ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

കൈപ്പണിയായതില്‍ ദൈവം വസിക്കുമോ?


വിശുദ്ധ ബൈബിളിനെ പഴയനിയമമെന്നും പുതിയനിയമമെന്നും തിരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്രമാണമാണു, കാരണം അന്ന്‌ പ്രവര്‍ത്തിയാലായിരുന്നു മനുഷ്യര്‍ നീതീകരിക്കപ്പെട്ടിരുന്നത്‌. പഴയനിയമത്തില്‍ പ്രവര്‍ത്തിയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുമ്പോള്‍ പുതിയനിയമ മദ്ധ്യസ്ഥനായ യേശുക്രിസ്തു (എബ്രായര്‍ ഒന്‍പതിണ്റ്റെ പതിനഞ്ച്‌) പറയുന്നു- മനുഷ്യന്‍ വിശ്വാസത്താലത്രെ നീതീകരിക്കപ്പെടുന്നത്‌.ന്യയപ്രമാണത്തിണ്റ്റെ പ്രവര്‍ത്തിയാല്‍ ഒരാലും നീതീകരിക്കപ്പെടുകയില്ല എന്നു റോമര്‍ മൂന്നിണ്റ്റെ ഇരുപതും ഇരുപത്ത്‌ന്നും വാക്യങ്ങളില്‍ പറയുന്നു.. യേശു ലോകത്തിലേക്കു വരുന്നതിനുമുമ്പ്‌ യേശുവിണ്റ്റെ പ്ര്‍തിനിധീകരിക്കുന്ന സമഗമനകൂടാരം യഹോവ ഇസ്രായേല്‍ മക്കള്‍ക്കു കൊടുത്തു. യേശു വന്നു കഴിഞ്ഞ്‌ അതിണ്റ്റെ പ്രസക്തി ഇല്ലാതായി. അതു മനസ്സിലാക്കാതെ ഇന്നും സഭകള്‍ സമഗമനകൂടാരത്തിനെ പ്രതിനിധീകരിച്ച്‌ പള്ളികള്‍ പണിയുകയും, പുരോഹിതന്‍മാര്‍ ബലിയര്‍പ്പിക്കയും ചെയ്യുന്നു. പൌരോഹിത്യം ദൈവം നിര്‍ത്തലാക്കിയെന്നറിയാതെ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്‌ സഭയും പട്ടക്കാരും ജനങ്ങളെ ഇന്നും വലിച്ചിഴയ്ക്കുന്നു.
സമാഗമനകൂടരത്തിണ്റ്റെ വിവരനം പുറപ്പാട്‌ ഇരുപത്തഞ്ചു മുതല്‍ ഇരുപത്തേഴു വരെയുള്ള അദ്ധ്യായങ്ങളില്‍ വലരെ വിശദമായി പറയുന്നു. യഹോവയ്ക്കു തണ്റ്റെ ജനത്തോട്‌ കൂടെ വസിക്കാനാണു സമാഗമന കൂടാരം പണിയാന്‍ മോശെയോട്‌ കല്‍പ്പിച്ചത്‌. യഹോവതന്നെ അതിണ്റ്റെ നീളവും വീതിയും ഉയരവും ഏതു മരം കൊണ്ടുണ്ടാക്കണം എന്നിവയെല്ലാം പറഞ്ഞുകൊടുത്തു. അതി വിശുദ്ധനായ യഹൊവയുടെ സാന്നിദ്ധ്യം ഇറങ്ങണമെങ്കില്‍ അത്‌ അത്രയ്ക്ക്‌ പരിശുദ്ധവും ക്രിത്യവുമായിരിക്കണം. ( ഇന്ന്‌ പള്ളികളില്‍ വെള്ളമടിച്ച്‌ പോകുന്നവരെ എനിക്ക്‌ വ്യക്തിപരമായറിയാം, കമ്മിറ്റി മീറ്റിങ്ങുകളില്‍ അവര്‍ പറയുന്ന തെറിയും). ഈ സമാഗമനകൂടാരം പഴയനിയമകാലത്ത്‌ യഹൊവ ഇസ്രായേല്യര്‍ക്ക്‌ കൊടുത്തു. അവര്‍ ചെയ്യുന്ന പാപത്തിനു പരിഹാരമായി യാഗമ്രുഗത്തെ അറുത്തിരുന്നു. അതിനു ഒരു പ്രധാന കവാടമുണ്ട്‌, ഒരു യാഗപീഡം, കൈകാലുകള്‍ കഴുകാന്‍ വെള്ളം, മേശ, ധൂപം,കാഴ്ചയപ്പം-ഇതെല്ലാം അടങ്ങിയ വിശുദ്ധസ്തലം, അതിവിശുദ്ധസ്തലം. വിശുദ്ധസ്തലത്തെയും ജനങ്ങള്‍ നില്‍ക്കുന്ന സ്തലത്തെയും തിരശ്ശീലകൊണ്ട്‌ വേര്‍തിരിച്ചിരുന്നു. ഇതൊക്കെയാണു സമാഗമനകൂടാരത്തിലുണ്ടായിരുന്നത്‌. എന്നാലിതൊക്കെയും യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണത്തോടെ നീങ്ങിപ്പോയി എന്നു മനസ്സിലാക്കത്തവരാണു ഇന്നും സഭയുടെയും അച്ചന്‍മാരുടെയും തിരുമേനിമാരിടെയും പിറകെ നടക്കുന്നത്‌.
യേശുക്രിസ്തുവും സമാഗമനകൂടാരവും തമ്മിലുള്ള ബന്ധം.
