ലോകാ സമസ്താ സുഖിനോ ഭവന്തു

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

പലസ്തീണ്റ്റെ അവകാശി ആരാണു??

'യരുശലേം അറബികളുടെ നാടാണു, അവിടെ മറ്റാരുടെയും താല്‍പര്യങ്ങള്‍ ഞങ്ങളംഗികരിക്കയില്ല. അവിടെ ഭരിക്കേണ്ടത്‌ ഇസ്ളാം മതരാഷ്ട്രമാണു.പന്നികളുടെയും കുരങ്ങന്‍മാരുടെയും സന്താനങ്ങളോട്‌ ഞങ്ങള്‍ പകരം ചെയ്യും'- വൊയ്സ്‌ ഓഫ്‌ പലസ്റ്റിന്‍ എന്ന റേഡിയോയിലൂടെ മുസ്ളിം നേതാവ്‌ ഷൈക്‌ എക്രീമ സാബ്രി പ്രഖ്യാപിച്ചതാണിത്‌.

'എന്നെങ്കിലും യരുശലേം ഞങ്ങള്‍ തിരിച്ചുപിടിക്കും'- രണ്ടായിരത്തിമൂന്ന്‌ സെപ്റ്റെംബര്‍ പതിനാറിനു യാസ്സര്‍ അറഫാത്‌ പ്രഖ്യാപിച്ചു.

യരുശലേം എന്ന പേരിണ്റ്റെയര്‍ത്ഥം സമാധാനനഗരമെന്നാണെങ്കിലും ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത യരിശലേമിണ്റ്റെ മേല്‍ അറബി മുസ്ളിങ്ങള്‍ നടത്തുന്ന അവകാശവാദങ്ങളില്‍ രണ്റ്റെണ്ണമാണു മുകളില്‍ പറഞ്ഞത്‌. ഇന്ന്‌ ലോകത്തില്‍ നടക്കുന്ന സംഭവങ്ങലെല്ലാം ബൈബിളിലെ പ്രവചനങ്ങലുടെ നിവ്രുത്തിയാണു. ബൈബിള്‍ പ്രവചനങ്ങലുടെ അടിസ്താനത്തില്‍ യരുശലേം ഉള്‍പ്പെട്ട പലസ്തീന്‍ നാടിണ്റ്റെ അവകാശികള്‍ ആരാണു? അറബി മുസ്ളിങ്ങളിടെ അവകാശവാദം ശരിയാണോ?

വിശുദ്ധ ബൈബിള്‍, ഖുറാന്‍ എന്നിവപ്രകാരം പലസ്തീന്‍ നാട്‌ അബ്രഹാമിണ്റ്റെ വാഗ്ദത്തസന്തതികല്‍ക്കുള്ളതാണു. ഖുറാന്‍ സൂറ പതിനേഴ്‌, വചനം നൂറ്റിനാലില്‍ ഇങ്ങനെ പറയുന്നു- 'ഫിര്‍ദൌനെ നശിപ്പിച്ചശേഷം ബനു ഇസ്രാ ഈലിനോട്‌ നാം പറഞ്ഞു, നിങ്ങള്‍ ഈ ഭൂമിയില്‍ താമസിച്ചുകൊള്‍ക'.

സൂറ അഞ്ച്‌ വചനങ്ങള്‍ ഇരുപതും ഇരുപത്തൊന്നും. മൂസ്സാ തെണ്റ്റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം നിങ്ങളോര്‍മ്മിക്കുവീന്‍..' എണ്റ്റെ ജനങ്ങളേ, അള്ളാഹു നിങ്ങള്‍ക്കു വിധിച്ചിട്ടുള്ള പരിശുദ്ധഭൂമിയില്‍ നിങ്ങള്‍ കടക്കുവീന്‍. നിങ്ങള്‍ പുറങ്ങോട്ട്‌ മാറരുത്‌. അപ്പോല്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും'.

സൂറ നാല്‍പ്പ്പത്തഞ്ച്‌ വചനം പതിനാറു- ' സത്യമായും ബനു ഇസ്രാ ഈലിനു ഗ്രന്ധവും വിധികല്‍പ്പിക്കാനുള്ള അധികാരവും പ്രവാചകത്വവും നാം കൊടുത്തു'. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മൊശെയ്ക്കു കൊടുത്ത ഗ്രന്ധത്തെക്കുറിച്ചാണു. ഇതു ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണൂ. യാഹുദന്‍മാരിതിനു തോറാ അന്നു പറയുന്നു. ദൈവം മോശയ്ക്കു കൊടുത്തതെന്നു ഖുറാന്‍ സമ്മതിക്കുന്ന ഗ്രന്ധത്തില്‍ എന്താണെഴുതിയിരിക്കുന്നതെന്നു നൊക്കാം.

