നൂറ്റാണ്ടുകളെടുത്ത് പല രചയിതാക്കളാള്‍ എഴുതപ്പെട്ടതാണു വിശുദ്ധ ബൈബിള്‍. ആ രചയിതാക്കളില്‍ പ്രവാചകരും, പണ്ടിതന്‍മാരും, രാജാക്കന്‍മാരും,യേശുവിണ്റ്റെ ശിഷ്യന്‍മാരും, മോശയ്ക്ക് യഹോവ കൊടുത്ത ന്യായപ്രമാണങ്ങളും ഉള്‍പ്പെടുന്നു.പഴയനിയമവും, പുതിയനിയമവുമയി ബൈബിള്‍ ക്രമീകരിച്ചിരിക്കുന്നു. പഴയനിയമം ന്യായപ്ര്‍മാണങ്ങളും ചട്ടങ്ങളും പ്രവചനങ്ങളുമാണു. പുതിയനിയമം യേശുവിണ്റ്റെ ജീവിതവും പഡിപ്പിക്കലും, ശിഷ്യന്‍മാരുടെയും അപ്പോസ്റ്റോലന്‍മാരുടെയും പ്രവര്‍ത്തികളും വിവിധ സഭകള്‍ക്കെഴുതിയ ലേഖനങ്ങളും, അന്ത്യകാലത്ത് സംഭവിക്കേണ്ടുന്ന പ്രവചനവുമാണു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന മിക്കവാറും കാര്യങ്ങള്‍ സംഭവിച്ചു, സംഭവിച്ചുകൊണ്ടിരിക്കുന്നു.
വിശുദ്ധ ബൈബിളിനെതിരെ പലരും ഉന്നയിക്കുന്ന ഒരാരോപണമാണു ബൈബിള്‍ വിശ്വാസയോഗ്യമല്ല, കാരണം അതു മനുഷ്യര്‍ എഴുതിയതാണെന്നുള്ളത്.അതെ, ബൈബിള്‍ നമ്മെപ്പോലുള്ള മനുഷ്യര്‍ എഴുതിയതാണു.എങ്ങനെ എഴുതിയെന്നതാണു ചിന്തിക്കേണ്ട വസ്തുത. അവര്‍ ചുമ്മാതെ നോവലെഴുതുന്നതുപോലെയെഴുതിയതല്ല- അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടെഴുതിയതാണു. അതാണു വ്യത്യാസം.
യെശയ്യാ പ്രവചനം ഒന്നു മനസ്സിരുത്തി വായിച്ചുനൊക്കിയാല്‍ അന്ത്യകലത്തെപറ്റിയും ഇസ്രായേല്‍ ജനത്തെപറ്റിയും എന്താനെഴുതിയിരിക്കുന്നതെന്നു മനസ്സിലാകും. യേശുവിണ്റ്റെ ജനനത്തിനു എഴുനൂറു വര്‍ഷം മുമ്പാണു യെശയ്യാപ്രവചനം എഴുതപ്പെട്ടിട്ടുള്ളത്.അതില്‍ യേശുവിണ്റ്റെ ജനനം മുതല്‍, മരിച്ചു സ്വര്‍ഗ്ഗാരോഹണം ചെയ്തതു വരെ പ്രതിപാദിച്ചിരിക്കുന്നു. യേശുവിണ്റ്റെ ജനനത്തെപ്പറ്റി പലരും പലതും (അസഭ്യമയത്) പറയുന്നുണ്ട്. എന്നാല്‍ ബൈബിള്‍ ക്രിത്യമായിപ്പറയുന്നു- യേശു ദൈവപുത്രനാണു. യേശു മനുഷ്യാനായി ലോകത്തില്‍ വന്നു, ലോകത്തിണ്റ്റെ പാപങ്ങളെ സ്വയം വഹിച്ചു ക്രൂശില്‍ വേദന സഹിച്ചു മരിച്ചു, മരണത്തെ ജയിച്ചുയര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കരേറി ഇന്നും ജീവിക്കുന്നു. വീണ്ടും വരും, അതെ യേശു വീണ്ടും വരും- തണ്റ്റെ ജനത്തെ ചേറ്‍ക്കുവാനും, മറ്റുള്ളവരേ ന്യായം വിധിപ്പാനും. യേശു ലോകരക്ഷകനാണു, ക്രിസ്ത്യാനികള്‍ടേത് മാത്രമല്ല. യേശുവില്‍ വിശ്വസിക്കയും, ആ വിശ്വാസം ഏറ്റ്പറഞ്ഞു സ്നാനപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം രക്ഷയുണ്ടെന്നു ബൈബിള്‍ പറയുന്നു.
ശാസ്ത്രവുമായി ഏറ്റവുമടുത്ത് നില്‍ക്കുന്നതാണു ബൈബിള്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖുറാനില്‍ പരയുന്നു ഭുമി പരന്നതാണെന്നു, പക്ഷെ ഏതു കൊച്ചു കുഞ്ഞിനുമറിയാം അതു തെറ്റാണെന്നു. ബൈബിള്‍ ദൈവികമല്ലെന്നു പറയുന്നവര്‍ക്ക് ഖുറനിലെ ഭുമി എങ്ങനെയാണു പരന്നതെന്നു പറഞ്ഞുതരാന്‍ പറ്റുമോ?? ഖുറാനിലേക്ക് കടക്കുന്നില്ല,, അതിണ്റ്റെ മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്. മതിയായി, ഇനി അത് വായിക്കാന്‍ താല്‍പര്യമില്ല.
ഒരു വലിയ തീഗോളം പൊട്ടിച്ചിതറി അതിലൊരു ഭാഗം തണുത്തുറഞ്ഞതാണു ഭൂമി എന്നാണല്ലൊ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നതു. തീഗോളം പൊട്ടാന്‍ കാരണമായ ശബ്ദം ഏവിടെനിന്നു വന്നു? അതിനു ബൈബിളില്‍ ഉത്തരമുണ്ട്. സങ്കീര്‍ത്തനം ഇരുപത്തൊന്‍പതിണ്റ്റെ ഏഴാം വാക്യം- യഹൊവയുടെ ശബ്ദം അഗ്നിജ്വാലകളെ പിളര്‍ക്കുന്നു.
ഭൂമിയുടെ ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറ്‍ സൂര്യനസ്തമിച്ചിട്ടില്ല എന്നു ശാസ്ത്രീയമായി തളിയിക്കപ്പെട്ടിട്ടുണ്ട്. അതു എങ്ങനെയാണെന്നൊ എപ്പോഴാനെന്നൊ അവര്‍ക്കറിയില്ല. പക്ഷെ ബൈബിളില്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോശുവ പത്തിണ്റ്റെ പന്ത്രണ്ട് മുതല്‍ പതിന്നാലു വരെ. സൂര്യനും ചന്ദ്രനും ഒരു ദിവസം മുഴുവന്‍ യഹോവയുടെ വാക്കു കേട്ട് നിശ്ചലമായി നിന്നു.
യഹോവ ചെങ്കടല്‍ വിഭാഗിച്ച് ഇസ്രായെല്‍ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന മിസ്രയിം സൈന്യത്തെ ചെങ്കടല്‍ അവറ്‍ക്കു മീതെ കവിഞ്ഞു മിസ്രയീമ്യരെ കൊന്നു എന്നും നാം ബൈബിളില്‍ വായിക്കുന്നു. ഈയടുത്ത കാലത്ത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രധങ്ങളുടെ അവശിഷ്ടങ്ങള്‍ ചെങ്കടലില്‍ നിന്നും കണ്ടെടുത്തു!!!!! അതുപോലെ തന്നെ നോഹയുടെ പെട്ടകത്തിണ്റ്റെ അവശിഷ്ടങ്ങളും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെടുത്തു!!!! ബൈബിള്‍ കള്ളമാണൊ പറയുന്നറ്റെന്നു ആലോചിച്ചുനോക്കൂ.
ഇസ്രയേല്‍ യഹോവ തിരഞ്ഞെടുത്ത തണ്റ്റെ സ്വന്തം ജനമാണെന്നു യഹോവ പറഞ്ഞതയി ബൈബിളില്‍ വായിക്കുന്നു. നമുക്കു കാണാം, ലോകത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടാത്തിയതെല്ലാം യാഹുദന്‍മാരാണു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ യാഹുദനായിരുന്നു. അമേരിക്കയുടെ മുഴുവന്‍ സാമ്പത്തീക നിയന്ത്രണവും യാഹുദണ്റ്റെ കയ്യിലാണു. നാസയിലേ ശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിഭാഗവും യാഹുദന്‍മാരാണു.അവര്‍ ചിതറിപ്പോയെങ്കിലും അവര്‍ ചെന്നു കയറിയ രാജ്യങ്ങളെല്ലാം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ യാഹുദന്‍മാരുണ്ടായിരുന്നു, നോക്കൂ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കേരളത്തിലല്ലേ. അതെ ഇസ്രായേല്‍ യഹൊവയുടെ ജനമാണു.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പെഴുതിയ യെശയ്യാപ്രവചനത്തിലും വെളിപാടുപുസ്തകത്തിലിം ഇസ്രായേലിനെപ്പറ്റിപറഞ്ഞിരിക്കുന്നതു വായിക്കുമ്പോല്‍ നമുക്കു അദ്ഭുതം തോന്നും. ഇന്നു അവിടെ എന്തൊക്കെ സംഭവിക്കുന്നോ, അതെല്ലാം അതേപടി ബൈബിളിലെ പ്രവചനപുസ്തകത്തിലുണ്ട്.
യെഹൂദന്‍മാരൊന്നും യേശുവിനെ ഇന്നും തങ്ങളുടെ രക്ഷകനായി അംഗീകരിക്കുന്നില്ല. അവര്‍ പ്രതീക്ഷിച്ച മശിഹാ ഒരു ചക്രവര്‍ത്തിയായിവന്നു ലോകം മുഴുവന്‍ അടക്കിഭരിക്കുന്നവനായിട്ടായിരുന്നു.യഹുദന്‍മാര്‍ ഭൂമിയുടെ അറ്റത്തോളം ചിതറിപ്പൊകുമന്നു ബൈബിളില്‍ പ്രവചനമുണ്ടായിരുന്നു. യേശുവിനെ ക്രൂശിച്ചത യാഹുദന്‍മാരായിരുന്നു. അന്നവര്‍ പറഞ്ഞത് ഈ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നാണു. താമസിയാതെ അവര്‍ ലോകമെമ്പാടും ചിതറിപ്പോയി. കുറ്റമില്ലാത്ത യേശുവിണ്റ്റെ രക്തം ചിന്തിയവരുടെ സന്തതിപരമ്പരയൊട് ജര്‍മ്മനിയിലേ ഹിറ്റ്ലര്‍ ചെയതെന്താണെന്നു ചരിത്രം നമുക്കു പറഞ്ഞു തരും. അറുപതുലക്ഷം യാഹുദരാണു ആ കാലത്തു കൊല്ലപ്പെട്ടതു. അതാനു ബൈബിളില്‍ പറഞ്ഞിരിക്കുന്ന ശവങ്ങളുടെ താഴ്‌വര.
ബൈബിള്‍ പറയുന്നു- അന്ത്യകാലത്ത് ഞാന്‍ എണ്റ്റെ ജനത്തെ അവരുടെ സ്വന്തദേശത്തേക്കു കൂട്ടിവരുത്തും. അതെ അതു സംഭവിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തെട്ടില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ധാപിതമയി. അത്തി തളിര്‍ക്കുമ്പോല്‍ ലോകാവസാനമടുത്തുവെന്നു മനസ്സിലാക്കാന്‍ യേശു പറഞ്ഞു, യഹുദനാണാ അത്തി. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ- മരുഭൂമിയും ലബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും എന്നാണു ഇസ്രായെല്യറ്‍ക്കുള്ള വാഗ്ദത്തം (യോശുവ ഒന്നിണ്റ്റെ നാലാം വാക്യം). ബൈബില്‍ സത്യമാണു. അതവര്‍ സ്വന്തമാക്കുകയും ചെയ്യും.
മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം മുപ്പത്തിരണ്ട് മുതല്‍ മുപ്പത്തഞ്ച് വരെയുള്ള വാക്യങ്ങളില്‍ അത്തിയുടെ ഉപമ പറഞ്ഞിരിക്കുന്നു. അത്തിയെ നോക്കി ഒരുപമ പഡിപ്പിന്‍, അതിണ്റ്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നില്ലയോ, അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെ ആയിരിക്കുന്നു എന്നറിഞ്ഞുകൊള്‍വീന്‍ (ലോകാവസാനം).ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല. ഈ തലമുറ എന്നു പറയുന്നത് ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചാണു. ബൈബിള്‍ പറയുന്നു, മനുഷ്യണ്റ്റെ ആയുസ്സു എഴുപത്, ഏറിയാല്‍ എണ്‍പത്. ഇസ്രായേല്‍ രാഷ്ട്രത്തിനിപ്പോല്‍ അറുപത്തിരണ്ട് വയസ്സു പ്രായം. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, മനസ്സിലാക്കുന്നവന്‍ ഭാഗ്യവാന്‍.
ബൈബിളില്‍ ഇസ്രായേലിനെക്കുറിച്ച് വായിക്കുമ്പോല്‍ നാം അദ്ഭുതപ്പെടുന്നതിനു വേറെ കാരണമില്ല. ഇന്നത്തെ ഇസ്രായേലിണ്റ്റെ അവസ്ധയും ഇസ്രായേലിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെയും പേരെടുത്ത് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അറബിക്കാരന്‍ അതിനെ അവകാശമാക്കയില്ല എന്നും പറഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനം എണ്‍പത്തിമൂന്നിണ്റ്റെ നാലു മുതല്‍ ഒന്‍പതു വരെയുള്ള വാക്യങ്ങള്‍ വായിക്കുക. ഏദോമ്യര്‍ (ഏശാവിണ്റ്റെ പരമ്പര അതായത് യാക്കോബിണ്റ്റെ സഹോദരണ്റ്റെ മക്കളും കൊച്ചുമക്കളും), യിസ്മായേല്യര്‍ (അബ്രഹാമിനു ഹാഗറിലുണ്ടായ മകണ്റ്റെ പരമ്പര), മോവാബ്യര്‍, ഹഗറ്യര്‍, ഗബാല്‍ അമ്മോന്‍, അമാലേക്ക്, ഫെലിസ്ത്യര്‍ ഇന്നത്തെ പലസ്തിന്‍, സോര്‍നിവാസികള്‍, അസ്സൂറികള്‍. അവരെല്ലാം ഇന്നത്തെ കാലത്ത് ഇസ്രായ്യേലിനു ചുറ്റുമുള്ള മുസ്ളിം രാജ്യങ്ങളാണു.
ഇസ്രായേല്‍ യേശുവിനെ അംഗീകരിക്കും. രക്ഷകന്‍ യേശുതന്നെയാണെന്നു അവര്‍ക്ക് മനസ്സിലാകും. നാലുപാടും ശത്രുക്കള്‍ വളഞ്ഞിരിക്കുമ്പോള്‍ അവര്‍ കുത്തിയവങ്കലേക്ക് നോക്കും എന്നു ബൈബിള്‍ പറയുന്നു.അതു ആണ്റ്റിക്രൈസ്റ്റ് വന്നു കഴിഞ്ഞുള്ള യുദ്ധത്തിലാണു. എന്നുവച്ചാല്‍ അവര്‍ യേശുവിനെ വിളിച്ചപേക്ഷിക്കും.അതുകോണ്ട് യഹോവ ഇസ്രായേലിനെതിരായി വന്ന ശത്രുക്കളേ തമ്മിലടിപ്പിക്കും. അവരുടെ കണ്ണ് തടത്തില്‍ത്തന്നെ ചീഞ്ഞുപോകും, അവരുടെ ദേഹം ചീഞ്ഞളിഞ്ഞു പോകും. ഈ പറഞ്ഞിരിക്കുന്നത് ആറ്റംബോബ് ശത്രുക്കള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ചാണു. എന്നാല്‍ ഇസ്രായേലിനു ഒന്നും സംഭവിക്കില്ല- കാരണം അവര്‍ യഹോവ തെരഞ്ഞെടുത്ത സ്വന്തം ജനമാണു. സഹസ്രാബ്ദങ്ങള്‍ മുമ്പെഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ വായിക്കുക. സെഖര്യാവു പന്ത്രണ്ടിണ്റ്റെ പത്തു മുതല്‍ പതിനാലു വരെ, സെഖരാവു പതിന്നാലാം അധ്യായം- ഇവിടെ വളരെ വ്യ്ക്തമായി കാര്യാങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇസ്രായേല്യരുടെ ശത്രുക്കളുടെ ശവങ്ങളെക്കുറിച്ചുപറഞ്ഞിരിക്കുന്നു യെഹസ്കേല്‍ പ്രവചനം മുപ്പത്തൊമ്പതാം അധ്യായം പതിമൂന്നു മുതല്‍ പതിനഞ്ചു വരെ.
