ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ബൈബിളിലെ കോഡുഭാഷ

ലോകത്തിലെ പുരാതന സംസാരഭാഷകള്‍ ഒന്നുംതന്നെ ഇന്ന്‌ അതേപടി നിലനില്‍ക്കുന്നില്ല. ആദ്യമായി ലിപി രൂപീകരിക്കപ്പെട്ടത്‌ എബ്രായഭാഷയിലും ഫിനിഷ്യന്‍ ഭാഷയിലുമായിരുന്നു എന്നാണു ചരിത്രം. ഫിനിഷ്യന്‍ ഭാഷ ഇന്നതേപടി നിലനില്‍ക്കുന്നില്ല. എന്നാല്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുരാതന എബ്രായഭാഷ ഇന്നു പുനര്‍ജ്ജീവിച്ചിരിക്കുന്നു. പുരാതന ബൈബിളിലെ എബ്രായഭാഷ തന്നെയാണു ഇസ്രായേലിണ്റ്റെ ഔദ്യോഗിക ഭാഷ. രണ്ടായിരം വര്‍ഷങ്ങല്‍ക്ക്‌ ശേഷം ഒരു ഭാഷ അതിണ്റ്റെ പുരാതന രൂപത്തില്‍ വരിക!!!!! അതൊരു മഹാദ്ഭുതം തന്നെയാണു.

എന്നാലിതിനും യഹോവയ്ക്കു ഉദ്ദേശ്യമുണ്ടെന്നു വെളിപ്പെട്ടിരിക്കുന്നു. ഇനിയെന്ത്‌ എന്നു ഇന്നത്തെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ അതിനുത്തരം മോശെ എഴുതിയ എബ്രായഭാഷയിലുള്ള ഗ്രന്ധങ്ങളിലും ( ഉള്‍പ്പത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവര്‍ത്തനം) ചില പഴയനിയമ ഗ്രന്ധങ്ങളിലുമുള്ളതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.ആധുനിക സാങ്കേതിക വിദ്യകളുപയൊഗിച്ച്‌ കമ്പ്യൂട്ടര്‍ മുഖേന കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കോഡുഭാഷ പുരാതന ഹീബ്രു ബൈബിളിലുണ്ടെന്നു ഇസ്രായേലിലെ ശാസ്ത്രജ്ഞനായ ഡോ. ഏലിയാഹു റിപ്സ്‌ കണ്റ്റെത്തിയിരിക്കുന്നു. അതെ! ബൈബിളിനകത്ത്‌ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന മറ്റൊരു ബൈബിള്‍!!!!!!!!!!

http://www.paranormality.com/bible_code.shtml
http://www.despatch.cth.com.au/Articles_V/Torah_Extracts.htm

ദാനിയേല്‍ പ്രവചനം പണ്ട്രണ്ടാമദ്ധ്യായംനാലാം വാക്യം-നീയോ ദാനിയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളേ അറ്റച്ചു പുസ്തകത്തിന്ന്‌ മുദ്രയിടുക.പലരും അതിനെ പരിശോധിക്കയും ജ്നാനം വര്‍ദ്ധിക്കുകയും ചെയ്യും. യെശയ്യാവു ഇരുപത്തൊമ്പതാം അദ്ധ്യായം പതിനൊന്ന്‌ മുതല്‍ പത്തൊമ്പത്‌ വരെ വാക്യങ്ങളിലും ഇതിനെപ്പറ്റി പറയുന്നു. "അന്നാളില്‍ ചെകിടന്‍മാര്‍ പുസ്തകത്തിലെ വചനങ്ങളേ കേള്‍ക്കുകയും കുരുടന്‍മാര്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും ചെയ്യും". മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ എഴുതിവച്ചിരുന്നത്‌ യാധാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു!!!!!!!!!!!!!