ഉല്‍പ്പത്തി പതിമ്മൂന്നിണ്റ്റെ പതിന്നാലു മുതല്‍ പതിനേഴു വരെ വാക്യങ്ങള്‍.' യഹോവ അബ്രഹാമിനോടറുളിച്ചെയ്തത്‌. തലപൊക്കി നീ ഇരിക്കുന്ന സ്ധലത്ത്‌ നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിണ്റ്റെ സന്തതിക്കും ശാശ്വതമായി തരും. '

ഉല്‍പത്തി പതിനഞ്ചിണ്റ്റെ പതിനെട്ട്‌ മുതല്‍ ഇരുപതു വരെ വാക്യങ്ങള്‍-'അന്നു യഹോവ അബ്രഹാമിനൊടൊരു നിയമം ചെയ്തു. നിണ്റ്റെ സന്തതിക്ക്‌ ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത്‌ നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരീസ്യര്‍, രെഫായിമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍,യെബുസ്യര്‍ എന്നിവരുടെ ദേശത്തെ ത്തന്നെ തന്നിരിക്കുന്നു എന്നരുളിച്ചെയ്തു.'.

കാലാന്തരത്തില്‍ മോശെയുടെ നേത്രിത്വത്തില്‍ യാഹുദന്‍മാര്‍(ഇസ്രായേല്‍) ഈ പ്രദേശങ്ങള്‍ കയ്യടക്കി. യോശുവ പന്ത്രണ്ടാം അധ്യായം മുതല്‍ പത്തൊമ്പതാം അധ്യായം വരെ ഓരോ ഗോത്രങ്ങള്‍ക്കായി ഭൂമി വിഭജിച്ചുകൊടുത്തതായി കാണുന്നു. ഇസ്രായാല്‍ രാജ്യത്തിണ്റ്റെ അതിരുകള്‍ വളരെ വ്യാക്തമായി സംഖ്യാപുസ്തകം മുപ്പത്തിനാലാം അധ്യായം രണ്റ്റ്‌ മുതല്‍ പന്ത്രണ്ട്‌ വരെയുള്ള വാക്യങ്ങളില്‍ കാണാം. ഈ ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന പ്രദേശമെല്ലാം ഉള്‍പ്പെട്ടതാണു ഇസ്രായേലെന്നു ഖുറാനും സമ്മതിച്ചിരിക്കയാണല്ലോ.

ബൈബിളില്‍ പറഞ്ഞിരിക്കുന്ന അതിര്‍ത്തിയില്‍പെട്ട്‌ മുഴുവന്‍ പ്രദേശങ്ങളും ഇസ്രായേലിതുവരെ കൈവശമാക്കിയിട്ടില്ല. സിറിയ, ഇറാഖ്‌ എന്നീ രാജ്യങ്ങളില്‍ കുറേഭാഗംകൂടി ചേര്‍ന്നതാണു യഹൊവ ഇസ്രായ്യേലിനു നല്‍കിയ വാഗ്ദത്ത രാജ്യം. അതവര്‍ നേടുക തന്നെ ചെയ്യും. എന്നാല്‍ വെസ്റ്റ്‌ ബാങ്ക്‌ യഹോവ ഇസ്രായെലിനു നല്‍കിയിട്ടില്ല.

ലോകത്തില്‍ ചിതറിപ്പാര്‍ക്കുന്ന എല്ലാ യാഹുദന്‍മാരെയും യുഗാവസാനത്തില്‍ വീണ്ടും പലസ്തിന്‍ നാട്ടില്‍ കൊണ്ടുവരുമെന്നു അവര്‍ ഒരൊറ്റ ഭരണാധികാരിയുടെ കീഴിലിസ്രായേല്‍ രാജ്യം പുനസ്ദ്ധാപിക്കുമെന്നും ബൈബിള്‍ വചനം തെളിവായു പറയുന്നു. യരുശലേം ഇസ്രായേലിണ്റ്റെ തലസ്ധാനമായിരിക്കും.