വെളിപാട് പുസ്തകത്തില്‍ മ്രുഗത്തിണ്റ്റെ സംഖ്യയായ അറുനൂറ്ററുപത്താറിനെപ്പറ്റി പറയുന്നു. അതുപോലെയുള്ള ഒരു ചിപ്പ് മോട്ടോറോളാ കമ്പനി വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതില്‍ ഒരു മനുഷ്യണ്റ്റെ എല്ലാ ഡാറ്റായും ഫീഡ്ചെയ്തു വയ്ക്കാം. അവണ്റ്റെ ബാങ്ക് അക്കൌണ്ട്, മെഡിക്കല്‍ റെക്കോര്‍ഡ്സ് തിടങ്ങി ഏതു കാര്യവും. പാസ്പോര്‍ട്ടിണ്റ്റെ ആവശ്യമില്ല. അതു ചിപ്പിലുണ്ട്. ഗള്‍ഫില്‍ എല്ലാവര്‍ക്കും ഐഡണ്റ്റിറ്റി കാര്‍ഡുകളുള്ളതുപോലെ എല്ലാ രാജ്യത്തും ഇതുപോലുള്ള സംവിധാനങ്ങള്‍ വരും. ശാസ്ത്രം വളരുംതോറും കാര്‍ഡ് ചെറുതായി ഒരു ചിപ്പിണ്റ്റെ രൂപത്തിലെത്തും. വരും കാലങ്ങളില്‍ എന്തു ക്രയവിക്രയത്തിനും അതു ആവശ്യമായി വരും. മനുഷ്യണ്റ്റെ നെറ്റിയിലോ കയ്യിലോ ആണിത് ഇന്‍പ്ളാണ്റ്റ് ചെയ്തു വക്കുന്നത്. കാരണം ഒരു മനുഷ്യണ്റ്റെ ജനനം മുതല്‍ മരണം വരെ ഈ രണ്ട് ഭാഗങ്ങളിലെയും ഊഷ്മാവിനു മാറ്റമുണ്ടാവില്ല (ശാസ്ത്രം തെളിയിച്ചതാണു). ചിപ്പിണ്റ്റെ പ്രവര്‍ത്തനത്തിനിതാവശ്യമാണു. ഇനി നമുക്ക് ബൈബിള്‍ വചനത്തിലേക്ക് വരാം. വെളിപ്പാട് പതിമൂന്നിണ്റ്റെ പതിനാറു മുതല്‍ പതിനെട്ട് വരെ- അതു ചെറിയവരും, വലിയവരും സമ്പന്നന്‍മാരും ദരിദ്രന്‍മാരും സ്വതന്ത്രന്‍മാരും ദാസന്‍മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിമേലോ മുദ്ര കിട്ടുമാറു മ്രുഗത്തിണ്റ്റെ പേരോ അതിണ്റ്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‍ക്കുകയൊ ചെയ്യാന്‍ വഹിയാതെയും ആക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക- നെറ്റിമേലോ കൈമേലൊ. എത്ര നൂറ്റാണ്ട് മുന്‍പാണു ഇതെഴുതപ്പെട്ടത്, ഇപ്പോള്‍ ശാസ്ത്രം എന്താണു കണ്ടുപിടിച്ചിരിക്കുന്നത്.
ബൈബിള്‍ വചനം പറയുന്നു- മത്തായി ഇരുപത്തിനാലിണ്റ്റെ ആറു മുതല്‍ പതിനാലു വരെ, അതിണ്റ്റെ ഇരുപത്തൊന്നാം വാക്യം.നിങ്ങള്‍ യുദ്ധങ്ങലെക്കുറിച്ചു കേള്‍ക്കും, അന്ത്യകാലത്ത് യുദ്ധങ്ങളും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും. ജാതി ജാതിയൊടും, രാജ്യം രാജ്യത്തൊടുമെതിറ്‍ക്കും. ഇതിക്കെയും ഈറ്റുനൊവിണ്റ്റെ ആരംഭമത്രെ. അന്നു നിങ്ങളേ (യേശുവില്‍ വിശ്വസിക്കുന്നവരെ) ഉപദ്രവത്തിനു ഏള്‍പ്പിക്കയും കൊല്ലുകയും ചെയ്യും. എണ്റ്റെ നാമന്‍ നിമിത്ത സകല ജതികളും നിങ്ങലേ പകയ്ക്കും. യേശുവിണ്റ്റെ നാമ നിമിത്തം അവ്നില്‍ വിശ്വസിക്കുന്നവരെ സകലരും പകയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഇപ്പോല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണു. നിങ്ങളേ കൊല്ലുന്നവനെല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു ( യോഹന്നാന്‍ പതിനാറിണ്റ്റെ രണ്ടാം വാക്യം)- പറഞ്ഞിരിക്കുന്നത് തീവ്രവാദികളായ ചാവേറുകളെക്കുറിച്ചാണു. ഇപ്പോല്‍ സംഭവിക്കുന്നതെല്ലാം അക്കമിട്ട് ബൈബിളില്‍ നൂറ്റാണ്ടുകല്‍ക്കുമുന്‍പേ എഴുതിവച്ചിരിക്കുന്നു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ബൈബിളിണ്റ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരോടും, യേശു ദൈവപുത്രനല്ലെന്നു പറയുന്നവരോടും- അവര്‍ പറയുന്നത് തെറ്റാണു, ഭോഷ്ക്കാണു, മണ്ടത്തരമാണു എന്നു പറയാന്‍ വളരെ വളരെ വളരെ തെളിവുകളുണ്ട്. അന്ത്യകാലത്തെയും ഇസ്രായേലിനെ പറ്റിയും മാത്രം ഇവിടെ പറഞ്ഞത് അത് ഇന്നു നമ്മുടെ കണ്‍മുന്നില്‍ നാം കാണുന്ന സത്യങ്ങളായതുകൊണ്ടാണു.
ബൈബിള്‍ മാത്രമാണു സത്യവചനം. ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, എന്നില്‍ കൂടിയല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല അന്നരുളിച്ചെയ്ത യേശു മാത്രം രക്ഷകന്‍. ആകാശത്തിനു കീഴെ ഭൂമിക്ക് മുകളില്‍ യേശുവല്ലാതെ വേറൊരു നാമത്തിലും രക്ഷയില്ല. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ക്ക് കെടാത്ത തീച്ചൂളയും, ചാകാത്ത പുഴുവും..... വായിക്കുക ബൈബിള്‍ മനസ്സിരുത്തി വായിക്കുക, പ്രത്യേകിച്ചു പുതിയ നിയമം. യേശുവില്‍ വിശ്വസിക്കുക, അതേറ്റുപറഞ്ഞു സ്നാനപ്പെടുക, നിത്യ സ്വര്‍ഗ്ഗം അവകാശമാക്കുക.
ഓ.ടോ: യേശു പറഞ്ഞ കാര്യസ്ധന്‍ പരുശുദ്ധാത്മാവല്ല, മുഹമ്മദാണെന്നു ഒരു വാദമുണ്ട്. യേശു പറഞ്ഞത് ഒരു കരനത്തടിച്ചാല്‍ നീ മറ്റേ കരണവും കാണിച്ചുകൊടുക്ക എന്നാണു. പക്ഷെ എന്താണു മുഹമ്മദ് പരഞ്ഞതും ചെയ്തതും??? യേശു പറഞ്ഞു- നിങ്ങള്‍ ഒരന്യസ്ത്രീയേ ദുഷ്ടലാക്കോടുകൂടെ നോക്കിയാല്‍ നിങ്ങള്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ശ്രദ്ധിക്കുക, വ്യഭിചാരം ചെയ്യുന്നു എന്നല്ല, വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണു യേശു പറഞ്ഞത്. മുഹമ്മദിനു എത്ര ഭാര്യമാരുണ്ടായിരുന്നു പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായി??? മകണ്റ്റെ ഭാര്യയെ ഭാര്യയാക്കി വച്ചവനല്ലേ മുഹമ്മദ്? ഇതു പോരേ യേശു പറഞ്ഞ കാര്യസ്ധന്‍ മുഹമ്മദല്ല പരിശുദ്ധാത്മാവാണെന്നു മനസ്സിലാക്കാന്‍???
തികച്ചും ഒരു സാധാരണക്കാരണ്റ്റെ പക്ഷത്തു നിന്നുള്ള എളിയ ചില ചിന്തകള്‍ നിങ്ങളോട് പങ്കു വെയ്ക്കണം എന്നു മാത്രം ആഗ്രഹം.
ലോകാ സമസ്താ സുഖിനോ ഭവന്തു
2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച
2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച
ഒരു പുതിയ തുടക്കം
ഇനി കുറച്ച് ആത്മീയചിന്തകളും, ക്രിസ്തുമതത്തില്‍ സംഭവിക്കുന്നതുമായ ചില ദുരാചാരങ്ങളും, തെറ്റായ ആചാരങ്ങളും നിങ്ങളോട് പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നു. ബൈബിള്‍ മനസ്സിരുത്തി വായിക്കുമ്പോള്‍ ക്രിസ്ത്യാനികളായ നാം മനസ്സിലാക്കിയിരിക്കുന്നതും അനുഷ്ടിക്കുന്നതുമയ ആചാരങ്ങള്‍ തെറ്റാണെന്നും അതിനൊന്നും ബൈബിള്‍പരമയ അടിത്തറയില്ലെന്നും നമുക്കു മനസ്സിലാകും. അധികം വൈകാതെ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.
2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച
ഒരു പിറന്നാള്‍ കൂടി
പ്രീയപ്പെട്ട സഹബ്ളോഗ്ഗര്‍മാരെ ബ്ളോഗ്ഗിണിമാരേ, സുന്ദരനും സുശീലനും സുമുഖനും പല്ലുതേയ്ക്കാതെ പുട്ടുംകടലയും കഴിക്കാത്തവനും സര്‍വ്വോപരി ബേര്‍ളി, കാപ്പിലാന്‍, വിശാലമനസ്കന്‍, ശാന്തറ്റീച്ചര്‍, മിനിറ്റീച്ചര്‍ തുടങ്ങിയ തിമിംഗലങ്ങള്‍ നീന്തിത്തിടിക്കുന്ന ബ്ളോഗ് സമുദ്രത്തിലെ അനേകം ചാളക്കുഞ്ഞുങ്ങളില്‍ ഒരുവനുമായ ഷിബു ചേക്കുളത്ത് എന്ന എണ്റ്റെ ഇരുപത്തൊമ്പതാം പിറന്നാളാണിന്ന് എന്നു സന്തോഷ്പുരസ്സരം അറിയിച്ചുകൊള്ളുന്നു.
ചേക്കുളത്ത് വര്‍ഗ്ഗീസ് ജോര്‍ജിണ്റ്റെയും ഓമന വര്‍ഗ്ഗീസിണ്റ്റെയും സീമന്തപുത്രനായി എണ്‍പത്തൊന്ന് ഓഗസ്റ്റ് പതിനഞ്ചിനു കോഴഞ്ചേരി മേക്കാട്ടേത്ത് ആശുപത്രിയില്‍ വെളുപ്പിനു നാലരയ്ക്ക് ഈയുള്ളവന്‍ ഭൂജാതനായി. അതിണ്റ്റെ രാശികൊണ്ടാണോയെന്നറിയില്ല, ആ ആശുപത്രി ഇപ്പോഴില്ല- പൂട്ടിപ്പോയി.
ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍ നല്ലതും ചീത്തയുമായ ഒരുപാട് സംഭവങ്ങള്‍ കാണാനും അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ഇപ്പോള്‍ ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്‍ദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ട് കുവൈറ്റില്‍ ഭാര്യയോടൊപ്പം പ്രവാസജീവിതം നയിക്കുന്നു.
എന്നെ വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിച്ച മാതാപിതാക്കള്‍ക്കും, എണ്റ്റെ സഹോദരന്‍ സുമോദിനും, കഴിഞ്ഞ പതിനാലു മാസമായി എന്നെ സഹിക്കുന്ന എണ്റ്റെ പ്രീയപ്പെട്ട് ഭാര്യ റിന്‍സിക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. (ഓാ.. മറന്നു, എണ്റ്റെ സ്വഭാവഗുണം കൊണ്ട് എന്നെ തല്ലിക്കൊല്ലാതെ വിട്ട നല്ലവരായ നാട്ടുകാറ്‍ക്കും)
ചേക്കുളത്ത് വര്‍ഗ്ഗീസ് ജോര്‍ജിണ്റ്റെയും ഓമന വര്‍ഗ്ഗീസിണ്റ്റെയും സീമന്തപുത്രനായി എണ്‍പത്തൊന്ന് ഓഗസ്റ്റ് പതിനഞ്ചിനു കോഴഞ്ചേരി മേക്കാട്ടേത്ത് ആശുപത്രിയില്‍ വെളുപ്പിനു നാലരയ്ക്ക് ഈയുള്ളവന്‍ ഭൂജാതനായി. അതിണ്റ്റെ രാശികൊണ്ടാണോയെന്നറിയില്ല, ആ ആശുപത്രി ഇപ്പോഴില്ല- പൂട്ടിപ്പോയി.
ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍ നല്ലതും ചീത്തയുമായ ഒരുപാട് സംഭവങ്ങള്‍ കാണാനും അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ഇപ്പോള്‍ ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്‍ദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ട് കുവൈറ്റില്‍ ഭാര്യയോടൊപ്പം പ്രവാസജീവിതം നയിക്കുന്നു.
എന്നെ വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിച്ച മാതാപിതാക്കള്‍ക്കും, എണ്റ്റെ സഹോദരന്‍ സുമോദിനും, കഴിഞ്ഞ പതിനാലു മാസമായി എന്നെ സഹിക്കുന്ന എണ്റ്റെ പ്രീയപ്പെട്ട് ഭാര്യ റിന്‍സിക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. (ഓാ.. മറന്നു, എണ്റ്റെ സ്വഭാവഗുണം കൊണ്ട് എന്നെ തല്ലിക്കൊല്ലാതെ വിട്ട നല്ലവരായ നാട്ടുകാറ്‍ക്കും)
2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും.....

ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കയും ചെയ്യുന്നവ്യ്യാണല്ലൊ നമ്മുടെ ഗുരുക്കന്‍മാരുടെയും മൂത്തവരുടെയും വാക്കുകള്‍.നന്ദഗുഡി രാജുവെന്ന ഗുരുവിനെയോറ്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ലോര്‍മ്മ വരും.
കോഴഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വന്തമായ് മൂന്ന് സപ്ളിയും (ഫിസിക്സ്,കെമിസ്ട്രി,മാത്സ്- മെയിന്‍ സംഭവങ്ങള്‍ തന്നെ), അന്‍പത്തൊന്ന് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജും മാത്രമാണുണ്ടായിരുന്നത്. ക്ളാസ്സില്‍ കയറാതെ സിനിമയും കണ്ട്നടന്നതിണ്റ്റെ ബാക്കിപത്രം. പിന്നെ വീട്ട്കാര്‍ യൂണിവേഴ്സിറ്റിയില്‍ പിഴയടച്ചതിനു ശേഷമാണു പരീക്ഷയെഴുതാനായത്.
വിജയകരമായി തോറ്റതിനുശേഷം ചൊറിയും കുത്തി വീട്ടിലിരുന്നപ്പോളെനിക്ക് തോന്നി- വേണ്ടായിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം തോന്നീട്ട് കാര്യമില്ലല്ലൊ. പിന്നെ വീട്ട്കാരെണ്റ്റെ ഭാവിയേക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ച് തുടങ്ങി. അപ്പോള്‍ ബാങ്ങ്ളുരിലുള്ള എണ്റ്റെ കുഞ്ഞമ്മാച്ചന്‍ അവിടെയുള്ള ഒരു നല്ല പോളിറ്റെക്നികിനെക്കുറിച്ച് പറഞ്ഞു. അതാണു എം.എന്‍.റ്റി.ഐ. മത്തിക്കരയ്ക്കടുത്തുള്ള കമ്മഗോണ്ടനഹള്ളിയിലായിരുന്നുവത്.
വളരെ സ്റ്റ്രിക്റ്റായിട്ടുള്ള കോളേജും ഹോസ്റ്റലും- ആദ്യമൊക്കെ വളരെ പ്രയാസം തോന്നിയിരുന്നു. പിന്നെപ്പിന്നെയതൊരു ശീലമായി. മോര്‍ണിംഗ് റ്റു നൈറ്റ് റ്റോര്‍ച്ചറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നയിരുന്നു ഞങ്ങള്‍ കോളേജിനിട്ട വിളിപ്പേര്‍. കാരണം പറയാം. ക്യാമ്പസില്‍ തന്നെയാണു ഹോസ്റ്റലും. മാസത്തില്‍ ഒരു ഞയറാഴ്ചയേ പുറത്തുപോകാനനുവാദമുള്ളൂ. അതും വൈകിട്ട് ആറുമണിക്കുമുമ്പ് തിരിച്ചു ഹോസ്റ്റലില്‍ കേറിക്കോളാം എന്നു ലെറ്ററെഴുതിക്കോടുത്തതിനുശേഷം മാത്രം. അന്നു കൂട്ട്കാരോടൊത്ത് മജസ്റ്റിക്കില്‍ കറങ്ങിയടിച്ച് ഒരു സിനിമയും കണ്ട്, നോണ്‍-വെജ്ജ് ഭക്ഷണവും കഴിച്ച്, കളറുകളെണ്ണി അടിച്ചുപൊളിക്കും. പറ്റുമെങ്കില്‍ ഒരു പെഗ്ഗുമടിക്കും (കൂടുതലടിക്കാനുള്ള ത്രാണിയില്ല). മാസത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ ഈ ദിവസത്തിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി നടക്കും.