യരുശലേമില്‍ ഒരു ആറ്റൊമിക്‌ ഹോളോ കോസ്റ്റ്‌ ഉണ്ടാകുമെന്നു യെശയ്യാ ഇരുപത്തൊമ്പതിണ്റ്റെ ഒന്നു മുതല്‍ ആറാം വാക്യത്തില്‍ വരെ പറയുന്നു. അരിയേല്‍ എന്ന പദമാണു യെരുശലേമെന്നതിനു ഉപയോഗിച്ചിരിക്കുന്നത്‌. അത്‌ യരുശലേമിണ്റ്റെ പുരാതനനാമമായിരുന്നുവെന്നു വ്യക്തമാണു. അതോടോപ്പം ലോകമഹായുദ്ധം എന്നും അവിടെത്തന്നെ കാണുന്നുണ്ട്‌. അരീയേല്‍ എന്ന എബ്രായ പദത്തിണ്റ്റെയര്‍ഥം- കരിഞ്ഞ കാണിക്കയര്‍പ്പിക്കുന്നയിടം എന്നാണു. കമ്പ്യൂട്ടറിണ്റ്റെ വിവിധ സീക്വന്‍സില്‍ പരിശൊധിച്ചിട്ടും ആദ്യത്തെ ആറ്റംബോംബ്‌ വീഴുന്നത്‌ യരിശലേമില്‍ത്തന്നെയാണത്രേ. അതിനോട്‌ ചേറ്‍ന്നു ലിബിയ എന്ന പേരു കാണുന്നതിനാല്‍ ഒരുപക്ഷെ ആദ്യ ആറ്റംബോംബ്‌ പ്രയോഗിക്കുന്നത്‌ ലിബിയ ആയിരിക്കുമെന്നു കരുതപ്പെടുന്നു.

http://www.halexandria.org/dward420.htm
http://www.muphin.net/biblecode/02.htm

ഇവിടെ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്‌. തൊണ്ണൂറ്റാറു ജനുവരി ഇരുപത്തേഴാം തീയതി ലിബിയയുടെ ഭരണാധികാരി ഗദ്ദാഫി അറബിരാഷ്ട്രങ്ങളൊട്‌ ചെയ്ത ആഹ്വാനം- സകല അറബി രാജ്യങ്ങളും യിസ്രായേലിനെതിരായി ആണവായുധങ്ങള്‍ സംഭരിക്കുക.. ഇന്ന്‌ ലോകരാഷ്ട്രങ്ങള്‍ സംഭരിച്ചുവച്ചിരിക്കുന്നതില്‍ നിന്നും ഒരൊറ്റ അണുബോംബ്‌ വിവരംകെട്ട ഒരു രാഷ്ട്രീയനേതാവിണ്റ്റെ അധീനതയില്‍ ആകുകയോ അരബിരാജ്യങ്ങല്‍ അണുബോംബ്‌ ഉണ്ടാക്കുകയോ ചെയ്താല്‍ യുഗാന്ത്യത്തിനു പിന്നെ കാലതാമസം ഉണ്ടാകയില്ല. ഇറാണ്റ്റെ ആണവപരിപാടി മനസ്സിലോറ്‍ക്കുക, അവിടുത്തെ പ്രസിഡണ്റ്റിനെയും. ഭീകറന്‍മാരായ മത തീവ്രവാദികള്‍ അതിനാണു ശ്രമിക്കുന്നത്‌.

