ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ജൂലൈ 30, വെള്ളിയാഴ്‌ച

ഒരു വെളുത്ത റോസാപ്പൂ


മെര്‍ലിന്‍ ജോസഫിണ്റ്റെ അന്ത്യകൂദാശകള്‍ക്ക്‌ നേത്ര്‍ത്വം കൊടുക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സ്‌ പ്രക്ഷുബ്ദമായിരുന്നു, വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഒരു വൈദീകനു ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാകേണ്ട മനസ്സാന്നിദ്ധ്യം പീറ്ററച്ചനു പലപ്പോഴും നഷ്ടപ്പെട്ടുവെങ്കിലും അതാരുമറിയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു കാലത്ത്‌ തണ്റ്റെ എല്ലാമെല്ലാമായിരുന്ന മെര്‍ലിന്‍ മേരി തോമസിണ്റ്റെ മരണാനന്തര ശുശ്രൂഷകളാണു അദ്ദേഹം ചെയ്യുന്നത്‌.
ഫ്ളാഷ്‌ ബാക്ക്‌: പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു ക്യാമ്പസ്‌ ജീവിതം. പീറ്ററും മെര്‍ലിനും പ്രീ ഡിഗ്രീക്ക്‌ സയന്‍സ്‌ ഗ്രൂപ്പില്‍ ഒരു ക്ളാസ്സിലാണു. അന്ന്‌ പൊട്ടിവിടര്‍ന്ന ഒരു പ്രണയം. ആദ്യമൊക്കെ ഒതൊരു വെറും തമാശയായോ, അല്ലെങ്കില്‍ പത്താംക്ളാസ്സുവരെ ബോയ്സ്കൂളിലായിരുന്ന പയ്യന്‍ കോളേജിണ്റ്റെ വര്‍ണ്ണാഭമായ മായീകലോകത്തെത്തിയപ്പോഴുണ്ടായ ഭ്രമമോ ആയിരുന്നു പീറ്ററിനാ പ്രണയം. പതിയെ പതിയെ അത്‌ മാറി, പീറ്ററിനു മെര്‍ലിന്‍ തണ്റ്റെ ജീവവായു പോലായി. അത്രയ്ക്ക്‌ അവര്‍ തമ്മിലടുത്തു.
മെര്‍ലിന്‍ മേരി തോമസ്‌- അതായിരുന്നു അവളുടെ പേര്‍. മാലാഖപോലൊരു പെണ്‍കുട്ടിയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അത്ര വലിയ വെളുത്ത നിറമല്ലെങ്കിലും, ഒരു ഐശ്വര്യം ആ മുഖത്തുണ്ടായിരുന്നു. ചെറിയ വട്ടമുഖം, ചുണ്ടില്‍ ഒരു പുഞ്ചിരിയില്ലാതെ ഒരിക്കലും അവളേ കാണാന്‍ കഴിയില്ലായിരുന്നു. എല്ലാവരോടും വിനയത്തോടും സ്നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം. വസ്ത്രധാരണത്തിലും ആ കുലീനത്വം കാണാമായിരുന്നു. പള്ളിയിലെ ക്വയറിലും യൂത്ത്‌ മീറ്റിങ്ങുകളിലും അവള്‍ സജീവസാന്നിദ്ധ്യമായിരുന്നു.
കാലം കടന്നുപോയി.സെക്കണ്റ്റ്‌ പീഡീസീയായപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ അടുത്തു. എന്നാല്‍ ഇരുവരും പരസ്പരം സ്പര്‍ശിച്ചിട്ടില്ല. തൊടുംന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കല്യാണം കഴിഞ്ഞുമതിയെന്നായിരുന്നു മെര്‍ലിണ്റ്റെ പക്ഷം. രണ്ട്പേരുടേയും കത്തോലിക്കാ കുടുംബങ്ങളായതുകൊണ്ട്‌ തങ്ങളുടെ കല്യാണത്തിനു വീട്ട്കാരുടെ വലിയ എതിര്‍പ്പ്‌ വരില്ലയെന്നവര്‍ക്കുറപ്പായിരുന്നു.
പക്ഷെ അവരുടെ ആ ബന്ധത്തിനു വിള്ളലുണ്ടാക്കിക്കൊണ്ട്‌ ശപിക്കപ്പെട്ട ആ ദിവസം വന്നെത്തി. കോളേജടച്ച്‌ സ്റ്റഡിലീവായിരുന്ന ഒരു ദിവസം അവര്‍ ഹാള്‍റ്റിക്കറ്റ്‌ വാങ്ങാന്‍ കോളേജിലെത്തി. അത്‌ വാങ്ങിക്കഴിഞ്ഞ്‌ കുറച്ച്നേരം സംസാരിക്കാന്‍ അവര്‍ ആഡിറ്റോറിയത്തിണ്റ്റെ സൈഡ്‌ റൂമിലെത്തി. പ്രി ഡിഗ്രി കഴിഞ്ഞ്‌ അടുത്ത കോഴ്സിനു പോകുന്നതിനെപ്പറ്റിയും, തങ്ങളുടെ വരാന്‍പോകുന്ന കുടുംബജീവിതത്തിനെപ്പറ്റിയും അവര്‍ വളരെനേരം സംസാരിച്ചു.
അതെ... ഇവിടെവച്ചാണു പീറ്ററിണ്റ്റെ മനസ്സില്‍ പിശാച്‌ ആ ശപിക്കപ്പെട്ട ചിന്ത എത്തിച്ചത്‌.. തനിക്കു മെര്‍ലിനെ ഒന്നു ചുംബിക്കണം.ആഗ്രഹം പറഞ്ഞപ്പോള്‍ മെര്‍ലിന്‍ അത്‌ നിരസിച്ചു. എല്ലാ വിശുദ്ധിയോടുംകൂടെ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കണം എന്നവള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.