യാഹുദര്‍ ലോകത്തിണ്റ്റെ എല്ലാഭാഗത്ത്നിന്നും അവരുടെ സ്വന്തം മണ്ണിലേക്കാണു വന്നിരിക്കുന്നതെന്നും അതു ബൈബിളില്‍ പണ്ട്പണ്ടേയെഴുതിവച്ചിരിക്കുന്ന പ്രവചനത്തിണ്റ്റെ പൂര്‍ത്തീകരണമാണെന്നുമറിയാതെയാണു അറബി മുസ്ളിങ്ങല്‍ ഇസ്രായെലിനെ സശിപ്പിക്കാന്‍ വ്രധാശ്രമം നടത്തുന്നത്‌. ആധുനീക നെബൂഖദ്നേസര്‍ ആണെന്നു സ്വയം പ്രഖ്യാപിച്ച ഇറാഖിലെ കശാപ്പുകാരന്‍ എന്നു കുപ്രസിദ്ധിനേടിയ സദ്ദാം ഹുസ്സൈണ്റ്റെ ഗതി ഇസ്രയേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവ്ര്‍ക്കൊരു മുന്നറിയിപ്പാണു. ഇതൊന്നു യാദ്രിശ്ചികമല്ല, ബൈബിളിലെ പ്രവചനനിവ്രിത്തിയാണു.

ശിഷ്യന്‍മാര്‍ യേശുവിനോട്‌ ചോദിച്ചു- നിണ്റ്റെ പുനരാഗമനത്തിണ്റ്റെ അടയാളമെന്താണു? യേശു പറഞ്ഞ അനേകം അടയാളങ്ങളില്‍ പ്രധാനപ്പെട്ട്‌ അടയാളം യാഹുദനെക്കുറിച്ചാണു. മത്തായി ഇരുപത്തിനാലാം അധ്യായം വായിക്കുക.അത്തി പൂത്ത്‌ തളിറ്‍ക്കുമ്പോല്‍ അതിനുള്ള സമയം ആയെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അത്തി എന്നത്‌ യഹുദനെ സൂചിപ്പിക്കുന്നു.

കാലസമ്പൂര്‍ണ്ണതയില്‍ ബൈബിള്‍ പ്രവചനം നിറവേറാന്‍ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തെട്ട്‌ മേയ്‌ പതിന്നാലാം തീയതി അത്തി തളിര്‍ക്കാന്‍ തുടങ്ങി.അന്നു ഇസ്രായേല്‍ രാഷ്ട്രം സ്ധാപിക്കപ്പെട്ടു. തൊള്ളായിരത്തിയറുപത്തേഴില്‍ ഒരു ഐതിഹാസിക യുദ്ധത്തിലൂടെ ജനറല്‍. മോഷെ ദയാണ്റ്റെ നേത്രുത്വത്തിലുള്ള യാഹുദസൈന്യം യരുശലേമില്‍ കാളുകുത്തി.പൊളിഞ്ഞുകിടന്ന മതിലില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞുകൊണ്ട്‌ യാഹുദര്‍ പ്രഖ്യാപിച്ചു-' ഇനി ഒരുനാളും ഞങ്ങല്‍ യരുശലേം വിട്ട്കൊടുക്കില്ല'.

അതെ, യഹുദര്‍ സ്വന്ത നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. അത്തി തളിര്‍ത്ത്‌ അറുപത്തിരണ്ട്‌ പര്‍ഷ്ങ്ങളായിരിക്കുന്നു. യാശുക്രിസ്തുവിണ്റ്റെ രണ്ടാം വര്‍വെ ഏറ്റവുമടുത്തിരിക്കുന്നു. മനസ്സുപുതുക്കി രൂപാതരപ്പെടുക. രക്ഷയ്ക്കായി യേശു എന്ന നാമമല്ലാതെ ആകാശത്തിനു കീഴില്‍. ഭൂമിക്കു മുകളില്‍ വേറൊരു നാമവുമില്ല.

ഓ. ടോ: വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ ഇന്ന്‌ നാലു ഇസ്രായേല്‍ പൌരന്‍മാര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിുള്‍പ്പടെ രണ്ട്‌ സ്ത്രീകളും രണ്ട്‌ പുരുഷന്‍മാരുമുള്‍പ്പെടും. വാഷിങ്ങ്റ്റണില്‍ ഇസ്രായേല്‍-പലസ്തിന്‍ സമാധാനചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണീ തീവ്രവാദി ആക്രമണം. ഇതിനുമുമ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്സ്മാധാന ചര്‍ച്ചകല്‍ക്ക്‌ തുരങ്കം വയ്ക്കാന്‍ തീവ്രവാദികല്‍ ഇത്തരം ഭീരുത്വം കാണിച്ചിട്ടുണ്ട്‌.

27 അഭിപ്രായങ്ങൾ:

മുക്കുവന്‍ പറഞ്ഞു...

do agree that isrel is for Judes. history shows that it belongs to them. if some ask the question about mecca/medina, I would have joined with muslim;s it is as simple as that.

rest of the topics I dont agree though :)

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

Original Israelies were muslims. Jews currupted Moses teachings and Thora. So the offered Land is for muslims. Jesus(Essa (PBUH)) also a muslim. Anyway, for time being Satan predominates!

