ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

സഭയിലെ ദുരാചാരങ്ങള്‍

ഇന്ന്‌ ക്രിസ്തീയസഭകളില്‍ നടക്കുന്ന ക്രിസ്തീയമല്ലാത്ത ചില ദുരാചാരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നു.

* മറിയത്തോടുള്ള പ്രാര്‍ഥനയും മദ്ധ്യസ്ഥതയും.

മറിയത്തോടുള്ള ആരാധനയും പ്രാര്‍ഥനയും ഇന്നു പല സഭകളിലും കാണാം. അവര്‍ക്ക്‌ വചനങ്ങളെക്കാളും യേശുവിനെക്കാളും വിശ്വാസവും ഭക്തിയും കൊന്തയിലും മറിയത്തിലുമാണു.മറിയത്തെ ആരാധിക്കുവാനും മധ്യസ്ഥതയര്‍പ്പിക്കാനും അവര്‍ പറയുന്ന കാരണം കാനാവിലേ കല്യാനത്തിനു വെള്ളം വീഞ്ഞാക്കാന്‍ മറിയ യേശുവിനോട്‌ റെക്കമണ്റ്റ്‌ ചെയ്തതാണു. ഇവിടെ മറിയ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചോ? യേശു മറിയയോടു പറയുന്നു- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌. ശ്രദ്ധിക്കുക, അമ്മേ എന്നല്ല വിളിച്ചത്‌. മറിയ പറഞ്ഞതെന്താണു- അവന്‍ (യേശു) എന്തെങ്കിലും ചെയ്‌വാന്‍ കള്‍പ്പിച്ചാല്‍ അതു ചെയ്‌വീന്‍ എന്നാണു. അല്ലാതെ മറിയ ഒരദ്ഭുതവും പ്രവര്‍ത്തിച്ചില്ല. യേശു അന്ന്‌ പരസ്യശുശ്രൂഷ തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ യേശുവിണ്റ്റെ ശക്തിയെപ്പറ്റി ആറ്‍ക്കുമറിയില്ലായിരുന്നു. അതുകൊണ്ടാണു അവരാദ്യം മറിയത്തെ സമിപിച്ചത്‌. ചില ചോദ്യങ്ങള്‍--
* മറിയ തണ്റ്റെ ജിവിതത്തിലൊരിക്കലെങ്കിലും ഒരദ്ഭുതമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?
* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ?
* ബൈബിളില്‍ യേശുവല്ലാതെ ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ ഏതെങ്കിലും മദ്ധ്യസ്ഥണ്റ്റെ പേരു പറഞ്ഞിട്ടുണ്ടോ?

മറിയയുടെയും വിശുദ്ധന്‍മാരിടെയും മദ്ദ്യസ്ഥതയുടെ ഫലമയി രോഗശാന്തിയും അദ്ഭുതങ്ങളും അനുഭവിച്ചെന്നു പലരും പറയും. പക്ഷെ അതു തന്നത്‌ പിശാചാനെന്നു ആരും മനസ്സിലക്കുന്നില്ല. രോഗശാന്തി കിട്ടിയാല്‍ അവന്‍ മറിയത്തോട്‌ മാത്രമേ അപേക്ഷിക്കുകയുള്ളെന്ന്‌ പിശാചിനറിയാം. യേശുവിനെയല്ലാതെ മറിയത്തെയും മറ്റ്‌ പുണ്യവാളന്‍മാരെയും വിളിച്ച്‌ പ്രാര്‍ഥിക്കുമ്പോല്‍ പിശാച്‌ ഇതിപോലെയുള്ള ചെറിയ ചെറിയ അപ്പക്കഷണങ്ങളിട്ടു തരും. അവന്‍ പിന്നെ യേശുവിനെ വിളിക്കില്ല. അതാണു പിശാചിനും വേണ്ടത്‌. മറിയയുടെ ഫോട്ടോ വിയറ്‍ക്കുന്നു, മറിയയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നുവെന്നുള്ളതൊക്കെ പിശാചിണ്റ്റെ തന്ത്രമാണു, ആള്‍ക്കാരെ വഴിതെറ്റിക്കാന്‍.

ഈ കന്യാമറിയം എന്ന സംബോധന തെന്നെ അസംബന്ധമാണു. ബൈബിളില്‍ വ്യക്തമായി ജൊസഫിനു മറിയയിലുണ്ടായ നാലു ആണ്‍മക്കളുടെ പേരു പറയുന്നുണ്ട്‌. ലൂക്കോസ്‌ ആറിണ്റ്റെ മൂന്ന്‌- യാക്കോബ്‌, യോസെ, യൂദാ, ശിമോന്‍ എന്നിവര്‍ മറിയയുടെ ആണ്‍മക്കളാണു. ഇനി ഈ കാര്യം അംഗീകരിക്കാതിരിക്കാന്‍ കത്തോലിക്കാ സഭ പല മുട്ട്ന്യായങ്ങളും പറയുമെങ്കിലും യേശുവിനെ പ്രസവിച്ചത്‌ മറിയയല്ലെന്നു പറയില്ലല്ലൊ. പ്രസവിച്ച ഒരു സ്ത്രീയെ കന്യക എന്നു വിളിക്കുന്നത്‌ ശുദ്ധ വിവരക്കേടല്ലേ?? മറിയ കന്യകയല്ലെന്നു തെളിയിക്കുന്ന വേദഭാഗം- ജോസഫ്‌ മറിയയെ പരിഗ്രഹിച്ചിരുന്നു (മത്തായി ഒന്നിണ്റ്റെ ഇരുപത്തിനാലും ഇരുപത്തഞ്ചും). മനുഷ്യര്‍ തന്നില്‍നിന്നുമകന്ന്‌ മറിയത്തെയും മറ്റുള്ളവരെയും വിളിച്ച്‌ മദ്ധ്യസ്ഥതെ ചെയ്യുമ്പോല്‍ യേശു വേദനിക്കുന്നു, പിശാച്‌ ചിരിക്കുന്നു.. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശുവല്ലാതെ വേറൊരു മദ്ധ്യസ്ഥനുമില്ലെന്നു വചനം പറയുന്നു- ( ഒന്നി തിമോത്തി രണ്ടാമദ്ധ്യായം അഞ്ച്‌ മുതല്‍ ഏഴുവരെയുള്ള വാക്യങ്ങള്‍).

* മനുഷ്യര്‍ വിശുദ്ധരാക്കിയ മനുഷ്യരോടുള്ള മദ്ധ്യസ്ഥതയും പ്രാര്‍ഥനയും.