പീറ്റര്‍ വളരെ നിര്‍ബന്ധിച്ചു. ഇല്ല ഇല്ല എന്നു പറഞ്ഞിട്ടും അവന്‍ പിന്നെയും നിര്‍ബന്ധിച്ചു. അവസാനം സഹികെട്ട്‌ മെര്‍ലിന്‍ തിരിഞ്ഞു നടന്നു. പിശാച്‌ പീറ്ററിനെ തെറ്റ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചു. തിരിഞ്ഞു ഇടനാഴിയിലൂടെ പോകുകയായിരുന്ന മെര്‍ലിനെ പിടിച്ച്‌ അവന്‍ അവളുടെ ചുണ്ടില്‍ ഉമ്മവച്ചു. പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തിട്ടും ആ ആലിംഗനത്തില്‍ നിന്നും അവള്‍ക്ക്‌ രക്ഷപെടാനായില്ല. പിടിവിട്ട്‌ കഴിഞ്ഞ്‌ അവളുടെ മുഖത്ത്നോക്കാന്‍ അവനു ശക്തിയില്ലായിരുന്നു. അവളുടെ ആ മൌനത്തില്‍, ഹ്രിദയാന്തര്‍ഭാഗത്തേക്കിറങ്ങിച്ചെല്ലുന്ന ആ നോട്ടത്തില്‍ അവള്‍ക്കവനോട്‌ പറയാനുള്ളതെല്ലാമുണ്ടായിരുന്നു.
അവരുടെ ബന്ധം തകര്‍ന്നു. പരീക്ഷയെഴുതാന്‍ വന്നപ്പോഴും അവള്‍ അവനു മുഖം കൊടുത്തില്ല. റിസല്‍റ്റ്‌ വന്ന്‌ കഴിഞ്ഞപ്പോലവള്‍ എഞ്ചിനീയറിങ്ങിനു ബാങ്ങ്ളൂര്‍ക്ക്‌ പോയി. പീറ്ററാകട്ടെ രണ്ട്‌ വിഷയങ്ങള്‍ക്ക്‌ തോറ്റു. അവനു ഭയങ്കര സങ്കടവും കുറ്റബോധവുമുണ്ടായിരുന്നു.പല ദിവസങ്ങളിലും പീറ്റര്‍ പള്ളിയില്‍ പോയി കുമ്പസരിച്ച്‌ തന്‍ ചെയ്ത കൊടും പാപം കര്‍ത്താവിനോടേറ്റ്പറഞ്ഞ്‌ കരഞ്ഞു മാപ്പിരന്നു.
കാലം കഴിഞ്ഞുപോയി. പീറ്റര്‍ സെമിനാരിയില്‍ ചേര്‍ന്ന്‌ പുരോഹിതനായി. രണ്ട്‌ വര്‍ഷം മുമ്പാണു ഓര്‍ഡിനേഷന്‍ കിട്ടി ഈ ഇടവകയില്‍ വന്നത്‌. പീറ്റര്‍ കൊച്ചച്ചനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. വന്നപ്പോള്‍ പിറ്ററച്ചന്‍ അറിഞ്ഞിരുന്നില്ല- ഈ ഇടവകയിലേക്കാണു ഒരിക്കല്‍ താന്‍ സ്നേഹിച്ചിരുന്ന, എന്നാല്‍ തണ്റ്റെ മോശം പ്രവര്‍ത്തികൊണ്ട്‌ കൈവിട്ട്പോയ മെര്‍ലിനെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നതെന്നു. അവര്‍ കുടുംബമായി ഡല്‍ഹിയിലാണു താമസം. ഭര്‍ത്താവ്‌ ജോസഫ്‌ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറാണു. അവര്‍ക്ക്‌ ഒരു മകള്‍- ആറു വയസ്സുകാരി നേഹ. നാലുമാസം മുമ്പ്‌ അവര്‍ നാട്ടില്‍ വന്നപ്പോഴാണു അച്ചന്‍ ആ വിവരമറിഞ്ഞത്‌. തിരിച്ച്പോകുന്നതിനുമുമ്പ്‌ ഒരു ദിവസം മെര്‍ലിനും നേഹയും അച്ചനെ കാണാന്‍ വന്നു. ഭര്‍ത്താവിണ്റ്റെ സംശയരോഗം മൂലം മെര്‍ലിണ്റ്റെ ജീവിതം നരകതുല്യമാണു. ആത്മഹത്യ ചെയ്യാനെനിക്ക്‌ പേടിയാണെന്നുള്ള മെര്‍ലിണ്റ്റെ വാക്കുകള്‍ പീറ്ററച്ചന്‍ ഞെട്ടലോടെയാണു കേട്ടത്‌.
നേഹമോള്‍ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയയിരുന്നു. അവര്‍ തിരിച്ച്പോകാന്‍ നേരത്ത്‌ നേഹയെ എടുത്ത്‌ ആ നെറ്റിയില്‍ ഉമ്മവയ്ക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സിലെ ചിന്ത ഇതായിരുന്നു- തനിക്ക്‌ പിറക്കാതെ പോയ മകള്‍.
നാലു ദിവസം മുമ്പാണത്‌ സംഭവിച്ചത്‌- മെര്‍ലിന്‍ തണ്റ്റെ ഭര്‍ത്താവായ ജോസഫിണ്റ്റെ കയ്യാല്‍ കൊല്ലപ്പെട്ടു. അയാള്‍ക്ക്‌ ഭാര്യയെ സംശയമായിരുന്നു. ഒരു ദിവസം ഇതിണ്റ്റെ പേരില്‍ അവര്‍ വഴക്കിട്ടു. മെര്‍ലിന്‍ സഹികെട്ട്‌ എന്തൊ പറഞ്ഞത്‌ ജോസഫിനിഷ്ടപ്പെട്ടില്ല.അയാള്‍ മെര്‍ലിണ്റ്റെ തല ഭിത്തിയിലിടിപ്പിച്ച്‌ അവളെ കൊന്നു. സ്വന്തം മമ്മയുടെ മരണമേല്‍പിച്ച ഷോക്കില്‍നിന്നും നേഹമോള്‍ ഇതുവരെ മോചിതയായിട്ടില്ല.
***************************
മരണാനന്തര ശുശ്രൂഷകള്‍ കഴിഞ്ഞു. എല്ലാവരും പോയി, പള്ളിയങ്കണം വിജനമായി. പീറ്റരച്ചണ്റ്റെ മനസ്സാകെ അസ്വസ്ധമായിരുന്നു. കുറച്ച്‌ കഴിഞ്ഞ്‌ പള്ളിയങ്കണത്തിലെ റോസാച്ചെടിയില്‍ നിന്നും ഒരു വെളുത്ത റോസാപ്പൂവുമായി പീറ്ററച്ചന്‍ മെര്‍ലിണ്റ്റെ കല്ലറയ്ക്കരികിലെത്തി, ആ പൂവ്‌ അവിടെ സമര്‍പ്പിച്ചു.
'പ്രീയ മെര്‍ലിന്‍, അന്ന്‌ നിന്നോട്‌ ഞാന്‍ അങ്ങനെ ചെയില്ലയിരുന്നെങ്കില്‍ നിനക്കീ ഗതി വരില്ലായിരുന്നു. നിണ്റ്റെ ജിവിതം ഞാനാണു നശിപ്പിച്ചത്‌. പാപിയായ ഈ എന്നൊട്‌ നീ ക്ഷമിക്കൂ'- അച്ചണ്റ്റെ മനസ്സ്‌ മന്ത്രിച്ചു.
ആ സമയത്ത്‌ ചെറിയ ചാറ്റല്‍മഴ പെയ്യാനാരംഭിച്ചു. മഴത്തുള്ളികള്‍ക്കൊപ്പം പീറ്ററച്ചണ്റ്റെ കണ്ണീര്‍ത്തുള്ളികളും മാര്‍ബിള്‍ പാകിയ മെര്‍ലിണ്റ്റെ ശവകുടിരത്തില്‍ പതിക്കുന്നുണ്ടായിരുന്നു.

