ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

രണ്ട്‌ വാര്‍ത്തകള്‍

* കുറ്റവും ശിക്ഷയും. (മനൊരമ, സെപ്റ്റംബര്‍ രണ്ട്‌, ബഹറൈന്‍ എഡിഷന്‍)

മാതാപിതാക്കളേ കൊലപ്പെടുട്ടിയതിനു കൌമാരക്കാരനായ ഇന്ത്യന്‍ വംശജനെ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റ്‌ ചെയ്തു. സഹീദ്‌ മഖ്ദ എന്ന്‌ പതിനെട്ട്കാരന്‍ തണ്റ്റെ രണ്ട്‌ കൂട്ട്കാരുടെ സഹായത്തൊടെ പിതാവായ ഹനീഫ്‌ മഖ്ദ, മാതാവായ ഫാത്തിമ മഖ്ദ എന്നിവരെ കിടപ്പുമുറിയില്‍ തടിക്കഷനം കൊണ്ടടിച്ചുകൊന്നെന്നാണു കേസ്‌. മാതാപിതാക്കളെ കൊല്ലാന്‍ തണ്റ്റെ കൂട്ട്കാര്‍ക്ക്‌ ഹനീഫ്‌ ആയിരം റാന്‍ഡ്‌ നല്‍കി. മരണശേഷം മാതാപിതാക്കളുടെ ഇന്‍ഷ്വറന്‍സ്‌ തുകയില്‍ നിന്നും രണ്ടരലക്ഷം രാന്‍ഡ്‌ കൂടെ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ബാക്കികൂടെ കേട്ടോളു, കൊലപാതകത്തിനുശേഷം വീട്ടിലെ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹം അപകടത്തില്‍ പെട്ട്‌ കൂട്ടുകാരിലൊരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയിലും മരിച്ചു. രണ്ടാമത്തേവണ്റ്റെ മരണമൊഴിയിലാണു സഹീദ്‌ മഖ്ദയെന്ന നിചനായ മകണ്റ്റെ പങ്ക്‌ വെളിപ്പെട്ടത്‌.

* വാഹനാപകടം (ഗള്‍ഫ്‌ മാധ്യമം, ആഗസ്റ്റ്‌ മുപ്പത്‌, കുവൈറ്റ്‌).

നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന ബസ്സും പോലീസ്‌ വാഹനവും കൂട്ടിയിടിച്ച്‌ മലയാളിയായ മെയില്‍ നഴ്സ്‌ മരിച്ചു. കോഴിക്കോട്‌ സ്വദേഷി ബിജു ജോണാണു മരിച്ചത്‌. ഭാര്യയും മൂന്ന്‌ കുഞ്ഞുങ്ങളുമുണ്ട്‌. കൂടെയുണ്ടായിരുന്നവരെയെല്ലാം പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിലൊരു ഗര്‍ഭിണിയും ഉള്‍പ്പെടും.

ഇനിയാണു മാധ്യമം പത്രത്തിണ്റ്റെ പച്ചത്തൊലി പുറത്ത്‌ വരുന്നത്‌. തുടറ്‍ന്നു വായിക്കുക- അപകടത്തില്‍പെട്ട ബസ്സിണ്റ്റെ ഡ്രൈവര്‍ കെ.എം.സി.സി ക്ളാസ്സിക്‌ യൂണിറ്റ്‌ ജോയിണ്റ്റ്‌ കണ്‍വ്വീനര്‍ നാസര്‍ ആണു. അയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസറിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അഭ്യര്‍ധിച്ചു.

ഒരാള്‍ മരിച്ചു, വളരെപ്പേര്‍ പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നു ഗര്‍ഭിണിയായ നഴ്സ്‌ ഉള്‍പ്പടെ (ആ സഹൊദരിക്ക്‌ ഓപ്പറേഷന്‍ നടത്തിയെന്നാണു കേട്ടത്‌). അവറ്‍ക്കുവേണ്ടിയൊന്നും പ്രാര്‍തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌ അപകടം വരുത്തിയ ബസിണ്റ്റെ മുസ്ളീം ഡ്രൈവര്‍ക്ക്‌ വേണ്ടി മാത്രം. എങ്ങനൊണ്ട്‌????

ഹാ..... മുസ്ളീം കിഡ്നി ആവശ്യമുണ്ടെന്നു പരസ്യം ചെയ്ത പത്രമല്ലേ. ഇതേ പ്രതീക്ഷിക്കാവൂ.





5 അഭിപ്രായങ്ങൾ:

Noushad Vadakkel പറഞ്ഞു...

ഷിബു ആള് കൊള്ളാമല്ലോ. എന്താ ഒരു ബുദ്ധി ....:) നാടകീയം കഥാന്ത്യം എന്ന് കേട്ടിട്ടേ ഉള്ളൂ .ഇപ്പൊ വായിച്ചു ....