ഈീ ഭൂമിയില്‍ ജനിച്ച്‌ നല്ല ജീവിതം നയിച്ച്‌ മരിച്ചടക്കപ്പെട്ട മനുഷ്യരോട്‌ പ്രാര്‍ത്ഥിക്കുകയും മദ്ധ്യസ്ഥത ചെയ്യുന്നതിലും എന്താണു പ്രയോജനം. അവരുടെ കബറിടത്തിലും, കട്ടിലിലും, താടിയെല്ലിലിം തലമുടിയുലും ചുംബിക്കുന്നതു കൊണ്ടും അവ തൊട്ട്‌ പ്രാര്‍ഥിക്കുന്നതുകൊണ്ടും മനുഷ്യര്‍ പിശാചിനടിമപ്പെടുകയാണു ചെയ്യുന്നത്‌. ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ യേശു മാത്രം ഏക മദ്ധ്യസ്ഥനായിരിക്കെ എന്തിനാണീ മനുഷ്യര്‍ ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌??? ഇവരൊക്കെ ജീവിച്ചിരുന്നപ്പോള്‍ നല്ലവരായിരുന്നു. ഇവരെ ദൈവം വിശുദ്ധരാക്കിയതാണൊ? ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്‌ മനുഷ്യനാറ്റ മാര്‍പ്പാപ്പയാണു. ഇനിയൊരു ചോദ്യം...ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ച മാര്‍പ്പാപ്പാ വിശുദ്ധനാണോ? മാര്‍പ്പാപ്പാ മരിച്ച്‌ എത്രയോ വര്‍ഷം കഴിഞ്ഞാണു അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌? ഭൂമിയിലൊരു വിശുദ്ധന്‍ പോലുമില്ലെന്നു ബൈബിള്‍ പറയുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മൂവായിരത്തിപ്പരം മനുഷ്യരെ വിശുദ്ധരായി പ്രഖ്യപിച്ചിട്ടുണ്ട്‌. അവരെ വിളിച്ച്‌ പ്രാര്‍ത്തിക്കുന്നവരുമുണ്ട്‌. ഇവിടെയും യേശു തഴയപ്പെട്ടു. ജീവനുള്ളവറ്‍ക്കു വേണ്ടി നിങ്ങള്‍ മരിച്ചവരോടൊ ചോദിക്കുന്നത്‌ ( യെശയ്യ എട്ടിണ്റ്റെ പത്തൊന്‍പത്‌)

* ഈസ്റ്റര്‍ ക്രിസ്ത്മസ്‌ ആഖോഷങ്ങള്‍.

സാത്താന്‍ ക്രിസ്ത്യാനികളുടെയിടയില്‍ കയറിക്കളിച്ച ഏറ്റവും വലിയൊരു കളിയാണു ഈസ്റ്റര്‍ എന്ന വാക്ക്‌. ഈസ്റ്റര്‍ എന്നത്‌ ഒരു ജര്‍മ്മന്‍ ദേവതയുടെ പേരാണു. ഫെര്‍ട്ടിലിറ്റിയുടെ (ഗര്‍ഭധാരണത്തിണ്റ്റെ) ദേവതയാണു ഈസ്റ്റര്‍. ലിങ്കുകല്‍ നോക്കുക-

http://www.christiananswers.net/q-eden/edn-t020.html
http://www.goddessgift.com/pandora
http://en.wikipedia.org/wiki/%C4%92ostre
http://www.google.com.kw/images?hl=en&q=easter+goddess&rlz=1W1ADFA_en&um=1&ie=UTF-8&source=univ&ei=34aHTPmrL8TJccqZvJ4I&sa=X&oi=image_result_group&ct=title&resnum=4&ved=0CDgQsAQwAw

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സെക്സിണ്റ്റെ ദേവതയാണു ഈസ്റ്റര്‍. ഈ ദേവതയുടെ ഉത്സവം പണ്ടുകാലത്ത്‌ നടത്തിയിരുന്നു. പണ്ടത്തെ കത്തൊലിക്കാ സഭ അക്കാലത്തെ ഭരനാധികാരികളേ പ്രീതിപ്പെടുത്താന്‍ യേശുവിണ്റ്റെ ഉയിര്‍പ്പിണ്റ്റെ ഓര്‍മ്മദിവസത്തിനു ഈസ്റ്റര്‍ എന്നു പേരിട്ടു. നോക്കുക സാത്താന്‍ എങ്ങനെ സഭയുടെ കഴുത്തില്‍ പിടിമുറുക്കിയെന്നു. ഈസ്റ്റര്‍ മുട്ടകല്‍ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്‌. ഗര്‍ഭധാരണത്തെയാണു മുട്ടകല്‍ സൂചിപ്പിക്കുന്നത്‌. ഇതിനെപ്പറ്റി ഒരു കത്തോലിക്ക അച്ചനൊട്‌ ചൊദിച്ചപ്പോല്‍ കിട്ടിയ മറുപടി ഇതായിരുന്നു- മുട്ട വിരിഞ്ഞ്‌ കൊഴിക്കുഞ്ഞ്‌ ( ജീവന്‍) പുറത്തു വരുന്നത്‌ പോലെ യേശു മരിച്ചിയര്‍ന്നേറ്റുവെന്നു സൂചിപ്പിക്കാനാണു ഈസ്റ്റര്‍ മുട്ടകളെന്നു. ഇതൊക്കെ കേട്ട്‌ യേശു കരയുന്നു, സാത്താന്‍ ചിരിക്കുന്നു. ഈ ദേവതയുടെ പേരു പഴയനിയമത്തില്‍ പറയുന്നുണ്ട്‌- അസ്തേരോത്ത്‌ ദേവി. ക്രിസ്ത്മസ്‌ ആഖോഷം ലോകത്തിലെല്ലായൊടത്തും ഒരേ ദിവസമാണോ? ഈജിപ്റ്റില്‍ ക്രിസ്ത്മസ്‌ ജനുവരിയിലാണു.
http://www.bazaarinegypt.com/Christmas_in_Egypt.html

ഈസ്റ്ററിനും ക്രിസ്ത്മസിനും കൂടി അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ കണക്കാര്‍ക്കെങ്കിലുമറിയാമോ? ഓരോ വര്‍ഷവും ഈ രണ്ട്‌ ദിവസങ്ങളില്‍ അച്ചായന്‍മാര്‍ കുടിക്കുന്ന മദ്യത്തിണ്റ്റെ അളവു കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതാണൊ യേശു ആഗ്രഹിച്ചത്‌. ബൈബിള്‍ വ്യക്തമായി പറയുന്നു- മദ്യപാനി സ്വര്‍ഗ്ഗം അവകാശമാക്കയില്ലെന്ന്‌. ( ഒന്ന്‌ കൊരിന്ത്യര്‍ ആറിണ്റ്റെ പത്ത്‌, സദ്രിശ്യവാക്യങ്ങള്‍ ഇരുപത്തിമൂന്നിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തൊന്ന്‌ വരെ, ഗലാത്യര്‍ അഞ്ചിണ്റ്റെ ഇരുപത്തൊന്ന്‌)

* പൌരൊഹിത്യം.