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ഷിബു, തീര്‍ച്ച ആയും വെസ്റ്റു ബാങ്കില്‍ കൊല്ലപ്പെട്ട ആ നാലു പേരെ പറ്റി നാം വേദനിക്കണം. നിരപരാധികള്‍ എവിടെ വധിക്കപ്പെട്ടാലും നാം വേദനിക്കണം; കാരണം ഒരു നിരപരാധി കൊല്ലപ്പെട്ടാല്‍ അതു മനുഷ്യ രാശിയെ മൊത്തം കൊല്ലുന്നതിനു തുല്യമാണു എന്നാണു ഞാന്‍ പഠിച്ചിരിക്കുന്നതു.അതോടൊപ്പം കൊച്ചു കുട്ടികളെ പോലും കൊല്ലുന്ന ജൂത രാഷ്ട്ര ക്രൂരതയെപറ്റിയും വേദനിക്കുക. പലസ്റ്റിന്റെ അവകാശി ആരു തന്നെ ആയാലും തലമുറ തലമുറ ആയി വസിച്ചിരുന്നിടത്തു നിന്നു ആട്ടി ഓടിക്കപെട്ടു വഴിയില്‍ ഓടിച്ചവരാല്‍ കൊല്ലപ്പെട്ടു ഭിക്ഷാം ദേഹികളായി അയല്‍ രാജ്യങ്ങളില്‍ അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട കുറ്റം ചെയ്യാത്ത ആ നിരപരാധികളായ അഗതികളുടെ കൊല്ലുന്നതിലും വേദനിക്കുക.ഒരു കാര്യം ഉറപ്പു ആ പുണ്യാത്മാവു ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ പണ്ടു യരൂശലേം ദേവാലയ പരിസരത്തില്‍ വെച്ചു അദ്ദേഹം എടുത്ത ചാട്ട തീര്‍ച്ച ആയും ഈ അഗതികളായ അഭയാര്‍ഥികള്‍ക്കു വേണ്ടി അവരെ വാസ സ്ഥലത്തു നിന്നും ഓടിച്ചവര്‍ക്കെതിരെ പ്രയോഗിച്ചേനെ. കാരണം അവിടന്നു അഗതികള്‍ക്കും കഷ്ടപ്പെറ്റുന്നവര്‍ക്കും വേണ്ടിയാണല്ലോ യഹോവയാല്‍ നിയോഗിക്കപ്പെട്ടിരുന്നതു.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

പലസ്തീനികളൊട്‌ എനിക്കു വ്യക്തിപരമായി യാതൊരു പിണക്കവുമില്ല ഷെരീഫിക്കാ.. പക്ഷെ ബൈബിളില്‍ പ്രവചിച്ചിരിക്കുന്നതൊക്കെ സത്യമായിത്തന്നെ സംഭവിക്കണം. അതിനു പൂര്‍ത്തീകരണം വരണം. അതിനു ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതൊക്കെ സംഭവിച്ചുതന്നെയാകണം. അതു യഹോവയുടെ ഹിതമാണു, മനുഷ്യനു ഒന്നും ചെയ്യാന്‍ പറ്റില്ല.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

yes, i do agree with mujeeb- satan predominates. thatswhy he says jesus is muslim.

കാട്ടിപ്പരുത്തി പറഞ്ഞു...

ഷിബു-

ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിന്റെ ശരിയായ മക്കള്‍ക്ക് - ഇപ്പോള്‍ ദൈവം നല്‍കിയത് ദൈവ പുത്രനെ വധിച്ച യഹൂദര്‍ക്ക്?!!!!!

അപ്പോള്‍ ഏതാണു സത്യം? ക്രിസ്തവതയോ- അതോ യഹൂദരോ?

കാട്ടിപ്പരുത്തി പറഞ്ഞു...

ഷിബു-

ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിന്റെ ശരിയായ മക്കള്‍ക്ക് - ഇപ്പോള്‍ ദൈവം നല്‍കിയത് ദൈവ പുത്രനെ വധിച്ച യഹൂദര്‍ക്ക്?!!!!!

അപ്പോള്‍ ഏതാണു സത്യം? ക്രിസ്തവതയോ- അതോ യഹൂദരോ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

യേശു യാഹുദറ്‍ക്കുവേണ്ടി വന്നു, അവരോ അവനെ വിശ്വസിച്ചില്ല. ജാതികളായിരുന്ന എല്ലവര്‍ക്കും തണ്റ്റെ രക്ഷയെ യേശു നല്‍കി. കാട്ടൊലിവായിരുന്ന നമ്മെ അവന്‍ നാട്ടൊലിവായ യാഹുദരില്‍ ചേര്‍ത്ത്‌ കൈക്കൊണ്ടു. ഇതൊക്കെ മനസ്സിലാകണമെങ്കില്‍ കുറച്ചൊക്കെ ദൈവക്രുപ വേണം. രണ്ടും സ്വന്ത മക്കള്‍ തന്നെ.