2010, ജൂലൈ 21, ബുധനാഴ്‌ച

ആത്മാവിന്‍ നഷ്ടസുഗന്ധം


പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചേക്കുളം എന്ന മനോഹരഗ്രാമത്തിലയിരുന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ആദ്യ പത്ത്‌ വര്‍ഷങ്ങള്‍. കാലങ്ങള്‍ക്ക്‌ മുമ്പ്‌ ആ ദേശത്ത്‌ വന്നുപാര്‍ത്ത എണ്റ്റെ മുന്‍ തലമുറക്കാര്‍ ഞങ്ങളുടെ കുടുംബപ്പേരായ ചേക്കുളത്ത്‌ എന്ന പേര്‍ ആ ഗ്രാമത്തിനു നല്‍കി. എണ്റ്റെ നാല്‍ മുതല്‍ പത്ത്‌ വയസ്സു വരെയുള്ള കാലമായിരുന്നു എണ്റ്റെ സുവര്‍ണ്ണകാലം. അത്‌ കഴിഞ്ഞ്‌ ചേക്കുളത്ത്‌ നിന്നും ഏകദേശം നല്‍ കിലോമീറ്റര്‍ മാറി നെല്ലിക്കാലായില്‍ പുതിയ വിട്‌ വച്ച്‌ അവിടെ പാര്‍പ്പ്‌ തുടങ്ങി. എണ്റ്റെ അമ്മവീടാണു നെല്ലിക്കാലായില്‍.
പറഞ്ഞ്‌ വന്നത്‌ ചേക്കുളത്തെ എണ്റ്റെ ബാല്യത്തെക്കുറിച്ചാണു. വീടീണ്റ്റെ തൊട്ട്മുന്‍പില്‍ നെല്‍ വയലാണു, അതിനപ്പുറം തോട്‌, അതിനപ്പുറം വീണ്ടും വയല്‍- എല്ലാം ഒരു പച്ചമയം. കൊയ്ത്ത്‌ കഴിഞ്ഞ ഞങ്ങളുടെ പാടത്ത്‌, നെല്ല്‌ കൂട്ടിയിട്ടതിനു കാവല്‍ കിടക്കാന്‍ വാസുപിള്ളക്കൊച്ചേട്ടനോടൊപ്പം ഞാനും പോയി മാടത്തില്‍ കിടക്കാറുള്ളത്‌ ഇപ്പോഴും സുഖമുള്ള ഒരോര്‍മ്മയാണു.അതിണ്റ്റെ ആ ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിങ്ങുണ്ടല്ലോ- അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊയ്ത്ത്‌ കഴിഞ്ഞ പാടത്തിണ്റ്റെ ആ മണവും, തവളകളുടെയും ചിവീടുകളുടെയുമൊക്കെ ഒച്ചയും, വീട്ടിലെ മെത്തയുടെ പതുപതുപ്പില്‍ നിന്നും മണ്ണിണ്റ്റെ മണമുള്ള വയലില്‍ പുല്‍പായ വിരിച്ച്‌ കിടക്കുമ്പോഴുള്ള ആ സുഖവും ഒന്നു വേറേതന്നെയാണു.
വീട്ടിലെ എണ്റ്റെ കൂട്ട്കാര്‍ തങ്കമണി എന്ന പശു, ടോമി എന്ന പട്ടി, പിന്നെ അനേകം പൂച്ചകളും കോഴികളും. പശുവിനേ മേയ്ക്കാന്‍ വയലില്‍ എണ്റ്റെകൂടെ കൂട്ട്കാരും അവരുടെ പശുക്കളുമായി വരും. ഞങ്ങള്‍ക്കെല്ലാം വാഹനങ്ങളുമുണ്ടായിരുന്നു. നല്ല നീളമുള്ള ഒരു കമ്പിണ്റ്റെ അറ്റത്ത്‌ ഒരു ചെറിയ കമ്പ്‌ കുറുകെ കെട്ടിവയ്ക്കും. വീട്ടിലാരുടെയെങ്കിലും ഒരു റബ്ബര്‍ ചെരിപ്പെടുത്ത്‌ വട്ടത്തില്‍ മുറിച്ച്‌ രണ്ട്‌ റ്റയറുണ്ടാക്കും (അതിനു കുറച്ചിമ്മിണിയൊന്നുമല്ല ചന്തിക്ക്‌ അടി കിട്ടിയിട്ടുള്ളത്‌).ആ റബ്ബര്‍ ചാടുകളുറ്റെ നടുക്ക്‌ ചെറിയ ദ്വാരമുണ്ടാക്കി ഓരോ ആണികള്‍ കയറ്റി, ആ ചെറിയ കമ്പിണ്റ്റെ അറ്റത്ത്‌ ആ ആണികള്‍ തറയ്ക്കും. ഇരുചക്രവാഹനം റെഡി- പിന്നെ ഞങ്ങളുടെ കലാവാസനയനുസരിച്ച്‌ അലങ്കാരങ്ങളും എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.അവധിദിവസങ്ങളീല്‍ രാവിലെ പ്രാതല്‍ കഴിഞ്ഞ്‌ പശുവിനെ തീറ്റാന്‍ വയലില്‍ ഞങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും വണ്ടിയില്‍ ചെറിയ ഭാണ്ടത്തില്‍ അന്നത്തെ പ്രാതലിണ്റ്റെ വിഭവങ്ങളുമുണ്ടായിരിക്കും. ഞങ്ങളെല്ലാവരുമത്‌ പങ്കുവച്ച്‌ കഴിക്കും. ഇപ്പോള്‍ അങ്ങനെ വല്ലയിടത്തുമുണ്ടോ ആവോ......