യേശു നീക്കിക്കളഞ്ഞ പൌരോഹിത്യം ഇപ്പോഴും പിന്തുടരുന്ന സഭകല്‍ ക്രിസ്തീയമാണൊ എന്നു നം ചിന്തിക്കണം. മനുഷ്യനെഴുതിയ ഒരു പുസ്തകം (ആരാധനാ ക്രമം) നോക്കി അച്ചാന്‍മാര്‍ ചൊല്ലുന്നതിനു ജനം ആമേന്‍ എന്നു പറയുന്നതാണോ ആരാധന??? ആത്മാവിലും സത്യത്തിലും ആരാധിക്കാനാണു വചനം പറയുന്നത്‌. പള്ളിയരധനയെക്കുരിച്ച്ചും പൌരോഹിത്യത്തെക്കുറിച്ചും എണ്റ്റെ ഒരു പൊസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌- കൈപ്പണിയായതില്‍ ദൈവം വസിക്കുന്നോ?

http://shibuchekkulath.blogspot.com/2010/09/blog-post_7645.html

ഒരു സഭയില്‍ പറയുന്നു- സഭയിലേ കൂദാശകള്‍ സ്വികരിച്ച മനുഷ്യന്‍ നരകത്തില്‍ പോകില്ല്യെന്നു. ( ഈ കൂദാശകളൊന്നും വചനത്തിലുള്ളതല്ല, യേശു പറഞ്ഞിട്ടുള്ളതുമല്ല. യേശു പറഞ്ഞ ഏക കൂദാശ കര്‍ത്രുമേശയാണു). പിന്നിട്‌ ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു ശവമടക്കുമ്പോള്‍ അച്ചന്‍ ആരാധനക്രമം നൊക്കി ചൊല്ലുന്നതിങ്ങനെയാണു- എണ്റ്റെ ബന്ധുക്കളും പ്രിയപ്പെട്ടവരുമേ, അടുത്തു വന്നു എനിക്കുവേണ്ടി കരയുവിന്‍. മ്രിത്യു എന്നെ പാതാളത്തില്‍ ബന്ധിച്ചിരിക്കുന്നു. അപ്പോല്‍ എന്താണി കൂദാശകളുടെ പ്രയോജനം. കൂദാശകള്‍ സ്വീകരിച്ചവന്‍ നരകത്തില്‍ പൊവില്ല എന്നുള്ളത്‌ കള്ളമാണെന്നു അച്ചന്‍ തന്നെ പരഞ്ഞില്ലേ. ഇനി വേറൊരു സഭയില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകത്തില്‍ നോക്കി ചൊല്ലും- ഈ വിശുദ്ധതകള്‍ വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്ക്‌ മാത്രം നള്‍കപ്പെടുന്നു എന്ന്‌. കുര്‍ബാന കൊടുത്ത്‌ കഴിഞ്ഞു ജനം പിരിയുന്നതിനു മുന്‍പ്‌ അച്ചന്‍ പുസ്തകം നോക്കി വായിക്കും- ബലഹീനനും പാപിയുമായ അടിയാന്‍ ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന മൂലം ബലം പ്രാപിക്കേണ്ടതിനു എനിക്കു വെണ്ടിയും പ്രാര്‍ത്ഥിപ്പീന്‍ എന്നു. വിശുദ്ധമായ കുര്‍ബ്ബാനയര്‍പ്പിക്കുന്ന അച്ചന്‍ തന്നെ പറയുന്നു താന്‍ ബലഹീനനും പാപിയുമാണെന്നു!!! ഇതാണോ ആരാധന. കുര്‍ബ്ബാനയനുഷ്ടിക്കുമ്പോല്‍ അച്ചന്‍ പരയുന്നു ഇതു നിങ്ങളുടെ പാപം ക്ഷമിക്കുമെന്നു. യേശു പറഞ്ഞത്‌ ഇതു നിങ്ങള്‍ എണ്റ്റെ മരണത്തിണ്റ്റെ ഓര്‍മ്മയ്ക്കായി ചെയ്‌വീന്‍ എന്നാണു. പാപം വച്ചുകൊണ്ട്‌ തിരുരക്ത മാംസങ്ങല്‍ എടുക്കാന്‍ പാടില്ല. ഇന്നെത്ത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്‌. രാവിലെ ഒരു സ്മോളടിച്ചിട്ട്‌ കുര്‍ബ്ബാന കൊള്ളാന്‍ വരുന്നവരുണ്ട്‌.
ഇപ്പോള്‍ ഇടവകകളില്‍ പണക്കാരും പ്രതാപികളുമായ മൂന്നോ നാലൊ കുടുംബങ്ങളാണു പള്ളി ഭരിക്കുന്നത്‌. അച്ചനും അവരുടെ ഇഷ്ടത്തിനൊത്ത്‌ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഇന്നു മിക്കവാറും ഇടവകകളില്‍ കാണുന്നത്‌ അങ്ങോട്ടുമിങ്ങൊട്ടും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരവും വ്യക്തികള്‍ തമ്മിലുള്ള ഈഗോയുമാണു. ഇടവകയൊഗം പോലീസിടപെട്ട്‌ കോമ്പ്രമൈസാക്കേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്‌. ഇവിടെയും യേശു ആരുമല്ലാതാകുന്നു.

* നേര്‍ച്ചയും തീര്‍ത്ഥാടനവും.

ഉദ്ദിഷ്ടകാര്യം സാധിപ്പിച്ചാല്‍ നൂറു വീട്‌ ഭിക്ഷയെടുത്ത്‌ കിട്ടുന്ന പനം കൊണ്ട്‌ വേളാംകണ്ണിയിലോ, മലയാറ്റൂരോ പോയി ആ പണം ഭണ്ട്ഡാരത്തിലിറ്റാമെന്നു നേര്‍ച്ച നേരുന്നവരുണ്ട്‌. ബൈബിളില്‍ ഇതു പറഞ്ഞിട്ടുണ്ടോ? ഇത്‌ ക്രിസ്തീയമാണോ? വിളിച്ചാള്‍ വിളികേള്‍ക്കുന്ന യേശു നമുക്കുള്ളപ്പോള്‍ എന്തിനാണു ഇതിണ്റ്റെ പുറകേ പോകുന്നത്‌? തങ്ങളുടെ പ്രവര്‍ത്തി കൊണ്ട്‌ ദൈവത്തെ പ്രസാദിപ്പിക്കനാണു ഇക്കൂട്ടര്‍ ശ്രമിക്കുന്നത്‌. എന്നാല്‍ വചനം പരയുന്നു- തണ്റ്റെ പ്രവര്‍ത്തികള്‍ മൂലം ഒരാളും നിതീകരിക്കപ്പെടുന്നില്ല, നീതിപ്രവര്‍ത്തികളൊക്കെയും കറപുരണ്ട തുണിപോലെയാണു ( യെശയ്യാ അറുപത്തിനാലിണ്റ്റെ ആറാം വാക്യം)

* ശിശുസ്നാനം.