ഒരു ബ്രാഹ്മണ ട്രസ്റ്റിണ്റ്റെ കീഴിലുള്ള സ്ഥാപനമാണീ കോളേജ്. ഭക്ഷണമായി കിട്ടിയിരുന്നത് പച്ചരിച്ചോറും സാമ്പാര്‍ അല്ലെങ്കില്‍ രസം, രാവിലെ ഉപ്പ്മാവ് ഇഡ്ഡലി അവലക്കി (അവല്‍ പോലത്തെ ഒരു സാധനം)കൂടെ സ്പെഷ്യല്‍ കോഫിയും, വൈകിട്ട് ഒരു ബണ്ണും ചയയും. എങ്കിലും ഡേ-സ്കോളേഴ്സ് ഞങ്ങള്‍ക്ക് ഇറച്ചിയും മീനും വീട്ടില്‍ നിന്നും കൊണ്ടുത്തരുമായിരുന്നു. ആദ്യമൊക്കെ ഒരു വറുത്ത മത്തിയുടെ വാലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ആറുദിവസം ക്ളാസ്സുണ്ട്. എല്ലാദിവസവും അസ്സംബ്ളിയില്‍ നിന്ന് ഒരു സംസ്ക്രിത ശ്ളോകം ചൊല്ലിയിട്ടാണു ക്ളാസ്സില്‍ പോകുന്നത്. അതുപോലെ എന്നും വൈകിട്ട് ജനഗണമനയും ചൊല്ലിയാണു പിരിയുന്നത്. നാലുമണു മുത ആറുമണി വരെ വിശ്രമം, അതു കഴിഞ്ഞ് ആറുമുതല്‍ എട്ട് വരെയും എട്ടരമുതല്‍ പത്തരവരെ നിര്‍ബ്ബന്ധിത പഡ്ഡനം. ഒന്നാം വര്‍ഷ്/രണ്ടാംവര്‍ഷ/ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഓരോ മുറിയിലിരുന്ന് പഡ്ഡിക്കണം. നിരീക്ഷിക്കാന്‍ ഒരധ്യാപകനുമുണ്ടാകും.
അതുപോലെ പരീക്ഷയടുക്കാറാകുമ്പോള്‍ പഡനത്തില്‍ പിന്നിലായ ഡേ-സ്കോളേഴ്സിനെയും ഇരുത്തി പഡ്ഡിപ്പിക്കും. അധ്യാധപകരുടെ നേത്രുത്വത്തില്‍ നിര്‍ബന്ധിത പഡ്ഡിപ്പീരാണു. അത്രയ്ക്കു സ്ട്രിക്റ്റായ ഭരണമാണു ഞങ്ങളുടെ കോളേജിണ്റ്റെ സെക്രട്രിയായിരുന്ന നന്ദഗുഡി രാജുസാറിണ്റ്റേത്. തൊണ്ണൂറ്റൊമ്പത് ഇലക്ട്രോണിക്സ് ബാച്ചിലായിരുനു ഞാന്‍. അന്നു അമ്പത്തഞ്ച് വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന രാജുസാറിണ്റ്റെ ശിക്ഷാരീതികള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രൂരമായിരുന്നു. വലിയ റൂള്‍ത്തടികൊണ്ടെനിക്കും കിട്ടിയിട്ടുണ്ട്, അതുപോലെയായിരുന്നു അധ്യാപകരും.
പക്ഷെ ഇപ്പോഴിതല്ലാമോര്‍ക്കൂമ്പോള്‍ എനിക്കദ്ദേഹത്തോട് നന്ദി മാത്രമേയുള്ളൂ. ആദ്യവര്‍ഷം അന്‍പത്തെട്ട് ശതമാനവും, രണ്ടാംവര്‍ഷം അറുപത്തിമൂന്ന് ശതമനവും, മൂന്നാംവര്‍ഷം അറുപത്തെട്ട് ശതമനവും മാര്‍ക്ക് വാങ്ങി ഞാന്‍ പാസ്സായതിണ്റ്റെ ഫുള്‍ ക്രഡിറ്റ് ദൈവം കഴിഞ്ഞാല്‍ രാജുസറിനാണു. അദ്ദേഹം ആന്ധ്രയില്‍ നിന്നുള്ളയാളായിരുന്നു. അന്നൊക്കെ അന്നും രാജുസാറിനെയും അദ്ദേഹത്തിണ്റ്റെ പൂര്‍വ്വപിതാകന്‍മാരെയും മാതാക്കളെയും ഒരു നൂറുവട്ടം തെറിപറയുകയും ശപിക്കയും ചെയ്തിട്ടുണ്ട്. ഇപ്പോഴതോറ്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹത്തിണ്റ്റെ കടുത്ത ശിക്ഷാരീതികള്‍ കാരണം ഞാന്‍ ഇപ്പോഴീ നിലയിലെത്തി.
പഡ്ഡിച്ച് തന്നെയാണു ഞാന്‍ ഫര്‍സ്റ്റ്ക്ളാസ്സില്‍ പാസ്സായതെന്നഭിമാനപൂര്‍വ്വം ഞാന്‍ പറയും. കാരണം ഫൈനല്‍ എക്സാം എഴുതാന്‍ ഹാളില്‍ കയറുന്നതിനു മുമ്പ് രാജുസാറിണ്റ്റെ മേല്‍നോട്ടത്തില്‍ എല്ലാവരുടെയും ദേഹപരിശോധന നടത്തും. ഷൂ, സോക്സ്, വാച്ച്, കര്‍ചീഫ് എന്നിവ ഹാളില്‍ കയറ്റത്തില്ല. ഷര്‍ട്ട് ഇന്‍ ചെയ്യന്‍ പാടില്ല. ഒരു പേന മാത്രം എടുക്കാം, വേണമെങ്കില്‍ ഒരു റീഫില്ലറും, അതും പരിശോധിച്ചുകഴിഞ്ഞേ കേറ്റത്തുള്ളു. പെണ്‍കുട്ടികളേ അധ്യാപികമാര്‍ ദേഹപരിശോധന നടത്തും. അങ്ങനെ പരീക്ഷയെഴുതിയാണു ഞങ്ങള്‍ ജയിച്ചത്. കോപ്പിയടി എന്നത് ഞങ്ങളുടെ കോളേജില്‍ നടക്കാത്ത സ്വപ്നം മാത്രമായിരുന്നു.
നന്ദഗുഡി രാജു എന്ന പുറമേ പരുക്കനും അകമേ സ്നേഹവുമുള്ള മനുഷ്യന്‍ ഇപ്പോള്‍ ജീവനോടെയില്ല.തിരിഞ്ഞു നോക്കുമ്പോള്‍ എണ്റ്റെ ജീവിതത്തില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നന്നാവന്‍ വേണ്ടിയയിരുന്നു അദ്ദേഹം ഞങ്ങളേ ക്രൂരമയി ശിക്ഷിച്ചിരുന്നത്.
നന്ദഗുഡി രാജുസാറിണ്റ്റെ പാവനസ്മരണയ്ക്ക് മുന്‍പില്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
2010, ജൂലൈ 30, വെള്ളിയാഴ്‌ച
ഒരു വെളുത്ത റോസാപ്പൂ

മെര്‍ലിന്‍ ജോസഫിണ്റ്റെ അന്ത്യകൂദാശകള്‍ക്ക് നേത്ര്‍ത്വം കൊടുക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു, വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഒരു വൈദീകനു ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാകേണ്ട മനസ്സാന്നിദ്ധ്യം പീറ്ററച്ചനു പലപ്പോഴും നഷ്ടപ്പെട്ടുവെങ്കിലും അതാരുമറിയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു കാലത്ത് തണ്റ്റെ എല്ലാമെല്ലാമായിരുന്ന മെര്‍ലിന്‍ മേരി തോമസിണ്റ്റെ മരണാനന്തര ശുശ്രൂഷകളാണു അദ്ദേഹം ചെയ്യുന്നത്.
ഫ്ളാഷ് ബാക്ക്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ക്യാമ്പസ് ജീവിതം. പീറ്ററും മെര്‍ലിനും പ്രീ ഡിഗ്രീക്ക് സയന്‍സ് ഗ്രൂപ്പില്‍ ഒരു ക്ളാസ്സിലാണു. അന്ന് പൊട്ടിവിടര്‍ന്ന ഒരു പ്രണയം. ആദ്യമൊക്കെ ഒതൊരു വെറും തമാശയായോ, അല്ലെങ്കില്‍ പത്താംക്ളാസ്സുവരെ ബോയ്സ്കൂളിലായിരുന്ന പയ്യന്‍ കോളേജിണ്റ്റെ വര്‍ണ്ണാഭമായ മായീകലോകത്തെത്തിയപ്പോഴുണ്ടായ ഭ്രമമോ ആയിരുന്നു പീറ്ററിനാ പ്രണയം. പതിയെ പതിയെ അത് മാറി, പീറ്ററിനു മെര്‍ലിന്‍ തണ്റ്റെ ജീവവായു പോലായി. അത്രയ്ക്ക് അവര്‍ തമ്മിലടുത്തു.
മെര്‍ലിന്‍ മേരി തോമസ്- അതായിരുന്നു അവളുടെ പേര്‍. മാലാഖപോലൊരു പെണ്‍കുട്ടിയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അത്ര വലിയ വെളുത്ത നിറമല്ലെങ്കിലും, ഒരു ഐശ്വര്യം ആ മുഖത്തുണ്ടായിരുന്നു. ചെറിയ വട്ടമുഖം, ചുണ്ടില്‍ ഒരു പുഞ്ചിരിയില്ലാതെ ഒരിക്കലും അവളേ കാണാന്‍ കഴിയില്ലായിരുന്നു. എല്ലാവരോടും വിനയത്തോടും സ്നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം. വസ്ത്രധാരണത്തിലും ആ കുലീനത്വം കാണാമായിരുന്നു. പള്ളിയിലെ ക്വയറിലും യൂത്ത് മീറ്റിങ്ങുകളിലും അവള്‍ സജീവസാന്നിദ്ധ്യമായിരുന്നു.
കാലം കടന്നുപോയി.സെക്കണ്റ്റ് പീഡീസീയായപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ അടുത്തു. എന്നാല്‍ ഇരുവരും പരസ്പരം സ്പര്‍ശിച്ചിട്ടില്ല. തൊടുംന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കല്യാണം കഴിഞ്ഞുമതിയെന്നായിരുന്നു മെര്‍ലിണ്റ്റെ പക്ഷം. രണ്ട്പേരുടേയും കത്തോലിക്കാ കുടുംബങ്ങളായതുകൊണ്ട് തങ്ങളുടെ കല്യാണത്തിനു വീട്ട്കാരുടെ വലിയ എതിര്‍പ്പ് വരില്ലയെന്നവര്‍ക്കുറപ്പായിരുന്നു.
പക്ഷെ അവരുടെ ആ ബന്ധത്തിനു വിള്ളലുണ്ടാക്കിക്കൊണ്ട് ശപിക്കപ്പെട്ട ആ ദിവസം വന്നെത്തി. കോളേജടച്ച് സ്റ്റഡിലീവായിരുന്ന ഒരു ദിവസം അവര്‍ ഹാള്‍റ്റിക്കറ്റ് വാങ്ങാന്‍ കോളേജിലെത്തി. അത് വാങ്ങിക്കഴിഞ്ഞ് കുറച്ച്നേരം സംസാരിക്കാന്‍ അവര്‍ ആഡിറ്റോറിയത്തിണ്റ്റെ സൈഡ് റൂമിലെത്തി. പ്രി ഡിഗ്രി കഴിഞ്ഞ് അടുത്ത കോഴ്സിനു പോകുന്നതിനെപ്പറ്റിയും, തങ്ങളുടെ വരാന്‍പോകുന്ന കുടുംബജീവിതത്തിനെപ്പറ്റിയും അവര്‍ വളരെനേരം സംസാരിച്ചു.
അതെ... ഇവിടെവച്ചാണു പീറ്ററിണ്റ്റെ മനസ്സില്‍ പിശാച് ആ ശപിക്കപ്പെട്ട ചിന്ത എത്തിച്ചത്.. തനിക്കു മെര്‍ലിനെ ഒന്നു ചുംബിക്കണം.ആഗ്രഹം പറഞ്ഞപ്പോള്‍ മെര്‍ലിന്‍ അത് നിരസിച്ചു. എല്ലാ വിശുദ്ധിയോടുംകൂടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കണം എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പീറ്റര്‍ വളരെ നിര്‍ബന്ധിച്ചു. ഇല്ല ഇല്ല എന്നു പറഞ്ഞിട്ടും അവന്‍ പിന്നെയും നിര്‍ബന്ധിച്ചു. അവസാനം സഹികെട്ട് മെര്‍ലിന്‍ തിരിഞ്ഞു നടന്നു. പിശാച് പീറ്ററിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു. തിരിഞ്ഞു ഇടനാഴിയിലൂടെ പോകുകയായിരുന്ന മെര്‍ലിനെ പിടിച്ച് അവന്‍ അവളുടെ ചുണ്ടില്‍ ഉമ്മവച്ചു. പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തിട്ടും ആ ആലിംഗനത്തില്‍ നിന്നും അവള്‍ക്ക് രക്ഷപെടാനായില്ല. പിടിവിട്ട് കഴിഞ്ഞ് അവളുടെ മുഖത്ത്നോക്കാന്‍ അവനു ശക്തിയില്ലായിരുന്നു. അവളുടെ ആ മൌനത്തില്‍, ഹ്രിദയാന്തര്‍ഭാഗത്തേക്കിറങ്ങിച്ചെല്ലുന്ന ആ നോട്ടത്തില്‍ അവള്‍ക്കവനോട് പറയാനുള്ളതെല്ലാമുണ്ടായിരുന്നു.
അവരുടെ ബന്ധം തകര്‍ന്നു. പരീക്ഷയെഴുതാന്‍ വന്നപ്പോഴും അവള്‍ അവനു മുഖം കൊടുത്തില്ല. റിസല്‍റ്റ് വന്ന് കഴിഞ്ഞപ്പോലവള്‍ എഞ്ചിനീയറിങ്ങിനു ബാങ്ങ്ളൂര്‍ക്ക് പോയി. പീറ്ററാകട്ടെ രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു. അവനു ഭയങ്കര സങ്കടവും കുറ്റബോധവുമുണ്ടായിരുന്നു.പല ദിവസങ്ങളിലും പീറ്റര്‍ പള്ളിയില്‍ പോയി കുമ്പസരിച്ച് തന്‍ ചെയ്ത കൊടും പാപം കര്‍ത്താവിനോടേറ്റ്പറഞ്ഞ് കരഞ്ഞു മാപ്പിരന്നു.
കാലം കഴിഞ്ഞുപോയി. പീറ്റര്‍ സെമിനാരിയില്‍ ചേര്‍ന്ന് പുരോഹിതനായി. രണ്ട് വര്‍ഷം മുമ്പാണു ഓര്‍ഡിനേഷന്‍ കിട്ടി ഈ ഇടവകയില്‍ വന്നത്. പീറ്റര്‍ കൊച്ചച്ചനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. വന്നപ്പോള്‍ പിറ്ററച്ചന്‍ അറിഞ്ഞിരുന്നില്ല- ഈ ഇടവകയിലേക്കാണു ഒരിക്കല്‍ താന്‍ സ്നേഹിച്ചിരുന്ന, എന്നാല്‍ തണ്റ്റെ മോശം പ്രവര്‍ത്തികൊണ്ട് കൈവിട്ട്പോയ മെര്‍ലിനെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നതെന്നു. അവര്‍ കുടുംബമായി ഡല്‍ഹിയിലാണു താമസം. ഭര്‍ത്താവ് ജോസഫ് ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണു. അവര്‍ക്ക് ഒരു മകള്‍- ആറു വയസ്സുകാരി നേഹ. നാലുമാസം മുമ്പ് അവര്‍ നാട്ടില്‍ വന്നപ്പോഴാണു അച്ചന്‍ ആ വിവരമറിഞ്ഞത്. തിരിച്ച്പോകുന്നതിനുമുമ്പ് ഒരു ദിവസം മെര്‍ലിനും നേഹയും അച്ചനെ കാണാന്‍ വന്നു. ഭര്‍ത്താവിണ്റ്റെ സംശയരോഗം മൂലം മെര്‍ലിണ്റ്റെ ജീവിതം നരകതുല്യമാണു. ആത്മഹത്യ ചെയ്യാനെനിക്ക് പേടിയാണെന്നുള്ള മെര്‍ലിണ്റ്റെ വാക്കുകള്‍ പീറ്ററച്ചന്‍ ഞെട്ടലോടെയാണു കേട്ടത്.
നേഹമോള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയയിരുന്നു. അവര്‍ തിരിച്ച്പോകാന്‍ നേരത്ത് നേഹയെ എടുത്ത് ആ നെറ്റിയില്‍ ഉമ്മവയ്ക്കുമ്പോള്‍ പീറ്ററച്ചണ്റ്റെ മനസ്സിലെ ചിന്ത ഇതായിരുന്നു- തനിക്ക് പിറക്കാതെ പോയ മകള്‍.
നാലു ദിവസം മുമ്പാണത് സംഭവിച്ചത്- മെര്‍ലിന്‍ തണ്റ്റെ ഭര്‍ത്താവായ ജോസഫിണ്റ്റെ കയ്യാല്‍ കൊല്ലപ്പെട്ടു. അയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഒരു ദിവസം ഇതിണ്റ്റെ പേരില്‍ അവര്‍ വഴക്കിട്ടു. മെര്‍ലിന്‍ സഹികെട്ട് എന്തൊ പറഞ്ഞത് ജോസഫിനിഷ്ടപ്പെട്ടില്ല.അയാള്‍ മെര്‍ലിണ്റ്റെ തല ഭിത്തിയിലിടിപ്പിച്ച് അവളെ കൊന്നു. സ്വന്തം മമ്മയുടെ മരണമേല്‍പിച്ച ഷോക്കില്‍നിന്നും നേഹമോള്‍ ഇതുവരെ മോചിതയായിട്ടില്ല.
***************************
മരണാനന്തര ശുശ്രൂഷകള്‍ കഴിഞ്ഞു. എല്ലാവരും പോയി, പള്ളിയങ്കണം വിജനമായി. പീറ്റരച്ചണ്റ്റെ മനസ്സാകെ അസ്വസ്ധമായിരുന്നു. കുറച്ച് കഴിഞ്ഞ് പള്ളിയങ്കണത്തിലെ റോസാച്ചെടിയില്‍ നിന്നും ഒരു വെളുത്ത റോസാപ്പൂവുമായി പീറ്ററച്ചന്‍ മെര്‍ലിണ്റ്റെ കല്ലറയ്ക്കരികിലെത്തി, ആ പൂവ് അവിടെ സമര്‍പ്പിച്ചു.