ബാല്യത്തെപ്പറ്റി പറയുമ്പോള്‍ റ്റോമി എന്ന എണ്റ്റെ പട്ടിയെപ്പറ്റി പറയതിരിക്കാനാവില്ല. ഏകദേശം ചുവന്ന നിറമുള്ള ഒരു നാടന്‍ പട്ടിയായിരുന്നു റ്റോമി. അവനെ ഉറക്കത്തില്‍ ചെന്നു ചവിട്ടിയാലും എത്ര നൊന്താലും എന്നെ കാണുമ്പോല്‍ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു എണ്റ്റെ റ്റോമി. ഒരുദിവസം രാത്രി വരാന്തയില്‍ ഞാന്‍ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുമ്പോല്‍ ഒരു പാമ്പ്‌ എണ്റ്റടുത്ത്‌ വന്നു. അതു കണ്ട റ്റൊമിയും പാമ്പും തമ്മില്‍ കടിപിടിയായി. അവസാനം പാമ്പ്‌ തുണ്ടം തുണ്ടമായി. പിറ്റേന്ന്‌ രാവിലേ റ്റോമിയുടെ ദേഹത്ത്‌ വ്രിണങ്ങള്‍ വന്നു- അവനേ വിഷം തീണ്ടിയിരുന്നു. റ്റോമി വല്ലതെ കരയുന്നുണ്ടായിരുന്നു. അന്നെനിക്കു ഏഴോ എട്ടോ വയസ്സേയുണ്ടായിരുന്നുള്ളു, അ പ്രായത്തിലും ഞാന്‍ മമ്മിയൊട്‌ പറഞ്ഞു- റ്റോമി എങ്ങനെ വേദനിച്ച്‌ മരിക്കണ്ട, നമുക്കവനെ കറണ്ടടിപ്പിച്ച്‌ കൊല്ലാം. അതാകുമ്പം ഒറ്റയടിക്ക്‌ മരിക്കുമല്ലൊ. റ്റോമിയൊടുള്ള എണ്റ്റെ സ്നേഹക്കൂടുതലാണു എന്നെക്കൊണ്ടത്‌ പറയിപ്പിച്ചത്‌. പിന്നെ കുറേനാല്‍ മനസ്സില്‍ ഭയങ്കര സങ്കടമായിരുന്നു.
ഇപ്പോള്‍ ദിവസവുമെല്ലാവരുടെയും വീട്ടില്‍ ചിക്കനുണ്ടല്ലൊ പണ്ടങ്ങനെയല്ലായിരുന്നു.രണ്ടാഴ്ച കൂടുമ്പോള്‍ കൂട്ടില്‍നിന്നുമൊരു പൂവങ്കോഴിയെപിടിച്ച്‌ മറത്തില്‍ തലകീഴായി കെട്ടിത്തൂക്കിയിടും. എണ്റ്റെ വിടിനു മുമ്പില്‍ക്കൂടെയാണു രാവിലെ ആള്‍ക്കാര്‍ തോട്ടില്‍ കുളിക്കാന്‍ പോകുന്നത്‌,അതുകൊണ്ട്‌ എണ്റ്റെ വീട്ടില്‍ ചിക്കന്‍ വയ്ക്കുന്ന ദിവസം അതെല്ലാവരുമറിയും. കോഴിയെ കൊല്ലുന്നത്‌ കാണാനുള്ള ശക്തി എനിക്കന്നും ഇന്നും ഇല്ല.കൊന്നു കഴിഞ്ഞ്‌ കോഴിയെ ചുട്‌ വെള്ളത്തിലിട്ട്‌ വയ്ക്കും. അതിണ്റ്റെ പപ്പും പൂടയും പറിക്കാനുള്ള അവകാശം എനിക്കാണു. കോഴിക്കറി വെച്ചാല്‍ രണ്ട്‌ കാലും എനിക്കാണു, കോഴിക്കാല്‍ എന്നും എനിക്കൊരു വീക്നെസ്സാ... ഏതെങ്കിലും ബന്ധുവീട്ടില്‍ പോകുമ്പോള്‍ ഗിഫ്റ്റായി കൊണ്ടുപോകുന്നതും കോഴിയെയാണു.
ബാല്യകാലത്തെ വേറൊരു കലപരിപാടിയായിരുന്നു തവളയെപ്പിടിക്കല്‍- ചൂണ്ടയില്‍ ഇരയായിടാന്‍. വീട്ടിലെ കയ്യാലയുടെയും പറമ്പിലെയും എല്ല കല്ലുകളും പൊയി പൊക്കും, ചെറിയ തവളയെ പിടിക്കാന്‍. പിന്നെ അതിനെ ഒരു കുപ്പിക്കകത്താക്കും. ഏകദേശം ഒരു പത്തിരുപത്‌ തവളയാകുമ്പോള്‍ ചൂണ്ടയുമെടുത്ത്‌ തോട്ടിന്‍ വക്കത്തേക്കു നടക്കും. ആദ്യമൊക്കെ സേഫ്റ്റിപ്പിന്‍ വളച്ചാണു ചൂണ്ടക്കൊളുത്തുണ്ടക്കിയിരുന്നത്‌. സത്യം പറയമല്ലൊ- അങ്ങനെ ഒരു മീനും കിട്ടിയിട്ടില്ല. തവളയെയും തിന്നിട്ട്‌ മീനതിണ്റ്റെ പാട്ടിനു പോകും. പിന്നെ ഒറിജിനല്‍ ചൂണ്ടക്കൊളുത്ത്‌ വാങ്ങി ഒരുപാട്‌ മത്സ്യബന്ധനം നടത്തിയിട്ടുണ്ട്‌. കറിവച്ചും പൊരിച്ചും കഴിച്ചിട്ടുമുണ്ട്‌.