എട്ടും പൊട്ടും തിരിയാത്ത ശിശുക്കളേ മാമോദിസ മുക്കണമെന്നു വചനം പറയുന്നുവോ? ശിശുസ്നാനമെന്നു പറയുമ്പൊഴും ചെയ്യുന്നതെന്താണു? സ്നാനം എന്നത്‌ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതാണു. എന്നാല്‍ ശിശുസ്നാനത്തില്‍ ചെയ്യുന്നത്‌ വെള്ളം തളിക്കലാണു. ഇതിനെക്കുറിച്ച്‌ ഒരു സഭയിലെ ബിഷപ്പ്‌ പറഞ്ഞതിപ്പ്രകാരമാണു. ഇന്നു സഭയില്‍ നടക്കുന്ന പല ആചാരങ്ങള്‍ക്കും ബൈബിള്‍പരമയി യാതൊരടിസ്ഥാനവുമില്ല. അതുകൊണ്ടിതൊന്നും ക്രിസ്തീയമാനെന്നു സമ്മതിക്കാന്‍ എനിക്കാവില്ല. ഇന്നു സഭയിലെ അച്ചന്‍മാര്‍ പലരും സ്നാനപ്പെട്ടവരാണു( ജലസ്നാനം) പക്ഷെ അവരത്‌ പുറത്ത്‌ പറയുന്നില്ല. അതിനവറ്‍ക്കു അവരുടേ കുപ്പായവും സുഖഭോഗങ്ങളും തടസ്സമാണു. ഈസത്യങ്ങളൊന്നും അവര്‍ ജനങ്ങളോട്‌ പരയുന്നില്ല. ബൈബിളില്‍ പറയുന്നത്‌ വിശ്വാസമേറ്റുപറഞ്ഞുള്ള ജലസ്നാനം മാത്രമാണു. ശിശുസ്നാനം വചനത്തിനെതിരാണു.

* മരിച്ചവറ്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

മരിച്ചവറ്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ? മരിച്ചുകഴിഞ്ഞു എന്തൊക്കെ കൂദാശകളനുഷ്ടിച്ചാലും ഒരു ഫലവുമില്ല. ഏഴാം ദിവസം ഒരു ഓര്‍മ്മപ്രാര്‍ഥന, അതുകഴിഞ്ഞു പതിന്നാലാം ദിവസം വേറൊരു പ്രാര്‍തന. എന്താ, ഏഴാം ദിവസം പ്രാര്‍തിച്ചതിനു ഫലമില്ലാഞ്ഞിട്ടാണോ പതിന്നാലാം ദിവസം പ്രാര്‍ഥിക്കുന്നത്‌. ഇതു വചനത്തില്‍ പറയുന്നുണ്ടോ? യോഹന്നാന്‍ അഞ്ചിണ്റ്റെ ഇരുപത്തെട്ടും ഇരുപത്തൊന്‍പതും വായിക്കുക. നന്‍മ ചെയ്തവര്‍ ജീവനായും തിന്‍മ ചെയ്തവര്‍ ന്യായവിധിക്കയും പുനരുദ്ധാനം ചെയ്യും. ഇതില്‍ അച്ചന്‍മാറ്‍ക്കും തിരുമേനിമാറ്‍ക്കും യാതൊരു കാര്യവുമില്ല. മരിച്ചതിനുശേഷം പ്രാര്‍ത്ഥനകൊണ്ട്‌ ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയയ്ക്കാന്‍ സാദ്ധ്യമല്ലെന്നര്‍ത്ഥം.

* കുമ്പസാരം.

കുമ്പസാരം അതായത്‌ പാപങ്ങളേറ്റ്‌ പറയേണ്ടത്‌ സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവത്തിനു മുന്നിലോ അതോ ബലഹീനരും പാപികളുമാണെന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്ന അച്ചന്‍മാറ്‍ക്കു മുന്നിലോ? ചിന്തിക്കൂൂ... ബൈബില്‍പരമയി ഇതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉരല്‍ ചെന്നു മദ്ദളത്തൊട്‌ പറയുന്നത്‌ പോലെ ഒരു പാപി ചെന്നു തണ്റ്റെ പാപങ്ങള്‍ മറ്റൊരു കുപ്പായമിട്ട പാപിയോടു പറയുന്നു. ഇതുകൊണ്ടാര്‍ക്കാണു ഗുണം. പാപങ്ങളുമായി ദൈവത്തിനടുട്ടേക്കാണു വരേണ്ടത്‌, അച്ചണ്റ്റെ മുന്നിലേക്കല്ല. പാപം ക്ഷമിക്കന്‍ ഒരു മനുഷ്യനും അധികാരമില്ല, യേശുവിനു മാത്രമ്മേ അധികരമുള്ളുവെന്നു വചനം പറയുമ്പോള്‍ അച്ചണ്റ്റെ മുന്നില്‍ പാപമേറ്റു പറയുന്നതും, അതിനു ക്ഷ്മ കിട്ടിയെന്നു കരുതുന്നതും ശുദ്ധ അസംബന്ധമല്ലേ??? ചിന്തിക്കൂ....

* ഉത്സവങ്ങളും റാസകളും വെടിക്കെട്ടും.

ഉത്സവങ്ങളാചരിക്കുന്നതിനെ പ്പറ്റി വചനം എന്ത്പറയുന്നുവെന്നു നോക്കുക- നിങ്ങളുടെ ഉത്സവങ്ങള്‍ എനിക്കു വെറുപ്പാകുന്നു. നിങ്ങളുടെ ഉത്സവങ്ങല്‍ എനിക്കു അസഹ്യം.അവയെ ഞാന്‍ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങല്‍ കൈമലര്‍ത്തുമ്പോള്‍ ഞനെണ്റ്റെ കണ്ണു മറച്ചുകളയും- യെശയ്യാ ഒന്നാമദ്ധ്യായം പതിമ്മൂന്നു മുതല്‍ പതിനഞ്ചു വരെ.

ഏതു പുരൊഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളേ കുടെക്കൂടെ കഴിച്ചുംകൊണ്ട്‌ നില്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). അച്ചന്‍മാരും കൂദാശകളും കൊണ്ടോരു ഫലവുമില്ലെന്നു വചനം പറയുന്നു. നിങ്ങള്‍ത്തന്നെയൊന്നു ചിന്തിച്ചു നോക്കുക- മരിക്കാന്‍ കിടക്കുന്ന ഒരു രോഗിയുടെയടുക്കല്‍ വന്ന്‌ അച്ചന്‍ അന്ത്യകുര്‍ബ്ബാന കൊടുത്തിട്ട്‌ അയാളെ മരിക്കാന്‍ വിടുന്നതല്ലാതെ, ഏതെങ്കിലുമൊരച്ചന്‍ രോഗിയെ സുഖപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ? നിങ്ങള്‍ പവ്വര്‍വിഷന്‍ ചാനലൊന്നു കണ്ട്നോക്കൂ, എത്രയോ മാറാരോഗികള്‍ സുഖപ്പെടുന്നു, കണ്ണു കാണുന്നു, തളര്‍ന്നു കിടന്നവര്‍ എഴുന്നേറ്റ്‌ നടക്കുന്നു,........ എന്താണു കാരണം?? ആ സഭകളില്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുണ്ട്‌. അവിടെ പരിശുദ്ധാത്മാവിണ്റ്റെ ഫലങ്ങളുണ്ട്‌. അന്യഭാഷയും രോഗശാന്തിയുമുണ്ട്‌. അങ്ങനെ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു യേശുവിനു വേണ്ടത്‌. യെശുവിനെ അന്വേഷിക്കാതെ ഇപ്പൊഴും രാഹുകാലവും നേരവും ജ്യോതിഷവും രാശിയുമൊക്കെ നൊക്കുന്ന ക്രിസ്ത്യാനികളുണ്ട്‌. അങ്ങനെയുള്ളവര്‍ക്കുള്ള ഫലം യെശയ്യാ എട്ടിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ പരയുന്നു- കൂരിരൂട്ടിലേക്ക്‌ അവരെ തള്ളിക്കളയും.

അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ, നിങ്ങല്‍ വ്യര്‍ത്ഥമയ പാരമ്പര്യക്കെട്ടുകലില്‍ നിന്നും പുറത്തു വരിക. ആത്മാവിലും സത്യത്തിലും ആരാധിക്കുക. യേശു മാത്രം തണ്റ്റെ രക്ഷകനെന്നു വിശ്വസിക്കുക, മാനസാന്തരപ്പെടുക, വിശ്വസിച്ച രക്ഷ വായ്‌ കൊണ്ടേറ്റുപറഞ്ഞു സ്നാനപ്പെടുക. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

31 അഭിപ്രായങ്ങൾ:

സന്തോഷ്‌ പറഞ്ഞു...

>> ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ <<

ഷിബുവിന്റെ ദൈവം രക്ഷിക്കപ്പെവരെ മാത്രമല്ലേ അനുഗ്രഹിക്കുകയുള്ളൂ... :(

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ഒരു ദുരാചാരം എഴുതാന്‍ വിട്ടുപോയി. ക്രുശിനെ ആരാധിക്കാനും അണിഞ്ഞു നടക്കാനും വചനത്തില്‍ പറയുന്നുണ്ടോ? യെശയ്യാ നാല്‍പ്പത്തഞ്ചിണ്റ്റെ ഇരുപതില്‍ പറയുന്നു- വിഗ്രഹമായൊരു മരം എടുത്തു നടക്കുയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനൊടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നവര്‍ക്ക്‌ അറിവില്ല.കുരിശിനെ ആരാധിക്കുന്നവര്‍ പറയുന്നത്‌, യേശു അതിലാണു മരിച്ചതെന്നാണു. എങ്കില്‍ അവരെന്തുകൊണ്ട്‌ ആണികലെയും മുള്‍ക്കിരീടത്തെയും ചമ്മട്ടിയെയും ആരാധിക്കയും അണിയുകയും ചെയ്യുന്നില്ല? മരത്തില്‍ മരിച്ചയേശു ഉയിര്‍ത്തെഴുന്നേറ്റു. യേശു കുരിശുപേക്ഷിച്ചാണു സ്വര്‍ഗ്ഗത്തില്‍ പോയത്‌. അതുകൊണ്ട്‌ കുരിസിനെ ആരാധിക്കുന്നതിലര്‍ത്തമില്ല. സങ്കീര്‍ത്തനം നൂറ്റിപ്പതിനഞ്ചിണ്റ്റെ നലു മുതല്‍ എട്ടു വരെയുള്ള വക്യങ്ങള്‍ വായിക്കുക.

മുക്കുവന്‍ പറഞ്ഞു...

യേശുകൃസ്തുവും നിത്യാനന്ദയും തമ്മില്‍ എന്താ വ്യത്യാസം? രണ്ടു പേരും കുട്ടി ദൈവങ്ങളല്ലാ എന്ന് എന്തെ ഷിബുവിനു തോന്നാത്തെ?

ഗള്‍ഫുകാരന്‍ പറഞ്ഞു...

എന്റെപടച്ചോനെ ഈ ഷിബു ഏതാ ജാതി..നമ്മട കൂട്ടത്തിലുള്ള വഹാബികളെപ്പോലയാണോ..!

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

മുക്കുവാ, യേശു ദൈവപുത്രനും നിത്യാനന്ദ മനുഷ്യനുമാണു. അതാണവര്‍ തമ്മിലുള്ള വ്യത്യാസം

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ഗള്‍ഫുകാരന്‍ സാറെ, വഹാബികളാരാണെന്നോ എന്താണെന്നൊ എനിക്കറിയില്ല. അറിയാനാഗ്രഹവുമില്ല. പക്ഷെ ഒന്നറിയാം, യേശുവിനെ അറിയേണ്ടതുപോലെയറിഞ്ഞു കഴിഞ്ഞാല്‍ ഈവക പൌരോഹിത്യവും ദുരാചാരങ്ങളുമുള്ള സഭകളില്‍ നില്‍ക്കാന്‍ പറ്റില്ല. കാരണം അവിടെ ആത്മാവിലും സത്യതിലുമുള്ള ആരാധനയില്ല.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

സന്തോഷച്ചായനൊടൊരു ചോദ്യം. മാര്‍പ്പാപ്പായുടെ കുപ്പായത്തില്‍ ഒരു താക്കോല്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്‌. അതെന്തിനെ സൂചിപ്പിക്കുന്നു? അതിണ്റ്റെ ഉത്തരമാണു ഞാന്‍ പറഞ്ഞത്‌, ജനങ്ങളുടെ ബുദ്ധിയും മനസ്സും പുരോഹിത വര്‍ഗ്ഗം സത്യം മനസ്സിലാക്കുന്നതില്‍ നിന്നും അടച്ചുവച്ചിരിക്കുന്നുവെന്നു.

N.J Joju പറഞ്ഞു...

ഷിബു,
ഷിബുവിന് ഷിബുവിന്റെ മതം.
കത്തോലിക്കര്‍ക്ക് അവരുടെ മതം.
പ്രോട്ടസ്ടന്ടുകാര്‍ക്ക് അവരുടേത്.
ഓര്‍ത്തോഡോക്സ്കാര്‍ക്ക് അവരുടേത്.

അല്ലാതെ ഞങ്ങളുടെതലാത്തത് ദുരാചാരമാണ് എന്നും ഞങ്ങളാണ് ഞങ്ങള്‍ മാത്രമാണ് ശരിയയത് എന്ന് പറയുന്നത് ശരി ആണോ?

നിങ്ങള്‍ക്ക് നിങ്ങളുടേത് ശരി ആയിരിക്കുന്നതുപോലെ ഞങ്ങള്‍ക്ക് ഞങ്ങളുടേത് ശരി.