'പ്രീയ മെര്‍ലിന്‍, അന്ന് നിന്നോട് ഞാന്‍ അങ്ങനെ ചെയില്ലയിരുന്നെങ്കില്‍ നിനക്കീ ഗതി വരില്ലായിരുന്നു. നിണ്റ്റെ ജിവിതം ഞാനാണു നശിപ്പിച്ചത്. പാപിയായ ഈ എന്നൊട് നീ ക്ഷമിക്കൂ'- അച്ചണ്റ്റെ മനസ്സ് മന്ത്രിച്ചു.
ആ സമയത്ത് ചെറിയ ചാറ്റല്‍മഴ പെയ്യാനാരംഭിച്ചു. മഴത്തുള്ളികള്‍ക്കൊപ്പം പീറ്ററച്ചണ്റ്റെ കണ്ണീര്‍ത്തുള്ളികളും മാര്‍ബിള്‍ പാകിയ മെര്‍ലിണ്റ്റെ ശവകുടിരത്തില്‍ പതിക്കുന്നുണ്ടായിരുന്നു.
2010, ജൂലൈ 21, ബുധനാഴ്‌ച
ആത്മാവിന്‍ നഷ്ടസുഗന്ധം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചേക്കുളം എന്ന മനോഹരഗ്രാമത്തിലയിരുന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ആദ്യ പത്ത് വര്‍ഷങ്ങള്‍. കാലങ്ങള്‍ക്ക് മുമ്പ് ആ ദേശത്ത് വന്നുപാര്‍ത്ത എണ്റ്റെ മുന്‍ തലമുറക്കാര്‍ ഞങ്ങളുടെ കുടുംബപ്പേരായ ചേക്കുളത്ത് എന്ന പേര്‍ ആ ഗ്രാമത്തിനു നല്‍കി. എണ്റ്റെ നാല്‍ മുതല്‍ പത്ത് വയസ്സു വരെയുള്ള കാലമായിരുന്നു എണ്റ്റെ സുവര്‍ണ്ണകാലം. അത് കഴിഞ്ഞ് ചേക്കുളത്ത് നിന്നും ഏകദേശം നല്‍ കിലോമീറ്റര്‍ മാറി നെല്ലിക്കാലായില്‍ പുതിയ വിട് വച്ച് അവിടെ പാര്‍പ്പ് തുടങ്ങി. എണ്റ്റെ അമ്മവീടാണു നെല്ലിക്കാലായില്‍.
പറഞ്ഞ് വന്നത് ചേക്കുളത്തെ എണ്റ്റെ ബാല്യത്തെക്കുറിച്ചാണു. വീടീണ്റ്റെ തൊട്ട്മുന്‍പില്‍ നെല്‍ വയലാണു, അതിനപ്പുറം തോട്, അതിനപ്പുറം വീണ്ടും വയല്‍- എല്ലാം ഒരു പച്ചമയം. കൊയ്ത്ത് കഴിഞ്ഞ ഞങ്ങളുടെ പാടത്ത്, നെല്ല് കൂട്ടിയിട്ടതിനു കാവല്‍ കിടക്കാന്‍ വാസുപിള്ളക്കൊച്ചേട്ടനോടൊപ്പം ഞാനും പോയി മാടത്തില്‍ കിടക്കാറുള്ളത് ഇപ്പോഴും സുഖമുള്ള ഒരോര്‍മ്മയാണു.അതിണ്റ്റെ ആ ഒരു നൊസ്റ്റാള്‍ജിക് ഫീലിങ്ങുണ്ടല്ലോ- അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊയ്ത്ത് കഴിഞ്ഞ പാടത്തിണ്റ്റെ ആ മണവും, തവളകളുടെയും ചിവീടുകളുടെയുമൊക്കെ ഒച്ചയും, വീട്ടിലെ മെത്തയുടെ പതുപതുപ്പില്‍ നിന്നും മണ്ണിണ്റ്റെ മണമുള്ള വയലില്‍ പുല്‍പായ വിരിച്ച് കിടക്കുമ്പോഴുള്ള ആ സുഖവും ഒന്നു വേറേതന്നെയാണു.
വീട്ടിലെ എണ്റ്റെ കൂട്ട്കാര്‍ തങ്കമണി എന്ന പശു, ടോമി എന്ന പട്ടി, പിന്നെ അനേകം പൂച്ചകളും കോഴികളും. പശുവിനേ മേയ്ക്കാന്‍ വയലില്‍ എണ്റ്റെകൂടെ കൂട്ട്കാരും അവരുടെ പശുക്കളുമായി വരും. ഞങ്ങള്‍ക്കെല്ലാം വാഹനങ്ങളുമുണ്ടായിരുന്നു. നല്ല നീളമുള്ള ഒരു കമ്പിണ്റ്റെ അറ്റത്ത് ഒരു ചെറിയ കമ്പ് കുറുകെ കെട്ടിവയ്ക്കും. വീട്ടിലാരുടെയെങ്കിലും ഒരു റബ്ബര്‍ ചെരിപ്പെടുത്ത് വട്ടത്തില്‍ മുറിച്ച് രണ്ട് റ്റയറുണ്ടാക്കും (അതിനു കുറച്ചിമ്മിണിയൊന്നുമല്ല ചന്തിക്ക് അടി കിട്ടിയിട്ടുള്ളത്).ആ റബ്ബര്‍ ചാടുകളുറ്റെ നടുക്ക് ചെറിയ ദ്വാരമുണ്ടാക്കി ഓരോ ആണികള്‍ കയറ്റി, ആ ചെറിയ കമ്പിണ്റ്റെ അറ്റത്ത് ആ ആണികള്‍ തറയ്ക്കും. ഇരുചക്രവാഹനം റെഡി- പിന്നെ ഞങ്ങളുടെ കലാവാസനയനുസരിച്ച് അലങ്കാരങ്ങളും എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.അവധിദിവസങ്ങളീല്‍ രാവിലെ പ്രാതല്‍ കഴിഞ്ഞ് പശുവിനെ തീറ്റാന്‍ വയലില്‍ ഞങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും വണ്ടിയില്‍ ചെറിയ ഭാണ്ടത്തില്‍ അന്നത്തെ പ്രാതലിണ്റ്റെ വിഭവങ്ങളുമുണ്ടായിരിക്കും. ഞങ്ങളെല്ലാവരുമത് പങ്കുവച്ച് കഴിക്കും. ഇപ്പോള്‍ അങ്ങനെ വല്ലയിടത്തുമുണ്ടോ ആവോ......
ബാല്യത്തെപ്പറ്റി പറയുമ്പോള്‍ റ്റോമി എന്ന എണ്റ്റെ പട്ടിയെപ്പറ്റി പറയതിരിക്കാനാവില്ല. ഏകദേശം ചുവന്ന നിറമുള്ള ഒരു നാടന്‍ പട്ടിയായിരുന്നു റ്റോമി. അവനെ ഉറക്കത്തില്‍ ചെന്നു ചവിട്ടിയാലും എത്ര നൊന്താലും എന്നെ കാണുമ്പോല്‍ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു എണ്റ്റെ റ്റോമി. ഒരുദിവസം രാത്രി വരാന്തയില്‍ ഞാന്‍ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുമ്പോല്‍ ഒരു പാമ്പ് എണ്റ്റടുത്ത് വന്നു. അതു കണ്ട റ്റൊമിയും പാമ്പും തമ്മില്‍ കടിപിടിയായി. അവസാനം പാമ്പ് തുണ്ടം തുണ്ടമായി. പിറ്റേന്ന് രാവിലേ റ്റോമിയുടെ ദേഹത്ത് വ്രിണങ്ങള്‍ വന്നു- അവനേ വിഷം തീണ്ടിയിരുന്നു. റ്റോമി വല്ലതെ കരയുന്നുണ്ടായിരുന്നു. അന്നെനിക്കു ഏഴോ എട്ടോ വയസ്സേയുണ്ടായിരുന്നുള്ളു, അ പ്രായത്തിലും ഞാന്‍ മമ്മിയൊട് പറഞ്ഞു- റ്റോമി എങ്ങനെ വേദനിച്ച് മരിക്കണ്ട, നമുക്കവനെ കറണ്ടടിപ്പിച്ച് കൊല്ലാം. അതാകുമ്പം ഒറ്റയടിക്ക് മരിക്കുമല്ലൊ. റ്റോമിയൊടുള്ള എണ്റ്റെ സ്നേഹക്കൂടുതലാണു എന്നെക്കൊണ്ടത് പറയിപ്പിച്ചത്. പിന്നെ കുറേനാല്‍ മനസ്സില്‍ ഭയങ്കര സങ്കടമായിരുന്നു.
ഇപ്പോള്‍ ദിവസവുമെല്ലാവരുടെയും വീട്ടില്‍ ചിക്കനുണ്ടല്ലൊ പണ്ടങ്ങനെയല്ലായിരുന്നു.രണ്ടാഴ്ച കൂടുമ്പോള്‍ കൂട്ടില്‍നിന്നുമൊരു പൂവങ്കോഴിയെപിടിച്ച് മറത്തില്‍ തലകീഴായി കെട്ടിത്തൂക്കിയിടും. എണ്റ്റെ വിടിനു മുമ്പില്‍ക്കൂടെയാണു രാവിലെ ആള്‍ക്കാര്‍ തോട്ടില്‍ കുളിക്കാന്‍ പോകുന്നത്,അതുകൊണ്ട് എണ്റ്റെ വീട്ടില്‍ ചിക്കന്‍ വയ്ക്കുന്ന ദിവസം അതെല്ലാവരുമറിയും. കോഴിയെ കൊല്ലുന്നത് കാണാനുള്ള ശക്തി എനിക്കന്നും ഇന്നും ഇല്ല.കൊന്നു കഴിഞ്ഞ് കോഴിയെ ചുട് വെള്ളത്തിലിട്ട് വയ്ക്കും. അതിണ്റ്റെ പപ്പും പൂടയും പറിക്കാനുള്ള അവകാശം എനിക്കാണു. കോഴിക്കറി വെച്ചാല്‍ രണ്ട് കാലും എനിക്കാണു, കോഴിക്കാല്‍ എന്നും എനിക്കൊരു വീക്നെസ്സാ... ഏതെങ്കിലും ബന്ധുവീട്ടില്‍ പോകുമ്പോള്‍ ഗിഫ്റ്റായി കൊണ്ടുപോകുന്നതും കോഴിയെയാണു.
ബാല്യകാലത്തെ വേറൊരു കലപരിപാടിയായിരുന്നു തവളയെപ്പിടിക്കല്‍- ചൂണ്ടയില്‍ ഇരയായിടാന്‍. വീട്ടിലെ കയ്യാലയുടെയും പറമ്പിലെയും എല്ല കല്ലുകളും പൊയി പൊക്കും, ചെറിയ തവളയെ പിടിക്കാന്‍. പിന്നെ അതിനെ ഒരു കുപ്പിക്കകത്താക്കും. ഏകദേശം ഒരു പത്തിരുപത് തവളയാകുമ്പോള്‍ ചൂണ്ടയുമെടുത്ത് തോട്ടിന്‍ വക്കത്തേക്കു നടക്കും. ആദ്യമൊക്കെ സേഫ്റ്റിപ്പിന്‍ വളച്ചാണു ചൂണ്ടക്കൊളുത്തുണ്ടക്കിയിരുന്നത്. സത്യം പറയമല്ലൊ- അങ്ങനെ ഒരു മീനും കിട്ടിയിട്ടില്ല. തവളയെയും തിന്നിട്ട് മീനതിണ്റ്റെ പാട്ടിനു പോകും. പിന്നെ ഒറിജിനല്‍ ചൂണ്ടക്കൊളുത്ത് വാങ്ങി ഒരുപാട് മത്സ്യബന്ധനം നടത്തിയിട്ടുണ്ട്. കറിവച്ചും പൊരിച്ചും കഴിച്ചിട്ടുമുണ്ട്.
ചൂണ്ട കൂടാതെ മീനേപ്പിടിക്കാന്‍ തോര്‍ത്ത്മുണ്ടും ഉപയോഗിച്ചിരുന്നു. തോര്‍ത്തിണ്റ്റെ ഒരറ്റം കഴുത്തില്‍ കെട്ടി മറ്റേയറ്റംകൊണ്ട് കുഞ്ഞ് മീനുകളേ കോരിയെടുക്കുക ഒരു വിനോദമായിരുന്നു.പിന്നെ മഴക്കാലത്ത് കണ്ടത്തില്‍ വെള്ളം കയറിവരുമ്പോള്‍ ഒറ്റാലുപയോഗിച്ച് വലിയ മീനുകളേപിടിക്കാന്‍ ചേട്ടന്‍മാരോടൊപ്പം ഞാനും പോകുമായിരുന്നു.
അഞ്ച് പൈസയുടെ തേന്‍ മുട്ടായിയും, ഇരുപത് പൈസയുടെ ചക്കരമുട്ടയിയിടെയുമൊക്കെ രുചി ഇപ്പൊഴും നാവിന്‍ തുമ്പത്തുണ്ട്. ഓര്‍മ്മയില്ലേ....., നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ചക്കര മുട്ടയി നുണഞ്ഞ് പകുതിയാകുമ്പോള്‍ അതിനകത്ത് നിന്നും ഇരുപത് പൈസ തിരിച്ച് കിട്ടും. പിന്നെ നാരങ്ങമുട്ടായി, ചെറിയ ചെറിയ വട്ടത്തിലുള്ള ബിസ്കറ്റ്..... അതൊക്കെയായിരുന്നു അന്നത്തെ പിസ്സയും ബര്‍ഗറും. അതും ഒറ്റയ്ക്കു കഴിക്കില്ല. കൂട്ട്കാരൊത്ത് ഏതെങ്കിലുമൊരു പറമ്പിലെ ഒരു മരച്ചോട്ടിലിരുന്ന് പങ്ക് വച്ച് വര്‍ത്തമാനവും പറഞ്ഞിരുന്നു കഴിക്കുന്നതിലായിരുന്നു രുചി. ഗ്രാമത്തിലേ ഏതൊരു വീട്ടിലും കയറിച്ചെല്ലാനുള്ള സ്വതന്ത്യ്രം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് തൊട്ടപ്പുറത്തെ ഫ്ളാറ്റില്‍ ആരൊക്കെയാണു താമസിക്കുന്നതെന്നു പോലും പലര്‍ക്കുമറിയില്ല. അത്രയ്ക്ക് യാന്ത്രീകമണിപ്പോള്‍ ജിവിതം. പണ്ടങ്ങനെയല്ലയിരുന്നു.. എണ്റ്റെ ഗ്രാമത്തിലര്‍ക്കെങ്കിലും ഒരു പനി വന്നല്‍, ആ ഗ്രാമം മുഴുവന്‍ അറിയുമായിരുന്നു, ആ വീട്ടില്‍ ചെന്ന് അവരേ സന്ദര്‍ശിക്കും. ഗ്രാമത്തിലെല്ലാവര്‍ക്കും അന്യോന്യം അത്രക്ക് ഹ്രിദയബന്ധമുണ്ടായിരുന്നു.
ബാല്യകാല സ്മരണകള്‍ ഇനിയും വളരെയേറെയുണ്ട്.അന്ന് ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്നു അതിനവരുടെ മാതാപിതാക്കളുടെ സ്റ്റാറ്റസ് ഒരു വിലങ്ങുതടിയാണു. അന്നത്തെയും ഇന്നത്തെയും കുട്ടികളെ ഇവിടെ താരതമ്യം ചെയ്യുന്നില്ല. ഇന്ന് എല്ലാ മാതാപിതാക്കളും തങ്ങളുടെ ആ സുന്ദരമായ ബാല്യകലം ഓര്‍ത്തിരുന്നെങ്കില്‍............എല്ലാവരെയും ജാതിമതഭേദമെന്യേ സ്നേഹിക്കാന്‍ മക്കള്‍ക്ക് ഉപദേശിച്ചു കൊടിത്തിരുന്നെങ്കില്‍.......... കൈവെട്ടും കൊട്ടേഷനുമില്ലാത്ത ഒരു നല്ല നാളേയ്ക്കായ്..
2010, ജൂലൈ 17, ശനിയാഴ്‌ച
പോള്‍ മരിച്ചു.
നെറ്റില്‍ കറങ്ങി നടക്കുന്ന ഒരു മെയില്‍ ഇവിടേ പോസ്റ്റ് ചെയ്യുന്നു. ഇതിണ്റ്റെ രചയിതാവ് ആരായിരുന്നാലും എണ്റ്റെ വക ഒരു ഒണക്കത്തേങ്ങാ.
ലോക കപ്പ് സ്പെയ്നിനു കിട്ടുമെന്ന് പ്രവചിച്ച നീരാളി പോള്‍ മരിച്ചു. എന്താണു കാരണമെന്നറിയേണ്ടേ.....
.
.
.
.
.
.
.
.
.
.
.
.
ഇന്ത്യയ്ക്കെന്നാണു ഫുട്ബോള്‍ ലോകകപ്പ് കിട്ടുന്നതെന്നു നീരാളിയോട് ചോദിച്ചു. അതു കേട്ട് നമ്മുടേ പോള്‍ നീരാളീ ചിരിച്ച് ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി മരിച്ചു
ലോക കപ്പ് സ്പെയ്നിനു കിട്ടുമെന്ന് പ്രവചിച്ച നീരാളി പോള്‍ മരിച്ചു. എന്താണു കാരണമെന്നറിയേണ്ടേ.....
.
.
.
.
.
.
.
.
.
.
.
.