ചൂണ്ട കൂടാതെ മീനേപ്പിടിക്കാന്‍ തോര്‍ത്ത്മുണ്ടും ഉപയോഗിച്ചിരുന്നു. തോര്‍ത്തിണ്റ്റെ ഒരറ്റം കഴുത്തില്‍ കെട്ടി മറ്റേയറ്റംകൊണ്ട്‌ കുഞ്ഞ്‌ മീനുകളേ കോരിയെടുക്കുക ഒരു വിനോദമായിരുന്നു.പിന്നെ മഴക്കാലത്ത്‌ കണ്ടത്തില്‍ വെള്ളം കയറിവരുമ്പോള്‍ ഒറ്റാലുപയോഗിച്ച്‌ വലിയ മീനുകളേപിടിക്കാന്‍ ചേട്ടന്‍മാരോടൊപ്പം ഞാനും പോകുമായിരുന്നു.
അഞ്ച്‌ പൈസയുടെ തേന്‍ മുട്ടായിയും, ഇരുപത്‌ പൈസയുടെ ചക്കരമുട്ടയിയിടെയുമൊക്കെ രുചി ഇപ്പൊഴും നാവിന്‍ തുമ്പത്തുണ്ട്‌. ഓര്‍മ്മയില്ലേ....., നമുക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ ചക്കര മുട്ടയി നുണഞ്ഞ്‌ പകുതിയാകുമ്പോള്‍ അതിനകത്ത്‌ നിന്നും ഇരുപത്‌ പൈസ തിരിച്ച്‌ കിട്ടും. പിന്നെ നാരങ്ങമുട്ടായി, ചെറിയ ചെറിയ വട്ടത്തിലുള്ള ബിസ്കറ്റ്‌..... അതൊക്കെയായിരുന്നു അന്നത്തെ പിസ്സയും ബര്‍ഗറും. അതും ഒറ്റയ്ക്കു കഴിക്കില്ല. കൂട്ട്കാരൊത്ത്‌ ഏതെങ്കിലുമൊരു പറമ്പിലെ ഒരു മരച്ചോട്ടിലിരുന്ന്‌ പങ്ക്‌ വച്ച്‌ വര്‍ത്തമാനവും പറഞ്ഞിരുന്നു കഴിക്കുന്നതിലായിരുന്നു രുചി. ഗ്രാമത്തിലേ ഏതൊരു വീട്ടിലും കയറിച്ചെല്ലാനുള്ള സ്വതന്ത്യ്രം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഇന്നത്തെ കാലത്ത്‌ തൊട്ടപ്പുറത്തെ ഫ്ളാറ്റില്‍ ആരൊക്കെയാണു താമസിക്കുന്നതെന്നു പോലും പലര്‍ക്കുമറിയില്ല. അത്രയ്ക്ക്‌ യാന്ത്രീകമണിപ്പോള്‍ ജിവിതം. പണ്ടങ്ങനെയല്ലയിരുന്നു.. എണ്റ്റെ ഗ്രാമത്തിലര്‍ക്കെങ്കിലും ഒരു പനി വന്നല്‍, ആ ഗ്രാമം മുഴുവന്‍ അറിയുമായിരുന്നു, ആ വീട്ടില്‍ ചെന്ന്‌ അവരേ സന്ദര്‍ശിക്കും. ഗ്രാമത്തിലെല്ലാവര്‍ക്കും അന്യോന്യം അത്രക്ക്‌ ഹ്രിദയബന്ധമുണ്ടായിരുന്നു.
ബാല്യകാല സ്മരണകള്‍ ഇനിയും വളരെയേറെയുണ്ട്‌.അന്ന്‌ ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാന്‍ കുട്ടികള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഇന്നു അതിനവരുടെ മാതാപിതാക്കളുടെ സ്റ്റാറ്റസ്‌ ഒരു വിലങ്ങുതടിയാണു. അന്നത്തെയും ഇന്നത്തെയും കുട്ടികളെ ഇവിടെ താരതമ്യം ചെയ്യുന്നില്ല. ഇന്ന്‌ എല്ലാ മാതാപിതാക്കളും തങ്ങളുടെ ആ സുന്ദരമായ ബാല്യകലം ഓര്‍ത്തിരുന്നെങ്കില്‍............എല്ലാവരെയും ജാതിമതഭേദമെന്യേ സ്നേഹിക്കാന്‍ മക്കള്‍ക്ക്‌ ഉപദേശിച്ചു കൊടിത്തിരുന്നെങ്കില്‍.......... കൈവെട്ടും കൊട്ടേഷനുമില്ലാത്ത ഒരു നല്ല നാളേയ്ക്കായ്‌..