യെരുശലേമില്‍ വീഴുന്ന ആറ്റംബൊംബ്‌ മൂന്നാം ലോകമഹായുദ്ധത്തിണ്റ്റെ തുടക്കമായിരിക്കും. ബൈബിള്‍ പ്രവചനഭാഷയില്‍ പറഞ്ഞാല്‍ അതാണു അര്‍മ്മഗ്ഗദ്ദോന്‍ യുദ്ധം.യരുശലേമിലൊരു ചെറിയ സൈന്യമൊഴികെ ബാക്കി യാഹുദന്‍മാരെല്ലാം യുദ്ധത്തില്‍ നശിക്കും. മെദിഗ്ഗൊ താഴ്‌വരയില്‍ കടല്‍ പൊലെ കിറ്റക്കുന്ന ശത്രുസൈന്യം വിജയാഖോഷം നടത്തുന്നതിനിടയില്‍ അതിഭയങ്കരമായ ഭൂകമ്പം ഉണ്ടാകും. അതുനിമിത്തം പരിഭ്രമിച്ചിരിക്കുന്ന ശത്രുക്കളുടെമേല്‍ യരുശലേമില്‍ ശേഷിച്ചിരിക്കുന്ന്ന യാഹുദന്‍മാര്‍ കെമിക്കല്‍/ബയോളജിക്കല്‍ ബോംബുകള്‍ വര്‍ഷിക്കും. അതു കാരണം ശരീരം നിവറ്‍ന്നു നില്‍ക്കാനാവാതെവണ്ണം ബലഹിനമായിത്തിരുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും. ശത്രുക്കള്‍ കണ്ണുകാണാതെ പരസ്പരം ആയുധങ്ങള്‍ പ്രയൊഗിക്കും. ഈയവസരത്തില്‍ യാഹുദന്‍മാര്‍ യുദ്ധം ചെയ്തു ശത്രുക്കളേ തോല്‍പ്പിച്ച്‌ അവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കും- സെഖര്യാവ്‌ പതിന്നാലിണ്റ്റെ പന്ത്രണ്ട്‌ മുതല്‍ പതിന്നാലു വരെയുള്ള വാക്യങ്ങള്‍. പതിന്നാലാമദ്ധ്യായം മുഴുവന്‍ അര്‍മ്മഗദ്ദോന്‍ യുദ്ധത്തിനെക്കുറിച്ചാണു. ഇതു സംഭവിക്കുകതന്നെ ചെയ്യും- കാരണം ബൈബിള്‍ മാത്രമാണു സത്യം.

http://www.spiritualresearchfoundation.org/articles/id/spiritualresearch/spiritualscience/അര്മാഗേട്ടോന്‍

"അന്ന്‌ അവണ്റ്റെ കാല്‍ യെരുശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയില്‍ നില്‍ക്കും, ഒലിവുമല കിഴക്കു പടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌ പൊകും... എണ്റ്റെ ദൈവമായ യഹൊവയും തന്നൊടുകൂടെ സകല വിശുദ്ധന്‍മാരും വരും.." (സെഖര്യാവ്‌ നാലു മുതല്‍ ഇരുപത്തൊന്നു വരെ). ഒലിവുമലയില്‍ ഒരു ട്യുറിസ്റ്റ്‌ റിസോര്‍ട്ട്‌ പണിയാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഞെട്ടിക്കുന്ന ഈ സത്യം കണ്ടെത്തി- അതെ ഒലിവുമല പിളര്‍ന്നു കഴിഞ്ഞു. കുറച്ചു ഭൂമി കുഴിച്ചപ്പോല്‍ത്തന്നെ അതു കണ്ടുപിടിച്ചു. കുറച്ചു കുഴിച്ചു കഴിഞ്ഞപ്പോല്‍ ഒരു അഗാധ ഗര്‍ത്തം കണ്ടു. എന്നുവച്ചാല്‍ ഇനി താമസമില്ലെന്നു

http://www.eschatology.org/index.php?option=com_content&view=article&id=156:zechariah-and-the-new-covenant-part-1&catid=41:second-coming-of-christ&Itemid=൬൧

അതെ, യേശുവിണ്റ്റെ രണ്ടാം വരവിന്നായി ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു!! ഇസ്രായേലെന്ന ക്ളോക്കിണ്റ്റെ സൂചികള്‍ രണ്ടും പന്ത്രണ്ടിലെത്താന്‍ നിമിഷങ്ങള്‍ മാത്രം. മാനസാന്തരപ്പെടുക, രക്ഷിക്കപ്പെടുക. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായംഗീകരിച്ച്‌ സ്നാനപ്പെടുക. കര്‍ത്താവിനെ വരവേല്‍ക്കാനൊരുങ്ങുക. നല്ലത്‌ വരട്ടെ.