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

അല്ല ഷിബൂ ഇതിലിപ്പോള്‍ ആരാണ്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്‌? പത്രമോ അതോ ഡ്രൈവര്‍ ജോയിന്റ്‌ കണ്‍വീനറായ സംഘടനയോ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടാതാരായാലും അതു പ്രസിദ്ദീകരിച്ചത്‌ മാധ്യമം പത്രമല്ലേ. ആ പത്രത്തിനു എഡിറ്റര്‍മാരും പ്രൂഫ്‌ റീഡര്‍മാരൊന്നുമില്ലേ. ആരും കാണാതെ വളരെപ്പേര്‍ വായിക്കുന്ന ഒരു പത്രത്തില്‍ ഇങ്ങനൊരു വര്‍ഗ്ഗിയ പരമര്‍ശം വരില്ലല്ലോ. ഇതിനു മുമ്പും ഇതുപോലുള്ള വര്‍ഗ്ഗീയവാര്‍ത്തകള്‍ വന്നിട്ടുണ്ട്‌ മാധ്യമത്തില്‍ത്തന്നെ- അതിനുദാഹരണമാണു മുസ്ളിം കിഡ്നി.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ഷിബൂ,
എന്റെ അറിവു ഷിബു വിദ്യാ സമ്പന്നനാണു എന്നാണു..അപ്പോല്‍ ഒരു കൊച്ചു കുട്ടിക്കു അറിവുള്ള കാര്യം പോലും ബാലിശമായ മറുപടിയില്‍ ഒതുക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.
നാളെ ഹര്‍ത്താല്‍ ആണെന്നു ഏതെങ്കിലും സംഘടന പത്രത്തിലൂടെ പ്രസ്താവന നടത്തിയാല്‍ അതു ആ പത്രത്തിന്റെ ആശയമാണോ.ഈ സംഭവത്തില്‍ഡ്രൈവര്‍ ജോഇന്റ് കണ്വീനറായ സംഘടന കൊടുത്തപ്പോള്‍ ആ പ്രസ്താവന പ്രസിദ്ധീകരിച്ചു.മരിച്ചവര്‍ ഏതെങ്കിലും സംഘടനയുടെ അംഗങ്ങളായിരുനെങ്കില്‍ ആ സംഘടന കൊടുത്താല്‍ അതു പ്രസിദ്ധീകരിക്കും.ഇതു പ്രസിദ്ധീകരിച്ചപ്പോല്‍ മരിച്ചവരെ സംബന്ധിച്ചു ഇതേപോലെ വാര്‍ത്ത അറിയിപ്പുകള്‍ ഏതെങ്കിലും വരുന്നതുവരെ ഇതു പെന്‍ഡിംഗില്‍ വെക്കാം രണ്ടുകൂടി ഒരുമിച്ചു പ്രസിദ്ധീകരിക്കാം എന്നു കരുതുമോ?.ഒരു സംഘടന കൊടുക്കുന്ന അറിയിപ്പുപ്രസിദ്ധീകരിക്കുക മാത്രമാണു പത്രതിന്റെ ജോലി. അല്ലാതെ എഡിറ്റര്‍ അതിനോടൊപ്പം തന്റെ കയ്യില്‍ നിന്നും ഒരു പ്രാര്‍ഥനാ അപേക്ഷ കൂടി പ്രസിദ്ധീകരിക്കുന്ന പതിവു ഉണ്ടെന്നു എനിക്കു തോന്നുന്നില്ല.മരിച്ചവരുടെ പേരില്‍ ഒരു അനുശോചനം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിട്ടു അതു പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ ഷിബുവിന്റെ ഈ പോസ്റ്റിനു പ്രസക്തിയുണ്ടു.അങ്ങിനെ ഒരു പരാതി ഉള്ളതായി പോസ്റ്റില്‍ കാണുന്നുമില്ലവാര്‍ത്തയും സംഘടനകളുടെ അറിയിപ്പുകളും രണ്ടും രണ്ടായി കാണണമെന്നാണു എന്റെ അഭിപ്രായം.ഏതായാലും അപകടത്തില്‍ മരിച്ചവര്‍ക്കു വേണ്ടി നമുക്കു പ്രാര്‍ഥിക്കാം. അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരാം

ഭൂതത്താന്‍ പറഞ്ഞു...

നമിച്ചിരിക്കുന്നു മാഷേ ...ഉഗ്രന്‍ ...ആ വാര്‍ത്തകള്‍ വായിക്കുമ്പോഴും ആ അപകടങ്ങളെ കുറിച്ചുള്ള സഹതാപം അല്ല ..മറിച്ച് അതിലെ പേരുകള്ക്കാണ് ഊന്നല്‍ നല്‍കിയത് അല്ലെ ....

ക്ഷീരമുള്ളോരകിട്ടിന്‍ ചുവടിലും ചോര തന്നെ കൊതുകിനു കൌതുകം ....ല്ലേ