അപ്പൊ ശരി.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ജോജു സഹോദരാ, ഞങ്ങളുടെ ശരി നിങ്ങളുടെ ശരി എനിങ്ങനെയൊന്നുമില്ല. ഒരേയൊരു ശരി മാത്രമേയുള്ളു- യേശു. യേശു എന്താണു പറഞ്ഞിരിക്കുന്നത്‌, അതാണു ശരി. യേശുവില്ലാത്ത സഭകളില്‍ നടക്കുന്ന ദുരാചാരങ്ങളാണു ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞത്‌. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ആ.. അപ്പോ ശരി..

Denish Sebastian പറഞ്ഞു...

പൊതു സമൂഹത്തിനു ഇത്തരം വിഷയങ്ങളോടുള്ള നിഷേധാത്മക സമീപനം മനസ്സിലാക്കി കൊണ്ട് തന്നെ ഇത്തരമൊരു പോസ്റിടുവാന്‍ താങ്കള്‍ കാണിച്ച ആര്‍ജ്ജവത്തിനു ആദ്യമേ അഭിനന്ദനങ്ങള്‍. പക്ഷെ എല്ലാ വിഷയങ്ങളും കൂടി ഒറ്റ പോസ്റ്റില്‍ പരാമര്‍ശിച്ചതിനെക്കാള്‍, ഓരോ വിഷയങ്ങളും വിവിധ പോസ്റ്റുകളിലായി അല്പം കൂടുതല്‍ വിശദീകരണത്തോടുകൂടി നല്‍കിയിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നു.

മുക്കുവന്‍ പറഞ്ഞു...

why do you say Jesus is son of GOD? if I say the same word why dont you accept that?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

യേശു ദൈവപുത്രന്‍ തന്നെയാണു മുക്കുവാ. മനുഷ്യനായി ലോകത്തില്‍ വന്നു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കഷ്ടതയനുഭവിച്ച്‌ മരിച്ചടക്കപ്പെട്ട്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ നമുക്കു വേണ്ടി ഇന്നും ജീവിക്കുന്നു. ഈ ഭൂമിയില്‍ തണ്റ്റെ ഇഷ്ടം ചെയ്ത്‌ തണ്റ്റെ വചങ്ങളെ പാലിക്കുന്നവറെ ചേറ്‍ക്കുവാനും അല്ലാത്തവരെ ന്യായം വിധിപ്പാനു യേശു വീണ്ടും വരും. അതു സഹോദരന്‍ മുക്കുവന്‍ വിശ്വസിക്കുന്നുണ്ടോ?

മുക്കുവന്‍ പറഞ്ഞു...

shibu.. this is the same thing Muslims are preaching too..

Noushad Vadakkel പറഞ്ഞു...

* മറിയ തണ്റ്റെ ജിവിതത്തിലൊരിക്കലെങ്കിലും ഒരദ്ഭുതമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?
* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ?
* ബൈബിളില്‍ യേശുവല്ലാതെ ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ ഏതെങ്കിലും മദ്ധ്യസ്ഥണ്റ്റെ പേരു പറഞ്ഞിട്ടുണ്ടോ?


ഷിബുവിന്റെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടെങ്കില്‍ ഏതെന്കിലും ഒരു ക്രൈസ്തവ വിശാസി ഇവിടെ എഴുതിയാല്‍ വായിക്കുവാന്‍ താല്‍പ്പര്യമുണ്ട് .

ഷിബുവിനോട് ഒരു ചോദ്യം :
തന്റെ ഭാഗത്ത്‌ നിന്നും സംഭവിച്ച അദ്ഭുത പ്രവര്‍ത്തനങ്ങളെ കുറിച്ച് യേശു എന്താണ് പറഞ്ഞത് എന്ന് ബൈബിളില്‍ നിന്നും ഉദ്ധരിക്കുമോ ? :)

സന്തോഷ്‌ പറഞ്ഞു...

ഷിബുവിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്:

* മറിയ തണ്റ്റെ ജിവിതത്തിലൊരിക്കലെങ്കിലും ഒരദ്ഭുതമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ? - ഇല്ല
* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ? - - ഇല്ല
* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ? - ഇല്ല
* ബൈബിളില്‍ യേശുവല്ലാതെ ദൈവത്തിനും മനുഷ്യറ്‍ക്കുമിടയില്‍ ഏതെങ്കിലും മദ്ധ്യസ്ഥണ്റ്റെ പേരു പറഞ്ഞിട്ടുണ്ടോ? - ഇല്ല (യേശുവും മദ്ധ്യസ്ഥന്‍ അല്ല. ക്രിസ്തീയ വിശ്വാസം അനുസ്സരിച്ച് യേശു ക്രിസ്തു ദൈവം ആണ്)

എങ്കിലും എന്റെ വിശ്വാസപ്രമാണത്തില്‍ മറിയത്തിനും വിശുദ്ധര്‍ക്കും അവരുടെതായ സ്ഥാനം ഉണ്ട്.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

എങ്കിലും എന്റെ വിശ്വാസപ്രമാണത്തില്‍ മറിയത്തിനും വിശുദ്ധര്‍ക്കും അവരുടെതായ സ്ഥാനം ഉണ്ട്.
സന്തോഷച്ചായണ്റ്റെ വിശ്വാസപ്രമാണം വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കിയാണൊ എന്നുമാത്രമാണെണ്റ്റെ ചോദ്യം.. താങ്കളുടെ വിശ്വാസം തെറ്റാണെന്നു ഞാന്‍ വചനപ്രകാരം പറയുന്നു

സന്തോഷ്‌ പറഞ്ഞു...

എന്റെ വിശ്വാസം തെറ്റാണ് എന്ന് വിശ്വസ്സിക്കുവാനുള്ള സ്വാതന്ത്ര്യം ഷിബുവിനുണ്ട്

sajan jcb പറഞ്ഞു...

* യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
- യേശു അമ്മയെ പിന്നെ അപ്പാ എന്നാണോ വിളിച്ചിരിക്കുക? ബൈബിളില്‍ ഇല്ല എന്ന് കരുതി അമ്മ എന്ന് വിളിച്ചിട്ടില്ല എന്ന അന്തിമ തീരുമാനം എത്ര തെറ്റാണ്?!!

* യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും എപ്പൊഴെങ്കിലും എന്തെങ്കിലും കാര്യത്തിനു മറിയയെ സമീപിച്ചിട്ടുണ്ടോ?

- ഈ ചോദ്യം കേട്ടാല്‍ തോന്നും പരസ്യ ജീവിതത്തുനുമുമ്പ് ആളുകള്‍ ക്യൂ നില്‍കുക ആയിരിന്നു എന്ന് തെറ്റി ധരിക്കും.

