ്നാനപ്പെടുത്തുവാന്‍ യേശു കല്‍പ്പിച്ചിട്ടുണ്ടോ?
യേശു പറഞ്ഞിട്ടുണ്ട്. മത്തായി ഇരുപത്തെട്ടാം അധ്യായം പതിനെട്ട് മുതല്‍ ഇരുപത് വരെ. യേശു പറഞ്ഞു- സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിണ്റ്റെയും പുത്രണ്റ്റെയും പരിശുദ്ധാത്മാവിണ്റ്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വീന്‍. ഇവിടെ യേശു സ്നാനം കഴിപ്പിപ്പാന്‍ പറഞ്ഞിരിക്കുന്നു.
* എന്തിനു സ്നാനപ്പെടണം?
- രക്ഷിക്കപ്പെടാന്‍- മത്തായി പതിനാറിണ്റ്റെ പതിനാറു. വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയുലകപ്പെടും. ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു- വിശ്വസിച്ചു കഴിഞ്ഞാണൂ സ്നാനപ്പെടേണ്ടത് അല്ലാതെ കരയാന്‍ മാത്രമറിയുന്ന പ്രായത്തിലുള്ള വെള്ളം തളിക്കലല്ല. ഇവിടെ ചിലര്‍ ഒരു ചൊദ്യം ചൊദിക്കും-ഈ വാക്യത്തില്‍ വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയിലകപ്പെടൂം എന്നാണു, അതു കൊണ്ട് രക്ഷ പ്രാപിപ്പാന്‍ വിശ്വസിച്ചാല്‍ മതി സ്നാനപ്പെടേണ്ട എന്നു. ആ വാദം തെറ്റാണു. പഡിക്കുകയും പരീക്ഷയെഴുതുകയും ചെയ്താല്‍ ജയിക്കും.പരീക്ഷയെഴുതാത്തവന്‍ തോല്‍ക്കും എന്നു പറയുന്നതുപോലെയാണിതും. ജയിക്കണമെങ്കില്‍ ആദ്യം പഡിക്കണം, പിന്നെ പരീക്ഷയെഴുതണം. രണ്ടും വേണം.
- പാപങ്ങളുടെ മോചനത്തിനായി- അപ്പോ: രണ്ടാമധ്യായം മുപ്പത്തെട്ടാം വാക്യം. നിങ്ങള്‍ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തം യേശുവിണ്റ്റെ സ്നാനം ഏല്‍പ്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. സ്നാനം വേണ്ടെന്നു വാദിക്കുന്നവരുടെ കണ്ണ് ഇനിയെങ്കിലും തുറന്നിരുന്നെങ്കില്‍....
- പരിശുദ്ധാത്മാവ് ലഭിപ്പാന്‍- അപ്പോ: രണ്ടിണ്റ്റെ മുപ്പത്തെട്ടും മുപ്പത്തൊന്‍പതും- പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുറ്റെ ദൈവമായ കര്‍ത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്‍മാരായ ഏവറ്‍ക്കും ഉള്ളതാണു. അപ്പോ: ഒന്‍പതിണ്റ്റെ പതിനേഴും പതിനെട്ടും-ശൌല്‍ (പൌലോസ്) പരിശുദ്ധാത്മപൂര്‍ണ്ണനായി. അപ്പോ: പത്തൊന്‍പതിണ്റ്റെ ഒന്നു മുതല്‍ ആറു വരെ വാക്യങ്ങള്‍- സ്നാനം പരിശുദ്ധാത്മവരങ്ങള്‍ പ്രാപിക്കാന്‍.
- ക്രിസ്തുവിനോട് ചേരുവാന്‍- ഗലാത്യര്‍ മൂന്നിണ്റ്റെ ഇരുപത്തേഴാം വാക്യം. ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
- ദൈവത്തോട് നല്ല മനസാക്ഷിക്കായി- ഒന്ന് പത്രൊസ് മൂന്നിണ്റ്റെ ഇരുപതും ഇരുപത്തൊന്നും വാക്യങ്ങള്‍. സ്നാനമോ ജഡത്തിണ്റ്റെ അഴുക്ക് കലയുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രെ യേശുക്രിസ്തുവിണ്റ്റെ പുനരിദ്ധാനത്തില്‍ നമ്മെയും രക്ഷിക്കുന്നു.
* സ്നാനപ്പെടണം എന്നതിനു ചില വാക്യങ്ങള്‍.
- എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത് മുതല്‍ ഇരുപത്തിരണ്ട് വരെ വാക്യങ്ങള്‍- അതുകൊണ്ട് സഹോദരന്‍മാരേ, യേശു തണ്റ്റെ ദേഹമെന്ന തിരശ്ശീലയില്‍ക്കൂടെ നമുക്ക് പ്രതിഷ്ടിച്ച ജിവനുള്ള പുതുവഴിയായി തണ്റ്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദേവാലയത്തിലൊരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുര്‍മനസാക്ഷി നീങ്ങുമാറു ഹ്രിദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരിരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിണ്റ്റെ പൂര്‍ണ്ണനിശ്ചയം പൂണ്ട് പരമാര്‍ഥഹ്രിദയത്തൊടെ അടുത്ത് ചെല്ലുക.