ഇന്ത്യയ്ക്കെന്നാണു ഫുട്ബോള്‍ ലോകകപ്പ് കിട്ടുന്നതെന്നു നീരാളിയോട് ചോദിച്ചു. അതു കേട്ട് നമ്മുടേ പോള്‍ നീരാളീ ചിരിച്ച് ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി മരിച്ചു
2010, ജൂലൈ 15, വ്യാഴാഴ്‌ച
ഇപ്പോ സ്പെയ്ന്‍ കളിക്കാര്‍ ആരായി?

ലോകകപ്പ് സ്പെയ്നിനു കിട്ടുമെന്ന് പ്രവചിച്ച നീരാളി പോള്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. പോളിനെ ജര്‍മനിയില്‍നിന്നും കൊണ്ടുവന്ന് സ്പെയ്നിലെ ഒരു സൂവില്‍ രാജകീയമായ് വാഴിക്കുമെന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇതിനു തക്കവണ്ണം പോള്‍ എന്താണു ചെയ്തത്? ഒരു ബ്ളോഗ്ഗര്‍ പറഞ്ഞത് പോലെ,പോള്‍ ഒരു ബോക്സിലെ കക്കയിറച്ചി കഴിച്ചു, അതിലുണ്ടായിരുന്നത് സ്പെയ്നിണ്റ്റെ പതാകയായിരുന്നു. മനുഷ്യരുടെ ആക്രാന്തവും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നുള്ള മലയാളിശീലവും നീരാളിക്കില്ലാത്തതുകൊണ്ട് ഹോളണ്ടിണ്റ്റെ പതാക കിടന്നിരുന്ന പെട്ടിയിലെ കക്കയിറച്ചി അത് തിന്നില്ല.
മത്സരത്തില്‍ സ്പെയ്ന്‍ കളിച്ചു ജയിച്ചു പക്ഷെ ക്രെഡിറ്റെല്ലാം നീരാളിക്കും. ഇത് കാണുമ്പോള്‍ എണ്റ്റെ മനസ്സില്‍ ചെറിയൊരു ചോദ്യം- വിയര്‍ത്ത്‌കുളിച്ച് കഷ്ട്പ്പെട്ട് നൂറ്റിയിരുപത് മിനിറ്റ് കളിച്ച സ്പെയ്ന്‍ കളിക്കാര്‍ വെറും ഊ....... അല്ലെങ്കിലതു വേണ്ട്, സ്പൈന്‍ കളിക്കാര്‍ വെറും ഉണ്ണാക്കന്‍മാരാണോ?????????? സ്പെയ്ന്‍ കോച്ചും കളിക്കാരും ഇപ്പോ ആരായി.......... ?
ഓ.ടോ........രണ്ടായിരത്തിപ്പതിനാലില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാര്‍ കളത്തിലിറങ്ങേണ്ട ആവശ്യമില്ല. ഓരോ കളിയിലെ ജേതാക്കളെയും പ്രവചനം കോണ്ട് കണ്ടൂപിടിക്കാം. ട്രോഫിയും അങ്ങനെ പ്രവചിച്ച് കിട്ടുന്ന റ്റീമിനു സമ്മാനിക്കാം. അതിനുവേണ്ടി റ്റിണ്റ്റുമോണ്റ്റെ വീട്ടിലെ ജിജിമോള്‍ എന്ന പശുക്കിടാവിനെ പരിശീലിപ്പിക്കുന്നുണ്ട്. രണ്ട് ബക്കറ്റില്‍ ഓരോ റ്റീമിണ്റ്റെ പതാകയും കാടിവെള്ളവും വയ്ക്കും. ജിജിമോള്‍ ഏത് പതാകയിരിക്കുന്ന ബക്കറ്റിലെ കാടി കുടിക്കുന്നോ, ആ ടീം വിജയിച്ചതായ് പ്രഖ്യാപിക്കും.
2010, ജൂലൈ 14, ബുധനാഴ്‌ച
പാവം പാവം ഗോളികുമാരന്‍

രണ്ടായിരത്തി അന്‍പത്തിനാലു ഫുട്ബോള്‍ ലോകകപ്പിലെ ഒരു ലീഗ് മാച്ച്. റ്റീമുകള്‍ ഇണ്റ്റ്യയും അര്‍ജണ്റ്റീനയും (അങ്ങനെയും സംഭവിച്ചേക്കാം, മനുഷ്യര്‍ടെ കാര്യമല്ലേ? എന്താ എപ്പ്ഴാ എങ്ങനാ സംഭവിക്കുന്നതെന്നു പറയന്‍ പറ്റില്ലല്ലോ). പന്ത് മബുലാനി- മേഡ് ഇന്‍ കുന്നംകുളം (ഉപയോഗിച്ച റബ്ബര്‍ കോട്ടയത്തുള്ള തണ്റ്റെ സ്വന്തം തോട്ടത്തില്‍ നിന്നും കഴിഞ്ഞ നാപ്പത്തഞ്ച് വര്‍ഷമായി മലയാളി മങ്കമാരുടെ സ്വപ്നകാമുകനായ ബേര്‍ളിച്ചായന്‍ സംഭാവന ചെയ്തതാണു. അമ്മച്ചിയാണേ സത്യം).
ഇന്ത്യയുടെ കോച്ച് നോബോള്‍ അഞ്ചേരിയും മറ്റവരുടെ കോച്ച് പുലിയണല്‍ മെസ്സിയുമാണു (രണ്ട് പേരും പഴയ ഫുട്ബോള്‍ പടക്കുതിരകളാണു). ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ് മറ്റാരുമല്ല- സാക്ഷാല്‍ കെ. കരുണേട്ടനാണു (പുള്ളിക്കാരന്‍ ഇപ്പഴെങ്ങും പോവില്ല, മറിച്ചാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് വെള്ളത്തില്‍ വരച്ച വരയാണു... )
ഓലപ്പീപ്പിയുടെയും ശിങ്കാരിമേളത്തിണ്റ്റെയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ മത്സരം പുരോഗമിക്കുന്നു. ഇരുപത്തൊന്നു കളിക്കാരും ഫുള്‍റ്റൈം ഇന്ത്യയുടെ കളത്തിലാണു (ഒരാള്‍ മറ്റവരുടെ ഗോളിയാണു, റഫറിയെ കൂട്ടിയിട്ടില്ല, അങ്ങേര്‍ക്ക് ഗോളെണ്ണുന്ന പണിയേയുള്ളൂ). രണ്ടാം പകുതിയുടെ പകുതി സമയമായപ്പോള്‍ കോച്ചിണ്റ്റെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ സൈഡ് ബഞ്ച് കളിക്കാര്‍ ഗൊളിയായ കുമരനെ കാലില്‍ ലേശം നീളമുള്ള ചങ്ങലകൊണ്ട് പോസ്റ്റില്‍ കെട്ടിയിട്ടു. എന്തിനാ.....
ഓരോ മുപ്പത് സെക്കണ്റ്റ് കൂടുമ്പോഴും ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ വീഴുമ്പോള്‍ ഓടാതിരിക്കാന്‍.....
ഹല്ല പിന്നെ, എന്തൂട്ടാണീ പറയണേണ്റ്റെ ഗഡീ. പത്ത് നൂറ്റമ്പത് ഗോളു തടുക്കാന്‍ ഞാനാരാണ്ട്രാ ശവീ കുപ്പീന്നു വന്ന ഭൂതമോ? അവറ്റകള്‍ടെ ആ ഗോളി നായിണ്റ്റെമോന്‍ വരെ ഓരോ പത്ത് മിനിറ്റ് കൂടുമ്പാ വന്നങ്ങ്ട് ചാമ്പിത്തന്നിട്ട് പോകും. പുല്ലന്‍മാരു ഗോളടിച്ചര്‍മാദിച്ച് വലവരെ കീറി. ദൈവം സഹായിച്ച് എണ്റ്റെ ദേഹത്ത് പന്ത് കൊണ്ടില്ല. അതു കൊണ്ട് എല്ലൊന്നും പൊട്ടിയില്ല...... മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗോളി കുമാരന്‍ രോഷം കൊണ്ടു.
ഇഫ് സപ്പോസ്, ഏതെങ്കിലുമൊരു ഗോള്‍ ഇന്ത്യന്‍ ഗോളി തടുത്താല്‍ അര്‍ജണ്റ്റീനക്കാര്‍ ആരായി......
ഓ.ടോ......... ഹോ എന്തൊരു പുകിലായിരുന്നു. മലപ്പുറം കത്തി മെഷീന്‍ ഗണ്ണ് തേങ്ങാക്കൊല, അവസാനം പവനായ് പടമായ്. ലോകകപ്പ് കഴിഞ്ഞപ്പോ ലയണല്‍ മെസ്സി എലിണല്‍ മെസ്സിയായും, കക്ക കറിവേപ്പിലയായും, വെയ്ന്‍ റൂണി വെറും റൂണിയായും, റൊണാള്‍ഡോ രോമമായും പോയി..... ഇനിയിപ്പോ നാലു കൊല്ലം കഴിഞ്ഞേ അടുത്ത ലോകകപ്പുള്ളൂ താനും. ആ.. അതുവരെ കുത്തിയിരുന്ന് പല്ലിട കുത്തി മണപ്പിക്കാം
2010, ജൂലൈ 13, ചൊവ്വാഴ്ച
പുലര്‍കാല സ്വപ്നം

പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും
കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍
കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി
കാമുകീ, നീയെണ്റ്റേത് മാത്രമെന്ന്
കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും
മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും
മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും
മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും
മണിയറവാതില്‍ നമുക്കായ് തുറന്നതും
വ്രീളാഭരിതയായ് നമ്രശിരസ്കയായ് നിന്നനിന്‍
വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും
വ്രീളാവിവശയായ് നിന്ന നിന്‍ പൂമേനി
വീണയായ് മീട്ടുവാനെനിക്ക് തന്നതും
പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ
പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍
പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍
പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും
2010, ജൂൺ 29, ചൊവ്വാഴ്ച
പുലര്‍കാല സ്വപ്നം

പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ
പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍
പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍
പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും
കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍
കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി
കാമുകീ, നീയെണ്റ്റേത് മാത്രമെന്ന്
കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും
മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും
മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും
മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും
മണിയറവാതില്‍ നമുക്കായ് തുറന്നതും
വ്രീളാഭരിതയായ് നമ്രശിരസ്കയായ് നിന്നനിന്‍
വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും
വ്രീളാവിവശയായ് നിന്ന നിന്‍ പൂമേനി
വീണയായ് മീട്ടുവാനെനിക്ക് തന്നതും
പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ
പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍
പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍
പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും
2010, ജൂൺ 16, ബുധനാഴ്‌ച
ആവിയായിപ്പോയ ആദ്യപ്രണയം

ചാപിള്ളയായിപ്പോയ എണ്റ്റെ ആദ്യപ്രണയത്തെക്കുറിച്ചാണു ഈ പോസ്റ്റ്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ക്രിസ്തുമസ്കാലം.ഞാന്‍ കോഴഞ്ചേരി സെണ്റ്റ് തോമസ് ബോയ്സ് സ്കൂളില്‍ പത്താം ക്ളാസ്സില്‍ നിരങ്ങുന്നു. അടുത്ത് തന്നെ സെണ്റ്റ് മേരീസ് ഗേള്‍സ് സ്കൂളുമുണ്ട്. രണ്ട് സ്കൂളുകളെയും തമ്മില്‍ ബന്ധിപ്പിച്ച് അപ്സര, വിദ്യ എന്നീ റ്റ്യൂഷന്‍ സെണ്റ്ററുകളുമുണ്ട്.
ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളായത് കൊണ്ട് പെണ്ണുങ്ങളേ കാണാണ്‍ വേണ്ടി മാത്രം റ്റ്യൂഷനു വരുന്ന ആണുങ്ങളുണ്ട് (പെണ്ണുങ്ങളുടെ കാര്യം അറിയില്ല്യാട്ടോ).ആണ്‍കുട്ടികളുടെ കണ്ണിണ്റ്റെ ഈ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ് ദ സുഡാഫിക്കേഷന്‍ കണ്ടിട്ടാവണം വിദ്യാ കോളെജിലെ ബിജുസാര്‍ ആണ്‍കുട്ടികളെയെല്ലാം മുന്‍ നിരയിലെ ബഞ്ചുകളിലും പെങ്കുട്ടികളെ പുറകിലെ ബഞ്ചുകളിലുമിരുത്തിയത്. അങ്ങനെ ഞങ്ങള്‍ ആണുങ്ങളുടെയെല്ലാം ലഡ്ഡു ഒരുമിച്ച് പൊട്ടി. പിന്നെന്ത് ചെയ്യും......ഇടനാഴിയില്‍ വച്ച് കാണാം. അത്ര തന്നെ.
ആയിടയ്ക്കാണു എണ്റ്റെയുള്ളിലും പ്രേമം എന്ന വികാരം ഐലണ്റ്റ് എക്സ്പ്രസ്സ് പോലെ പാഞ്ഞ് വന്നത്. അനൂപിനു സെലിനുണ്ട്, ദീപേഷിനു അമ്പിളിയുണ്ട് പിന്നെ എനിക്കെന്ത്കൂടായിക്കൂടാ?? ഞാന്‍ തീരുമാനിച്ചു- എനിക്കും പ്രേമിക്കണം.
അടുത്ത പ്രശ്നം- ആരെ പ്രേമിക്കും? പ്രേമിക്കാന്‍ പറ്റിയവരുടെ ലിസ്റ്റെടുത്തു (ജാതിയും മതവും നിറവും സൈസുമെല്ലാം നോക്കിത്തന്നെ). ഒരാഴ്ചയായിട്ടും ഫൈനല്‍ തിരുമാനത്തിലെത്താനായില്ല്.. കണ്‍ഫ്യൂഷന്‍ തന്നെ കന്‍ഫ്യൂഷന്‍..അവസാനം നമ്മുടെ കേരളാ കോണ്‍ഗ്രസ്സ്(ജേക്കബ്) മന്ത്രിസ്ഥാനം ആര്‍ക്കെന്നറിയാന്‍ നറുക്കിട്ടത് പോലെ,ഞാന്‍ ആരെയാണു പ്രേമിക്കേണ്ടതെന്നു ഞാനറിയാന്‍ ഞാന്‍ തന്നെ നറുക്കിട്ടു (ഹൊ.. എണ്റ്റെ പുത്തിയേ... എന്നെ സമ്മതിക്കണം കേട്ടോ).
നറുക്ക് ആ കുട്ടിക്ക് വീണു. അവള്‍ ഇപ്പോള്‍ വിവാഹം കഴിച്ച് ഒരമ്മയയതിനാലും, എണ്റ്റെ സുരക്ഷയെക്കരുതിയും അവളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല.
അടുത്ത പ്രശ്നം- എങ്ങനെ അവളോട് പറയും? അവളുടെ ക്ളാസ്സില്‍ എണ്റ്റെ ഒരയല്‍ക്കാരി കുട്ടിയുണ്ട്. അവളെ ഹംസമാക്കിയാലോ? വേണ്ട്.. അവള്‍ വീട്ട്കാരോടാരോടെങ്കിലും പറഞ്ഞാലോ? അത് വേണ്ട. ഡോണ്ടൂ.. ഡോണ്ടൂ....
അങ്ങനെ നേരിട്ട് പറയന്‍ തീരുമാനിച്ചു. കണ്ടിട്ടുള്ള സിനിമകളൊക്കെ ധ്യാനിച്ച് നോക്കി.. രക്ഷയില്ല.കണ്ണാടിയുടെ മുന്‍പില്‍ നിന്നു, കണ്ണാടി അവളായി സങ്കല്‍പ്പിച്ച് റിഹേഴ്സലെടുത്തു. ആ ബുധനാഴ്ച എണ്റ്റെ പ്രണയം അവളെ അറിയിക്കാന്‍ തെരഞ്ഞെടുത്തു (ബുധനാഴ്ചയാണല്ലൊ കളര്‍ ഡ്രസ്സിടന്‍ പറ്റുന്നത്, ബാക്കി ദിവസമെല്ലാം യൂണിഫോമാണു).
ബുധനാഴ്ച രാവിലെ കുളിച്ച് കുട്ടപ്പനായി വിദ്യാ റ്റ്യൂഷന്‍ സെണ്റ്ററിണ്റ്റെ താഴത്തെ ഇടനാഴിയില്‍ കാത്ത് നിന്നു (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ എന്നു ചോദിക്കരുത്). നേരിട്ട് തന്നെ അവളൊട് പറയണം. പ്രേമലേഖനമൊന്നുമെഴുതിയിരുന്നില്ല, അതു കൊടുത്ത് അവള്‍ക്കിഷ്ട്ടപ്പെട്ടില്ലെങ്കില്‍ അത് അവളുടെ രക്ഷിതക്കളേയോ റ്റീച്ചര്‍മാരെയോ കാണിച്ചാല്‍.. അത് വേണ്ട.. ഡോണ്ടൂ.ഡോണ്ടൂ..(എണ്റ്റെയൊരു പുത്തിയേ.....അന്യായ പുത്തിയല്ലിയോ.. ?)