2010, ജൂലൈ 17, ശനിയാഴ്‌ച

പോള്‍ മരിച്ചു.

നെറ്റില്‍ കറങ്ങി നടക്കുന്ന ഒരു മെയില്‍ ഇവിടേ പോസ്റ്റ്‌ ചെയ്യുന്നു. ഇതിണ്റ്റെ രചയിതാവ്‌ ആരായിരുന്നാലും എണ്റ്റെ വക ഒരു ഒണക്കത്തേങ്ങാ.

ലോക കപ്പ്‌ സ്പെയ്നിനു കിട്ടുമെന്ന്‌ പ്രവചിച്ച നീരാളി പോള്‍ മരിച്ചു. എന്താണു കാരണമെന്നറിയേണ്ടേ.....
.
.
.
.
.
.
.
.
.
.
.
.
ഇന്ത്യയ്ക്കെന്നാണു ഫുട്ബോള്‍ ലോകകപ്പ്‌ കിട്ടുന്നതെന്നു നീരാളിയോട്‌ ചോദിച്ചു. അതു കേട്ട്‌ നമ്മുടേ പോള്‍ നീരാളീ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ശ്വാസം മുട്ടി മരിച്ചു

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഇപ്പോ സ്പെയ്ന്‍ കളിക്കാര്‍ ആരായി?