സമാഗമനകൂടാരത്തിനു ഒരു വാതില്‍ മാത്രമായുള്ളു. അതുവഴിയല്ലതെയകത്തു കടക്കാന്‍ ആറ്‍ക്കും സാദ്ധ്യമല്ല്‌. പുതിയനിയമത്തില്‍ യേശു ഇപ്രകാരം പറഞ്ഞു-ഞ്ഞാന്‍ വാതിലാകുന്നു. എന്നിലൂറ്റെ കടക്കുന്നവന്‍ രക്ഷിക്കപ്പെടും (യോഹന്നാന്‍ പത്തിണ്റ്റെ ഒന്‍പത്‌).
യാഗപീഡം സ്ഥാപിച്ചിരിക്കുന്നത്‌ ഭൂനിരപ്പില്‍ നിന്നുമല്‍പ്പമുയര്‍ത്തിയണു. പാപമില്ലാത്ത യേശു പാപികള്‍ക്കു വേണ്ടി യാഗമായി അവണ്റ്റെ ക്രൂശുമരണം വഴിപോക്കര്‍ കാണാനായി അല്‍പ്പമുയര്‍ത്തി സ്ഥാപിച്ചുന്നു വചനം പറയുന്നു. ഇതുപോലെയാണു അന്നും ചെയ്തുവന്നിരുന്നത്‌, മനുഷ്യണ്റ്റെ പാപങ്ങല്‍ ഒരു മ്രുഗത്തിണ്റ്റെ മുകളില്‍ കെട്ടിവച്ച്‌ അതിനെ യാഗമയര്‍പ്പിച്ച്‌ ആ പാപത്തിന്ന്‌ പരിഹാരം കണ്ടിരുന്നു. അതിണ്റ്റെ രക്തം അവണ്റ്റെ പപം മോചിപ്പിക്കുന്നു. അതുപോലെതന്നെയാണ്‍ യേസുവും. നമുക്കുവേണ്ടി യേശു യാഗമായിത്തീറ്‍ന്നു. എബ്രായര്‍ ഒന്‍പതം അധ്യായം പന്ത്രണ്ട്മുതല്‍ പതിന്നലു വരെയുള്‍ല വാക്യങ്ങളില്‍ ഇങ്ങനെ പറയുന്നു-ക്രിസ്തുവോ, വരുവാനുള്ള നന്‍മകളുടെ മഹാപുരോഹിതനായി വന്നിട്ട്‌, കൈപ്പണിയല്ലാത്തതായി എന്നുവച്ചാലീ സ്രിഷ്ടിയിലുള്‍പ്പെടാത്തതായി വലിപ്പവും തികവുമേരിയ ഒരു കൂടാരത്തില്‍ക്കൂടെ ആട്ട്കൊറ്റന്‍മരുടെയും പശുക്കിടാങ്ങളുടേയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍തന്നെ ഒരിക്കലായിട്ട്‌ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിച്ചു എന്നേക്കുമുല്ലൊരി വീണ്ടെടുപ്പ്‌ സാധിപ്പിച്ചു. വചനം ഇങ്ങനെ പറയുന്നു എങ്കില്‍ എന്തിനാ എല്ലാ ഞായറാഴ്ചയും ദിവ്യബലി എന്ന പ്രഹസനം സഭയും പട്ടക്കരും നറ്റത്തുന്നത്‌. ഇവര്‍ പിന്നെയും പിന്നെയും യേശുവിനെ ക്രൂശിക്കുന്നു.
കൈകാലുകള്‍ കഴുകാന്‍ വെള്ളം വച്ചിരിക്കുന്ന പാത്രം വിശുദ്ധിയെ സൂചിപ്പിക്കുന്നു. സകലപാപവും ഏറ്റുപറഞ്ഞ്‌ അവണ്റ്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചാല്‍ നാം വിശുദ്ധരായിത്തീരുന്നു എന്നു വചനം പറയുന്നു (എബ്രായര്‍ പത്തിണ്റ്റെ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിരണ്ട്‌ വരെ).
സ്വര്‍ണ്ണ വിളക്കുകാല്‍- വെളിച്ചത്തെ സൂചിപ്പിക്കുന്നു. യേശു പറഞ്ഞു- ഞാന്‍ ലോകത്തിണ്റ്റെ വെളിച്ചം ആകുന്നു (യോഹന്നാന്‍ ഒന്നിണ്റ്റെ ഒന്‍പത്‌, എട്ടിണ്റ്റെ പന്ത്രണ്ട്‌,ഒന്‍പതിണ്റ്റെ അഞ്ച്‌).
മേശ, ധൂപം, കാഴ്ചയപ്പം ഇതെല്ലാമടങ്ങിയ വിശുദ്ധ മന്ദിരം. യേശു പറഞ്ഞു- ഞാന്‍ ജീവണ്റ്റെ അപ്പം ആകുന്നു. എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും. ( മത്തായ്‌ ഇരുപത്താറിണ്റ്റെ ഇരുപത്താറു,യോഹന്നാന്‍ ആറിണ്റ്റെ മുപ്പത്തഞ്ച്‌, യോഹന്നാന്‍ ആറിണ്റ്റെ നാല്‍പ്പത്തൊന്‍പത്‌ മുതല്‍ അന്‍പത്തൊന്ന്‌ വരെ). പുറപ്പാട്‌ മുപ്പതാം അദ്യായം മുപ്പത്തിനാലുമുതല്‍ മുപ്പത്തെട്ട്‌ വരെ പറഞ്ഞിരിക്കുന്ന ധൂപം നമ്മുടെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ ധൂപം പുതിയനിയമത്തിലെ പ്രാര്‍ഥനയെ സൂചിപ്പിക്കുന്നു. കാരണം ധൂപത്തിലെ മണം സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴായിരുന്നു ദൈവതേജസ്സ്‌ ഇറങ്ങിയിരുന്നത്‌. ഇന്നു പ്രാര്‍ഥിക്കുമ്പൊല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറുപടി ലഭിക്കും പോലെ. അതാണു നമ്മല്‍ പാടുന്നത്‌- പ്രാകാരത്തിലെണ്റ്റെ മുന്‍പില്‍ യേശുവിനെ കാണുന്നു ഞാന്‍, യാഗപീഡം അവനത്രേ, ഭക്തന്‍മാരാം സഹോദരര്‍ വിളക്കുപോല്‍ കൂടെയുണ്ട്‌ പ്രാര്‍ഥനയില്‍ ധൂപമുണ്ട്‌, മേശമേലെന്നപ്പമുണ്ട്‌. (വെളിപ്പാട്‌ എട്ടിണ്റ്റെ മൂന്നും നാലും വാക്യങ്ങള്‍, വെളിപ്പാട്‌ അഞ്ചിണ്റ്റെ എട്ടാം വാക്യം വയിക്കുക). ഇപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥനയില്ല, ധൂപക്കുറ്റി വീശി മനുഷ്യനെഴുതിവച്ചിരിക്കുന്ന പുസ്തകം നോക്കി അച്ചന്‍ വായിക്കും, ജനം ആമേന്‍ പറയും. പിശാച്‌ നോക്കി ചിരിക്കുന്നു.
ഇനിയും തിരശ്ശീല. പഴയനിയമത്തില്‍ ദൈവസ്സാന്നിദ്ധ്യത്തെ സാധാരണ ജനങ്ങളില്‍ നിന്നും മറയ്ക്കുന്ന തിരശ്ശീല. തിരശ്ശീലയെന്തിനാണെന്നു ചോദിച്ചാല്‍, പഴയനിയമകാലത്ത്‌ ദൈവസന്നിധിയില്‍ വരുവാന്‍ സാധാരണക്കാരനു കഴിയില്ലായിരുന്നു. ക്രുപാസനത്തില്‍ അടുത്ത്‌ വന്നാല്‍ അവന്‍ മരിക്കും. ഈ തിരശ്ശിലയ്ക്ക്‌ മൂന്നര ഇഞ്ച്‌ കട്ടിയും നാലര മീറ്റര്‍ നീളവുമുണ്ടായിരുന്നു. എന്നാല്‍ യേശുവിണ്റ്റെ വരവോടുകൂറ്റെ അവനിലണു ഈ ക്രുപ അടങ്ങിയിരുന്നത്‌. അതുകൊണ്ട്‌ എബ്രായര്‍ നാലിണ്റ്റെ പതിന്നാലു മുതല്‍ പതിനാറു വരെയുള്ള വാക്യങ്ങളില്‍ പറയുന്നു-കരുണ ലഭിപ്പാനും തക്കസമയത്ത്‌ സഹായത്തിനുള്ള ക്രുപ ലഭിപ്പാനും നാം ധൈര്യമായി ക്രുപാസനത്തിനു മുന്നില്‍ ചെല്ലുക. കര്‍ത്താവിണ്റ്റെ ക്രൂശുമരണത്തൊടുകൂടെ ഈ തിരശ്ശീല മുകല്‍ തൊട്ട്‌ അടിവരെ രണ്ടായി ചീന്തിപ്പോയി. വ്യക്തമായി പറഞ്ഞിരിക്കുന്നു- മുകള്‍ മുതല്‍ അടിവരെ, മൂന്നറ്‌രയിഞ്ച്‌ കനവും നാലര മീറ്റര്‍ നിളവുമുള്ള തിരശ്ശീല കീരിയത്‌ യഹോവയാം ദൈവമാണൂ. അത്‌ മനുഷ്യനു കീറാനസാദ്ധ്യമാണു. ക്രുപാസനത്തെ മറയ്ക്കുന്ന തിരശ്ശീല യഹോവതന്നെ കീറിയതിണ്റ്റെ അര്‍ഥം ദൈവവുമ്മനുഷ്യനുമിടയില്‍ ഇനിയൊരു മറവില്ല എന്നു കാണിക്കാനാണു. ആറ്‍ക്കും ദൈവസന്നിധിയില്‍ എപ്പൊഴും കടന്നുവരാം. ഇന്നു പല്ലികളില്‍ എന്തിനാ ഈ തിരശ്ശിലയിട്ടിരിക്കുന്നത്‌. മനുഷ്യണ്റ്റെ കണ്ണു അച്ചന്‍മാര്‍ കുരുടാക്കുന്നു. സത്യം അറിയാനാരും ശ്രമിക്കുന്നുല്ല. അച്ചന്‍മാരുള്‍പ്പടെ, സുഖഭൊഗങ്ങളില്‍ മുഴുകിയിരിക്കുന്നു. പൌരോഹിത്യം എന്നതും പുതിയനിയമത്തിലില്ല. യേശു മാത്രം ശ്രേഷ്ട്മഹാപുരോഹിതന്‍ (എബ്രായര്‍ നാലിണ്റ്റെ പതിന്നാലാം വാക്യം). പൌരോഹിത്യവും തിരശ്ശിലയുമൊക്കെയുള്ള സഭകളും പള്ളികളുമൊന്നും യേശുവിണ്റ്റേതല്ല.
ക്രുപാസനം യേശുവില്‍ വസിക്കുന്നത്കൊണ്ട്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ യേശു കൈപ്പണിയായ മന്ദിരത്തിലേക്കല്ല, സ്വര്‍ഗ്ഗത്തിലേക്കാണു കരേറിയത്‌ എന്നു നാം വായിക്കുന്നു (എബ്രായര്‍ ഒന്‍പതിണ്റ്റെ ഇരുപത്തിനാലു). ഒരു മന്ദിരത്തില്‍ കര്‍ത്താവു വസിക്കുന്നില്ല. നം എവിടെ നിന്നു യേശുവിനെ വിളിക്കുന്നുവോ, അവിടെ യേശുവിണ്റ്റെ സാന്നിദ്ധ്യം ഇറങ്ങിവരും. തണ്റ്റെ ദേഹം എന്ന തിരശ്ശില യേശു കീറിയത്‌ നാം വിശുദ്ധമന്ദിരത്തില്‍ കയറാനല്ല, സ്വര്‍ഗ്ഗത്തിലേക്കു കയറാനത്രെ.