ഇപ്പൊഴും ഓര്‍ക്കുന്നു- അവള്‍ അന്നൊരു നീലച്ചുരിദാറായിരുന്നു ധരിച്ചിരുന്നത്, ഡ്രസ്സും ഷാളുമെല്ലാം നീലമയം.അവള്‍ നടന്നരികിലെത്തിയപ്പോള്‍ ഞാന്‍ അവളേ വിളിച്ച് അവളൊടുള്ള എണ്റ്റെ പ്രണയം ഒറ്റശ്വാസത്തിലവതരിപ്പിച്ചു ( ആ നേരത്തെ വെപ്രാളത്തില്‍ അവളൊട് പറയാന്‍ ഒരുക്കിവച്ചിരുന്ന പ്രണയഡയലൊഗുകള്‍ ഞാന്‍ മറന്ന്പൊയിരുന്നു). അവളാണെങ്കില്‍ 'പൊട്ടി സ്റ്റ്രോബറി കണ്ടപോലെ' അന്തംവിട്ട് വായും പൊളിച്ച് നില്‍ക്കുകയാണു. പിന്നെ ഒരു ആറേഴ് സെക്കണ്റ്റ് കഴിഞ്ഞ് ഒരു ചെറിയ ചിരിയും സമ്മാനിച്ച് അവള്‍ ഒന്നാം നിലയിലെ ക്ളാസ്സിലേക്ക് പോയി. ഇടയ്ക്ക് തിരിഞ്ഞ് നോക്കി 'പിന്നെപ്പറയാം' എന്നു പറഞ്ഞു. തള്ളേ പിന്നല്ലിയോ കാത്തിരിപ്പിണ്റ്റെ വേദനയറിഞ്ഞത്.. ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടന്നിട്ടുറക്കം വരിന്നില്ല. ആകെയോരു മന്ദത..
വെള്ളിയാഴ്ചയായി, അന്നും ഉത്തരത്തിനുവേണ്ടി രാവിലെ ഇടനാഴിയില്‍ കണ്ണിലോയിലോഴിച്ച് കാത്ത് നിന്നു. ഉത്തരം കിട്ടിയില്ല. പിന്നെ ശനിയും ഞായറും അവധി... ഒരു തരത്തില്‍ പറ്റിന്നില്ല.. ആകെയൊരു മന്ദത. ഇന്നു എന്തു വന്നാലും അവളുടെ വായില്‍ നിന്നു യേസ് അല്ലെങ്കില്‍ നോ എന്ന ഉത്തരം കിട്ടണമെന്നു തീരുമാനിച്ചു. ഉത്തരമെന്തായാലും വേണ്ടില്ല, ഈ കാത്തിരിപ്പ് ഈസ് അണ്‍സഹിക്കബിള്‍
എന്നിട്ടെന്ത് പറ്റി? ഓ, ഇതീക്കൂടുതലെന്നാ പറ്റാനാ... ഇഷ്ടമില്ലാത്തവരോട് മലയാളിപെണ്ണുങ്ങള്‍ കാണിക്കുന്ന ഒരുതരം മുടിഞ്ഞ 'സഹോദരസ്നേഹം' ഉണ്ടല്ലോ.. ആ.. അതുതന്നെ. അപ്പോഴാണു 'ലത് കളഞ്ഞുപോയ അണ്ണാനെപ്പോലെ' എന്ന ബനാനാറ്റോക്കിണ്റ്റെ മീനിംഗ് ശരിക്കും പിടികിട്ടിയത്.
പക്ഷേ, സാധാരണ നിരാശാകാമുകന്‍മാരെപ്പോലെ താടിയും മുടിയും നീട്ടിവളര്‍ത്തി, മാനസമൈനേ പാടി, മധുവിനു പഡ്ഡിക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു (ഒരുക്കമായിരുന്നെങ്കില്‍ത്തന്നെ അന്ന് താടിയും മീശയുമൊക്കെ പൊട്ടിമുളച്ച് വരുന്നതേയുള്ളായിരുന്നു). എണ്റ്റെ കാത്തിരിപ്പിണ്റ്റെ ഭാരം കഴിഞ്ഞു, ആക്റ്റീവായി, ഭയങ്കര സന്തോഷം. പിന്നേന്ന് മമ്മിയുടെ ബാഗില്‍നിന്നും ഇരുനൂറു രൂപ അടിച്ച്മാറ്റി, കൂട്ട്കാര്‍ക്കെല്ലാം ജീവാ ബേക്കറിയില്‍ നിന്നും പപ്സും ജ്യൂസും വാങ്ങിക്കൊടുത്താഖോഷിച്ചു (അന്നു വെള്ളമടി തുടങ്ങിയിട്ടില്ലായിരുന്നു, ഇപ്പോള്‍ നിര്‍ത്തി).
പിന്നെ കോളേജില്‍ കയറിയിട്ടും എണ്റ്റെ മനസ്സിലേക്ക് പ്രേമം, പ്രണയം മണ്ണാങ്കട്ട എന്നീ വികാരങ്ങല്‍ വന്നിട്ടില്ല. പിന്നെ പ്രേമിച്ചത് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണു. എട്ട് ദിവസം ഞാന്‍ ശരിക്കും പ്രേമിച്ചു (സംശയിക്കണ്ട, റ്റൂ-വേ പ്രേമം തന്നെയായിരുന്നു). വിവാഹനിശ്ചയത്തിണ്റ്റെയും കല്യാണത്തിണ്റ്റെയുമിടയ്ക്കുണ്ടായിരുന്ന എട്ട് ദിവസങ്ങള്‍ ഞാന്‍ തകര്‍ത്ത് പ്രേമിച്ചു. സംശയിക്കണ്ട, എണ്റ്റെ ഭാര്യയെത്തന്നെയായിരുന്നു പ്രേമിച്ചത്. ആ ദിവ്യപ്രണയം ഇന്നും തുടരുന്നു.....
ഭാര്യയുമൊത്തുള്ള ഒരു കായല്‍ യാത്രയുടെ ഫോട്ടോയാണു മുകളില്‍ കൊടുത്തിരിക്കുന്നത്.
2010, ജൂൺ 14, തിങ്കളാഴ്‌ച
ഒന്നാം വിവാഹവാര്‍ഷീകം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം.. ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.. സ്നേഹത്തിണ്റ്റെയും നിഷ്കളങ്കതയുടെയും പ്രതികമായ എണ്റ്റെ റിന്‍സിയോടൊത്തുള്ള ഒരു വര്‍ഷം. ഭാര്യയും ഭര്‍ത്താവും ഒരു ശരീരമാണെന്നും ഭര്‍ത്താവ് ഭാര്യയുടെ തലയാണെന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ അതുപോലെ ജീവിതത്തില്‍ പകര്‍ത്തുന്ന എണ്റ്റെ ഭാര്യ, എന്നില്‍ തെറ്റ് കണ്ടാല്‍ അതു സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ച് തരുന്നവള്‍, എങ്ങനെയും പെണ്‍കുട്ടികളുണ്ടെന്നു സ്വന്തം ജീവിതത്തില്‍ക്കൂടി എനിക്ക് കാണിച്ച് തന്നവള്‍. ചില സമയത്ത് ഉത്തരം മുട്ടുമ്പോള്‍ അവളുടെ കവിളില്‍ പതിക്കുന്ന എണ്റ്റെ കൈകളെ ഞാന്‍ തന്നെ ശപിച്ചിട്ടുണ്ട്. അപ്പോഴും എണ്റ്റെ കൈയ്യില്‍ ഉമ്മ തരുന്ന സ്നേഹനിധിയാണെണ്റ്റെ റിന്‍സി. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള് ഭര്‍ത്താവ് ഞാനാണെന്ന് പറയനുള്ള സാഹചര്യമൊരുക്കിത്തന്ന എണ്റ്റെ റിന്‍സിയൊടൊത്തുള്ള ജീവിതത്തിനു ഇന്ന് ഒരു വയസ്സ്.
രണ്ടായിരത്തൊമ്പത് ജൂണ്‍ പതിനഞ്ചിനു കോഴഞ്ചേരി മാര്‍തോമ വലിയപള്ളിയില്‍ ജോജിയച്ചണ്റ്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അത് കഴിഞ്ഞ് പതിനെട്ടാം നാള്‍ കുവൈറ്റിലേക്ക് വിമാനം കയറിയപ്പോള്‍ നെഞ്ചിണ്റ്റെ പകുതി കേരളത്തില്‍ വെച്ച് പോകുന്ന പ്രതിതിയായിരുന്നു. എതോ ഒരു സിനിമയില്‍ നടന്‍ മുരളി പറഞ്ഞ വാചകം അതിണ്റ്റെ പൂര്‍ണ്ണ അര്‍ത്ധത്തില്‍ ഞാന്‍ മനസ്സിലാക്കിയതന്നാണു-"ഭാര്യയ്ക്കും ഭര്‍ത്താവിനും ശാരീരികബന്ധത്തേക്കാള്‍ വലിയ വേറൊരു ബന്ധമുണ്ട്".
കുവൈറ്റില്‍ വന്നുടനേ ഫാമിലി വിസായെടുത്ത് നാട്ടിലേക്കയച്ചു കൊടുത്തു. ഫോര്‍മാലിറ്റിയെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഇരുപത്തെട്ടാം തീയതി റിന്‍സി കുവൈറ്റിലെത്തി. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നെഞ്ചിണ്റ്റെ ബാക്കി പകുതി എനിക്ക് തിരിച്ച് കിട്ടിയത്പോലെ....
എണ്റ്റെയോപ്പമുണ്ടായിരുന്ന കഴിഞ്ഞ പത്ത് മാസത്തില്‍ പല പ്രാവശ്യം അവളുമായി വഴക്കിട്ട് അവളേ വേദനിപ്പിച്ചിട്ടുണ്ട്.അതില്‍ ഞാന്‍ വേദനിക്കുന്നു.
പ്രീയപ്പെട്ട എണ്റ്റെ റിന്‍സീ, നിന്നെ വേദനിപ്പിച്ചതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നിണ്റ്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദൈവം എനിക്കു തന്ന ഏറ്റവും വലിയ നിധിയാണു നീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ ഒന്നം വിവാഹ വാര്‍ഷീകത്തില്‍ ഈ പോസ്റ്റ് നിനക്കായ് സമര്‍പ്പിക്കുന്നു.
രണ്ടായിരത്തൊമ്പത് ജൂണ്‍ പതിനഞ്ചിനു കോഴഞ്ചേരി മാര്‍തോമ വലിയപള്ളിയില്‍ ജോജിയച്ചണ്റ്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അത് കഴിഞ്ഞ് പതിനെട്ടാം നാള്‍ കുവൈറ്റിലേക്ക് വിമാനം കയറിയപ്പോള്‍ നെഞ്ചിണ്റ്റെ പകുതി കേരളത്തില്‍ വെച്ച് പോകുന്ന പ്രതിതിയായിരുന്നു. എതോ ഒരു സിനിമയില്‍ നടന്‍ മുരളി പറഞ്ഞ വാചകം അതിണ്റ്റെ പൂര്‍ണ്ണ അര്‍ത്ധത്തില്‍ ഞാന്‍ മനസ്സിലാക്കിയതന്നാണു-"ഭാര്യയ്ക്കും ഭര്‍ത്താവിനും ശാരീരികബന്ധത്തേക്കാള്‍ വലിയ വേറൊരു ബന്ധമുണ്ട്".
കുവൈറ്റില്‍ വന്നുടനേ ഫാമിലി വിസായെടുത്ത് നാട്ടിലേക്കയച്ചു കൊടുത്തു. ഫോര്‍മാലിറ്റിയെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഇരുപത്തെട്ടാം തീയതി റിന്‍സി കുവൈറ്റിലെത്തി. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നെഞ്ചിണ്റ്റെ ബാക്കി പകുതി എനിക്ക് തിരിച്ച് കിട്ടിയത്പോലെ....
എണ്റ്റെയോപ്പമുണ്ടായിരുന്ന കഴിഞ്ഞ പത്ത് മാസത്തില്‍ പല പ്രാവശ്യം അവളുമായി വഴക്കിട്ട് അവളേ വേദനിപ്പിച്ചിട്ടുണ്ട്.അതില്‍ ഞാന്‍ വേദനിക്കുന്നു.
പ്രീയപ്പെട്ട എണ്റ്റെ റിന്‍സീ, നിന്നെ വേദനിപ്പിച്ചതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നിണ്റ്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദൈവം എനിക്കു തന്ന ഏറ്റവും വലിയ നിധിയാണു നീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ ഒന്നം വിവാഹ വാര്‍ഷീകത്തില്‍ ഈ പോസ്റ്റ് നിനക്കായ് സമര്‍പ്പിക്കുന്നു.
2010, ജൂൺ 1, ചൊവ്വാഴ്ച
സ്നേഹപൂര്‍വ്വം നഴ്സുമാര്‍ക്ക്
നഴ്സിംഗ് ഒരു വിശുദ്ധമായ പ്രൊഫഷനാണു. സഹജീവികളുടെ കണ്ണുനീരും വേദനയും തങ്ങളുടെ പുഞ്ചിരിയില്‍ക്കൂടെയും,ആശ്വാസവാക്കുകളില്‍ക്കൂടിയും സ്നേഹപൂര്‍വ്വമുള്ള ഒരു സ്പര്‍ശനത്തില്‍ ക്കൂടെയും ഒപ്പിയെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. (എണ്റ്റെ ഭാര്യയും ഒരു നഴ്സാണു)
ചില ആള്‍ക്കാരെപ്പോലെ ഞാനും ഒരിക്കല്‍ നഴ്സുമാരെ വേറൊരു കണ്ണില്‍കൂടെ നോക്കിയിരുന്നു. എന്നാല്‍ നഴ്സുമാരുടെ മഹത്വം ഞാന്‍ അനുഭവിച്ചറിഞ്ഞത് ഏഴു വര്‍ഷം മുന്‍പ് കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ വച്ചായിരുന്നു.എണ്റ്റെ കാലില്‍ ഒരു ആണി കൊണ്ട് റ്റെറ്റനസായി, കൂടെ കടുത്ത പനിയും, ബ്ളഡിലെ പ്ളേറ്റ്ലെറ്റ്സിണ്റ്റെ അളവ് വളരെയധികം കുറഞ്ഞു- രണ്ടാഴ്ച കിടന്നു.അപ്പോഴാണു നഴ്സ് എന്നതിണ്റ്റെ ശരിക്കുള്ള മീനിംഗ് മനസ്സിലായത്. ആശ്വാസവാക്കുകള്‍ പറഞ്ഞ്, സ്നേഹപൂര്‍വ്വമുള്ള തലോടലുകളുമായി സഹോദരിമാരെപ്പോലെ അല്ലെങ്കില്‍ സ്വന്തം അമ്മയെ പ്പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു.ഡിസ്ചാര്‍ജായപ്പോള്‍ എല്ലാ നഴ്സുമാരെയും നഴ്സസ് റൂമില്‍ പോയി കണ്ട് നന്ദി പറഞ്ഞിട്ടാണു വീട്ടില്‍ വന്നതു.
ഇത് ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.ഇവിടെ കുവൈറ്റില്‍ ലേബര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന എണ്റ്റെ ഒരു കൂട്ട്കാരന്‍ ഹോസ്പിറ്റലില്‍ പോയ കാര്യം എന്നോട് പറഞ്ഞു. അവന്‍ പറയുകയാണു- എന്നെ അവിടുത്തെ നഴ്സ് ഒരു പട്ടിയെ പോലെയാണു നോക്കിയത്, മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നതിണ്റ്റെ അഹങ്കാരമാണു അവളുമാര്‍ക്ക് എന്നു.ഞാന്‍ അവനോട് ആ നഴ്സിനു എന്തെങ്കിലും റ്റെന്‍ഷനോ മറ്റോ കാണുമായിരിക്കും എന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ഒരു രോഗിയോട് ഇങ്ങനെ പെരുമാറാമൊ എന്ന അവണ്റ്റെ ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.
പ്രീയപ്പെട്ട നഴ്സ് സഹോദരിമാരേ, ഇത് ഒരു കുറ്റപ്പെടുത്തലായി കാണരുത്.ഞങ്ങള്‍ രോഗികളായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ശുശ്രൂഷിക്കുന്ന് നിങ്ങളേ ഒരു സഹോദരിയായോ അമ്മയായോ ഒക്കെയാണു കാണുന്നത്. തീര്‍ച്ചയായും അല്ലാത്തവരും ഉണ്ട്, ഇല്ലെന്നു ഞാന്‍ പറയില്ല.എന്നാലും നിങ്ങളുടെ ഒരു പുഞ്ചിരി, സ്നേഹത്തോടെയുള്ള കുറച്ച് ആശ്വാസവാക്കുകള്‍- ഇതിക്കെ ഞങ്ങള്‍ക്ക് ആ രോഗക്കിടക്കയില്‍ അമ്രിത് പോലെയാണു.
നിങ്ങള്‍ക്കും പ്രശ്നങ്ങളും ജോലിസംബന്ധമായ റ്റെന്‍ഷനും കാണും, ഇല്ലെന്നല്ല. പക്ഷെ നഴ്സിംഗ് എന്ന പ്രൊഫഷനില്‍ ദേഷ്യവും അഹങ്കാരവും ഒരിക്കലും കടന്നുവരാന്‍ അനുവദിക്കരുത്. ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ അവണ്റ്റെ മനസ്സിലുള്ള നഴ്സിണ്റ്റെ മുഖം ഒരു മാലാഖയുടേതായിരിക്കും. നിങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും.
ഈ ലേഖനം നഴ്സുമാരെ കുറ്റപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയല്ല എഴുതിയത്.ഒരിക്കലും അങ്ങനെ കരുതരുത്. തണ്റ്റെ ദേഷ്യം ഒരിക്കലും ഒരു രോഗിയോട് പ്രകടിപ്പിക്കരുത് എന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണിതെഴുതിയത്.കാരണം രോഗിയുടെ മനസ്സില്‍ നഴ്സ് എന്നാല്‍ മാലാഖയാണു. സ്നേഹമുള്ള, പുഞ്ചിരി തൂകുന്ന, വേദനയകറ്റുന്ന ഭൂമിയിലെ മാലാഖ... അത് അങ്ങനെ തന്നെയിരിക്കട്ടെ....