അജ്ഞാതന്‍ പറഞ്ഞു...

ഹഹഹ കൊള്ളാം...
അയോദ്ധ്യയെക്കുറിച്ച് എവിടെയെങ്കിലും വല്ലതും എഴുതപ്പെട്ടിട്ടുണ്ടോ ആവോ...

വിചാരം പറഞ്ഞു...

വട്ട് വട്ട് എന്നാല്‍ പൊട്ടും പൊളിയൊന്നുമല്ല ഇത് തന്നെ വട്ട് ... ഷിബുവേ... ഊളമ്പാറയ്ക്കൊരു ടികറ്റ് ബുക്ക് ് ചെയ്യട്ടെ ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

അന്ത്യകാലത്ത്‌ എണ്റ്റെ (യേശുവിണ്റ്റെ) നാമം നിമിത്തം എല്ലാവരും നിങ്ങളേ പകയ്ക്കും. എണ്റ്റെ നാമം നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ച്‌ നിങ്ങളെ വിടക്കെന്നെണ്ണുമ്പോല്‍ നിങ്ങള്‍ സന്തൊഷിച്ചു തുള്ളുവീന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലിയതാകുന്നു. വിചാരം സാറിനോടെനിക്കിതേ പറയാനുള്ളു. താങ്കളെന്നെ വട്ടനെന്നു വിളിക്കുമ്പോല്‍ എനിക്കു താങ്കളൊടുള്ള സ്നേഹം കൂടുകയാണു.കാരണം സ്വര്‍ഗ്ഗത്തിലെനിക്ക്‌ പ്രതിഫലമുണ്ട്‌.

അജ്ഞാതന്‍ പറഞ്ഞു...

വിചാരം, താങ്കള്‍ പറഞ്ഞിടത്തൊന്നും ഇതു തീരില്ല. വിട്ടേര്...

കാട്ടിപ്പരുത്തി പറഞ്ഞു...

ഷിബുവേ-
യേശു തന്നെ ഒരു യഹൂദനായിരുന്നു. എന്റെ ചോദ്യമതല്ല. യേശുവിനെ അംഗീകരിച്ച ക്രൈസ്തവരുടെ കയ്യിലായിരുന്നു ജെറൂസലെം എങ്കില്‍ അബ്രഹാമിന്റെ പ്രവചനം ക്രൈസ്തവര്‍ ദൈവത്തിന്റെ മക്കളാണെന്ന വാദത്തിനു ബൈബിളിന്റെ അടിസ്ഥാനത്തില്‍ ശരിയാകുമായിരുന്നു. എന്നാല്‍ യേശുവിനെ ജാര സന്തതി എന്നും മറിയയെ അസന്മാര്‍ഗ്ഗി എന്നും വിവരിക്കുന്ന യഹൂദര്‍ ദൈവ നാടിന്റെ അവകാശിയായത് ദൈവവച പ്രകാരമാകുമോ?

വല്ലാത്ത ദൈവ കൃപയായിപ്പോയി-
ദൈവ ഷിബുവിനു കൃപ ചൊരിയട്ടെ!!

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

യാഹുദര്‍ യഹോവയുടെ സ്വന്തം ജനമെന്നു താങ്കള്‍ സമ്മതിക്കുന്നല്ലൊ. അവരെ ദൈവം കൈവിടില്ല. യേശു പറഞ്ഞു- എന്നില്‍ വിശ്വസിക്കുന്ന ഏവനും, ആദ്യം യാഹുദനും പിന്നെ യവനനും രക്ഷിക്കപ്പെടുമെന്നു വചനമുണ്ട്‌. യാഹുദരിപ്പോള്‍ വിശ്വസിക്കുന്നില്ല, പക്ഷെ അവര്‍ കുത്തിയവങ്കലേക്ക്‌ നോക്കും എന്നു ബൈബിള്‍ പറയുന്നു. നാലുപാടുന്‍ ശത്രുക്കള്‍ വളഞ്ഞിരിക്കുമ്പോല്‍ അവര്‍ യേശുവിനെ വിളിച്ചപേക്ഷിക്കും, യഹൊവ അവര്‍ക്ക്‌ വിജയവും നല്‍കും. ബൈബിളില്‍ പരഞ്ഞിരിക്കുന്നതിനു വള്ളി പുള്ളി വ്യത്യാസമില്ലാതെ സംഭവിക്കുക തന്നെ ചെയ്യും.