അതിവിശുദ്ധസ്ഥലം- പഴയനിയമത്തില്‍ ഇതിനു സമചതുരക്രിതിയാണെന്നു നാം വായിക്കുന്നു. ഇതു വരാന്‍ പോകുന്ന പുത്തന്‍ യരുശലേമിനെ സൂചിപ്പിക്കുന്നു (വെളിപ്പാട്‌ ഇരുപത്തൊന്നിണ്റ്റെ പതിനാറു).
പെട്ടകം- ഇവിടെയാണു ദൈവസ്സാന്ന്ദ്ധ്യം ഇറങ്ങുന്നത്‌. പെട്ടകത്തിനുള്ളില്‍ മന്ന, അഹരോണ്റ്റെ തളിര്‍ത്ത വടി, നിയമപുസ്തകം എന്നിവ വച്ചിരിക്കുന്നു ( എബ്രായര്‍ ഒന്‍പതിണ്റ്റെ നാലു). മരുഭൂമിയില്‍ ഇസ്രായേല്‍മക്കള്‍ക്ക്‌ യഹൊവ കൊടുത്ത ഭക്ഷണമാണു മന്ന, യഹൊവ കൊടുത്ത അഹരോണ്റ്റെ പൌരോഹിത്യത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ യഹോവ അഹരോണ്റ്റെ വടിയെ തളിര്‍പ്പിച്ചു. മോശെയ്ക്കു യഹോവ കൊടുത്ത പത്ത്‌ കല്‍പ്പനകള്‍ പെട്ടകത്തിലുണ്ട്‌. അതുപോലെ ഇന്നും ചെയ്തുവരുന്നു. എന്നാല്‍ ഇതെല്ലാം ഒരുവനില്‍ അടങ്ങിയിരുക്കുന്നു- അതാണു നമ്മുടെ രക്ഷകനായ യേശുക്രിസ്തു.
യേശുവിനെ ലോകത്തിലേക്ക്‌ അയച്ചപ്പോല്‍ പിതാവാം ദൈവം പഴയ കാര്യങ്ങല്‍ നീക്കിക്കളഞ്ഞു.എന്നാല്‍ പിതാവുപേക്ഷിച്ചതിനെ പലരും ഇന്നും കൈവിട്ടിട്ടില്ല.എബ്രായര്‍ പത്തിണ്റ്റെ ഒന്‍പതാം വാക്യം- അവന്‍ രണ്ടമത്തേതിനെ സ്ഥാപിക്കന്‍ ഒന്നാമത്തെതിനെ നീക്കിക്കളഞ്ഞിരിക്കുന്നു. യേശു വരുന്നു എന്നതിണ്റ്റെ നിഴല്‍ ആയിരുന്നു സമാഗമനകൂടാരം. അതുകൊണ്ടാണു സമാഗമനകൂടരത്തിലുണ്ടായിരുന്നതെല്ലാം യേശുവില്‍ പൂര്‍ണ്ണമായെന്നു വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. ഒന്നാമത്തെതിനു കുറവില്ലായിരുന്നെങ്കില്‍ രണ്ടാമത്തെതിനു ഇടം അന്വേഷിക്കയില്ലായിരുന്നു (എബ്രായര്‍ എട്ടിണ്റ്റെ ഏഴ്‌). ഒന്നാമത്തെത്‌ സമാഗമനകൂടാരം രണ്ടാമത്തേത്‌ യേശുക്രിസ്തു. പൌരോഹിത്യം യേശു നീക്കിയെന്നു പറഞ്ഞല്ലൊ. ഇപ്പോഴത്തെ പുരോഹിതന്‍മാരെക്കുറിച്ച്‌ വചനം പറയുന്നത്‌ നോക്കുക-ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടേക്കൂടെ കഴിച്ചും കൊണ്ട്‌ നിള്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്ന്‌). പുരോഹിതന്‍മാരും തിരുമേനിമാരും ബൈബിള്‍ വായിക്കട്ടെ. അവര്‍ ചെയ്യില്ല, സത്യം മനസ്സിലാക്കന്‍ ജനങ്ങളേ സമ്മതിക്കത്തുമില്ല.
ഇന്ന്‌ ലോകത്തിണ്റ്റെ ഈ സഭകള്‍ പാരമ്പര്യം കൈവിട്ടിട്ടില്ല. അവര്‍ ഇപ്പോഴും പഴയനിയമകാലത്തു തന്നെ. വചനം പറയുന്നു- ന്യായപ്രമാണം അനുസരിക്കുന്നെങ്കില്‍ മുഴുവന്‍ അനുസരിക്കണം, ഒന്നില്‍ തെറ്റിയാല്‍ മുഴുവനും തെറ്റി. യേശു വന്നതോടുകുടെ പൌരോഹിത്യവും യാഗവും നീങ്ങിപ്പോയി. ബൈബിള്‍ പറയുന്നു- ഒരിക്കല്‍ എന്നന്നേക്കുമയി യേശു യാഗമായി. അവണ്റ്റെ രക്തത്താല്‍ മാത്രമേ പാപപരിഹാരമുള്ളൂ. സെഖര്യാവോട്‌ കൂടെ പൌരൊഹിത്യം നിങ്ങി. എന്നാലിന്നോ... അഹരോണ്റ്റെ പൌരൊഹിത്യ പാരമ്പര്യത്തെ പിന്തുടരുന്നു.നീളന്‍ കുപ്പായം, അഹരൊണ്റ്റെ വടി, തലയിലേ തുണി, നടുക്കെട്ട്‌- ഇതെല്ലാം പഴയനിയമ ആചാരങ്ങള്‍ അല്ലേ. ഇതിന്നും ഇവര്‍ക്കെന്തേ മനസ്സിലാകാത്തത്‌? ബൈബിള്‍ കോളേജുകളും മൌനം പാലിക്കുന്നു..