ചില ആള്‍ക്കാരെപ്പോലെ ഞാനും ഒരിക്കല്‍ നഴ്സുമാരെ വേറൊരു കണ്ണില്‍കൂടെ നോക്കിയിരുന്നു. എന്നാല്‍ നഴ്സുമാരുടെ മഹത്വം ഞാന്‍ അനുഭവിച്ചറിഞ്ഞത് ഏഴു വര്‍ഷം മുന്‍പ് കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ വച്ചായിരുന്നു.എണ്റ്റെ കാലില്‍ ഒരു ആണി കൊണ്ട് റ്റെറ്റനസായി, കൂടെ കടുത്ത പനിയും, ബ്ളഡിലെ പ്ളേറ്റ്ലെറ്റ്സിണ്റ്റെ അളവ് വളരെയധികം കുറഞ്ഞു- രണ്ടാഴ്ച കിടന്നു.അപ്പോഴാണു നഴ്സ് എന്നതിണ്റ്റെ ശരിക്കുള്ള മീനിംഗ് മനസ്സിലായത്. ആശ്വാസവാക്കുകള്‍ പറഞ്ഞ്, സ്നേഹപൂര്‍വ്വമുള്ള തലോടലുകളുമായി സഹോദരിമാരെപ്പോലെ അല്ലെങ്കില്‍ സ്വന്തം അമ്മയെ പ്പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു.ഡിസ്ചാര്‍ജായപ്പോള്‍ എല്ലാ നഴ്സുമാരെയും നഴ്സസ് റൂമില്‍ പോയി കണ്ട് നന്ദി പറഞ്ഞിട്ടാണു വീട്ടില്‍ വന്നതു.
ഇത് ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.ഇവിടെ കുവൈറ്റില്‍ ലേബര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന എണ്റ്റെ ഒരു കൂട്ട്കാരന്‍ ഹോസ്പിറ്റലില്‍ പോയ കാര്യം എന്നോട് പറഞ്ഞു. അവന്‍ പറയുകയാണു- എന്നെ അവിടുത്തെ നഴ്സ് ഒരു പട്ടിയെ പോലെയാണു നോക്കിയത്, മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നതിണ്റ്റെ അഹങ്കാരമാണു അവളുമാര്‍ക്ക് എന്നു.ഞാന്‍ അവനോട് ആ നഴ്സിനു എന്തെങ്കിലും റ്റെന്‍ഷനോ മറ്റോ കാണുമായിരിക്കും എന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ഒരു രോഗിയോട് ഇങ്ങനെ പെരുമാറാമൊ എന്ന അവണ്റ്റെ ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.
പ്രീയപ്പെട്ട നഴ്സ് സഹോദരിമാരേ, ഇത് ഒരു കുറ്റപ്പെടുത്തലായി കാണരുത്.ഞങ്ങള്‍ രോഗികളായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ശുശ്രൂഷിക്കുന്ന് നിങ്ങളേ ഒരു സഹോദരിയായോ അമ്മയായോ ഒക്കെയാണു കാണുന്നത്. തീര്‍ച്ചയായും അല്ലാത്തവരും ഉണ്ട്, ഇല്ലെന്നു ഞാന്‍ പറയില്ല.എന്നാലും നിങ്ങളുടെ ഒരു പുഞ്ചിരി, സ്നേഹത്തോടെയുള്ള കുറച്ച് ആശ്വാസവാക്കുകള്‍- ഇതിക്കെ ഞങ്ങള്‍ക്ക് ആ രോഗക്കിടക്കയില്‍ അമ്രിത് പോലെയാണു.
നിങ്ങള്‍ക്കും പ്രശ്നങ്ങളും ജോലിസംബന്ധമായ റ്റെന്‍ഷനും കാണും, ഇല്ലെന്നല്ല. പക്ഷെ നഴ്സിംഗ് എന്ന പ്രൊഫഷനില്‍ ദേഷ്യവും അഹങ്കാരവും ഒരിക്കലും കടന്നുവരാന്‍ അനുവദിക്കരുത്. ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ അവണ്റ്റെ മനസ്സിലുള്ള നഴ്സിണ്റ്റെ മുഖം ഒരു മാലാഖയുടേതായിരിക്കും. നിങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും.
ഈ ലേഖനം നഴ്സുമാരെ കുറ്റപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയല്ല എഴുതിയത്.ഒരിക്കലും അങ്ങനെ കരുതരുത്. തണ്റ്റെ ദേഷ്യം ഒരിക്കലും ഒരു രോഗിയോട് പ്രകടിപ്പിക്കരുത് എന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണിതെഴുതിയത്.കാരണം രോഗിയുടെ മനസ്സില്‍ നഴ്സ് എന്നാല്‍ മാലാഖയാണു. സ്നേഹമുള്ള, പുഞ്ചിരി തൂകുന്ന, വേദനയകറ്റുന്ന ഭൂമിയിലെ മാലാഖ... അത് അങ്ങനെ തന്നെയിരിക്കട്ടെ....
2010, മേയ് 31, തിങ്കളാഴ്‌ച
മനാമയിലെ സെക്സ് ഷോപ്പ്
ബഹ്രൈനിലെ മനാമയില്‍ വിവാഹിതരായവര്‍ക്ക് വേണ്ടി മാത്രം ഒരു സെക്സ് ഷോപ് പ്രവര്‍തനമാരംഭിച്ചിരിക്കുന്നു. അഹ്മദ്, ഖദീജ ദമ്പതിമാരാണു ഈ മുസ്ളിം രാജ്യത്ത് ഈ സംരംഭത്തിനു ധീരമായ തുടക്കം കുറിച്ചിരിക്കുന്നതു. ഇത്തരത്തിലുള്ള സംരംഭം ഗള്‍ഫ് മേഖലയില്‍ ആദ്യത്തേതാണു.
ഈ കടയില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സെക്സി നിശാവസ്ത്രങ്ങളൂം, അടിവസ്ത്രങ്ങളൂം, വിബ്രേറ്ററുകളൂം പുരുഷന്‍മാര്‍ക്ക് ലൈംഗീകോത്തേജക മാര്‍ഗ്ഗങ്ങളും ക്രീമുകളൂം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലൈംഗീകബന്ധത്തിനെതിരെയും അതിണ്റ്റെ നിര്‍വ്രിതിക്കുമെതിരെയും ഒന്നു ഇസ്ളാമില്‍ പറയുന്നില്ലെന്നു ഖദീജ പറയുന്നു. ഖദീജയുടേ വാക്കുകള്‍- "ഇതു പാശ്ചാത്യ രാജ്യങ്ങളില്‍ കാണൂന്ന പോലെയുള്ള സെക്സ് ഷോപ്പല്ല, ഇതു വിവാഹം കഴിച്ചവറ്‍ക്കു വേണ്ടി മാത്രമുള്ള ഒരു സംരംഭമാണു- അവരുടേ ലൈംഗീകജീവിതം ആനന്ദപ്രദമാക്കാന്‍.ശരിക്കുള്ള ലൈംഗീകസുഖം ഇണയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ ആള്‍ക്കാര്‍ അനാശ്യാസത്തിനു പോകുന്നതു ഒരളവില്‍ വരെ തടയാന്‍ ഇതുമൂലം കഴിയും".
തണ്റ്റെ ഒരു കസ്റ്റമര്‍ ഈ ഷോപ് മൂലം വിവാഹമോചനം വേണ്ടേന്ന് വച്ചതു ഖദീജയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതു. ഖദീജയുടേ അഭിപ്രായത്തില്‍- എന്നും ഒരേ പൊസിഷനില്‍, ഒരേ സ്ധലത്ത് ഒരു ബാധ്യത പോലെ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല സെക്സ്. അതില്‍ കുറച്ചിക്കെ പുതുമ വരുത്തണം.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭം ഖദീജയുടെ ഭര്‍ത്താവായ അഹ്മദ് ഓണ്‍ലൈന്‍ വഴി തുടങ്ങിയിരുന്നു. ക്രമേണ ഈ ബിസിനസ് വളര്‍ന്ന് ഇപ്പോല്‍ ഒരു ഷോപ്പായി മാറി. ബഹ് റൈണ്റ്റെ തീവ്രമുസ്ളിമായ അയല്‍രാജ്യം സൌദിയില്‍ ഇതു പോലൊരു സംരംഭത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല. എന്നാലും സൌദിയില്‍ നിന്നും ആള്‍ക്കാര്‍ വീക്കെന്‍ഡുകളില്‍ ഈ കടയിലെത്താറുണ്ടെന്നു ഖദീജ പറയുന്നു. ഈ രണ്ട് രാജ്യങ്ങളേയും ബന്ധിപ്പിച്ച് മുപ്പത് കിലോമീറ്റര്‍ കോസ് വേയുണ്ട്.
പൊതുവേ പിന്‍ നിരയില്‍ മാത്രം ഒതുങ്ങുന്ന മുസ്ളിം സ്ത്രീകള്‍ക്കിടയില്‍ ഖദീജ വേറിട്ട് നില്‍ക്കുന്നു. അഹ്മദും ഖദീജയും തങ്ങളുടെ ബിസിനസ്സില്‍ (അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദമ്പതിമാര്‍ക്ക് വേണ്ടിയുള്ള സേവനത്തില്‍) വളരെ ഹാപ്പിയാണു.
പിന്നെ, താടിയും തൊപ്പിയും വച്ച മൊല്ലാക്കമാര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടൂണ്ട്. ഇത് അനിസ്ളാമീകമാണു പോലും... ഹ ഹ ഹ...... എങ്ങനെ ചിരിക്കാതിരിക്കും. .
ഈ കടയില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സെക്സി നിശാവസ്ത്രങ്ങളൂം, അടിവസ്ത്രങ്ങളൂം, വിബ്രേറ്ററുകളൂം പുരുഷന്‍മാര്‍ക്ക് ലൈംഗീകോത്തേജക മാര്‍ഗ്ഗങ്ങളും ക്രീമുകളൂം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലൈംഗീകബന്ധത്തിനെതിരെയും അതിണ്റ്റെ നിര്‍വ്രിതിക്കുമെതിരെയും ഒന്നു ഇസ്ളാമില്‍ പറയുന്നില്ലെന്നു ഖദീജ പറയുന്നു. ഖദീജയുടേ വാക്കുകള്‍- "ഇതു പാശ്ചാത്യ രാജ്യങ്ങളില്‍ കാണൂന്ന പോലെയുള്ള സെക്സ് ഷോപ്പല്ല, ഇതു വിവാഹം കഴിച്ചവറ്‍ക്കു വേണ്ടി മാത്രമുള്ള ഒരു സംരംഭമാണു- അവരുടേ ലൈംഗീകജീവിതം ആനന്ദപ്രദമാക്കാന്‍.ശരിക്കുള്ള ലൈംഗീകസുഖം ഇണയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ ആള്‍ക്കാര്‍ അനാശ്യാസത്തിനു പോകുന്നതു ഒരളവില്‍ വരെ തടയാന്‍ ഇതുമൂലം കഴിയും".
തണ്റ്റെ ഒരു കസ്റ്റമര്‍ ഈ ഷോപ് മൂലം വിവാഹമോചനം വേണ്ടേന്ന് വച്ചതു ഖദീജയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതു. ഖദീജയുടേ അഭിപ്രായത്തില്‍- എന്നും ഒരേ പൊസിഷനില്‍, ഒരേ സ്ധലത്ത് ഒരു ബാധ്യത പോലെ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല സെക്സ്. അതില്‍ കുറച്ചിക്കെ പുതുമ വരുത്തണം.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭം ഖദീജയുടെ ഭര്‍ത്താവായ അഹ്മദ് ഓണ്‍ലൈന്‍ വഴി തുടങ്ങിയിരുന്നു. ക്രമേണ ഈ ബിസിനസ് വളര്‍ന്ന് ഇപ്പോല്‍ ഒരു ഷോപ്പായി മാറി. ബഹ് റൈണ്റ്റെ തീവ്രമുസ്ളിമായ അയല്‍രാജ്യം സൌദിയില്‍ ഇതു പോലൊരു സംരംഭത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല. എന്നാലും സൌദിയില്‍ നിന്നും ആള്‍ക്കാര്‍ വീക്കെന്‍ഡുകളില്‍ ഈ കടയിലെത്താറുണ്ടെന്നു ഖദീജ പറയുന്നു. ഈ രണ്ട് രാജ്യങ്ങളേയും ബന്ധിപ്പിച്ച് മുപ്പത് കിലോമീറ്റര്‍ കോസ് വേയുണ്ട്.
പൊതുവേ പിന്‍ നിരയില്‍ മാത്രം ഒതുങ്ങുന്ന മുസ്ളിം സ്ത്രീകള്‍ക്കിടയില്‍ ഖദീജ വേറിട്ട് നില്‍ക്കുന്നു. അഹ്മദും ഖദീജയും തങ്ങളുടെ ബിസിനസ്സില്‍ (അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദമ്പതിമാര്‍ക്ക് വേണ്ടിയുള്ള സേവനത്തില്‍) വളരെ ഹാപ്പിയാണു.
പിന്നെ, താടിയും തൊപ്പിയും വച്ച മൊല്ലാക്കമാര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടൂണ്ട്. ഇത് അനിസ്ളാമീകമാണു പോലും... ഹ ഹ ഹ...... എങ്ങനെ ചിരിക്കാതിരിക്കും. .
2010, മേയ് 9, ഞായറാഴ്‌ച
മന്ത്രിയും ക്യാമറയും
സമരക്കാരാണു തന്നെ തല്ലിയതെന്നു തല്ലു കൊണ്ടവനെ കൊണ്ട് പറയിപ്പിച്ചിരിക്കുന്നു. പക്ഷെ പോലീസാണു തല്ലിയതെന്നു വളരെ വ്യക്തമായി ക്യാമറക്കണ്ണുകള്‍ നമ്മോട് പറയുന്നു. ആദ്യം മാധ്യമപ്രവര്‍തകരെ തെറിവിളിക്കുന്നു, പിന്നെ നാട്ടുകാര്‍ക്കു സത്യം ബോധ്യപ്പെട്ടെന്നു മനസ്സിലാക്കി മാധ്യമപ്രവര്‍തകരോട് ക്ഷമ പറയുന്നു. ഇയാളുടെ പേര്‍ എളമരം കരീം, ജോലി വ്യവസായ മന്ത്രി. കേരളത്തിനു അപമാനമായ പല മന്ത്രിമരില്‍ ഒരാള്‍. ഇയാളെയൊക്കെ എത്ര കാലം നമ്മള്‍ സഹിക്കണം??
2010, ഏപ്രിൽ 15, വ്യാഴാഴ്‌ച
കുബ്ബൂസും തൈരും
മനസ്സിണ്റ്റെ തളിര്‍ച്ചില്ലയിലെ ഓര്‍മ്മകളില്‍ കൂട് കൂട്ടിയ
മൈനപ്പെണ്ണ് ചിലച്ചെന്നൊട് മന്തിച്ചു
ക്ളാ...ക്ളാ...ക്ളാ... ക്ളൂ...ക്ളൂ... ക്ളൂ
ഞാന്‍ എന്നിലേക്ക് തന്നെ നോക്കി
മൈന എണ്റ്റെ മുഖത്തേക്കും
എങ്ങോട്ടാ ഇ യാത്ര.......... ?
എണ്റ്റെ മൈനപ്പെണ്ണെ ഇ നെഞ്ചിന്‍
താളം നീ കേള്‍ക്കുന്നില്ലേ, ലേബര്‍ക്യാമ്പിണ്റ്റെ
ഈ മൂന്നുനിലക്കട്ടില്‍ നീ കാണുന്നില്ലേ?
പ്രവാസത്തിണ്റ്റെ ഈ കറുത്ത ഏട്
എന്നില്‍വരുത്തിയ മാറ്റവും മുഖത്തിണ്റ്റെ
കരിവാളിപ്പും മനക്കട്ടിയും നീ കാണുന്നില്ലേ?
പണ്ടെന്നില്‍സ്നേഹിക്കാനറിയാവുന്ന് ഒരു
മനസ്സുണ്ടായിരുന്നു, അതില്‍ എന്നെ
സ്നേഹിക്കുന്ന പെണ്ണിണ്റ്റെ മുഖമുണ്ടായിരുന്നു..
പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ട്കാരുടെ
ദുര്‍മുഖവും നാട്ടുകാരുടെ പരിഹാസവും
നേരിടാനാവാതെ ഗള്‍ഫിലെത്തി
ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍,
വീട്ടിലേയ്ക്ക് മാസാമാസം ദിനാറയയ്ക്കാന്‍,
ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.....
മൈനപ്പെണ്ണ് ചിലച്ചെന്നൊട് മന്തിച്ചു
ക്ളാ...ക്ളാ...ക്ളാ... ക്ളൂ...ക്ളൂ... ക്ളൂ
ഞാന്‍ എന്നിലേക്ക് തന്നെ നോക്കി
മൈന എണ്റ്റെ മുഖത്തേക്കും
എങ്ങോട്ടാ ഇ യാത്ര.......... ?
എണ്റ്റെ മൈനപ്പെണ്ണെ ഇ നെഞ്ചിന്‍
താളം നീ കേള്‍ക്കുന്നില്ലേ, ലേബര്‍ക്യാമ്പിണ്റ്റെ
ഈ മൂന്നുനിലക്കട്ടില്‍ നീ കാണുന്നില്ലേ?
പ്രവാസത്തിണ്റ്റെ ഈ കറുത്ത ഏട്
എന്നില്‍വരുത്തിയ മാറ്റവും മുഖത്തിണ്റ്റെ
കരിവാളിപ്പും മനക്കട്ടിയും നീ കാണുന്നില്ലേ?