മാതാവിനെ മദ്ധ്യസ്തയായി സ്വീകരിക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കിയത്.
൧.കാനായിലെ കല്യാണ വിരുന്നില്‍ യേശു അമ്മയുടെ പ്രേരണയാലാണ് അത്ഭുതം പ്രവര്‍ത്തിച്ചതും പരസ്യ ജീവിതം ആരംഭിച്ചതും.
൨.മരണ സമയത്ത്‌ "ഇതാ നിന്റെ അമ്മ "എന്ന് യേശു യോഹന്നാനെ എല്പിച്ചതും കൂട്ടി വായിക്കുക.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

സാജന്‍ സഹോദരാ, താങ്കള്‍ക്ക്‌ ഹാ കഷ്ടം എന്നേ എനിക്കു പറയാനുള്ളൂ.

sajan jcb പറഞ്ഞു...

താങ്കള്‍ക്ക് കഷ്ടം വച്ച് കളിക്കാന്‍ ഒരു പോസ്റ്റ്‌ കൂടി ഇരിക്കട്ടെ. http://me4what.blogspot.com/2010/09/blog-post_12.html

sajan jcb പറഞ്ഞു...

+ഇവിടെ മറിയ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചോ?

- ഇല്ല. മറിയത്തിനോട് അത്ഭുതം പ്രവര്‍ത്തിക്കാനും ആരും ആവശ്യപ്പെടുന്നില്ല. കാനായിലെ കല്യാണത്തിനു ആ വീട്ടുകാരെ സഹായിച്ചപോലെ ഞങ്ങളുടെ ആവശ്യങ്ങളും അവിടുത്തെ മകന്‍ വഴി നടത്തി തരണം എന്ന്‍ അപേക്ഷിക്കുന്നു.

താങ്കള്‍ക്ക് കഷ്ടം വെയ്ക്കാന്‍ ഒരു അവസരം കൂടി തന്നിരിക്കുന്നു. എന്‍ജോയ്!

Salim PM പറഞ്ഞു...

യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?
- യേശു അമ്മയെ പിന്നെ അപ്പാ എന്നാണോ വിളിച്ചിരിക്കുക?

:)

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

കല്‍ക്കിയൊടെനിക്കൊന്നും പറയാനില്ല. കാരണം മത്തായി ഏഴാം അദ്ധ്യയം ആറാം വാക്യം

achu പറഞ്ഞു...

Upadeshi Achayan alu kollamello,Vividhyamarna postukal... Sex shop muthal bible vere.Porette ingottu adutha pazhutharam

മറ്റൊരാള്‍ | GG പറഞ്ഞു...

സഹോദരാ, ഞാന്‍ താങ്കളുടെ ചില എഴുത്തുകള്‍ വായിച്ചു. കൊള്ളാം. എന്നാല്‍ എനിയ്ക്ക് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം. കര്‍ത്താവായ യേശുക്രിസ്തു നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍‌ എന്ന് പഠിപ്പിച്ച പ്രാര്‍ത്ഥന താ‍ങ്കള്‍ ചൊല്ലാറുണ്ടോ? ഇല്ല എങ്കില്‍ അതിനുള്ള കാരണവും ഒന്ന് വിവരിക്കാമോ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

swarggasthhanaaya njangalude pithaave, enna praarthhana njaan chollaarunt. athu arthham manassilaaki chollanam allaathe chumma oru pani theerkkaan venti speedilaakaruth karthruprarthhana chollaan. chila aalukal parayunnunt- ee praarthhana 50 vattam cholliyaal uddishtakaryam saadhikkumennu. athupoleyulla pracharanangal asambandhamaanu.

Nasiyansan പറഞ്ഞു...

യേശു മറിയയോടു പറയുന്നു- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌.

വാസ്‌തവത്തില്‍ ഈ ``തമ്മില്‍'' എന്നര്‍ത്ഥമുള്ള ഒരു വാക്കു മറ്റൊരു ഭാഷയിലും ഒരു തര്‍ജ്ജമയിലും കാണാനില്ല. അവരുടെ വീഞ്ഞു തീര്‍ന്നുപോയെങ്കില്‍ നമുക്കെന്ത്‌? എനിക്കും നിനക്കും അതില്‍ ഇടപെടേണ്ട കാര്യമെന്ത്‌? ഈ അര്‍ത്ഥത്തിലാണു മറ്റു തര്‍ജ്ജമകളെല്ലാം. ഇംഗ്ലീഷിലുള്ള മൂന്നു തര്‍ജ്ജമകള്‍ ..

1.Woman, what is that to me and to thee? My hour is not yet come (Douay version)
2. The mother of jesus said to him: They have no wine and jesus said to her" woman what concern is that to you and to me. My hour has not yet come (R.S.V)
3." You must not tell me what to do. My time has not yet come.(Goodnews Eng.Bible)

ഈ വിവര്‍ത്തനങ്ങളിലെങ്ങും ``നമുക്കു തമ്മിലെന്തു ബന്ധം'' എന്നു വ്യാഖ്യാനിക്കാന്‍ ഒരു പഴുതുമില്ല. ബ്ര. മാത്യു വര്‍ഗീസ്‌ എന്ന പെന്തക്കോസ്‌തുകാരന്‍ വിശുദ്ധ സത്യവേദപുസ്‌ത കം എന്ന പേരില്‍ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കിയിട്ടുണ്ട്‌. തമ്മില്‍ എന്ന പദം അതില്‍ നിന്നു നീക്കം ചെയ്‌തിട്ടുമുണ്ട്‌.

സത്യവേദപുസ്‌തകം

Unknown പറഞ്ഞു...

ദുരാചാരങ്ങള്‍ എല്ലായിടത്തും ഇല്ലെ ഷിബു?
- പ്രവാചകനെ നാട്ടില്‍ നിന്നും ലേലം വിളിച്ചു സഭയില്‍ കൊണ്ട് വന്നു പ്രവചിപിക്കുന ഗള്‍ഫ്‌ സഭകള്‍.
- ഉപവാസ പ്രാര്‍ത്ഥന നാല്പതും, നല്പതിയൊന്നും, എരുപതിമൂനും നടത്തി യേശിവിനെകള്‍ വീരന്‍ മാര്‍ ആകാന്‍ ശ്രമിക്കുന്ന വിശ്വാസികള്‍!
- കെട്ടിടം പണിയാന്‍, വീട് വെക്കാന്‍, കല്യാണം കഴിക്കാന്‍ എന്നിത്യാതി കാര്യങ്ങള്‍ക് ആലോചന കേള്‍ക്കാന്‍ പ്രവാചകന്റെ അടുത്ത് പോകുന്ന വിശ്വാസികള്‍.
- അന്യഭാഷാ ഇല്ലാത്തവന്‍ പിശാച്ചനെന്നു വിളിക്കുന്ന വിശ്വാസികള്‍.
- കത്തോലിക്കാ വിശ്വാസികള്‍ ദേവ പരിജ്ഞാനം ഇല്ലാത്തവര്‍ ennu പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസികള്‍(മുന്‍ വിധിയോടെ കാണുന്നവര്‍)
ഇത് ഒരു ദുരാചാരം അല്ലെ??
----------------------------
യേശു മറിയയോടു പറയുന്നു- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌.
ഇടയ്ക് ബിബളിന്ടെ ഇംഗ്ലീഷ് തര്‍ജിമ വായികുന്നത് നല്ലതായിരിക്കും.