പുതിയനിയമത്തില്‍ യേശു നമ്മെ വിലിച്ചിരിക്കുന്നത്‌ അഹരിണ്റ്റെ പൌരോഹിത്യത്തിലേക്കല്ല, രാജകീയ പുരൊഹിതവര്‍ഗ്ഗമായിട്ടാണു ( ഒന്ന്‌ പ്ത്രോസ്‌ രണ്ടിണ്റ്റെ ഒന്‍പത്‌). ഒരിക്കല്‍ എന്നന്നേക്കുമായി യേശു യാഗമയിത്തീറ്‍ന്നു. പിന്നെന്തിനാണു നേര്‍ച്ചകളും കാഴ്ചകളും, ആചാരങ്ങളും അനുഷ്ടാനങ്ങലും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി, തിളങ്ങുന്ന കുപ്പായമിട്ട്‌ അച്ചന്‍ മനുഷ്യന്‍ എഴുതിയ പുസ്തകം നൊക്കി വായിക്കുന്നതിനു ആമേന്‍ പറഞ്ഞു ഉറക്കം തൂങ്ങിയിരുന്നിട്ട്‌ തിരിച്ചുവരുന്നതില്‍ എന്തര്‍ഥമാണുള്ളത്‌. പാരമ്പര്യം വിട്ട്‌ ആത്മാവിലും സത്യത്തില്‍മാരാധിച്ചില്ലെങ്കില്‍ നരകം തന്നെ ഫലം.യേശുവില്‍ വിശ്വസിക്കുന്നവനു നിത്യജിവനുണ്ടെന്നാണു വചനം. യേശു പറഞ്ഞ പുതിയനിയമകല്‍പ്പനകള്‍ അനുസരിക്കാതെ യാതൊന്നും നമ്മെ രക്ഷയിലേക്കു നയിക്കില്ല. വിശ്വസിക്കുക, മനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക.
എല്ലാ സഭയിലും പാപപരിഹാരത്തിനായി ഈ യഗം അര്‍പ്പിക്കപ്പെടുന്നു എന്നു കുര്‍ബ്ബാനയ്ക്കുമുമ്പ്‌ പറയും. എന്നാല്‍ ബൈബിള്‍ വ്യക്തമായി പറയുന്നു കുടെകൂടെ യാഗം കഴിക്കുന്നത്‌ കൊണ്ട്‌ ഒരു ഫലവുമില്ലെന്നു ബൈബിള്‍ പറയുന്നു. തിരുവത്താഴം സ്വികരിക്കുന്നത്‌ കര്‍ത്താവിണ്റ്റെ മരണത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണു.
പഴയനിയമകാലത്ത്‌ പാപപരിഹാരത്തിനു പാപപരിഹാരത്തിനു മ്രുഗങ്ങളുറ്റെ രക്തം ഉപയൊഗിച്ചെങ്കില്‍ ദൈവപുത്രനായ യേശുവിണ്റ്റെ രക്തം നമ്മെ എത്രയധികം ശുദ്ധീകരിക്കും. അന്നു കുഞ്ഞാടിണ്റ്റെ രക്തം വാതില്‍പ്പടിമേല്‍ തളിച്ചപ്പോല്‍ യഹൊവ ഇസ്രായേലിനൊട്‌ പരഞ്ഞു- രക്തം മുദ്രയാകുന്നിടത്ത്‌ സംഹാരകന്‍ തൊടുകയില്ലെന്നു. അങ്ങനെയെങ്കില്‍ നമ്മെ യേശുവിണ്റ്റെ രക്തം കൊണ്ട്‌ മുദ്ര വച്ചാല്‍ സംഹാരകന്‍ നമ്മോടടുക്കുമോ? അതത്രേ വിശ്വാസം. വിശ്വാസമാണൂ നാം വായ്കൊണ്ടേറ്റ്‌ പറഞ്ഞു സ്നാനപ്പെടേണ്ടത്‌. അങ്ങനെയാണു നാം രക്ഷിക്കപ്പെടുന്നതും. എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി, സംഹരദുതനെന്നെ കടന്നുപോയി, കുഞ്ഞാടിണ്റ്റെ വിലയേറിയ നിണത്തില്‍, മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍. ഈ പാട്ട്‌ പാടുമ്പോല്‍ നാം സ്വയം ഒന്നു ചിന്തിക്കണം- നാം രക്ഷിക്കപ്പെട്ടിട്ടുണ്ടോ?ഏതെങ്കിലും സഭയോ, അച്ചന്‍മരോ ഈ രക്ഷ പറഞ്ഞു കൊടുക്കുന്നുണ്ടോ? രക്ഷിക്കപ്പെടുന്നവരേ ദിനം പ്രതി കര്‍ത്താവു സഭയൊടു ചേര്‍ക്കുന്നു( അപ്പോ രണ്ടിണ്റ്റെ നാല്‍പ്പത്തേഴ്‌). യേശുവിണ്റ്റെ ശരീരമാകുന്ന ആ സഭയെയാണു (മണവാട്ടി സഭ) ചേര്‍പ്പാനാണു കര്‍ത്താവു വരുന്നത്‌. പൌരോഹിത്യവും,തിരശ്ശീലയും യാഗവുമൊക്കെയുള്ള പാരമ്പര്യ സഭകള്‍ മണവാട്ടി സ്ഭയിലിള്‍പ്പെടില്ല.
വിശ്വസിക്കുക, മാനസാന്തരപ്പെടുക, രക്ഷയേറ്റുപറഞ്ഞു സ്നാനപ്പെടുക. കര്‍ത്താവിണ്റ്റെ ശരീരമാകുന്ന സഭയൊട്‌ ചേരുക. നല്ലത്‌ വരട്ടേ....

17 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ആശംസകളോടെ,

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. (2 പത്രോ. 1:20) ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ്‌ എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്‌. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്‌ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്‌, ദുഷ്‌ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. (2 പത്രോ. 3:16 -17)

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ശ്രദ്ധിക്കുക, യരുശലേം ദേവാലയത്തിണ്റ്റെ തിരശ്ശീല ദൈവമാണു കീറിയത്‌- പൌരോഹിത്യം അവസാനിപ്പിക്കാന്‍. ദൈവപുത്രനായ യേശു ലൊകത്തിനുവേണ്ടി യാഗമായര്‍പ്പിക്കപ്പെട്ടു. ഇനി പുരോഹിതന്‍മാര്‍ കുര്‍ബാനയര്‍പ്പിക്കേണ്ടാവശ്യമില്ല. അതിനാനു യഹൊവ മുകല്‍ മുതല്‍ അടിഭാഗം വരെ തിരശ്ശീല കീറിയത്‌. താഴെ മുതല്‍ മുകള്‍ഭാഗം വരെയായിരുന്നെങ്കില്‍ അത്‌ കീറിയത്‌ മനുഷ്യരാണെന്ന്‌ പറഞ്ഞുപരത്തുമായിരുന്നു. അതായത്‌ പൌരോഹിത്യം യേശുവിണ്റ്റെ യാഗത്തൊടുകൂടെ യഹൊവ മാറ്റിയതാണു. ഇപ്പോഴത്തെ പുരോഹിതന്‍മാര്‍ അതു മനസ്സിലാക്കുന്നില്ല. അവര്‍ മരിച്ച്‌ കഴിഞ്ഞെങ്ങൊട്ട്പൊകുമെന്നു ചിന്തിച്ചിട്ടുണ്ടോ? യേശുക്രിസ്തുവിണ്റ്റെ പരസ്യശുശ്രൂഷയുടെ ആദ്യചുവടായിരുന്നു കാനാവിലേ വെള്ളം വീഞ്ഞാക്കിയത്‌. അന്നു യേശുവിണ്റ്റെ ശക്തിയെപറ്റിയാര്‍ക്കുമറിയില്ലായിരുന്നു. അതുകൊണ്ടാണു ആദ്യം മറിയയെ ആള്‍ക്കാര്‍ സമിപിച്ചത്‌. യേശു എന്നിട്ടും മരിയയെ എന്താണു സംബൊധന ചെയ്തത്‌- സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌ എന്നല്ലെ? മറിയ തന്നെ എപ്പൊഴെങ്കിലും ഒരത്ഭുതം പ്രവര്‍ത്തിച്ചിട്ടിണ്ടോ? യേശു മറിയയെ എപ്പൊഴെങ്കിലും അമ്മേ എന്നു വിളിച്ചിട്ടുണ്ടോ?????യേശു പരസ്യശുശ്രൂഷ തുടങ്ങിയശേഷം ആരെങ്കിലും മറിയയെ സമീപിച്ചിട്ടുണ്ടോ എന്തെങ്കിലും കാര്യത്തിനുവേണ്ടി???? പല സഭകളും ഉത്സവങ്ങളും റാസകളും വെടിക്കെട്ടുകളും നടത്താറുണ്ടല്ലൊ. ബൈബില്‍ എന്തു പറയുന്നു- നിങ്ങളുടെ ഉത്സവങ്ങല്‍ എനിക്കു വെറുപ്പാകുന്നു. വിശുദ്ധന്‍മാരൊടു മധ്യസ്ഥത ചെയ്യണമെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ? വെളിപാട്‌ പ്രവചനം ഇരുപത്തിരണ്ടിണ്റ്റെ എട്ടും ഒന്‍പതും വക്യങ്ങള്‍ വായിക്കുക-യൊഹന്നാന്‍ ദൈവദൂതണ്റ്റെ കാല്‍ക്കല്‍ വിണു നമസ്കരിച്ചപ്പോല്‍ ദൂതന്‍ പറഞ്ഞു-അതരുത്‌, ഞാന്‍ നിണ്റ്റെയും നിണ്റ്റെ സഹൊദരന്‍മാരായ പ്രവാചകന്‍മാരുടെയും ഈ പുസ്തകത്തിലെ വചനങ്ങളേ പ്രമാണിക്കുന്നവരുടെയും സഹഭ്രിത്യനത്രേ. ദൈവത്തെ നമസ്കരിക്ക. ദൈവദൂതനെപ്പൊലും നമസ്കരിക്കരുതെന്നു ബൈബിള്‍ പറയുമ്പോള്‍ ഭൂമിയില്‍ ജീവിച്ച്‌ നല്ല ജീവിതം നയിച്ചി മരിച്ച്‌ മണ്ണടിഞ്ഞ മനുഷ്യരെ നമസ്കരിക്കുന്നതും, അവരുടെ കബ്ബറിടവും, തലമുടിയും, താടിയെല്ലും നമസ്കരിക്കുന്നത്‌ ക്രിസ്തീയമാണോ? പലരും പറയും, അല്‍ഫോന്‍സാമ്മയോട്‌ പ്രാര്‍ഥിച്ച്‌ ചൊദിച്ചകാര്യം നേടിയെന്നു. എന്നാലത്‌ തന്നത്‌ പിശാചാണു. അവന്‍ പിന്നെയും അല്‍ഫോന്‍സാമ്മയുടെ ഭക്തനായി തുടരും. യേശുവിനെ അവന്‍ അന്വേഷിക്കയില്ല. പിശാചിനും അതാണു വേണ്ടത്‌.

സന്തോഷ്‌ പറഞ്ഞു...

കത്തോലിക്ക സഭയില്‍ മാതാവിനോടും വിശുദ്ധരോടുമുള്ള ഭക്തിയും വണക്കവും യാതൊരു തരത്തിലും ക്രിസ്തുവാകുന്ന ദൈവത്തോടുള്ള ആരാധനയോട് താരതമ്യം ചെയ്യുവാന്‍ സാധിക്കില്ല. സഭയുടെ ആരാധന ക്രമം അനുസരിച്ച് കര്‍ത്താവിന്റെ ദിവസ്സമായ ഞായറാഴ്ചകളില്‍ പരിശുദ്ധ മാതാവിന്റെയോ വിശുദ്ധരുടെയോ തിരുനാളുകള്‍ ആഘോഷിക്കാറില്ല. കൃസ്തുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നും മാതാവിനോടും വിശുദ്ധരോടുമുള്ള പ്രാര്‍ഥനയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്നുമാണ് ചൊല്ലുന്നത്.

അറുകൊല പറഞ്ഞു...

പെന്തക്കോസ്ത് ആണല്ലേ?

George Philip പറഞ്ഞു...

Dear Brother,

I know u r a NEW Pentecost when I c ur blogs bout Christianity with full of hatred towards other religion

Jesus don’t ask u to follow bible . The bible itself is made up by the writings of first fathers of the church. All Episcopal church( not marthomites, they r protestant ) believe that they follow not only the bible all the books written by the same first fathers of the church who constitute the bible.. Taxas written by Jacob or Adai are followed in those churches for mass Not the taxas reformed after 15 or 18 centuries. Please study the bible carefully in all the Episcopal way before you make great findings. Please don’t make new age meanings for the bible. As u know as per the belief the lord will come at unexpected moment. not as per your screen plays.