കാട്ടിപ്പരുത്തി പറഞ്ഞു...

യഹൂദര്‍ യഹോവയുടെ ജനമെന്ന് ബൈബിള്‍ പറയുന്നുവന്നേ ഞാന്‍ പറഞ്ഞുള്ളൂ. എന്റെ വാക്കല്ല. ബൈബിളില്‍ യഹൂദര്‍ ഒരിക്കലും വാഗ്ദത്ത ഭൂമിയില്‍ നിന്നു പുറത്താക്കപ്പെടില്ലെന്നുമുണ്ട്. പക്ഷെ ചരിത്രത്തില്‍ പലപ്പോഴും യഹൂദര്‍ ജറൂസലേമില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ തന്നെ വള്ളിയും പുള്ളിയും ഇല്ലാതായി. ബാബിലോണിയക്കാരും റോമരുമെല്ലാം ജൂതരെ വാഗ്ദത്ത ഭൂമിയില്‍ നിന്നു പുറത്താക്കിയത് ചരിത്ര സാക്ഷ്യം/ അപ്പോള്‍ നമുക്ക് ബൈബില്‍ ഒന്നു വിശകലനം ചെയ്യാം

ഉത്പത്തി 17-8 . ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും.
യഹോവ ദൈവമായിരിക്കുന്നവര്‍ക്കു മാത്രമാണ് ദൈവത്തിന്റെ ഭൂമി- ഇവിടെ യേശു ദൈവമല്ല എന്നതിന്റെ ഒരു തെളിവാണു കാനാന്‍ ദേശം യേശുവിനെ തെറിവിളിച്ച യഹൂദരുടെ കയ്യില്‍ വന്നതിലൂടെ നടന്നത്.

രണ്ടാമത് ഇവിടെ ശാശ്വതാവകാശമായാണു അബ്രഹാമിനു വാഗ്ദത്ത ഭൂമി നല്‍കുന്നത്. ശാശ്വതം എന്നതിന്റെ അര്‍ത്ഥം ഷിബുവിന്നറിയില്ല?

കാട്ടിപ്പരുത്തി പറഞ്ഞു...

യഹൂദര്‍ യഹോവയുടെ ജനമെന്ന് ബൈബിള്‍ പറയുന്നുവന്നേ ഞാന്‍ പറഞ്ഞുള്ളൂ. എന്റെ വാക്കല്ല. ബൈബിളില്‍ യഹൂദര്‍ ഒരിക്കലും വാഗ്ദത്ത ഭൂമിയില്‍ നിന്നു പുറത്താക്കപ്പെടില്ലെന്നുമുണ്ട്. പക്ഷെ ചരിത്രത്തില്‍ പലപ്പോഴും യഹൂദര്‍ ജറൂസലേമില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ തന്നെ വള്ളിയും പുള്ളിയും ഇല്ലാതായി. ബാബിലോണിയക്കാരും റോമരുമെല്ലാം ജൂതരെ വാഗ്ദത്ത ഭൂമിയില്‍ നിന്നു പുറത്താക്കിയത് ചരിത്ര സാക്ഷ്യം/ അപ്പോള്‍ നമുക്ക് ബൈബില്‍ ഒന്നു വിശകലനം ചെയ്യാം

ഉത്പത്തി 17-8 . ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും.
യഹോവ ദൈവമായിരിക്കുന്നവര്‍ക്കു മാത്രമാണ് ദൈവത്തിന്റെ ഭൂമി- ഇവിടെ യേശു ദൈവമല്ല എന്നതിന്റെ ഒരു തെളിവാണു കാനാന്‍ ദേശം യേശുവിനെ തെറിവിളിച്ച യഹൂദരുടെ കയ്യില്‍ വന്നതിലൂടെ നടന്നത്.

രണ്ടാമത് ഇവിടെ ശാശ്വതാവകാശമായാണു അബ്രഹാമിനു വാഗ്ദത്ത ഭൂമി നല്‍കുന്നത്. ശാശ്വതം എന്നതിന്റെ അര്‍ത്ഥം ഷിബുവിന്നറിയില്ല?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