5 അഭിപ്രായങ്ങൾ:

സന്തോഷ്‌ പറഞ്ഞു...

>> യരുശലേമില്‍ ഒരു ആറ്റൊമിക്‌ ഹോളോ കോസ്റ്റ്‌ ഉണ്ടാകുമെന്നു യെശയ്യാ ഇരുപത്തൊമ്പതിണ്റ്റെ ഒന്നു മുതല്‍ ആറാം വാക്യത്തില്‍ വരെ പറയുന്നു.<<

ഇങ്ങനെ വ്യാഖ്യാനിക്കരുത് പ്ലീസ്.... (കുരുടന്‍ ആനയെ കണ്ടത് പോലെ എന്ന് ഒരു ചൊല്ലുണ്ട് മലയാളത്തില്‍) ഷിബു ഏതാണ് ഇനം? "എമ്പറര്‍ ഇമ്മാനുവേല്‍ ട്രസ്റ്റ്" ആണോ? അവരിലാണ് സാധാരണയായി ലോകാവസ്സാനത്തിന്റെയും യുദ്ധങ്ങളുടെയും അസ്കിത കണ്ടുവരുന്നത്‌..

>> കമ്പ്യൂട്ടറിണ്റ്റെ വിവിധ സീക്വന്‍സില്‍ പരിശൊധിച്ചിട്ടും ആദ്യത്തെ ആറ്റംബോംബ്‌ വീഴുന്നത്‌ യരിശലേമില്‍ത്തന്നെയാണത്രേ. <<

അപ്പോള്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീണത്‌ ആറ്റംബോംബു അല്ലെ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ഹിരൊഷിമയിലും നാഗാസാക്കിയിലും ആറ്റംബോംബ്‌ വീണു. ഞാന്‍ ഈ ലേഖനത്തില്‍ അര്‍മ്മഗദ്ദോന്‍ യുദ്ധത്തില്‍ ആദ്യ ആറ്റംബോംബ്‌ വിഴുന്നതിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌. മനസ്സിലാക്കി വായിക്കൂ സന്തോഷേ.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

also check the links provided along with the post.

അജ്ഞാതന്‍ പറഞ്ഞു...

>> ഇന്ന്‌ ലോകരാഷ്ട്രങ്ങള്‍ സംഭരിച്ചുവച്ചിരിക്കുന്നതില്‍ നിന്നും ഒരൊറ്റ അണുബോംബ്‌ വിവരംകെട്ട ഒരു രാഷ്ട്രീയനേതാവിണ്റ്റെ അധീനതയില്‍ ആകുകയോ അരബിരാജ്യങ്ങല്‍ അണുബോംബ്‌ ഉണ്ടാക്കുകയോ ചെയ്താല്‍ യുഗാന്ത്യത്തിനു പിന്നെ കാലതാമസം ഉണ്ടാകയില്ല. ഇറാണ്റ്റെ ആണവപരിപാടി മനസ്സിലോറ്‍ക്കുക, അവിടുത്തെ പ്രസിഡണ്റ്റിനെയും. ഭീകറന്‍മാരായ മത തീവ്രവാദികള്‍ അതിനാണു ശ്രമിക്കുന്നത്‌.<<


അപ്പോള്‍ അമേരിക്കക്കു വിവരം കൂടിയത് കൊണ്ടാണോ ഹിരോഷിമയിലും നഗസകിയിലും
ആറ്റംബോംബ്‌ ഇട്ടതു.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ഹിരൊഷിമയിലും നാഗാസാക്കിയിലും ആറ്റംബോംബ്‌ വീണു. ഞാന്‍ ഈ ലേഖനത്തില്‍ അര്‍മ്മഗദ്ദോന്‍ യുദ്ധത്തില്‍ ആദ്യ ആറ്റംബോംബ്‌ വിഴുന്നതിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌. മനസ്സിലാക്കി വായിക്കൂ