And regardin St Mary the phrase “thammil” in “ninakum enikum thammil enth “is only in protestant bibles. The actual ebraya version is what is for you and me not what is in between you and me. This is old Malayalam bible made by the Anglican missionaries who just added the term “thammil”

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

meriyodum manushyar srishticcha vishuddhanmaarodum maddhyasthatha kazhippaan bible paranjittunto????oru chodyam koode, pantu nalla jiivitham nayicchu maricchu poyavare vishuddharaayi prakhyaapikkunna marppaappa vishuddhanaanoo??? ithokke thettalle???

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear george philip. i know and i believe that jesus comes in unexpected moment. i only tried to show some signs or indications for the second coming of jesus christ ( written in the bible- not my personnal findings).

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു...

.....?

George Philip പറഞ്ഞു...

Can u tell any portions in bible where it is mentioned not to use “madhyastata” in real words. Vice worse, thr r so many places it is mentioned for eg:-”nithimante orma vazhvinullath”.

Catholic and othr churches may had a lot of mistakes and made lot of ppl saint by mistake. But that is not an excuse. The selection procedure as u know is too much stringent. I m not an expert . Check w some good priest after u check with ur pastor if u had a real urge to know.

Do you thinks the one who lived saintly lives like Mother Theresa will go to hell since they do not believe like you and do not have a velipad like u had for the second coming of jesus christ??? And in the othr hand think bout the pastors who is eager to go to US if get a small chance

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

മദര്‍ തെരേസയെന്നല്ല ഒരുാളും തങ്ങളുടെ നീതിപ്രവര്‍ത്തികള്‍മൂലം നീതീകരിക്കപ്പെടില്ല. നിങ്ങളുടെ നീതിപ്രവര്‍ത്തികള്‍ എനിക്കു കറപുരണ്ട തിണിപോലെയാണെന്നാണു വചനം. യേശുവിള്‍ക്കൂടെ മാത്രമേ രക്ഷയുള്ളെന്നു വിശ്വസിച്ച്‌, മാനസാന്തരപ്പെട്ട്‌ സ്നാനപ്പെടാത്ത ഒരാളും സ്വര്‍ഗ്ഗം കാണുകയില്ല. മനുഷ്യറ്‍ക്കും ദൈവത്തിനും മധ്യേയ്യുള്ള ഏക മധ്യസ്ഥന്‍ യേശുക്രിസ്തു മാത്രമേയുള്ളുവെന്നു ജോര്‍ജ്‌ ഫിലിപ്പ്‌ മനസ്സിലാക്കുക. അല്‍ഫോന്‍സാമ്മയോട്‌ പ്രാര്‍ഥിച്ച്‌ ഉദ്ദിഷ്ടകാര്യം സാധിച്ചുവെന്നു ചിലര്‍ പറയും. എന്നാല്‍ ആ കാര്യം സാധിപ്പിച്ചുകൊടുത്തത്‌ പിശാചാണു. അവര്‍ പിന്നെ അല്‍ഫോന്‍സാമ്മയെ മാത്രമേ വിളിക്കൂ, യേശുവിനെ മാറ്റിനിര്‍ത്തും. പിശാചിനും അതാണൂ വേണ്ടത്‌. ബൈബിള്‍ വായിച്ച്‌ വേണമെങ്കില്‍ മനസ്സിലാക്കുക. യേശു ആരുടെയും മനസ്സിലേക്കു ഇടിച്ചുകയറില്ല. അതികൊണ്ടാണു വചനം പറയുന്നത്‌- ഞാന്‍ വാതില്‍ക്കല്‍ വന്നു മുട്ടുന്നു. ആരെങ്കിലു എണ്റ്റെ ശബ്ദം കേട്ട്‌ വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവനെന്നോടും അത്താഴം കഴിക്കും. നമ്മള്‍ നമ്മുടെ ഹ്രിദയം കൊടുത്താലേ യേശു വരൂ- ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ഏതു പുരൊഹിതനും ദിവസേന ശുശ്രുഷിച്ചും പപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടേക്കൂടേ കഴിച്ചുങ്കൊണ്ട്‌ നില്‍ക്കുന്നു (എബ്രായര്‍ പത്തിണ്റ്റെ പതിനൊന്നു). ഇതിനെക്കുറിച്ചെ ജോര്‍ജ്ജിനെന്താണു പറയാനുള്ളത്‌. ഏതെങ്കിലും ഒരു പുരൊഹിതനോ തിരുമേനിയോ ജനങ്ങളോട്‌ മദ്യപാനമുപേക്ഷിക്കാന്‍ പറയുന്നത്‌ കേട്ടിട്ടുണ്ടോ? അവറ്‍ക്കു പണവും പദവിയും മാത്രം മതി, യേശുവിനെ വേണ്ട. എത്ര ദിവ്യബലിയര്‍പ്പിച്ചിട്ടും എന്തു ഫലം? ഒന്നുമില്ല. പിന്നെ മധ്യസ്ഥത- വചനം ചൊദിക്കുന്നു- ജീവനുള്ളവറ്‍ക്കു വേണ്ടി നിങ്ങള്‍ മരിച്ചവരോടാണൊ ചോദിക്കേണ്ടത്‌?? (യെശയ്യ എട്ടിണ്റ്റെ പത്തൊന്‍പത്‌). പള്ളിയാരാധനയെപ്പറ്റി പറഞ്ഞിരിക്കുന്നു- ജനം അടുത്തുവന്നു വായ്‌ കൊണ്ടും അധറം കൊണ്ടുമെന്നെ ബഹുമാനിക്കുന്നു, എങ്കിലും ഹ്രുദയത്തെ എന്നില്‍നിന്നകറ്റിവച്ചിരിക്കുന്നു. എന്നോടുള്ള അവരിറ്റെ ഭക്തി മനപ്പാഡ്ഡമാക്കിയ മാനുഷകല്‍പ്പനയത്രെ (യെശയ്യ ഇരുപത്തൊന്‍പതിണ്റ്റെ പതിമ്മൂന്ന്‌). പള്ളിച്ചെന്നു മനുഷ്യന്‍ എഴുതിവച്ചിരിക്കുന്ന പുസ്തകത്തില്‍ നോക്കി അച്ചന്‍ എന്തൊക്കെയോ വായിക്കും, ജനം ആമേന്‍ പറയും. അച്ചണ്റ്റെ ചൊല്ലിനു പുസ്തകത്തില്‍ നോക്കിത്തന്നെ ജനം വായിക്കും, അല്ലെങ്കില്‍ അതു മനപ്പാഡ്ഡമനെങ്കില്‍ അതു ചൊല്ലും. അതുതന്നെയാണു അന്ന്‌ യെശയ്യാപ്രവാചകന്‍ പറഞ്ഞത്‌. പള്ളിയിലെ ഉത്സവത്തിനും റാസയ്ക്കുമൊക്കെ കാലു നിലത്തിറയ്ക്കുന്ന എത്രപേരുണ്ടാവും ജോര്‍ജ്ജച്ചായാാ??? ഇതാണോ യേശു പരഞ്ഞത്‌. ബൈബിള്‍ വായിക്കൂ, രക്ഷിക്കപ്പെടൂ.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