യഹുദര്‍ യഹൊവയില്‍ മാത്രമാണു ഇപ്പോല്‍ വിശ്വസിക്കുന്നത്‌. ആമൊസ്‌ ഒന്‍പതാം അദ്ധ്യായം പതിന്നാലും പതിനഞ്ചും വാക്യങ്ങള്‍ നോക്കുക- "അപ്പോള്‍ ഞാനെണ്റ്റെ ജനമായ ഇസ്രായേലിണ്റ്റെ പ്രവാസികളെ മടക്കിവരുത്തും. ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതുപാര്‍ക്കയും മുന്തിരിത്തോട്ടങ്ങളുണ്ടാക്കി അവയിലേ വീഞ്ഞുകുടിക്കയും തോട്ടങ്ങളുണ്ടാക്കിയവയിലെ ഫലം ഭക്ഷിക്കയും ചെയ്യും. ഞാന്‍ അവരെ അവരുടെ ദേശത്ത്‌ നടും. ഞാനവര്‍ക്ക്‌ കൊടുത്തിരിക്കുന്ന ദേശത്ത്‌ നിന്ന്‌ അവരെയിനി പറിച്ചുനടുകയില്ല എന്നു നിണ്റ്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു". ദൈവപുത്രനായ യേശുവിനെ അവര്‍ വിശ്വസിക്കുമെന്നു പിതാവായ യഹോവയ്ക്കറിയാം. അവര്‍ കുത്തിയവങ്കലേക്കു നോക്കും, അപ്പോള്‍ യഹൊവ അവരെ വിടുവിക്കും.ബൈബിള്‍ വചനങ്ങല്‍ക്കു മാറ്റം വരില്ല. യഹൊവതന്നെയാണു യഹുദരെ ലോകത്തിണ്റ്റെ അറ്റത്തോളം ചിതറിച്ചത്‌, മടക്കിവരുത്തുന്നതും.

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപക യോഹന്നാനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം, യേശുക്രിസ്തുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചതായും അവിടെ നാല്പതുദിവസം ഉപവസിച്ചതായും അതിനുശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടതായും നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. സാത്താന്‍ യേശുവിനെ പരീക്ഷിച്ചത് നാല്പതു ദിവസത്തെ ഉപവാസത്തിന് ശേഷം മാത്രമാണോ, അതോ ആ നാല്‍പതു ദിവസങ്ങള്‍ക്കിടയിലും പരീക്ഷിച്ചോ? ഉപവാസത്തിനിടയിലും പരീക്ഷിക്കപ്പെട്ടു എന്നാണു വി. മാര്‍ക്കൊസ്സും വി. ലൂക്കായും രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷെ അവസാനമായിരിക്കാം ശക്തിയായിട്ടുള്ള പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുളത്. മനുഷ്യന്‍ എന്ന നിലയിലാണ് യേശു പരീക്ഷിക്കപ്പെട്ടത്.

ഭൂതത്താന്‍ പറഞ്ഞു...

ഞാനും ഷിബു വിനു സ്വര്‍ഗത്തില്‍ ഒരു പ്രതിഫലം കൂടി തരുന്നു ..വിചാരം പറഞ്ഞ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല ..ഇത് പോസ്റ്റിനു ശേഷം നിങ്ങള്‍ കൊടുത്ത മറുപടിക്ക് ...

പിന്നെ പോസ്റ്റിന്റെ കമെന്റ് ഷെരീഫ് മാഷ്‌ പറഞ്ഞപോലെ ..ഒരു വശത്ത് നടക്കുന്ന കൂട്ടകുരുതി കാണാതെ മറുവശത്തെ ചെറു കുരുതികളെ മാത്രം നോക്കി കാണാന്‍ ശരിക്കും ഭൂതക്കണ്ണാടി ഫിറ്റു ചെയ്ത കണ്ണ് തന്നെ വേണം ....പിന്നെ ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ വെറും പോഴന്‍ മാര്‍ ആണെന്നുള്ള ഷിബു മാഷിന്റെ ചിന്ത മാറ്റുന്നത് എന്ത് കൊണ്ടും നല്ലതാ .... ഞങ്ങളും ദിനേന വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് ....

ഷിബു മാഷേ യേശു ദേവനെ കൊണ്ട് ചാട്ട വീണ്ടും എടുപ്പിക്കല്ലേ ...... കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

ഭൂതത്താന്‍ പറഞ്ഞു...

ഞാനും ഷിബു വിനു സ്വര്‍ഗത്തില്‍ ഒരു പ്രതിഫലം കൂടി തരുന്നു ..വിചാരം പറഞ്ഞ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല ..ഇത് പോസ്റ്റിനു ശേഷം നിങ്ങള്‍ കൊടുത്ത മറുപടിക്ക് ...

പിന്നെ പോസ്റ്റിന്റെ കമെന്റ് ഷെരീഫ് മാഷ്‌ പറഞ്ഞപോലെ ..ഒരു വശത്ത് നടക്കുന്ന കൂട്ടകുരുതി കാണാതെ മറുവശത്തെ ചെറു കുരുതികളെ മാത്രം നോക്കി കാണാന്‍ ശരിക്കും ഭൂതക്കണ്ണാടി ഫിറ്റു ചെയ്ത കണ്ണ് തന്നെ വേണം ....പിന്നെ ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ വെറും പോഴന്‍ മാര്‍ ആണെന്നുള്ള ഷിബു മാഷിന്റെ ചിന്ത മാറ്റുന്നത് എന്ത് കൊണ്ടും നല്ലതാ .... ഞങ്ങളും ദിനേന വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് ....

ഷിബു മാഷേ യേശു ദേവനെ കൊണ്ട് ചാട്ട വീണ്ടും എടുപ്പിക്കല്ലേ ...... കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

കാട്ടിപ്പരുത്തി പറഞ്ഞു...

യഹൂദര്‍ യഹോവയില്‍ മാത്രമാണു വിശ്വസിക്കുന്നത്. അതു തന്നെയല്ലെ ഞാനും പറഞ്ഞത്. യേശുവെന്ന സൃഷ്ടിയില്‍ വിശ്വസിക്കുന്ന ക്രൈസ്തവരേക്കാള്‍ യഹൂദരാണു ദൈവ ദാസനമാര്‍. എന്തായാലും അത് ഷിബുവിനു മനസ്സിലായതില്‍ ഗുണമുണ്ട്. ഇനി നടക്കുന്ന കാര്യങ്ങളാണു. അത് ഉണ്ടായാലല്ലെ പറയാന്‍ പറ്റൂ. എന്തായാലും ഒന്നുകില്‍ യഹൂദരോ അല്ലെങ്കില്‍ മുസ്ലിങ്ങളോ ആയിരിക്കും ദൈവപ്രീതിയുള്ളവര്‍. ക്രൈസ്തവര്‍ പടിക്കു പുറത്ത്.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

hahahahaaaa, kaattipparutthi saarinte thamaasha enikkangu sukhicchu ketto. angane viswasiccholuu, yesukristhu nallath varutthatte.

കാട്ടിപ്പരുത്തി പറഞ്ഞു...

യേശു കൃസ്തു എന്തായാലും നല്ലത് വരുത്തേണ്ട-

യേശു വിളിച്ചു പ്രാര്‍ത്ഥിച്ച ദൈവം നമ്മെ എല്ലാവരെയും രക്ഷിക്കട്ടെ

പുലരി പറഞ്ഞു...

എന്റെ പരിമിതമായ അറിവിൽ അമെരിക്കൻ ഇവാഞ്ചലിക്കൽ സ്വസൈറ്റിയാണു ഫലസ്ഥീൻ മണ്ണിലേക്കുള്ള ജൂതരുടെ അനതികൃത കുടിയേറ്റത്തിന്നു ഏറ്റവുമധികം സഹായവും നൽകുന്നത്‌. ക്രിസ്തിവിന്റെ പുനരാഗമനത്തിന്നു മുന്ന ലോകത്തുള്ള ജൂതർ മുഴുവൻ ഇസ്രായെലിൽ കുടിയേരണം എന്നതാണത്രെ ഇവാഞ്ചലിക്കൽ സ്വസൈറ്റിയുടെ വിശ്വാസം.
എന്നിട്ടെന്ത്‌ എന്നതല്ലേ ചോദ്യം? എന്നോട്‌ ഒരു ക്രൈസ്തവ സുഹൃത്ത്‌ പറഞ്ഞതു പ്രകാരം, യേശു പുനരാഗമനത്തോടു കൂടി ജൂതരെ വധിക്കുമത്രെ. അതിനാണു സർവ്വ ചിലവും നൽകി ജൂതരെ 'അമേരിക്കൻ ഇവാഞ്ചലിക്കൽ സ്വസൈറ്റി യുടെ നേതൃത്വത്തിൽ ഫൽസഥീനിൽ ജുടിയിരുത്തുന്നത്‌. അറുക്കാൻ വേണ്ടി കന്നുകാലികളെ വെള്ളവും വൈക്കോലും നൽകി വളർത്തുകയാണു ഫലസ്ഥീനിൽ.
അമെരിക്കൻ കില്ല്ലർ പ്രസിഡന്റ്‌ ബുഷ്‌ ഇവാഞ്ചലിക്കൽ സ്വസൈറ്റിയ്യീൾ അംഗമാണത്രെ...
ഷിബു മാഷെ ഇത്‌ ശരിയാണൊ?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

ithu shariyalla pulari maashee.

പുലരി പറഞ്ഞു...

ethu shariyalla?

പുലരി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.