പണ്ടെന്നില്‍സ്നേഹിക്കാനറിയാവുന്ന് ഒരു
മനസ്സുണ്ടായിരുന്നു, അതില്‍ എന്നെ
സ്നേഹിക്കുന്ന പെണ്ണിണ്റ്റെ മുഖമുണ്ടായിരുന്നു..
പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ട്കാരുടെ
ദുര്‍മുഖവും നാട്ടുകാരുടെ പരിഹാസവും
നേരിടാനാവാതെ ഗള്‍ഫിലെത്തി
ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍,
വീട്ടിലേയ്ക്ക് മാസാമാസം ദിനാറയയ്ക്കാന്‍,
ഞാന്‍ എണ്റ്റെ സ്വപ്നങ്ങള്‍
കുബ്ബൂസിലും തൈരിലുമൊതുക്കുന്നു.....
2010, മാർച്ച് 19, വെള്ളിയാഴ്‌ച
ബീനയുടെ ലോകം
ഒരു വെള്ളിയാഴ്ച ഉച്ചയൂണു കഴിഞ്ഞു അബ്ബാസിയയിലെ ഫ്ളാറ്റില്‍ റ്റീവിയും കണ്ടിരുന്ന ജെന്‍സനോട് ഭാര്യ പറഞ്ഞു- അച്ചായാ ഇന്നെങ്കിലും നമുക്കു സിറ്റിയില്‍ പോകാം. കുറച്ച് തുണിയെടുക്കണം. എടീ അതിനു നമുക്ക് ലുലുവില്‍ പോയാല്‍ പോരേ? അയാള്‍ ചോദിച്ചു.ഓ അതല്ലച്ചായാ, കുറച്ച് നാളായി വിചാരിക്കുന്നു, നമുക്കൊരുമിച്ച് സിറ്റിയിലൊന്ന് കറങ്ങണം. ഓ ശരി.. അയാള്‍ സമ്മതിച്ചു. ഭാര്യയുടെ മുഖം വിടര്‍ന്ന് വികസിച്ചു. എണ്റ്റെ പുന്നാര അചായന്‍.. ഉമ്മ. അവള്‍ അകത്തേക്കു പോയി. കുളി കഴിഞ്ഞ് ഡ്രസ്സ് ചെയ്തു പേഴ്സും അതില്‍ ആവശ്യത്തിനു ദിനാറും ഉണ്ടെന്നു ഉറപ്പ് വരുത്തി ഒരു മൂന്ന് മണിയോട് കൂടെ അവര്‍ ഫ്ളാറ്റ് പൂട്ടിയിറങ്ങി, സ്കൂള്‍ ഗ്രൌണ്ടില്‍ പാര്‍ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്കു നടന്നു. സിറ്റിയിലെത്തി,പേ പാര്‍ക്കില്‍ കാര്‍ പാര്‍ക് ചെയ്തു സിറ്റിയിലൊന്നു കറങ്ങി ഓരോ ഷവര്‍മയും കഴിച്ച് അവര്‍ ഷോപ്പിംഗ് മാളില്‍ കയറി. ഭാര്യയൊത്ത് ഷോപ്പിങ്ങിനു വരുന്നത് അയാള്‍ക്ക് പണ്ടേ പേടിയാണു. കടയിലെ അവസാന തുണി വരെ നോക്കിയാലും അവള്‍ ഉദ്ദേശിച്ചതു കിട്ടാതെ അവള്‍ ഇറങ്ങില്ല. സമയം പോകുന്നതു മിച്ചം. കുറച്ച് കഴിഞ്ഞു ബോറടിച്ചപ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു- നീ നോക്കു, ഞാന്‍ ഒരു സിഗരറ്റ് വലിച്ചിട്ട് വരാം. പുറത്തിറങ്ങി. വെള്ളിയാഴ്ച സിറ്റിയിലാണു കദാമ്മമാരുടെ സംഗമവേദി. നൂറു കണക്കിനു കദാമ്മമാര്‍ (വീട്ട്ജോലിക്കാര്‍) തമ്മില്‍ കാണുന്നതിനും സംസാരിക്കുന്നതിനുമായി സിറ്റി മാല്ലിയയില്‍ ഒത്തുകൂടും. കുവൈറ്റി വീടുകളില്‍ നിന്നും അവര്‍ക്കുള്ള ഒരേയൊരു ഒഴിവുദിനമാണു വെള്ളിയാഴ്ച. അവിടുത്തെ അധികജോലികളില്‍ നിന്നും സ്പോണ്‍സറുടെയും മക്കളൂടെയും ശാരീരീകവും ലൈംഗീകവുമായ പീഡനംഗളില്‍ നിന്നും അവര്‍ക്ക് സൂര്യപ്രകാശം കാണാന്‍ കിട്ടുന്ന ഒരേയൊരു ദിവസം... പലതരക്കാരുണ്ട് അവരില്‍..ഒരു മാസം എണ്ണായിരത്തില്‍ താഴെ മാത്രം വരുമാനമുള്ള് അവര്‍ക്ക് തങ്ങളുടെ കുടുംബം പുലര്‍ത്തുവാനായ് കുറച്ച് ദിനാര്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സ്വന്തം ശരീരവും വില്‍ക്കുന്നവര്‍.........ഇന്ത്യാക്കാര്‍, ഗാളികള്‍, ഫിലിപ്പിനോകള്‍, ശ്രീലങ്കക്കാര്‍ തുടങ്ങി എല്ലാവരുമുണ്ട്. സിഗരറ്റ് വലിച്ചു കഴിഞ്ഞ് കുറ്റി നിലത്തിട്ട് തിരിച്ചു ഷോപ്പിംഗ് മാളിലേക്ക് വരുമ്പോള്‍ ...... മിന്നായം പോലെ ഒരു മുഖം.. എന്നെ കണ്ടതും എനിക്കു മുഖം തരാതിരിക്കാന്‍ മുഖം തിരിച്ചു. ആരാണത്...? നെഞ്ചില്‍ ഒരു മിന്നല്‍ പൊയതു പോലെ. അതു ബീനയല്ലേ.. പ്രീ ഡ്ഗ്രിക്ക് തണ്റ്റെ ക്ളാസ്സിലുണ്ടായിരുന്ന ബീന.. അതെ അവള്‍ തന്നെ പക്ഷെ അവള്‍ ആകെ മാറിയിരിക്കുന്നു. വില കുറഞ്ഞ ഒരു ചുരിദാര്‍ ധരിച്ചിരിക്കുന്നു, കണ്ണുകള്‍ കുഴിഞ്ഞും മുഖം ഉണങ്ങിയും ഇരിക്കുന്നു. കോളേജില്‍ മിന്നുന്ന് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു വന്നിരുന്ന സുന്ദരിയായ ബീനയുടെ ഓര്‍മ്മ് മനസ്സില്‍ വന്നു. ദൈവമേ ഇവള്‍ക്കെന്തു പറ്റി. അയാള്‍ അവളുടെ അടുത്ത് വന്നു ചോദിച്ചു.. ബീനയല്ലേ? അതെ എനിക്കു ജെന്‍സനെ മനസ്സിലായി. ബീനയെ ഇവിടെ ഇ രൂപത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്കുള്ള അവളുടെ മറുപടി ഒരു ദീര്‍ഘനിശ്വാസമായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്നതെല്ലാം സംഭവിച്ചാല്‍ ലോകം എന്തായിത്തീരും, പിന്നെ ദൈവം എന്തിനാണു?..അവളുടെ വാക്കുകളില്‍ ദൈന്യത നിറഞ്ഞു നിന്നിരുന്നു. എന്താ ബീനേ നിനക്ക് പറ്റിയത്. ഞാന്‍ ചോദിച്ചു. പറയാം.. അവള്‍ തലയാട്ടി. നിനക്കോര്‍മ്മയുണ്ടോ ജെന്‍സാ നമ്മള്‍ സെക്കണ്റ്റ് പിഡിസിക്ക് പഠിക്കുമ്പൊള്‍ നമ്മുടെ കോളെജിലെ മാഗസിന്‍ എഡിറ്റര്‍ ശ്രീജന്‍ പിള്ളയെ?.. അവന്‍ എണ്റ്റെ അയല്‍ക്കാരനായിരുന്നു, ഞങ്ങള്‍ സ്നേഹത്തിലായിരുന്നു. അതെനിക്കൊരു പുതിയ അറിവയിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞു ഞാന്‍ ബാങ്ങ്ളൂരില്‍ ഡിപ്ളോമാ കോഴ്സിനു പൊയി. ബീന പിന്നെയും ആ കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു. അവളും പോസ്റ്റ് ഗ്രാജുവേഷ്‌നു വന്ന ശ്രീജനും അവരുടെ ബന്ധം തുടര്‍ന്നു.വീട്ടിലറിഞ്ഞപ്പൊള്‍ ബീനയുടെ ബന്ധുക്കള്‍ എതിര്‍ത്തു. തികച്ചും യാഥാസ്തികരായ ക്രിസ്ത്യന്‍ കുടുംബത്തിലെ അവളുടെ മാതാപിതാക്കള്‍ക്ക് ഒരു ഹിന്ദുവായ ശ്രീജനുമായുള്ള ബന്ധം ഉള്‍ക്കൊള്ളാനായില്ല. ശ്രിജണ്റ്റെ വീട്ടിലും എതിര്‍പ്പായിരുന്നു. പിന്നെന്തു ചെയ്യാന്‍.. കോഴ്സ് പൂര്‍തിയായ ശേഷം അവര്‍ ഒളിച്ചോടി. ബോംബെയിലായിരുന്നു അവര്‍. പലയിടത്തും ജൊലിക്കു ശ്രമിച്ചു. ഒന്നും ശരിയായില്ല. പതിയെ പതിയെ അവര്‍ക്ക് ജീവിതത്തിണ്റ്റെ പരുക്കന്‍ യാധാര്‍ത്യങ്ങള്‍ മനസ്സിലായിത്തുടങ്ങി.ശ്രീജനു അന്ധേരിയിലെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ഇതിനിടെ അവരുടെ ജീവിതത്തിലെക്ക് പുതിയ ഒരു അതിധി കടന്നു വന്നു. ശ്രിജനു ഇഷ്ട്ടമില്ലാഞ്ഞിട്ടും ബീന ആ കുഞ്ഞിനെ പ്രസവിച്ചു. ജീവിതം പിന്നെയും ദുസ്സഹമായി. പലപ്പൊഴും പട്ടിണി കിടന്നു. ഒരു ദിവസം അവര്‍ താമസിക്കുന്ന ചേരിയിലെ അവരുടെ ഒറ്റമുറി വീട്ടില്‍ അയല്‍ക്കാരന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നു- ശ്രീജന്‍ മരിച്ചു.. അല്ല ആത്മഹത്യ ചെയ്തു....... അവള്‍ കരഞ്ഞില്ല.. പകരം ഭ്രാന്ത് പിടിച്ചവളെ പോലെ അലറിവിളിച്ചു കാര്‍ക്കിച്ചു തുപ്പി. ശ്രീജണ്റ്റെ ശവശരീരം കാണാന്‍ നില്‍ക്കാതെ കുഞ്ഞിനെയും എടുത്തു കൊണ്ട് അവള്‍ എങ്ഗോട്ടെന്നില്ലാതെ നടന്നു.. പലയിടത്തും അലഞ്ഞു. എങ്ങനെയെങ്കിലും തണ്റ്റെ കുഞ്ഞിനെ പോറ്റണം എന്ന ഉദ്ദേശ്യത്തൊടെ അവള്‍ ഒരു ജോലിക്കു ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.നിവ്രിത്തിയില്ലാതെ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പക്ഷെ നൊന്തു പെറ്റ അമ്മ പോലും അവളേ കയ്യൊഴിഞ്ഞു. എടീ എരണംകെട്ടവളേ, സ്വന്തം കുടുംബത്തെ കുറിച്ചു നീ ഓര്‍ത്തില്ലല്ലൊ. നിണ്റ്റെ പപ്പയെ നീ കൊന്നില്ലേ? നിണ്റ്റെ അനിയത്തിക്കു വരുന്ന ആലോചനകളെല്ലാം നീ കാരണം മുടങ്ങിപ്പൊകുന്നു.......അവള്‍ക്കു സഹിക്കാനായില്ല....അപ്പോഴാണു അവള്‍ അറിഞ്ഞതു- താന്‍ നാട് വിട്ട് പോയതു കൊണ്ട് തണ്റ്റെ കുടുംബത്തിനു വന്ന മാനക്കേട്......ആ ഷോക്ക് മൂലം തണ്റ്റെ പപ്പ അറ്റാക്ക് വന്നു മരിച്ചത്.... അവള്‍ ഒന്നും പറഞ്ഞില്ല... കുഞ്ഞിനെയും കൊണ്ട് ഇറങ്ങിനടന്നു.. എങ്ങോട്ടെന്നില്ലാതെ... ഒരു തീരുമാനം അവള്‍ എടുത്തു. ഒരിക്കലും താന്‍ ആത്മഹത്യ ചെയ്യില്ല. എണ്റ്റെ കുഞ്ഞിന വളര്‍താന്‍ ഞാന്‍ ജീവിക്കും. നാട്ട്കാരുടെ സഹതാപവും പരിഹാസവും നിറാഞ്ഞ നോട്ടത്തെ അവള്‍ അവഗണിച്ചു.കിറാച്ചു നാളത്തെ ശ്രമഫലമായ് കുവൈറ്റിലേക്ക് ഒരു കാദിം വിസ അവള്‍ക്കു കിട്ടി. അപ്പോല്‍ ഒരു പ്രശ്നം- കുഞ്ഞിനെ ആരു നോക്കും?.. ഒരു വനിതാ സംഖടനയുടെ കീഴിലുള്ള ഓര്‍ഫനേജില്‍ അവളുടെ മകള്‍ വളരുന്നു. അവള്‍ക്ക് ഇപ്പോള്‍ ഏഴു വയസ്സായി.അവള്‍ക്ക് വേണ്ടി മാത്രമാണു ഞാന്‍ ജീവിക്കുന്നതു. ബീന പറഞ്ഞു നിര്‍ത്തി. ബീനയുടെ ഇപ്പോഴത്തെ അവസ്ധ കണ്ട ജെന്‍സനു അവളെ ഒന്നു സഹായിക്കണമെന്നു തോന്നി. കുറച്ചു ദിനാര്‍ കൊടുക്കാം. പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് തുറന്ന ജെന്‍സനെ ബീന തഡഞ്ഞു കൊണ്ടു പറഞ്ഞു- എന്താ ജെന്‍സാ എനിക്കുവേണ്ടിയാണോ പേഴ്സ് എടുത്തതു?..എനിക്കു നിണ്റ്റെ സഹതാപവും പണവും വേണ്ട. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് ജെന്‍സനു പേടി തോന്നി. അവ്ളോട് യാത്ര പറഞ്ഞ് ജെന്‍സന്‍ ഭാര്യയുടെ അടുത്തെത്തി- അവള്‍ ഇപ്പോഴും സെലക്ഷണ്റ്റെ തിരക്കില്‍ തന്നെ.തിരിച്ചു അബ്ബാസിയായ്ക്കു കാറോടിക്കുമ്പോഴും അയാളുടെ മനസ്സ് അസ്സ്വസ്തമായിരുന്നു. എന്താ അച്ചായാ പറ്റിയത്- ഭാര്യയുടെ ചോദ്യങ്ങള്‍ അയാല്‍ കേട്ടില്ലെന്നു നടിച്ചു. വീട്ടിലെത്തി. കിടക്കാന്‍ നേരം അയാള്‍ ബീനയെ കണ്ട കാര്യം പറഞ്ഞു. കേട്ടപ്പോള്‍ അവള്‍ക്കു സഹതപവും സങ്കടവും തോന്നി. പക്ഷെ ഒരു കാര്യം മാത്രം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല............ബീനയോട് യാത്ര പറഞ്ഞ് വരുന്ന സമയത്ത് തിരിഞ്ഞ് നോക്കിയപ്പോല്‍ കണ്ട കാഴ്ച- ഒരു മനുഷ്യനൊട് തണ്റ്റെ ശരീരത്തിണ്റ്റെ വില പറയുന്ന അവളുടെ മുഖം....... എങ്ങനെ ഞാന്‍ പറയും..........
2009, ഒക്‌ടോബർ 10, ശനിയാഴ്‌ച
സഖാവുമന്ത്രിയും രാഹുല്‍ഗാന്ധിയും
കോളേജ് കുമാരിമാര്‍ക്കു കൈ കൊടുക്കാനായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ഒന്നരക്കോടി രൂപ മുടക്കി കേരളാത്തിലേക്കു വരേണ്ടിയിരുന്നില്ല- മന്ത്രി എ.കെ ബാലന്‍. ഇ ബാലനെ പ്പോലെയുള്ളവന്‍മാരെ എന്തു ചെയ്യണം?? നിങ്ങള്‍ തന്നെ പറ. പേരിനെങ്കിലും ഒരു പ്രതിപക്ഷ ബഹുമാനം ഉള്ളതു നല്ലതാണു എല്ലാ സഖാക്കന്‍മാര്‍ക്കും. ആാ ഒന്നരക്കോടി ഇവന്‍മാരുടെ തറവാട്ടില്‍ നിന്നൊന്നുമല്ലല്ലോ എടുത്തതു.
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
പ്രീയ്പെ്പട്ട ജ്യോനവന്‍
കവിതകളില്‍ മരണത്തിണ്റ്റെ തണുത്ത ചിന്തകള്‍ നമുക്കു സമ്മാനിച്, മരണത്തെ പുല്‍കിയ നമ്മുടെ പ്രീയപ്പെട്ട ജ്യോനവണ്റ്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി വെളുത്ത പനിനീര്‍പ്പൂക്കല്‍ അര്‍പ്പിക്കുന്നു. ജ്യോനവണ്റ്റെ കുടുംബത്തെ ഓര്‍ത്തു പ്രാര്‍ഥിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)