- ഒന്ന് കൊരിന്ത്യര്‍ ആറിണ്റ്റെ പതിമ്മൂന്നും പതിന്നാലും വാക്യങ്ങള്‍- ഭോജ്യങ്ങള്‍ വയറിനും വയര്‍ ഭോജ്യങ്ങള്‍ക്കുമുള്ളതാണു. എന്നാല്‍ ദൈവം അതിനെയും ഇതിനെയും ഇല്ലായ്മയാക്കും. ശരീരമൊ ദുര്‍ന്നടപ്പിനായല്ല, കര്‍ത്താവിനത്രെ. കര്‍ത്താവു ശരീരത്തിനും. എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപൊലെ നമ്മെ തണ്റ്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നത് സ്നാനമേല്‍ക്കുന്നതിനെപ്പറ്റിയാണു.
- കൊലോസ്യര്‍ രണ്ടിണ്റ്റെ പന്ത്രണ്ട്- സ്നാനത്തില്‍ നിങ്ങള്‍ അവനൊട് (യേശുവിനൊട്) അടക്കപ്പെടുകയും അവനെ മരിച്ചവരുടെയിടയില്‍ നിന്നുമുയിര്‍ത്തെഴുന്നേല്‍പ്പിച്ച ദൈവത്തിണ്റ്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനൊട് കൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു.
* യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ടോ?
ഉണ്ട്. യേശു സ്നാനം കഴിപ്പിച്ചിട്ടുണ്ട്.യോഹന്നാന്‍ മൂന്നാം അധ്യയം ഇരുപത്തിരണ്ടാം വാക്യം- അതിണ്റ്റെ ശേഷം യേശു ശിഷ്യന്‍മരുമായി യാഹുദ്യദേശത്ത് വന്നു അവരോട് കൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. ഇനിയെങ്കിലും ജലസ്നാനം വേണമെന്നു വിശ്വസിച്ചൂടേ....
* പഴയനിയമകാല സ്നാനങ്ങള്‍.
- ഒന്ന് പത്രോസ് മൂന്നിണ്റ്റെ പത്തൊന്‍പതും ഇരുപതും വാക്യങ്ങള്‍- നോഹയുടെ പെട്ടകത്തില്‍ അല്‍പജനം, എന്നുവച്ചാല്‍ എട്ട് പേര്‍ വെള്ളത്തില്‍ക്കൂടെ രക്ഷപ്രാപിച്ചു. അത് സ്നാനത്തിനു ഒരു മുന്‍ കുറി.
- ഒന്ന് കൊരിന്ത്യര്‍ പത്തിണ്റ്റെ രണ്ടാം വാക്യം- എല്ലാവരും സമുദ്രത്തൂടെ കടന്നു, എല്ലാവരും മേഖത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ് മോശെയോട് ചേറ്‍ന്നു. മോശെയോട് ചേര്‍ന്നത് പഴയനിയമകാല സ്നാനം, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനോട് ചേരാന്‍ പുതിയനിയമ ജലസ്നാനം.
ദൈവവചനമായ വിശുദ്ധ ബൈബിളില്‍ വളരെ വ്യക്തമായി ജലസ്നാനത്തെപറ്റി പറയുമ്പോല്‍, അതു വേണ്ട ശിശുസ്നാനം മതിയെന്നു വാദിക്കുന്നവര്‍ ദൈവത്തിണ്റ്റെ പക്ഷത്തോ പിശാചിണ്റ്റെ പക്ഷത്തോ??? ബൈബിളില്‍ എവിടെയെങ്കിലും ശിശുസ്നാനത്തെപ്പറ്റിയോ, ശിശുസ്നാനം എന്ന വാക്കോ പറയുന്നുണ്ടോ???? എന്തിനാണു സഭകള്‍ വചനത്തിനെതിരായ ശിശുസ്നാനത്തെ എങ്ങനെ വച്ചുകൊണ്ടിരിക്കുന്നത്? പുരോഹിതന്‍മാര്‍ക്ക് ഇതിനെക്കുറിച്ചെന്താണു പറയാനുള്ളത്???? നിങ്ങള്‍ വചനം വായിക്കുക, പരിശുദ്ധാത്മാവ് വചനത്തിണ്റ്റെ മര്‍മ്മങ്ങളേ ഗ്രഹിപ്പിച്ചുതരും. എന്നിട്ടും നിങ്ങള്‍ കണ്ണടച്ചിരുട്ടാക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല, ദൈവം തന്നെ മനസ്സിലാക്കിത്തരട്ടെ അനുഭവത്തില്‍ക്കൂടെയും വചനത്തില്‍ക്കൂടെയും മറ്റുള്ളവരില്‍ക്കൂടെയും...