പൌരോഹിത്യത്തെക്കുറിച്ച്‌ യേശു പറഞ്ഞിരിക്കുന്നത്‌ മത്തായി ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ നമുക്കു വായിക്കാം. അതു മുഴുവന്‍ പറഞ്ഞിരിക്കുന്നത്‌ പൌരൊഹിത്യത്തെക്കുറിച്ചും അവര്‍ക്ക്‌ ഹാ കഷ്ടം എന്നുമാണു. ജനങ്ങളെ സത്യം മനസ്സിലാക്കുന്നതില്‍ നിന്നും തടഞ്ഞു ആര്‍ഭാടങ്ങളില്‍ സുഖിച്ചു ജീവിക്കുന്ന പുരോഹിതന്‍മാറ്‍ക്കുള്ള മുന്നറിയിപ്പാണീ മത്തായി ഇരുപത്തിമൂന്നാം അദ്ധ്യായം.

George Philip പറഞ്ഞു...

So dear.. what I have to say for ur great findings. Mother Theresa will go to hell since shes not a Pentecost. And tht great KP Yoohannan and thanku will go to heaven. What I have to tell to the people who do want to study the meaning of the mass. Ya true. lot of very bad ppl in all apostolic churches as well as in the world. But there are few good saintly persons like Mother Theresa etc whose lives are their mission and bcose of them these churches still exists.But truly in my life, I m saying I did not find any Pentecost people who is obeying the basic teaching of Jesus about love. All the Pentecost people love their own ppl and hate all other people..Please look to your own Marthoma church who had communion with Anglican Church which had even gay bishop and your new Pentecost church whose pastors are building mansions in your Kozhenchery –Kumbanadu Areas.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

dear george, i dont want to argue with you. its so easy to wake a sleeping man, but its impossible to wake a man who is pretendint to sleep. george, thankal kannadacch iruttaakkukayaanu. njaan paranjathil thanneyuracchunilkkunnu. maother theresa yeshuvinte naamatthil viswasicch snaanappettirunnillenkil avar swarggam kaanukayilla.mother valere nalla kaaryangal cheythittunt, sammathikkunnu. pakshe biblie valare vyakthamaayi parayunnu- thente pravartthikaliluute aarum niithiikarikkappedunnille. pinne gay acchanmmar, marthoma sabhayilalla. they are in your great kattholikka sabha. athukontaanu maarppappaykku maapu parayenti vannath. altthaara baalanmare laingiikamaayi kattholikka acchanmaar piidippicchathinu. think abour abhaya, sis.jesmi. acchanmaarude thaniniram amen enna pusthakatthil sis. jesmi parayunnunt. acchanmaarkku kalyaanam kazhikkaam ennu niyamam kattholikka sabha kontuvaranam. verute enthinaa kanyaasthriikaleyum altthaara baalanmaareyum buddhimuuttikkunnath.

George Philip പറഞ്ഞു...

Dear, I am not a catholic.

I already told thre r bad ppl in all apstolic church.
But what I say is never seen a single good Pentecost person who loves the neighbour hindus/othr church ppl truely. But they help their own ppl and brainwashes the ignorant sheeps( the ppl who dont know even the meaning of the qurbana of their mother church) like u. I dont want to continue since no points 4 that and please stop blogs filled with hatread to the othr communities.

Bye then

അജ്ഞാതന്‍ പറഞ്ഞു...

"മദര്‍ തെരേസയെന്നല്ല ഒരുാളും തങ്ങളുടെ നീതിപ്രവര്‍ത്തികള്‍മൂലം നീതീകരിക്കപ്പെടില്ല. നിങ്ങളുടെ നീതിപ്രവര്‍ത്തികള്‍ എനിക്കു കറപുരണ്ട തിണിപോലെയാണെന്നാണു വചനം."
ഈയിടെ ഒരു ഫാദര്‍ ധാര്‍മ്മികതക്കെന്താണു കാര്യം എന്നു റ്റിവിയില്‍ പറയുന്നത് കണ്ടത്

“യേശുവിള്‍ക്കൂടെ മാത്രമേ രക്ഷയുള്ളെന്നു വിശ്വസിച്ച്‌, മാനസാന്തരപ്പെട്ട്‌ സ്നാനപ്പെടാത്ത ഒരാളും സ്വര്‍ഗ്ഗം കാണുകയില്ല.“

എന്റെ കാര്യം പോക്കായി....

“ മനുഷ്യറ്‍ക്കും ദൈവത്തിനും മധ്യേയ്യുള്ള ഏക മധ്യസ്ഥന്‍ യേശുക്രിസ്തു മാത്രമേയുള്ളുവെന്നു ജോര്‍ജ്‌ ഫിലിപ്പ്‌ മനസ്സിലാക്കുക. അല്‍ഫോന്‍സാമ്മയോട്‌ പ്രാര്‍ഥിച്ച്‌ ഉദ്ദിഷ്ടകാര്യം സാധിച്ചുവെന്നു ചിലര്‍ പറയും. എന്നാല്‍ ആ കാര്യം സാധിപ്പിച്ചുകൊടുത്തത്‌ പിശാചാണു.

ഈശ്വരാ... പ്രസിഡന്റും, ഗ്ഗവര്‍ണറുമൊക്കെ വന്നത് ഇതിനായിരുന്നോ??