ലോകകപ്പ്‌ സ്പെയ്നിനു കിട്ടുമെന്ന്‌ പ്രവചിച്ച നീരാളി പോള്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. പോളിനെ ജര്‍മനിയില്‍നിന്നും കൊണ്ടുവന്ന്‌ സ്പെയ്നിലെ ഒരു സൂവില്‍ രാജകീയമായ്‌ വാഴിക്കുമെന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇതിനു തക്കവണ്ണം പോള്‍ എന്താണു ചെയ്തത്‌? ഒരു ബ്ളോഗ്ഗര്‍ പറഞ്ഞത്‌ പോലെ,പോള്‍ ഒരു ബോക്സിലെ കക്കയിറച്ചി കഴിച്ചു, അതിലുണ്ടായിരുന്നത്‌ സ്പെയ്നിണ്റ്റെ പതാകയായിരുന്നു. മനുഷ്യരുടെ ആക്രാന്തവും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നുള്ള മലയാളിശീലവും നീരാളിക്കില്ലാത്തതുകൊണ്ട്‌ ഹോളണ്ടിണ്റ്റെ പതാക കിടന്നിരുന്ന പെട്ടിയിലെ കക്കയിറച്ചി അത്‌ തിന്നില്ല.

മത്സരത്തില്‍ സ്പെയ്ന്‍ കളിച്ചു ജയിച്ചു പക്ഷെ ക്രെഡിറ്റെല്ലാം നീരാളിക്കും. ഇത്‌ കാണുമ്പോള്‍ എണ്റ്റെ മനസ്സില്‍ ചെറിയൊരു ചോദ്യം- വിയര്‍ത്ത്‌കുളിച്ച്‌ കഷ്ട്പ്പെട്ട്‌ നൂറ്റിയിരുപത്‌ മിനിറ്റ്‌ കളിച്ച സ്പെയ്ന്‍ കളിക്കാര്‍ വെറും ഊ....... അല്ലെങ്കിലതു വേണ്ട്‌, സ്പൈന്‍ കളിക്കാര്‍ വെറും ഉണ്ണാക്കന്‍മാരാണോ?????????? സ്പെയ്ന്‍ കോച്ചും കളിക്കാരും ഇപ്പോ ആരായി.......... ?


ഓ.ടോ........രണ്ടായിരത്തിപ്പതിനാലില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാര്‍ കളത്തിലിറങ്ങേണ്ട ആവശ്യമില്ല. ഓരോ കളിയിലെ ജേതാക്കളെയും പ്രവചനം കോണ്ട്‌ കണ്ടൂപിടിക്കാം. ട്രോഫിയും അങ്ങനെ പ്രവചിച്ച്‌ കിട്ടുന്ന റ്റീമിനു സമ്മാനിക്കാം. അതിനുവേണ്ടി റ്റിണ്റ്റുമോണ്റ്റെ വീട്ടിലെ ജിജിമോള്‍ എന്ന പശുക്കിടാവിനെ പരിശീലിപ്പിക്കുന്നുണ്ട്‌. രണ്ട്‌ ബക്കറ്റില്‍ ഓരോ റ്റീമിണ്റ്റെ പതാകയും കാടിവെള്ളവും വയ്ക്കും. ജിജിമോള്‍ ഏത്‌ പതാകയിരിക്കുന്ന ബക്കറ്റിലെ കാടി കുടിക്കുന്നോ, ആ ടീം വിജയിച്ചതായ്‌ പ്രഖ്യാപിക്കും.

2010, ജൂലൈ 14, ബുധനാഴ്‌ച

പാവം പാവം ഗോളികുമാരന്‍


രണ്ടായിരത്തി അന്‍പത്തിനാലു ഫുട്ബോള്‍ ലോകകപ്പിലെ ഒരു ലീഗ്‌ മാച്ച്‌. റ്റീമുകള്‍ ഇണ്റ്റ്യയും അര്‍ജണ്റ്റീനയും (അങ്ങനെയും സംഭവിച്ചേക്കാം, മനുഷ്യര്‍ടെ കാര്യമല്ലേ? എന്താ എപ്പ്ഴാ എങ്ങനാ സംഭവിക്കുന്നതെന്നു പറയന്‍ പറ്റില്ലല്ലോ). പന്ത്‌ മബുലാനി- മേഡ്‌ ഇന്‍ കുന്നംകുളം (ഉപയോഗിച്ച റബ്ബര്‍ കോട്ടയത്തുള്ള തണ്റ്റെ സ്വന്തം തോട്ടത്തില്‍ നിന്നും കഴിഞ്ഞ നാപ്പത്തഞ്ച്‌ വര്‍ഷമായി മലയാളി മങ്കമാരുടെ സ്വപ്നകാമുകനായ ബേര്‍ളിച്ചായന്‍ സംഭാവന ചെയ്തതാണു. അമ്മച്ചിയാണേ സത്യം).