Ejo പറഞ്ഞു...

Dear Shibu...dnt b adicted 2 ur openion...did u ever find tht ny Orthodox belivers tried to fight 4their opeion,jst saying tht all others r wrong ?...Ningalodu Karthavu nerittu vannu paranjathu onnum allallo...innathu sari...innathu thettu ennu...eppol ningal parayumayirikkum...all accordance to Bibile ennu....cant stop people like u...try to spread humanity...which Jesus preeches first...thn we will accept u people...& tell me one more thing...wht will happend to people who diead before the origin of protestant belives ?

Unknown പറഞ്ഞു...

god is truth,humans are frouds

Unknown പറഞ്ഞു...

"സ്ത്രിയെ എനിക്കും നിനക്കും എന്ത് ? എന്റെ സമയം ഇനിയും ആയിട്ടില്ല" ഇവിടെ ഈശോ പറയുന്ന മറുപടിയാണ്‌ വിവാദവിഷയമാക്കി ചില നവ ക്രിസ്തവ കൂടങ്ങൾ ദുർവ്യാഖ്യാനം ചെയുന്നത് മാതാവിനെ ഈശോയുടെ അമ്മയെന്ന് യോഹന്നാൻ പറയുന്നു (ഈശോയുടെ അമ്മ അവിടെ ഉണ്ടായിരുന്നു) എന്നാൽ ഈശയാകട്ടെ സ്ത്രി എന്നുവിളിക്കുന്നു. ആരാണി സ്ത്രി ? എന്തിനു തന്റെ അമ്മ സ്ത്രി എന്ന് വിളിക്കപെടണം .
കാനയിലെ കല്ല്യാണ വിരുന്നിലും കുരിശിന്റെ ചുവട്ടിലും പരിശുദ്ധ മറിയം സ്ത്രി എന്ന് വിളിക്കപെടുന്നു . ചില മേരിയനോലാജിക്കാർ പറയുന്നത്ത്‌ ഗ്രീക്ക് ഭാഷയിൽ വളരെ ബഹുമാനത്തോടെ പറഞ്ഞവാക്കിനു ഇംഗ്ലീഷ് ഭാഷയിൽ വെക്തമായ അർഥം ഇല്ലെന്നും അതുകൊണ്ട് വിവർത്തനത്തിൽ വുമണ്‍ എന്നവാക്ക് പകരമായി കൊടുത്തതാണെന്നും. എന്നാൽ വുമണിനു പകരം ലേഡി എന്നവാക്ക് എന്തുകൊണ്ട് ഉപയോഗിച്ചുകുടാ എന്ന ചോദ്യത്തിന് അവർക്ക് മറുപടിയില്ല. ചില പ്രോട്ടെസ്റ്റ്റ്റെന്റെ വ്യക്യതാക്കളുടെ മറുപടി ഇതിലും വിചിത്രമാണ്! മാറിയതിനു തന്റെ ജീവിതത്തിൽ ഒരുപ്രദാന്യവും ഇല്ല അതുകൊണ്ട് യേശു മറിയാതെ തള്ളി പറഞ്ഞു ." സ്ത്രിയെ എനിക്കും നിനക്കും തമ്മിൽ എന്തു " ഇവിടെ തമ്മിൽ എന്ന പദം 19 നൂറ്റാണ്ടിൽ ആഗ്ലിക്കൻ സഭ പുറത്തിറക്കിയ വിവർത്തനത്തിൽ കൂടി ചേർത്തതാണ് ഇതാണ് സത്യവേദ പുസ്തകവും മറ്റും തുടരുന്നത് .ഇത്തരത്തിൽ തന്ത്ര പെട്ട് വ്യാഖ്യാനങ്ങൾ ചമക്കുമ്പോൾ പലതും ധുർബലമാകുന്നത് സ്വാഭാവികം ആണ് . കാരണം പഴയനിയമത്തെ കൂടാതെ പുതിയനിയമത്തെ വ്യാഖ്യാനിക്കുനിക്കാൻ കഴിയില്ലനുള്ള സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം പഴയ നിയമത്തിന്റെ പൂർത്തികരണമാണ് പുതിയ നിയമം എന്ന് ഈശോ മശിഹ നമ്മെ പടിപിക്കുന്നു . നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.(മത്തായി 5/17).
ഇനിയും കാര്യത്തിലേക്ക് കടക്കാം . സ്ത്രി എന്ന് പരിശുദ്ധ അമ്മ വിളിക്കപെടാൻ കാരണം പഴയ നിയമം നമ്മുക്ക് പറഞ്ഞുതരുനോണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ സ്ത്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആദം ആണ് "മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരി (സ്ത്രി) യെന്ന് ഇവള്‍ വിളിക്കപ്പെടും.(ഉല്‍‍പത്തി 2:22-23) . നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.(ഉല്‍‍പത്തി 3:15) എന്നാൽ പാപം ചെയിത ആ സ്ത്രി പിന്നിട് വിളിക്കപെടുന്നത് സ്ത്രിയെന്നല്ല ഹവ്വ എന്നാണ് . ഇതാ എവിടെ പരിശുദ്ധ മറിയമിന്റെ മാംസത്തിന്റെ മാംസവും അസ്ഥിയുടെ അസ്ഥിയുമായ "ഈശോ" സാത്താന്റെ തലതകർതിരിക്കുന്നു ഈശോയെ അവസാനത്തെ അധമായി പരിശുധന്മാവ് വ്യാഖ്യാനിക്കുന്നു (1കോറി 15/45) ഈകാരണത്താൽ തന്റെ സഹായിയായ അമ്മയെ സ്ത്രി അഥവാ പാപം ചെയ്യാത്ത ഹവ്വ എന്ന് ഈശോ ഒർമിപ്പിക്കുന്നത് . കാരണം അടയാളം പരിശുദ്ധ അമ്മകല്ല ആവശ്യം . ആയതിനാൽ അവിടുത്തെ സമയം ആയിട്ടില്ലന്നു ഈശോ അറിക്കുന്നു സ്ത്രി എന്ന് വിളിക്കപെട്ടപ്പോൾ ആ അമ്മ തന്റെ ദൗത്യം തിരിച്ചറിയുന്നു . അമ്മ പരിച്ചരകരോട് പറയുന്നു "അവൻ പറയുന്നത് നിങ്ങൾ ചെയുവിൻ" ഈ വചനത്തിനു ശേഷം പരിശുദ്ധ അമ്മ നിശംബ്ധയാണ് ആ അമ്മക്ക് നമ്മുക്ക് നല്കാനുള്ള ഉപദേശം ഇതുമാത്രമാണ് " അവൻ നിങ്ങളോട് പറയുന്നത് ചെയുവിൻ "(യോഹ 2:5)