ഇന്ത്യയുടെ കോച്ച്‌ നോബോള്‍ അഞ്ചേരിയും മറ്റവരുടെ കോച്ച്‌ പുലിയണല്‍ മെസ്സിയുമാണു (രണ്ട്‌ പേരും പഴയ ഫുട്ബോള്‍ പടക്കുതിരകളാണു). ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ മറ്റാരുമല്ല- സാക്ഷാല്‍ കെ. കരുണേട്ടനാണു (പുള്ളിക്കാരന്‍ ഇപ്പഴെങ്ങും പോവില്ല, മറിച്ചാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത്‌ വെള്ളത്തില്‍ വരച്ച വരയാണു... )

ഓലപ്പീപ്പിയുടെയും ശിങ്കാരിമേളത്തിണ്റ്റെയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ മത്സരം പുരോഗമിക്കുന്നു. ഇരുപത്തൊന്നു കളിക്കാരും ഫുള്‍റ്റൈം ഇന്ത്യയുടെ കളത്തിലാണു (ഒരാള്‍ മറ്റവരുടെ ഗോളിയാണു, റഫറിയെ കൂട്ടിയിട്ടില്ല, അങ്ങേര്‍ക്ക്‌ ഗോളെണ്ണുന്ന പണിയേയുള്ളൂ). രണ്ടാം പകുതിയുടെ പകുതി സമയമായപ്പോള്‍ കോച്ചിണ്റ്റെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ സൈഡ്‌ ബഞ്ച്‌ കളിക്കാര്‍ ഗൊളിയായ കുമരനെ കാലില്‍ ലേശം നീളമുള്ള ചങ്ങലകൊണ്ട്‌ പോസ്റ്റില്‍ കെട്ടിയിട്ടു. എന്തിനാ.....

ഓരോ മുപ്പത്‌ സെക്കണ്റ്റ്‌ കൂടുമ്പോഴും ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ വീഴുമ്പോള്‍ ഓടാതിരിക്കാന്‍.....

ഹല്ല പിന്നെ, എന്തൂട്ടാണീ പറയണേണ്റ്റെ ഗഡീ. പത്ത്‌ നൂറ്റമ്പത്‌ ഗോളു തടുക്കാന്‍ ഞാനാരാണ്ട്രാ ശവീ കുപ്പീന്നു വന്ന ഭൂതമോ? അവറ്റകള്‍ടെ ആ ഗോളി നായിണ്റ്റെമോന്‍ വരെ ഓരോ പത്ത്‌ മിനിറ്റ്‌ കൂടുമ്പാ വന്നങ്ങ്ട്‌ ചാമ്പിത്തന്നിട്ട്‌ പോകും. പുല്ലന്‍മാരു ഗോളടിച്ചര്‍മാദിച്ച്‌ വലവരെ കീറി. ദൈവം സഹായിച്ച്‌ എണ്റ്റെ ദേഹത്ത്‌ പന്ത്‌ കൊണ്ടില്ല. അതു കൊണ്ട്‌ എല്ലൊന്നും പൊട്ടിയില്ല...... മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗോളി കുമാരന്‍ രോഷം കൊണ്ടു.

ഇഫ്‌ സപ്പോസ്‌, ഏതെങ്കിലുമൊരു ഗോള്‍ ഇന്ത്യന്‍ ഗോളി തടുത്താല്‍ അര്‍ജണ്റ്റീനക്കാര്‍ ആരായി......


ഓ.ടോ......... ഹോ എന്തൊരു പുകിലായിരുന്നു. മലപ്പുറം കത്തി മെഷീന്‍ ഗണ്ണ്‌ തേങ്ങാക്കൊല, അവസാനം പവനായ്‌ പടമായ്‌. ലോകകപ്പ്‌ കഴിഞ്ഞപ്പോ ലയണല്‍ മെസ്സി എലിണല്‍ മെസ്സിയായും, കക്ക കറിവേപ്പിലയായും, വെയ്ന്‍ റൂണി വെറും റൂണിയായും, റൊണാള്‍ഡോ രോമമായും പോയി..... ഇനിയിപ്പോ നാലു കൊല്ലം കഴിഞ്ഞേ അടുത്ത ലോകകപ്പുള്ളൂ താനും. ആ.. അതുവരെ കുത്തിയിരുന്ന്‌ പല്ലിട കുത്തി മണപ്പിക്കാം

2010, ജൂലൈ 13, ചൊവ്വാഴ്ച

പുലര്‍കാല സ്വപ്നം



പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും


കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍
കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി
കാമുകീ, നീയെണ്റ്റേത്‌ മാത്രമെന്ന്‌
കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും


മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും
മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും
മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും
മണിയറവാതില്‍ നമുക്കായ്‌ തുറന്നതും


വ്രീളാഭരിതയായ്‌ നമ്രശിരസ്കയായ്‌ നിന്നനിന്‍
വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും
വ്രീളാവിവശയായ്‌ നിന്ന നിന്‍ പൂമേനി
വീണയായ്‌ മീട്ടുവാനെനിക്ക്‌ തന്നതും


പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ
പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍
പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍
പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും